മനുഷ്യാ, സ്വന്തം നിലനില്‍പിന് ഭീഷണിയായി വല്ല വിപത്തും
വന്നുഭവിച്ചാല്‍ നീ എന്തു ചെയ്യും?
'മനുഷ്യാ, നീ നിന്നോട്
തന്നെ ചോദിക്കുക, വന്നുഭവിക്കാന്‍ സാധ്യതയുള്ള ഏറ്റവും പ്രയാസമേറിയ കാര്യം ഏതാണ്?
മനസ്സിന്റെ അസ്വസ്ഥത ഒരു
കാര്യത്തില്‍ ശ്രദ്ധിക്കാനുള്ള ബുദ്ധിയുടെ കഴിവിനെ ശിഥിലമാക്കും.
വന്നുഭവിക്കാന്‍
സാധ്യതയുള്ള, ഏറ്റവും പ്രയാസമേറിയ കാര്യങ്ങളെ അഭിമുഖീകരിക്കാനും സഹിക്കാനും
മനസ്സിനെ ഒരുക്കുകയും പാകപ്പെടുത്തുകയും ചെയ്താല്‍ ആകസ്മിക വിപത്തുകളുടെ
ആഴങ്ങളിലേക്ക് ഇറങ്ങിചെല്ലാന്‍ സാധിക്കും.
വിപത്തുകളുണ്ടാകുമ്പോള്‍
പതറാതെ സ്വന്തത്തെ പിടിച്ചു നിര്‍ത്താനും കാര്യങ്ങളെ ശരിയാംവണ്ണം വിലയിരുത്താനും
കഴിഞ്ഞാല്‍ വിജയമായിക്കും അന്തിമഫലം.
ഭീതിയുളവാക്കുന്ന
വിപത്തുകളെ മനുഷ്യന്‍ പ്രതീക്ഷിച്ചുകൊണ്ടിരിക്കും. അപ്പോഴവന്‍ അസ്വസ്ഥതയാല്‍
പിടയുകയായി. അത് മരണത്തേക്കാള്‍ കഠിനമായി തോന്നും. അന്നപാനീയങ്ങളെ പോലും
വെറുക്കും. ചുണ്ടില്‍ പുഞ്ചിരിപോലും വിടരാതാവും. അങ്ങനെ ദാരിദ്ര്യത്തെ പേടിച്ച്
ദാരിദ്ര്യത്തില്‍ തന്നെ കഴിഞ്ഞുകൂടുന്നു. പതനം പേടിച്ച് പതനത്തില്‍ തന്നെ
നിലക്കൊള്ളുന്നു. ഈ നിലപാട് ശരിയല്ല. വിവേകശാലിയായ വിശ്വാസിക്ക് ചേര്‍ന്നതുമല്ല.
പരിചിതമായത്
നിഷേധിക്കപ്പെടുമ്പോഴും അസഹ്യമായത് സംഭവിക്കുമ്പോഴും മനുഷ്യന്‍ ഭീതിപൂണ്ടവനും
അസ്വസ്ഥനുമാകും.
ഖുർആൻ യഥാവിധി സ്വജീവിതത്തിൽ ഉള്‍കൊണ്ടവനാണ്
മനസ്സമാധാനമുള്ളത്'.
ലൌകീകമായ പ്രയാസങ്ങളും പരാജയങ്ങളുമോര്‍ത്ത് ദുഃഖിക്കുകയും
കരയുകയും ചെയ്യുന്നത് ദൈവ നിഷേധത്തിന്റെയും വിധിവിശ്വാസത്തിലെ
തൃപ്തിയില്ലായ്മയുടെയും പ്രകടനമാണ്.
എല്ലാറ്റിനെയും നിന്ദ്യവും നിസ്സാരവുമായി കാണുന്ന ചിലരുണ്ട്.
വിപത്ത് വന്നാല്‍ ഉന്നംപിഴച്ച അമ്പ് പാദത്തില്‍ തുളച്ചുകയറിയിട്ടും
ശ്രദ്ധകൊടുക്കാത്തവനെ പോലെ, സ്വന്തം കാര്യങ്ങളില്‍ മുഴുകുന്നവരാണവര്‍. ഇത്തരക്കാരെ
മാതൃകയാക്കരുത്.
മരണത്തെ കേവലം നാശമായി കാണുന്നവരുമുണ്ട്. ഐഹിക ജീവിതമവസാനിക്കും
മുമ്പ് സാധ്യമായത്ര ജീവിതം ആസ്വദിക്കുക എന്നതാണവരുടെ വഴി. താന്തോന്നികളും അധര്‍മകാരികളും
പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന തെറ്റായ ജല്‍പനങ്ങളാണിവ.
മരണത്തിന്റെ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് അതനുസരിച്ച് ജീവിതം
നയിക്കുകയാണ് വിശ്വാസികളുടെ കടമ. വിശാലമായ മറ്റൊരു ജീവിതത്തിലേക്കുള്ള പ്രവേശനമാണ്
മരണം.
തീര്‍ച്ചയായും മരണം മനുഷ്യ ജീവിതത്തിന്റെ മറ്റൊരു ഘട്ടമാണ്.
വഞ്ചിതരാകുക എന്നത് വിവേകശാലിയായ മനുഷ്യന് ഒട്ടും ഭൂഷണമല്ല.
No comments:
Post a Comment