അക്രമവും തീവ്രവാതവും നടത്തുന്നതിന്
പൊതുജനങ്ങളിൽ നിന്നും മാന്യത ലഭിക്കുന്നത് ആശങ്കാജനകമാണ്.
അക്രമം രാഷ്ട്രീയ പ്രവർത്തനമാക്കുന്നവർക്ക്
ജനങ്ങളുടെ നന്മയല്ല മറ്റു സ്വാർത്ഥ ലക്ഷ്യങ്ങളുണ്ട് എന്ന് മനസ്സിലാക്കണം.
വര്ത്തമാനകാല രാഷ്ട്രീയസംസ്കാരത്തോട്
നാം ഏറെ കടപ്പെട്ടിരിക്കുന്നു. കാരണം
നാമുൾപ്പെടെ കേരളത്തില്‍ ജനങ്ങള്‍ സുഖമായി ജീവിക്കുന്നുണ്ടെങ്കില്‍ അത് നമ്മുടെ പണിമുടക്ക് സംസ്കാരം കൊണ്ട് മാത്രമാണ് എന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ നേതാക്കന്മാരും , സാധാരണ ജനങ്ങളും ഉള്പ്പെടെ എന്നും പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.
നാമുൾപ്പെടെ കേരളത്തില്‍ ജനങ്ങള്‍ സുഖമായി ജീവിക്കുന്നുണ്ടെങ്കില്‍ അത് നമ്മുടെ പണിമുടക്ക് സംസ്കാരം കൊണ്ട് മാത്രമാണ് എന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ നേതാക്കന്മാരും , സാധാരണ ജനങ്ങളും ഉള്പ്പെടെ എന്നും പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.
വൈകാരീകമായി (സ്വാർത്ഥ പരമായി
) സമീപിക്കുമ്പോള്‍ ഏതു സമരവും അക്രമാസക്തമാവുകയും സമൂഹനന്മക്ക്
എതിരാവുകയും ചെയ്യും.
പണിമുടക്ക് രാഷ്ട്രിയപരമാവുമ്പോള്‍ (
ഭരണപക്ഷവും പ്രതിപക്ഷവും ആയികൊണ്ട്) അനുകൂലികളും പ്രതികൂലികളും തെരുവില്‍ ഏറ്റുമുട്ടും.
കാരണം ഒരു കൂട്ടര്‍ പണി മുടക്കാനുള്ള മൗലീകാവകാശം വിനിയോഗിക്കുമ്പോള്‍
മറുപക്ഷം പണിയെടുക്കാനുള്ള മൗലീകാവകാശമാണ് വിനിയോഗിക്കുന്നത്.
സമരത്തിന് വേണ്ടിയുള്ള
സമരങ്ങള്‍ ഒരു രാജ്യത്തും ജനങ്ങള്‍ക്ക് നല്ലതല്ല.
തള്ളിക്കളഞ്ഞ സിദ്ധാന്തങ്ങളും അമ്പേ
പരാജയപ്പെട്ട വരട്ടുവാദ ങ്ങളും കൊണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന
രാഷ്ട്രീയക്കളി പ്രായോഗിക രാഷ്ട്രിയത്തിനും നാടിന്‍റെ
നന്മക്കും വഴി മാറിക്കൊടുക്കാത്തത് ജനങ്ങള്‍ ഉണരാത്തത് കൊണ്ടാണ്.
ജനക്ഷേമത്തിന് വിനിയോഗിക്കേണ്ട
രാഷ്ട്ര സമ്പത്ത് ( ഭൂമി ) രാഷ്ട്രീയക്കാരും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കൂടി
കൊള്ളയടിക്കുന്നതിന് ഒരു വിഭാഗം ജനങ്ങള്‍ ജയ് വിളിക്കുന്നത് ഭാവിയില്‍
വലിയ ഭവിഷത്തായിത്തീരും .
No comments:
Post a Comment