ജീവിതത്തില്‍
വിശ്രമിക്കാന്‍ സമയമില്ലാതെ, നൂറ്,നൂറ് പ്രോഗ്രാമുകളായി ഓടി നടക്കുന്ന ഒരുവന്‍ പെട്ടെന്ന്
ഒരു നിയന്ത്രിത ജീവിത ക്രമത്തിലേക്ക് വിശ്രമിക്കുവാനും ധ്യാനിയ്ക്കുവാനും, സ്വയപരിശോധന
നടത്തുവാനുമെല്ലാം ‘ശാന്തമേഖല’കള്‍ നമ്മുടെ ജീവിതത്തിലും അത്യാവശ്യമാണ്.
‘അതിവേഗം,
ബഹുദൂരം’എന്ന മുദ്രാവാക്യവുമായി ജീവിക്കുന്ന പലര്‍ക്കും ജീവിതത്തിലെ ‘ശാന്തമേഖല’കള്‍
ആസ്വദിക്കുവാന്‍ കഴിയുന്നില്ല.
ലോകത്തിന്റെയും
തിരക്കേറിയ ജീവിതത്തിന്റെയും മുഖ്യധാരയില്‍ നിന്നും ‘ദൈവത്തോടു മാത്രം സംസാരിക്കുകയും,
ദൈവ ഇഷ്ടം തിരിച്ചറിയുകയും’ചെയ്യുന്ന ഒരു അനുഭവം നമുക്കും വേണം.
ഊര്‍ജ്വസ്വലനായി
ഓടി നടന്നു പ്രവര്‍ത്തിക്കുന്ന ഒരാള്‍ കുറെനാള്‍ - രോഗശയ്യയിലാവുമ്പോള്‍-അപ്രതീക്ഷിതമായ
തിരിച്ചടികള്‍ ഉണ്ടാകുമ്പോള്‍ അല്ല സത്ചിന്തകളുണ്ടാവേണ്ടത്, പ്രത്യുത ഈ നിമിഷത്തിൽ
തന്നെയാണ് .
തിരക്കറിയ എന്റെ ജീവിതത്തില്‍ സ്വയപരിശോധനയ്ക്കോ,
പ്രാര്‍ഥനപൂര്‍വ്വം സ്വസഥമായിരിക്കുന്നതിനോ എനിക്ക് സമയം ലഭിക്കുന്നില്ല. ആത്മശോധനയ്ക്കും,
പരിവര്‍ത്തനത്തിനും, പുത്തന്‍ തീരുമാനങ്ങള്‍ക്കും സാദ്ധ്യതയുടെ പുതിയ തീരങ്ങളില്‍ എന്നെയും
എത്തിക്കേണമെ.
ഖുര്‍ആന്‍ ഭക്തരായ ആളുകള് എല്ലാ ദിവസവും ഭക്തിയോടെ അത് പാരായണം ചെയ്യുന്നു.
എന്നാല്‍ പ്രാര്‍ത്ഥനയുടെ ഭാഗമായ ഭക്തിയോടെയുള്ള പാരായണം നാം വായിക്കുന്നതെന്തോ അത്
മനസ്സിലാക്കുന്നതില്‍ വളരെയൊന്നും ശ്രദ്ധ ചെലുത്തുകയോ അതിനുവേണ്ടി പരിശ്രമിക്കുകയോ
ചെയ്യുന്നതായി കാണുന്നില്ല .
ഖുർആന്റെ പരിഭാഷ തീര്‍ച്ചയായും ഖുര്‍ആനല്ല; അതിന് മൂലകൃതിയുടെ ശക്തിയില്ല;
പരിഭാഷ എത്ര തന്നെ നന്നായാലും, യഥാര്‍ത്ഥ സത്ത പകരുവാന്‍ പരിഭാഷക്ക് കഴിയില്ല.
വ്യക്തമായും, നല്ല വാദം ഇഷ്ടപ്പെടുന്നവനാണ് അല്ലാഹു. അതുകൊണ്ട് തന്നെ
ഖുര്‍ആന്‍ നിറയെ ചോദ്യങ്ങളാണ്. ”എങ്ങനെ നിങ്ങള്‍ക്ക്
അല്ലാഹു അല്ലാതെ മറ്റൊരാളെ ആരാധിക്കാന്‍ കഴിയും?” ”എങ്ങനെ ഇത് സംഭവിച്ചു?” ”നിങ്ങള്‍
ചിന്തിച്ചിട്ടുണ്ടോ?” ”നിങ്ങള്‍ കേട്ടിട്ടുണ്ടോ?” ”എന്താണവര്‍ ചോദിക്കുന്നത്?” ചിന്തിക്കാനും
മനനം ചെയ്യാനും ഖുര്‍ആന്‍ അതിന്റെ വായനക്കാരെ ക്ഷണിക്കുമ്പോള്‍ അവര്‍ക്കെല്ലാം അത്
ഉത്തരങ്ങളും കൊടുക്കുന്നുണ്ടോ? ഉത്തരങ്ങള്‍ കണ്ടെത്തുന്ന ജോലി വിശ്വാസികളുടെ വിവേകത്തിന്
വിട്ടുകൊടുത്തതാണെങ്കില്‍, വിവാദവിഷയങ്ങള്‍ക്കവര്‍ കഴിഞ്ഞ 1400ലേറെ വര്‍ഷങ്ങള്‍ക്കുള്ളില്‍
കൃത്യമായ ഉത്തരങ്ങള്‍ കണ്ടെത്തിയോ?
ഖുര്‍ആന്‍ ചോദ്യങ്ങള്‍
ഉന്നയിക്കുന്നുണ്ടെങ്കിലും എല്ലാ ഉത്തരങ്ങളും നല്‍കുന്നില്ല. അത് തത്വങ്ങളും ധാര്‍മ്മിക-സദാചാര
മൂല്യങ്ങളുടെ ചട്ടക്കൂടും നല്‍കുന്നു. എല്ലാ വിഷയങ്ങളും ഖുര്‍ആനില്‍ വിശദീകരിക്കുകയോ
ചോദ്യങ്ങള്‍ക്ക് വഴിയൊരുക്കാത്ത വിധത്തില്‍ മറുപടി നല്‍കുകയോ ചെയ്തിട്ടില്ല. ജീവിത
യധാര്ത്യങ്ങളുമായി മല്ലിട്ട് ഉത്തരങ്ങള്‍ കണ്ടെത്തേണ്ടതി നാണത്.
അഭിപ്രായൈക്യം എന്നത് വിവിധങ്ങളായ അഭിപ്രായങ്ങളിലൂടെ രൂപപ്പെടുന്ന ഒരു
തീരുമാനമാണ്.
ഖുര്‍ആന്‍ ഒരു സമ്പൂര്‍ണ്ണ ഗ്രന്ഥമാണ്. സമ്പൂര്‍ണ്ണവും എല്ലാ കാലത്തും
പ്രായോഗികവും ആണെന്ന് മാത്രമല്ല, അത് ആന്തരികമായി സ്ഥിരതയുള്ളതും യുക്തമായ ധാരണയിലെത്താന്‍
ഖുര്‍ആന്‍ മൊത്തത്തില്‍ സഹായിക്കുന്നതുമാണ് എന്ന് കൂടിയാണ്. ഖുര്‍ആന്റെ സന്ദേശം ഇഹപര
ലോകത്ത് സാധ്യമായ ഏറ്റവും ഉത്തമമായതിലെത്താന്‍ സഹായിക്കുന്ന
ശരിയായ ബന്ധങ്ങളുണ്ടാക്കാന്‍ സഹായിക്കുന്നു എന്ന് മറ്റൊരു രീതിയിലും പറയാം.
ഖുര്‍ആനിക തത്വത്തിന്റെ യുക്തിയുക്തമായ മാനദണ്ഡം വെച്ച് എല്ലാ മനുഷ്യപ്രവര്‍ത്തനങ്ങളും
ആശയങ്ങളും മാറ്റുരച്ചു നോക്കേണ്ടതുണ്ട്.
ഖുര്‍ആന്‍ കേവലം ബാഹ്യമായ ഒരു വായന ക്കല്ല, മറിച്ചു നമ്മുടെ സംസ്‌കാരം,
ചരിത്രം, ഭാഷ, വിശ്വാസങ്ങള്‍ എന്നിവയുടെ വൈവിധ്യങ്ങള്‍ക്കിടയില്‍ എങ്ങനെ മനുഷ്യര്‍
ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള
വിവക്ഷകളും അര്‍ത്ഥതലങ്ങളും തേടിയുള്ള യുക്തിസഹമായ ചിന്തയും ചോദ്യം ചെയ്യലും വായിക്കുക
എന്നത് കൊണ്ട് അല്ലാഹു ആവശ്യപ്പെടുന്നത്.
മനുഷ്യസമൂഹത്തിന്നാകമാനം ഇടം നല്‍കപ്പെട്ടിരിക്കുന്നത് പരസ്പരബന്ധിതമായ
ഒരു ലോക ത്തിലാണ് – എല്ലാവര്‍ക്കും ഒരു പോലെ. ഖുര്‍ആന്‍ അങ്ങനെയാണ് നമുക്ക് പറഞ്ഞു
തരുന്നത്. അതിനാല്‍ വൈവിധ്യമാര്‍ന്ന ഒരു ലോകത്തിന് മുമ്പില്‍ ഖുര്‍ആന്‍ വെക്കുന്ന വെല്ലുവിളിയുടെ
മേല്‍ നമ്മുടെ ശ്രദ്ധ പതിയണമെന്ന് അത് ആവശ്യപ്പെടുന്നു – കൂടുതല്‍ നീതിയുക്തമായ, എല്ലാവര്‍ക്കും
തുല്യമായ അവകാശങ്ങള്‍ ലഭിക്കുന്ന, കൂടുതല്‍ മെച്ചപ്പെട്ട ഒന്നാക്കി ഈ ഭൂമിയെ മാറ്റാന്‍
വേണ്ടി സഹകരണത്തിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെയും മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതില്‍
ശ്രദ്ധ കേന്ദ്രീകരിക്കണമെന്നര്‍ത്ഥം. കാരണം, എല്ലാ വസ്തുക്കളും എല്ലാ മനുഷ്യരും ഒരു
പോലെ ദൈവത്തിന്റെ സൃഷ്ടികളാണ്. അതുകൊണ്ട് തന്നെ എങ്ങനെ നാം നമ്മുടെ ജീവിതം ജീവിച്ചു
തീര്‍ത്തു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും വിധിതീര്‍പ്പുണ്ടാവുക.
ഖുര്‍ആനില്‍ നിന്ന് നമുക്ക് ലഭിക്കുന്ന ഉത്തേജനവും വ്യാഖ്യാനവും കൂടുതല്‍
ചിന്തിക്കാന്‍, മനനം ചെയ്യാന്‍, ദൈവികസന്ദേശത്തിന്റെ അര്‍ത്ഥത്തോട് പൊരുത്തപ്പെട്ടു
കൊണ്ട് വ്യത്യസ്തമായി കാര്യങ്ങള്‍ ചെയ്യാന്‍, മാറ്റാന്‍, മാറ്റങ്ങളുള്‍ക്കൊള്ളാന്‍,
നമ്മെ ദൈവികസ്രോതസ്സിലേക്ക് നിരന്തരമായി തിരിച്ചയച്ചു കൊണ്ടിരിക്കുന്നു.
No comments:
Post a Comment