Monday, 19 August 2013

സത്ചിന്തകൾ.



എല്ലാ ജീവജാലങ്ങളുടെയും ദുഖങ്ങളും ദുരിതങ്ങളും ദുരീകരിക്കാനാണ് എനിക്കാഗ്രഹം." എന്നതായിരുന്നു നമ്മുടെ പൂര്‍വ്വികരുടെ പ്രാര്‍ത്ഥന. അതാണ് യഥാര്‍ത്ഥ സേവനത്തിന്റെ അന്തസ്സത്ത. ഇങ്ങനെയുള്ള ഒരാളുടെ നിരന്തര പ്രാര്‍ത്ഥന " സേവനത്തിനായി കൂടുതല്‍ ശക്തിയും കഴിവും തരണേ" എന്നായിരിക്കും. അയാളുടെ ജീവിത സാഫല്യം തനിക്കു ദൈവം തന്നിട്ടുള്ളതെല്ലാം താന്‍ സേവനത്തിനായി സമര്‍പ്പിച്ചു എന്നതിലായിരിക്കും. അതായത് സേവന മനസ്ഥിതിയെയാണ് എക്കാലത്തും നമ്മുടെ മഹാത്മാക്കള്‍ ഈശ്വരഭക്തിയുടെ ഏറ്റവും ഉയര്‍ന്ന പ്രകടനമായി ഉയര്ത്തിപ്പിടിച്ചിട്ടുള്ളത്.

"പൊതുജനാഭിപ്രായത്തിന്റെഒഴുക്കിനനുകൂലമായി ഒഴുകികൊണ്ട് വളരെ വേഗം പ്രശസ്തി നേടാന്‍ കഴിയും. പക്ഷെ, സ്വന്തം വകതിരിവിനനുസരിച്ച, പൊതുജന നന്മക്കു വേണ്ടി ശബ്ദമുയര്‍ത്താന്‍മുതിരുന്നയാളാണ് യഥാര്‍ത്ഥനേതാവ്. നിലവില്‍ അംഗീകാരമില്ലാത്തവയാണെങ്കില്‍ പോലും, സത്യം എന്ന് ബോധ്യപെട്ട കാര്യങ്ങൾ  അയാള്‍ ആരെയും കൂസാതെ പറയും. പരിതസ്ഥിതികള്‍ക്കനുസരിച്ചു വഴങ്ങികൊടുക്കാന്‍ കൂട്ടാക്കാതെ അയാള്‍ പരിതസ്ഥിതികളെതന്നെ വ്യക്തമാക്കി കാണിക്കും. ശരിയായ നേതൃത്വത്തിന്റെ മാറ്റ് അറിയുക, ജനാഭിപ്രായം രൂപപ്പെടുത്തുന്നതിലാണ്, അല്ലാതെ അതിന്റെ പിന്നാലെ പോകുന്നതിലല്ല."


പ്രകൃതിയ്ക്ക് ആരുടേയും സംരക്ഷണം ആവശ്യമില്ല . അതിന് സ്വയം സംരക്ഷിയ്ക്കാന്‍ അറിയാം.അതിന്റെ മുന്നോട്ടുള്ള പ്രവാഹത്തിന് തടസ്സമാകുന്നവയെ പാടേ നശിപ്പിച്ചും അത് മുന്നോട്ട് പോകും , പോയിട്ടുമുണ്ട് . ആ അര്‍ത്ഥത്തില്‍ പ്രകൃതിസംരക്ഷണം എന്ന തിനേക്കാൾ പ്രകൃതി പരിപാലനം എന്നാകുന്നു.  പ്രകൃതി പരിപാലനം ജീവന്റെ സംരക്ഷണമാകുന്നു.മനുഷ്യന്റെ നിലനില്‍പ്പ് ഉറപ്പുവരുത്തലാ കുന്നു.

പത്ത്‌ കിണറുകള്‍ക്ക്‌ തുല്യമാണു ഒരു കുളം , പത്ത്‌ കുളങ്ങള്‍ക്ക്‌ തുല്യമാണു ഒരു തടാകം , പത്ത്‌ തടാകങ്ങള്‍ക്ക്‌ തുല്യമാണു ഒരു നല്ല വ്യക്തി , പത്ത്‌ സൽവ്യക്തികള്ക്കു തുല്യമാണു ഒരു വൃക്ഷം.

No comments:

Post a Comment