വിധേയപ്പെടുത്തുന്ന
ലുബ്ധത, അനുസരിക്കപ്പെടുന്ന ദേഹേഛ, സ്വന്തത്തെ തന്നെ മതിപ്പുറ്റതായി ഭാവിക്കല്‍
എന്നിവ മനുഷ്യനെ നശിപ്പിക്കുന്ന ത്രിമൂര്‍ത്തികളാണ്.
മനുഷ്യ
മനസ്സിന്റെ പരിശുദ്ധിയാണു ഖുർആന്റെ ഫലമെന്നു തിരിച്ചറിയുക. അതിനാൽ മനുഷ്യന്റെ
ആത്യന്തിക വിജയത്തിന് അനിവാര്യണ്.
മനുഷ്യനില്‍
പിശാചിന്റെയും മലകിന്റെയും സ്വാധീനത്തെപ്പറ്റി ഖുർആൻ ചര്‍ച്ച ചെയ്യുന്നുണ്ട്.
പൈശാചിക മന്ത്ര-തന്ത്രങ്ങള്‍ക്കു വിധേയമാകുമെന്നുണ്ടെങ്കില്‍ അവയെപ്പറ്റി
പഠിച്ചിരിക്കല്‍ ബാധ്യതയായി മാറും. അസൂയ, ഉള്‍നാട്യം, ലോകമാന്യം, അഹങ്കാരം,
ദേഷ്യം, വെറുപ്പ് തുടങ്ങിയ ദുഷ്ട പ്രേരണകളില്‍ നിന്നു പൂര്‍ണ്ണമായും മോചിതനാവുക
എന്നതു പൊതുവെ സാധ്യമല്ലെന്നാണ് അനുഭവം. അതുകൊണ്ട് അത്തരം കാര്യങ്ങള്‍ ഖുർആൻ എന്ത്
പറയുന്നു എന്ന് അറിഞ്ഞുവെക്കല്‍ നിര്‍ബന്ധമാണ്.
സകലമാന
നാശങ്ങളും പാഞ്ഞെത്തുന്നത് ലുബ്ധത, ദേഹേഛ, സ്വന്തത്തെ തന്നെ മതിപ്പുറ്റതായി
ഭാവിക്കല്‍ എന്നിവയുടെ സാന്നിധ്യത്താല്‍ ആകുന്നു.
ആത്മസംസ്കരണമാണു
ഖുർആൻന്റെ മര്‍മം.
ഖുർആൻ
മുന്നോട്ടു വെക്കുന്നതും കല്‍പിക്കുന്നതുമായ ആത്മ ശുദ്ധീകരണജ്ഞാനം
ഓരോരുത്തര്‍ക്കും നിര്‍ബന്ധമായതാണെന്നും അവ അറിഞ്ഞു പ്രാവര്‍ത്തികമാക്കലാണു
ജീവിതത്തിന്റെ നിദാനമെന്നും വ്യക്തിഗത നിര്‍ബന്ധത്തില്‍ പെട്ടതാകുന്നു.
ലക്ഷ്യത്തിലേക്കുള്ള
പ്രയാണത്തിനു വിലങ്ങു തടിയായി പല ശക്തികളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇബ്ലീസും
തന്റെ തന്നെ ദേഹേഛയുമാണ് ഈ ദുഷ്ട ശക്തികളിൽ പ്രധമന്മാർ.
മനുഷ്യന്റെ
യഥാര്‍ഥ ഭവനം അല്ലാഹുവിന്റെ ത്രിപ്തിയിലായി കൊണ്ട് ജീവിക്കുന്ന സ്ഥലമാകുന്നു സ്വര്ഗം എന്നും ജീവിതത്തില്‍ അവന്റെ ദൌത്യം ആ സ്വര്‍ഗം നിലനിര്ത്തലാണെന്നും
ആദി പിതാവിന്റെ സ്വര്‍ഗീയ ജീവിതവും അനന്തര സംഭവങ്ങളും സൂചിപ്പിക്കുന്നു.
ഇബ്ലീസിന്റെ
പിന്തിരിപ്പന്‍ പ്രവര്‍ത്തനം മനുഷ്യനെ അല്ലാഹുവില്‍ നിന്ന് അകറ്റുന്നു. അവന്റെ
കുതന്ത്രങ്ങളില്‍ മനുഷ്യന്‍ വീണു പോകില്ലായിരുന്നുവെങ്കില്‍ ആധ്യാത്മ രഹസ്യങ്ങള്‍
കാ ണാന്‍ മനുഷ്യനു യാതൊരു പ്രയാസവും ഉണ്ടാകുമായിരുന്നില്ല.
ഇബ്ലീസിനെ
പ്രതിരോധിച്ചുകൊണ്ടു മുന്നോട്ടു നീ ങ്ങുക ഏതൊരു വ്യക്തിയുടെയും ബാധ്യതയാണ്.
മാര്‍ഗഭ്രംശത്തിനു
മനുഷ്യനെ പ്രേരിപ്പിക്കുന്ന മറ്റൊരു ശക്തി അവന്റെ തന്നെ ദേഹേഛയാകുന്നു. ഒരര്‍ഥത്തില്‍
ഇബ്ലീസിനെക്കാള്‍ കടുത്ത ശത്രുവാണു ദേഹേഛ. ദേഹേഛക്കനുസൃതമായുള്ള നീക്കത്തെ
“ദേഹേഛയെ ഇലാഹാക്കല്‍” എന്നു കടുത്ത ഭാഷ ഉപയോഗിച്ചു ഖുര്‍ആന്‍ വിമര്‍ശിച്ചതായി
കാണാം. അല്ലാഹുവിന്റെ വിധിവിലക്കുകള്‍ ലംഘിക്കുന്നതിനുള്ള പ്രകൃതി ദത്ത
വികാരമാകുന്നു ദേഹേഛ. അതിനെ വരുതിയിലാക്കുക നമുക്കു നിര്‍ബന്ധമാകുന്നു. അല്ലാത്ത
പക്ഷം അതു നമ്മെ ശാശ്വതമായ ആപത്തില്‍ കൊണ്ടെത്തിക്കും.
ദേഹേഛയോടും പിശാചിനോടുമുള്ള സമരമാണ് ജീവിത ത്തിൽ ചെയ്യേണ്ടത് ഈ സമരത്തെയാണു “വമ്പിച്ച പോരാട്ടം” (ജിഹാദുല്‍ അക്ബര്‍) എന്നു ഖുർആൻ വിശേഷിപ്പിച്ചത്.
ദേഹേഛയോടും പിശാചിനോടുമുള്ള സമരമാണ് ജീവിത ത്തിൽ ചെയ്യേണ്ടത് ഈ സമരത്തെയാണു “വമ്പിച്ച പോരാട്ടം” (ജിഹാദുല്‍ അക്ബര്‍) എന്നു ഖുർആൻ വിശേഷിപ്പിച്ചത്.
വ്യക്തി
ജീവിതത്തില്‍ ഏതെങ്കിലും ഒരു അര്‍ഥത്തില്‍ ജിഹാദ് അനിവാര്യമാണ്.
അല്ലാഹുവിനെ
അറിയാനും അവന്റെ സാമീപ്യം നേടാനുമുള്ള ജീവിത സാധനയാണു തസ്വവ്വുഫ്.
മനുഷ്യന്‍
സ്വന്തം ഇഷ്ടം വെടിയലാകുന്നു തസ്വവ്വുഫ്, എന്ന് കൂടി അറിയുക.
അല്ലാഹുവിനു
മുമ്പില്‍ എന്തും ത്യജിക്കാന്‍ ഒരുക്കമാകുന്ന കറകളഞ്ഞതും സമര്‍പ്പിതവുമായ
മനസ്സിന്റെ ഉടമകളാണ് തങ്ങളുടെ വിശ്വാസം ദൃഡമായിബോധ്യപ്പെട്ടവർ.
കൊട്ടിഘോഷിച്ചോ
കെട്ടിച്ചമയിച്ചോ ദൃഡവിശ്വാസം ( യഖീൻ ) രൂപപ്പെടുന്നില്ല. കുടുംബപാരമ്പര്യമോ
തറവാടു മഹത്വമോ മാത്രം മുസ്ലിമിനെ ജനിപ്പിക്കുന്നുമില്ല.
“മനസ്സിനെ
തെളിമയുറ്റതാക്കാന്‍ പാടുപെട്ടു വിജയം കൊയ്തെടുത്തവനാണു മുസ്ലിം.
തഖ്‌വയുള്ളവർ
അല്ലാഹുവിനെ മറ്റെല്ലാറ്റിനെക്കാളും തിരഞ്ഞെടുത്ത വരാകുന്നു. അക്കാരണത്താല്‍
അല്ലാഹു അവരെയും തിരഞ്ഞെടുത്തിരിക്കുന്നു എന്ന് ഖുർആൻ.
No comments:
Post a Comment