Friday, 23 August 2013

ശരിയായ മനുഷ്യത്വം.




നിത്യജീവിതത്തിലെ മഹാസങ്കടങ്ങൾ ഭൂരിഭാഗവും ഖുർആൻസ്വജീവിതത്തിൽ പ്രാവര്തീകമാക്കുന്നതോടെ കൊണ്ട്‌ ഒഴിവായിക്കിട്ടും. വിദ്വേഷങ്ങൾ അവസാനിക്കുന്നതിനാലാണിത്‌. നമുക്ക്‌ ആരെയും ഒന്നിനെയും കുറ്റപ്പെടുത്താൻ പിന്നെ ആവില്ല. എല്ലാ വിഭാഗീയതകൾക്കും അതീതനാവുന്നതിനാൽ അന്യവൽക്കരണം തീർത്തും ഒഴിവാകും. അന്യവൽക്കരണത്തിന്റെ അന്ത്യമാണ്‌ പിന്നെ ദുഃഖവുമായി ഒരിക്കലും സംയോഗം വേണ്ടിവരില്ല എന്നതിന്റെ കാരണം.

സാധാരണക്കാരായ നമുക്ക്‌ സങ്കടമൊഴിഞ്ഞ നേരമില്ല. ജീവിതത്തിന്റെ പ്രധാന
സംഭാവന സങ്കടമാണെന്ന്‌ പറയാറുള്ളത്‌ ഇതിനാലാണല്ലോ. എന്താണ്‌ നമ്മുടെ ഈ
സങ്കരമഹാസാഗരത്തിന്‌ കാരണം? ഇതറിയാൻ സ്കാനിങ്ങോ ലബോറട്ടറി പരീക്ഷണങ്ങളോ ഒന്നും വേണമെന്നില്ല. സ്വയം ഒരു വിചാരണ നടത്തിയാൽ മതി.
ഉദ്ദേശിച്ചിടത്ത്‌ കാര്യങ്ങൾ എത്തുന്നില്ല എന്നതാണ്‌ സങ്കടത്തിന്‌
പൊതുവായ കാരണം.

ആരാണ്‌ ഉദ്ദേശിച്ചതു? നാം തന്നെ. ഉദ്ദേശിച്ചതു എന്തിന്റെ അടിസ്ഥാനത്തിലാണ്‌? ഭാവനയുടെ അടിസ്ഥാനത്തിൽ. അപ്പോൾ ഭാവനയാണോ കുഴപ്പക്കാരൻ? ആണെന്നും അല്ലെന്നും പറയാം. സന്തോഷം കണ്ടെത്തണം എന്ന ലക്ഷ്യത്തോടെയാണ്‌ ഭാവന അന്വേഷണം തുടങ്ങുന്നത്‌. എവിടെയോവച്ച്‌ അത്‌ കാടുകയറുകയാണ്‌. ഭാവനാശാലികൾക്കാണ്‌ സങ്കടം കൂടുതൽ വരിക. മാനസികമായ അനാരോഗ്യത്തിലും ആത്മഹത്യയിൽപ്പോലും ഇത്തരക്കാർമുന്നിലായിരിക്കും .

എവിടെയാണ് പിഴയ്ക്കുന്നത്‌? ഒരു സങ്കൽപ്പം മെനയുന്നു. ഞാൻ
എന്തായിത്തീരണം എന്ന സങ്കൽപ്പം. അത്‌ എന്തായിരുന്നാലും മറ്റുള്ളവരുടെ
കണ്ണിൽ ഞാൻ എന്തായിരിക്കണം എന്ന സങ്കൽപം. ഇങ്ങനെ മൂന്നുതരം സങ്കൽപ്പങ്ങൾ.
ഈ മൂന്നിൽ ഏതെങ്കിലും ഒരിനമെങ്കിലും സ്ഥിരമായി ഇരിക്കുമോ? അതൊട്ടില്ല
താനും! പോരേ പൂരം! ഞാൻ എന്താകണമെന്ന എന്റെ സങ്കൽപ്പം കാലന്തോറും മാറിവരും. സ്വന്തം കൂരയിൽ തല ചായ്ക്കുന്നവൻ എന്ന സങ്കൽപ്പത്തിൽ നിന്ന്‌  ആയിരക്കണക്കിനേക്കറിന്റെ ഉടമസ്ഥൻ എന്ന സങ്കൽപ്പത്തിലേക്ക്‌ മാറുന്നത്‌ തുടക്കത്തിലേ ഒരു കുടുക്കുമസാലയാണ്‌.

മറ്റുള്ളവർ എന്താകണമെന്ന എന്റെ സ്വപ്നവും മഹാഗുലുമാലാണ്‌. ഭാര്യ എങ്ങനെ
ഇരിക്കണമെന്ന പ്രതിച്ഛായയുമായി അവരുടെ ഇരിപ്പ്‌ ഒരിക്കലും പൊരുത്തപ്പെടണമെന്നില്ല. തിരിച്ചും ഇങ്ങനെ തന്നെ. ഏറ്റവും കുഴപ്പം കുട്ടികളെക്കുറിച്ചുള്ള സങ്കൽപ്പമാണ്‌. എന്റെ സങ്കൽപ്പത്തിലെ മനുഷ്യരായി എന്റെ കുട്ടികൾ വളരണമെന്ന്‌ ഞാൻ ആഗ്രഹിക്കുന്നു. ഒരിക്കലും നടപ്പുള്ള സംഗതിയല്ല ഇത്‌. കുട്ടികളിൽ മിക്കവരും ഇതേതരം സങ്കൽപ്പരോഗികളായാണല്ലോ ഇക്കാലത്ത്‌ വളരുന്നത്‌. അവർ അച്ഛൻ അവരുടെ സങ്കൽപ്പത്തിലെ അച്ഛനായി വളരണമെന്ന്‌ ആശിക്കുന്നു! പിന്നെ പൊടിപൂരം!
ഇത്തരത്തിലുള്ള ഓരോ സങ്കൽപവും ഓരോ ഭൂതമാണ്‌. അത്‌ നമ്മെ ആവേശിക്കുന്നു.
ഇവ തമ്മിൽ വികാരങ്ങൾ ജനിപ്പിക്കുന്നു. പ്രതീക്ഷ, ആശ, ഉത്കണ്ഠ, ഉദ്വോഗം,
ഭയം, കാമം, ക്രോധം എന്നിങ്ങനെ.

മനുഷ്യൻ സ്വമേധയാ ഉണ്ടാക്കിയെടുക്കുന്ന സങ്കല്പപങ്ങളേയോ, ഊഹങ്ങളെയൊ അല്ല പിന്തുടരേണ്ടത് മറിച്ചു അല്ലാഹുവിന്റെ ഉദ്ദേശ്യങ്ങളെയും , ലക്ഷ്യങ്ങളെയും , കണ്ടെത്തിയാണ് ജീവിതത്തിൽ സാ ക്ഷാൽകരിക്കേണ്ടത് .

ജീവിതത്തിൽ വിജയിച്ച ആൾ എന്ന പ്രതിച്ഛായ ഇക്കാലത്ത്‌ പണക്കാർക്കാണല്ലോ ഉള്ളത്‌. അതിനാൽ അതാവാൻ ഞാൻ ആഗ്രഹിക്കുന്നു. ഒത്തില്ലെങ്കിൽ ദുഃഖമായി. ഇനി അഥവാ അൽപം ഒത്താലോ? അപ്പോഴും ദുഃഖം തന്നെ. പത്തു കിട്ടിയാൽ പിന്നെ ദുഃഖം എവ്വിധം വളരുന്നു ഇതൊന്നും ആരും പറയേണ്ടതില്ല സ്വയം തന്നില് തന്നെ ഒന്ന് കണ്ണോടിച്ചാൽ ബോധ്യപ്പെടുന്നതാണ്.

ആളുകള് മറ്റുള്ളവരെ പോലെ പണത്തൊനൊ , അധികാരത്തിനോ വേണ്ടി തീവ്രപ്രയത്നമാണ്‌ പിന്നെയും. കൂടുതൽ ഉണ്ടാക്കാനുള്ള ബദ്ധപ്പാടിൽ അരുതാത്തത്‌ ചെയ്യുന്നതുകൊണ്ടുള്ള കുറ്റബോധവും സങ്കടവും ഒരുവക. ഉള്ളതിലേറെ ഉണ്ടെന്നു ഭാവിക്കാനുള്ള ശ്രമത്തിന്റെ ദുരിതം വേറൊരു വക. വാങ്ങിക്കൂട്ടുന്ന കടം തിരികെ
കൊടുക്കാനാവാതെ വരുമ്പോൾ പരമനരകം. അവസാനം ജപ്തിയാവുമ്പോൾ ഞാൻ അന്നേവരെ വളർത്തിയ എന്റെ പ്രതിച്ഛായ എന്നോട്‌ പറയുന്നു, ഇനി നീ
ജീവിച്ചിരുന്നിട്ട്‌ കാര്യമില്ല! മിക്ക ആത്മഹത്യയുടെയും കാരണം ഈ പ്രതിച്ഛായയുടെ വിധിയും വിധിന്യായവും ആണ്‌. മറ്റു പ്രതിച്ഛായകൾ ചെറുക്കാതിരിക്കുന്നില്ല. ഈ ചെറുത്തുനിൽപ്പും
ഒട്ടും സന്തോഷകരമല്ല. ചുരുക്കത്തിൽ ജീവിതത്തിലെ ഓരോ നിമിഷവും അനേകം പ്രതിച്ഛായാഭൂതങ്ങൾ പരസ്പരം പൊരുതുന്ന അങ്കക്കളമാണ്‌ നമ്മുടെ അന്തരംഗം.

അല്ലാഹു നിശ്ചയിച്ച സത്യാവസ്ഥ സരളമാണ്‌. ഈ ഭൂതങ്ങളിൽ നിന്നെല്ലാം രക്ഷപ്പെടാനുള്ള ഒരേ ഒരു വഴി ആ സത്യാവസ്ഥ അറിയുകയാണ്‌. നമ്മുടെ ഉള്ളിലുള്ള യഥാർത്ഥ നാം എന്താണ്‌ എന്ന അറിവാണത്‌. അഖില പ്രപഞ്ചത്തിന്റെയും സൃഷ്ടാവായ അലാഹുവിന്റെ സാമീപ്യമാണ് നമ്മിലെ യഥാർത്ഥ നാം. മറ്റുള്ളതെല്ലാം ഈ അറിവില്ലായ്മയുടെ ഫലമാണ്‌. അതായത്‌, ഓരോ അറിവില്ലായ്മ നീങ്ങുമ്പോഴും ഓരോ ഭൂതം ഒഴിഞ്ഞുപോകും. ആ ഭൂതത്തിന്റെ മുഖത്തുനോക്കി നമുക്കപ്പോൾ ചിരിക്കാൻ കഴിയും. ശാരീരിക വേദന പോലും അറിവില്ലായ്മയാണെന്ന്‌ അപ്പോൾ ബോധ്യമാകും.

സാധാരണക്കാരായ നാം ആദ്യം തന്നെ. സ്വന്തം മനസ്സിലെ വേദന ശമിച്ചു
കിട്ടുന്നതിന്. സ്വയം തിരിച്ചറിയുക മാത്രമേ വേണ്ടു എന്നറിയുമ്പോഴാണ്‌ ഇത്രയും കാലം നാം സഹിച്ചതൊക്കെ വെറുതെ ആയിരുന്നു എന്നറിയുക. പിന്നെ സുഖം!

എന്തു കാര്യത്തിനായാലും വൈകാരികമായ ആവേശം തോന്നുമ്പോൾ ഒരു നിമിഷം
ആലോചിക്കുക. ഇപ്പോൾ എന്നെ മൂക്കുകയറിട്ട്‌ നയിക്കാൻ ശ്രമിക്കുന്നത്‌ ഏത്‌
ഭൂതമാണ്‌? എന്നിലെ യഥാർത്ഥ ഞാൻ ആണോ അത്‌? അല്ലെങ്കിൽ അതിനെ നേർക്കുനേരെ
നിർത്തി അതിന്റെ മുഖത്തു നോക്കി നന്നായി ഒരു ചിരി ചിരിക്കുക. വേല കൈയിലിരിക്കട്ടെ ആശാനേ എന്നുതന്നെ അർഥം വരുന്ന ഒരു ചിരിയായിരിക്കട്ടെ അത്‌. അല്ല, എന്നിലെ യഥാർത്ഥമായ ഞാൻ തന്നെയാണ്‌ പ്രചോദനം എങ്കിൽ, നല്ല ഉറപ്പുണ്ടെങ്കിൽ ഏതറ്റം വരെയും പോകാം. പോകണം. ആ പോക്കിൽ സംഭവിക്കുന്ന ജീവഹാനിപോലും നമുക്ക്‌ സങ്കടകരമാവില്ല. സ്വധർമ്മമാണോ അനുഷ്ഠിക്കാൻ പോകുന്നത്‌ എന്നതുതന്നെ പ്രധാന ചോദ്യം.

സമാനമനസ്കതമാത്രമാണ്‌ അടിസ്ഥാനം. കാഴ്ചപ്പാടിലെ സമാനതയാണ്‌ ഉദ്ദേശിക്കുന്നത്‌. ജാതിക്കും മതത്തിനും ദേശത്തിനും ഭാഷയ്ക്കുമൊക്കെ അതീതമാണ്‌ ശരിയായ മനുഷ്യത്വം എന്നതാണാ കാഴ്ചപ്പാട്‌. ഇങ്ങനെയുള്ള മനുഷ്യത്വത്തിന്റെ സമന്വയമാണ്‌ സമന്വയം.

ആരോടെങ്കിലും സമരം ചെയ്യാനോ എന്തെങ്കിലും ആനുകൂല്യങ്ങൾ നേടിയെടുക്കാനോ
ആണോ ഇസ്ലാം? അല്ലേ അല്ല. ആത്മാവിഷ്കാരത്തിനും ആത്മസാക്ഷാത്കാരത്തിനും ഉതകുന്നതും ലോകോപകാരപ്രദവും ആയ പ്രവർത്തനമാണ്‌ ലക്ഷ്യം.

ഒരു വിഭാഗം ആളുകൾ ദൈവീക നിയമങ്ങളെ ഓരോ പേരിലുള്ള സംഘടനയ്ക്കായി മാറ്റിവയ്ക്കുന്നു. ഇല്ലായ്മയും വല്ലായ്മയും ഉള്ളിടത്തേക്ക്‌ സഹായമെത്തിക്കാൻ ഇതിന്റെ ഒരു പങ്ക്‌ ഉപയോഗിക്കുന്നു. ഓരോ സംഘടനകളും, മറ്റു സംഘടനകൾക്ക് അനുകരണീയമായ മാതൃകയാക്കാൻ എന്തെല്ലാം ചെയ്യാനാകുമോ അതെല്ലാം ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നു .

സ്വയം സംരക്ഷിക്കുക എന്ന്‌ പ്രാഥമികളക്ഷ്യം. താൻ ഉൾക്കൊള്ളുന്ന സംസ്കാരത്തെയും തന്റെ നാടിനെയും സംരക്ഷിക്കുക എന്നത്‌ രണ്ടാമത്തെ ലക്ഷ്യം. താൻ എവിടെയാണോ ചെന്നെത്തിയിരിക്കുന്നത്‌ അവിടം സംരക്ഷിക്കുക എന്നത്‌ മൂന്നാമത്തെ ലക്ഷ്യം. ഇതു മൂന്നും ഒരുമിച്ച്‌ നിറവേറ്റി ജീവിതം ധന്യമാക്കാൻ കഴിയും എന്നാണ്‌ അല്ലാഹുവിന്റെ പാശം മുറുകെപിടിക്കുന്ന വ്യക്തികൾ ഉള്കൊള്ളുന്ന കൂട്ടായ്മക്കും നേടാൻ കഴിയുന്ന സൗഭാഗ്യം.

സമന്വയം , (ഐക്യം) എന്നത്‌ വളരെ അർത്ഥവത്തായ ഒരു നാമമാണ്‌. സമഞ്ജസമായ അന്വയം എന്നാണല്ലോ അർത്ഥം. ശുദ്ധമലയാളത്തിൽ പറഞ്ഞാൽ വേണ്ടുംവണ്ണം യോജിച്ചു കഴിയുക എന്നുതന്നെ. സൃഷ്ടിയിൽ ഓരോ മനുഷ്യനും വ്യത്യസ്തമാകുമ്പോഴും എല്ലാ മനുഷ്യർക്കും യോജിക്കാനുള്ള പൊതുവായ വാസന കൂടി നൈസർഗ്ഗികമായി ഉണ്ട്‌. സമഗ്രമായ കാഴ്ചപ്പാടാണ് ഈ വാസനയുടെ കാതൽ.

ലോകം ഒന്നായിക്കൊണ്ടിരിക്കുന്നു. ജീവിതം എല്ലാ അർത്ഥത്തിലും തികഞ്ഞ
സമന്വയമാക്കാൻ അവസരം ഒത്തുവരികയാണ്‌. സ്വയം ശരീരത്തിലെ അവയവങ്ങളുടെയും കോശങ്ങളുടെയും സമന്വയം നമ്മെ ആരോഗ്യവും ഊർജ്ജസ്വലതയുമുള്ളവരാക്കുന്നപോലെ ശേഷം സമൂഹവും പ്രകൃതിയുമായും നമുക്കുള്ള സമന്വയം നമ്മുടെ അസ്തിത്വം പൂർണ്ണമാക്കുന്നു.

No comments:

Post a Comment