എങ്ങനെയെങ്കിലും വിജയിക്കണം എന്ന ആഗ്രഹത്തില്‍
പല സാഹസങ്ങളും മനുഷ്യൻ തിരഞ്ഞെടുക്കുന്നു.
പക്ഷെ, ഫലം കാണുന്നില്ല , ജീവിതം വിജയത്തിന്റെപാന്ഥാവില്‍ സ്ഥിരതയോടെ മുന്നേറണം എങ്കില്‍
ക്രമീകൃതവും നിരന്തരമായ പരിശ്രമം ഉണ്ടായേ തീരൂ.
വിജയത്തിനായുള്ള തയാറെടുപ്പില്‍ ഒരാള്‍
ആദ്യം ചെയ്യേണ്ടത് സ്വന്തം ജീവിതത്തിന്റെ ലക്ഷ്യം
നിര്‍ണ്ണയിക്കുക എന്നതാണ്.
ജീവിതത്തിന്റെ ആത്യന്തീകലക്ഷ്യം എന്താണെന്നും
ആ ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ ശക്തിപ്പെടുത്തേണ്ട മേഖലകള്‍ ഏതെല്ലാം എന്നും മനസ്സിലാക്കുക.
അവരവരുടെ ബലഹീനതകളെക്കുറിച്ച് അറിവില്ലാതിരിക്കുന്നത്
കൊണ്ടാണ് പലര്‍ക്കും അവ പരിഹരിക്കാനും പ്രതീക്ഷിക്കുന്ന നിലവാരത്തില്‍ വിജയം വരിക്കുവാനും
സാധിക്കാതിരിക്കുന്നത്.
മനുഷ്യന്റെ
പുത്തൻആധൂനീകമായ ജീവിത ലക്‌ഷ്യം ബാങ്ക് ബാലൻസ് കൂട്ടുക , രമ്യഹർമ്യങ്ങൾ സ്ഥാപിക്കുക
, സാമൂഹികമായഅംഗീകാരം , എവിടെയും വലിയ ഉധ്യോഗസ്ഥാനം നേടുക , എന്നിവയാണ്. ഇവ നേടാനുള്ളപരിശ്രമമാണ്
ഓരോ മനുഷ്യന്റെയും പ്രവര്ത്തനലക്‌ഷ്യം , ഈ ലക്ഷ്യപ്രാപ്തിക്ക് വേണ്ടി മനുഷ്യന്‍ ഓരോ
പുതിയ പുതിയ കര്‍മ്മങ്ങള്‍പരീക്ഷിച്ചു കൊണ്ടിരിക്കുന്നു. ഏതു കര്‍മ്മത്തിലാണ് വിജയിക്കുകയെന്നതില്‍
അവനു നിശ്ചയം ഇല്ല.. സത്യം, നീതി, ദയ, ധര്‍മ്മം എന്നീ മൂല്യങ്ങള്‍ അവഗണിക്കുകയും ചെയ്യുന്നു
.
ഓരോ
മനുഷ്യ ജന്മത്തിനും പിന്നില്‍ അല്ലാഹു ഒരു ലക്‌ഷ്യം കാണുന്നുണ്ട്.
മനുഷ്യന്‍
തന്റെ തന്റെ സൃഷ്ട്ടിപ്പിലൂടെ അല്ലാഹു ഉദ്ധേശിച്ച്ച ലക്ഷ്യത്തിലേക്ക് എത്തപെടുന്നു.
അതായത് താന്‍ ആര് എന്നും തന്റെ കര്‍മം എന്ത് എന്നും ഒരുവന്‍തിരിച്ചറിയുന്നതാണ് അവന്റെ
ജീവിത വിജയം. ബുദ്ധിമാന്‍ അത് വേഗംതിരിച്ചറിയുന്നു. അല്ലാത്തവന്‍ വിധിയെ പഴിച്ചും സ്വയം
ശപിച്ചും തന്റെജീവിതം കഴിച്ചു കൂട്ടുന്നു.
മനസ്സിന്റെ
പ്രകൃതിപരവും , സ്വഭാവീകവുമായ ഭാവാവസ്ഥയെ മാനസികാവസ്ഥ എന്ന് പറയുന്നു. സ്വാഭാവികം അല്ലാത്ത
മനസ്സിന്റെ അവസ്ഥയെ, അസ്വസ്ഥത എന്നും പറയുന്നു.
വ്യക്തമായ
രീതി, അവധാനത, മിതവ്യയം എന്നിവ മനുഷ്യ വ്യക്തിത്വത്തിന്റെ പകുതിയാകുന്നു.
ദൈവികസന്ദേശം
( ഖുർആൻ) മാനവതക്ക് കൈമാറാനാണ് പ്രവാചകന്മാരെ
അല്ലാഹു നിയോഗിച്ചത്. ഭക്തിക്കും തദടിസ്ഥാനത്തില്‍ വളര്‍ന്നുവരേണ്ട സ്വഭാവമൂല്യങ്ങള്‍ക്കും
ഉത്തമമാതൃകകളാകുന്നതിന് വേണ്ടിയാണ്.
മനുഷ്യരെല്ലാം വീക്ഷണങ്ങളിലും വിശ്വാസാചാരങ്ങളിലും വൈവിധ്യം പുലര്‍ത്തുന്നവരാണ്. എല്ലാ കാര്യങ്ങളിലും ഒരുപോലെയിരിക്കുന്ന രണ്ട് വ്യക്തികളെ നമുക്ക് കാണാന്‍കഴിയില്ല.
വീക്ഷണവ്യത്യാസങ്ങള്‍ക്കതീതമായി എല്ലാവര്‍ക്കും എല്ലാവരേയും ഉള്‍ക്കൊള്ളാന്‍ കഴിയുക എന്നതാണ് ഹിദായത്ത്.
പലരും മനുഷ്യരുമായുള്ള ഇടപെടലുകളില്‍ പരാജയപ്പെടുന്നത് പരസ്പരമുള്ള സമീപനങ്ങളില്‍ വരുന്ന വീഴ്‌ചകൊണ്ടാണ്.
യഥാര്‍ഥവിശ്വാസത്തിലൂടെ ഒരു വ്യക്തിക്ക് കിട്ടുന്ന പ്രധാനനേട്ടം മനസ്സിന്റെ വിശാലതയാണ്.
കുടുസ്സായ
മനസ്സുകൊണ്ട് വിദൂരതയിലേക്ക് നോക്കുക സാധ്യമല്ല, മനസ്സിന്റെ വിശാലതയില്‍നിന്നാണ്
വ്യക്തമായ വ്യക്തികൾതമ്മിലുള്ള സമീപനരീതികള്‍ രൂപപ്പെടുന്നത്.
ഒരാളെ
പറ്റിയും മുന്‍ധാരണ യില്ലാത്ത വിധം സംസ്സാരിക്കതിരിക്കുന്നതും, തുറന്ന മനസ്സോടെ എല്ലാവരെയും സമീപിക്കാന്‍ ആഗ്രഹിക്കുന്നതും, വിശ്വാസം യധാര്ത്യമാകും എന്നതിന്റെ
ലക്ഷണമാണ്.
ഒരാളെ
പറ്റിയും മുന്‍ധാരണ യില്ലാത്ത വിധം സംസ്സാരിക്കതിരിക്കുന്നതും, തുറന്ന മനസ്സോടെ എല്ലാവരെയും സമീപിക്കാന്‍ ആഗ്രഹിക്കുന്നതും, പരസ്പരമുള്ള വിശ്വാസവും പ്രവര്‍ത്തനവും സുതാര്യമാക്കുവാനും സഹായിക്കുന്നു.
പരസ്പരമുള്ള
ഇടപെടലുകൾ കുറ്റമറ്റതാക്കുവാന്‍ ഉപകരിക്കുന്നതാണ് അവധാനത. ധൃതിപിടിച്ചു നടത്തുന്ന
ഏതു കാര്യവും അബദ്ധത്തില്‍ കലാശിക്കും.
സാവകാശത്തോടും,
അവധാനതയോടെയും പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് ദൈവാനുഗ്രഹമാണെന്നും ധൃതിപിടിച്ചുള്ളവ
പൈശാചികമാണെന്നും തിരിച്ചറിയേണ്ടത് ഓരോ വ്യക്തികളുടെയും കടമയാണ് .
ചിന്ത
ക്രമീകരിക്കാനും കാര്യങ്ങളുടെ വരുംവരായ്‌കകള്‍ മുന്‍കൂട്ടി കാണാനും അവധാനതയുള്ളവര്‍ക്ക് കഴിയും. കുടുംബാന്തരീക്ഷത്തിലും
സമൂഹത്തിലും ഉണ്ടാകുന്ന മിക്ക ദുരന്തങ്ങളും അവധാനതയോടെ യാഥാര്‍ഥ്യം മനസ്സിലാക്കാതെയുള്ള
എടുത്തുചാട്ടങ്ങളുടെ ഫലമായിരിക്കും.
അവധാനതയും
സഹിഷ്‌ണുതയും, സാമ്പത്തികരംഗത്ത് പ്രതിഫലിക്കുമ്പോഴാണ് മിതവ്യയശീലം വ്യക്തിയില്‍
വളര്‍ന്നുവരുന്നത്. തത്വദീക്ഷയില്ലാതെ പണം ചെലവിടുമ്പോള്‍ ധൂര്‍ത്തും അനാവശ്യങ്ങളുമുണ്ടാകുന്നു.
അവധാനതയും
നല്ല സമീപനങ്ങളും സ്വഭാവങ്ങളെ സംസ്‌കരിക്കുന്നതുപോലെ മിതവ്യയം സാമ്പത്തികരംഗത്തെയും
സംസ്‌കരിക്കുന്നു.
വളരെ
കുറഞ്ഞ സാമ്പത്തികശേഷിയില്‍ ജീവിക്കുന്നവര്‍ക്കും അവരുടെ പണത്തിന് മൂല്യവും ഉപയുക്തതയും
വര്‍ധിക്കുന്നത് മിതവ്യയം ശീലിക്കുമ്പോഴാണ്. അമിതവ്യയം പൊങ്ങച്ചപ്രകടനങ്ങള്‍ക്കും
ദുരഭിമാനത്തിനുമായിരിക്കും, അവയാകട്ടെ സല്‍സ്വഭാവങ്ങളുടെ
അന്തകനുമാണ്.
അവധാനത
നഷ്‌ടപ്പെടുമ്പോള്‍ സ്വഭാവത്തിന് സംഭവിക്കുന്നതിനേക്കാള്‍ അപകടകരമായിരിക്കും മിതവ്യയത്തിന്റെ
അഭാവത്തില്‍ സാമ്പത്തികരംഗത്ത് സംഭവിക്കുന്നത്. അതുകൊണ്ടാണ് ധൂര്‍ത്തിനെ പൈശാചികതയുടെ
ഭാഗമായി വിശേഷിപ്പിക്കുന്നത്.
മനസ്സിനെ
ബാധിക്കുന്ന പിശുക്കില്‍നിന്നു മുക്തിനേടലാണ് വിജയത്തിനാവശ്യം. അത് നേടിയാല്‍ സ്വഭാവങ്ങളിലും
സാമ്പത്തിക കാര്യങ്ങളിലും ഉദാരത നിലനിര്‍ത്താന്‍ സാധിക്കും.
No comments:
Post a Comment