Friday, 16 August 2013

ലാഭമെന്ന നീരാളി.



വികസ്വര രാജ്യങ്ങള്‍ ഉള്‍പ്പെടെ ലോകം വലിയ സാമ്പത്തിക മാന്ദ്യം അനുഭവിക്കുകയാണിന്ന്‌. ഈ സാമ്പത്തിക പ്രതിസന്ധിക്ക്‌ കാരണം പലിശയിലധിഷ്‌ഠിതമായ ( കേവലം ലാഭം മാത്രം ) സാമ്പത്തിക വ്യവസ്ഥയാണ്‌.

എതൊന്നിനും ലാഭം ( Profit )  മാത്രം ലക്ഷ്യമാകിയുള്ള പ്രവര്ത്തനങ്ങളും  നടപ്പാക്കിയ രാജ്യങ്ങളുടെ അനുഭവങ്ങളിൽനിന്നും അതിന്റെ പ്രത്യാഘാതങ്ങൾ ഏതൊക്കെയെന്ന് തിരിച്ചറിയാൻ നമുക്ക് കഴിയണം. ഉല്പാദനവും , വിതരണവും , ( തൊഴിലും , ഉദ്യോഗവും , കച്ചവടവും , ഭരണ നിയന്ത്രണവും ) എല്ലാം അവരവര്ക്ക് ലാഭം മാത്രമായി ലക്ഷ്യമിടുകയും , പരസ്പര സംതൃപ്തി വേണ്ടെന്നു വെക്കുകയും ചെയ്തുകൊണ്ടുള്ള ഇടപാടുകൾ ( ഏതു മേഖലയിലും തന്റെ കഴിവും, പ്രാപ്തിയും, ശേഷിയും, സേവന മനൊഭാവമില്ലാതെ ലാഭത്തിനു വേണ്ടി വില്ക്കുന്ന അവസ്ഥ ). ധനപരമായും തൊഴിൽപരമായും ഉടലെടുക്കുന്ന അസന്ദിഗ്ദ്ധാവസ്ഥ, സാമ്പത്തികതലങ്ങളിലും വരുമാനസ്രോതസ്സുകളിലും ഉളവാകുന്ന അസ്ഥിരത, ആരോഗ്യസംവിധാനങ്ങളിൽ വ്യാപിക്കുന്ന സുരക്ഷയില്ലായ്മ, പരിസ്ഥിതി, രാഷ്ട്രീയരംഗങ്ങളിലെ അസന്തുലിതാവസ്ഥ തുടങ്ങിയവയാണ് എടുത്തുപറയേണ്ട പ്രത്യാഘാതങ്ങൾ ആണ്.

തൊഴിലിനെക്കാളും മൂലധനത്തിനു മുൻഗണന നൽകുന്നതു ലാഭം നെടാന്നുള്ള ആര്ത്തി കൈവരുത്തുന്നു  .

വിജയികൾ എപ്പോഴും വിജയികളാകുകയും പരാജിതരെ പാടെ മറക്കുകയും ചെയ്യുക എന്നുള്ളതാണ് നവ ഉത്പാദകരുടെ നീതിശാസ്ത്രം.

കച്ചവടങ്ങളിലാകട്ടെ , തോഴിലിലാകട്ടെ, ലാഭം എന്ന എന്ന പ്രതിഭാസത്തെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്നതിനു മുൻപ് തൊഴിലിലും മറ്റു ഇടപാടുകളിലും ഖുർആന്റെ  വീക്ഷണങ്ങൾ അറിയുന്നത് ഉപകാരപ്രദമായിരിക്കും.

കച്ചവടങ്ങളിലും തൊഴിലുകളിലും തങ്ങളുടെ തനതായ സാമ്പത്തിക സാമൂഹിക വളർച്ചയ്ക്കു പര്യാപ്തമായ ദേശീയ വികസനനയങ്ങൾക്കു രൂപംനൽകാൻ ശ്രമിക്കുന്നത് കൊണ്ടാണ് , ഉലപാദനങ്ങലിലും തൊഴിലിലും സംതൃപ്തിയോ വിജയമോ നിലനിര്ത്താൻ സാധിക്കാത്തതു .

ഭൂമിശാസ്ത്രം, രാഷ്ട്രീയം, സാമ്പത്തികവികസനം, ഭാഷ, സംസ്കാരം എന്നീ മാനദണ്ഡങ്ങളുടെയടിസ്ഥാനത്തിൽ ലോകരാഷ്ട്രങ്ങളെ തരംതിരിക്കാം. എന്നാൽ ലാഭം ( പ്രോഫിറ്റ് ) പ്രതിഭാസം  എന്ന പ്രതിഭാസം ഇന്ന് തരംതിരിവുകളെ ഇല്ലാതാക്കിയിരിക്കുന്നു. ഇന്ന് പരസ്പരബന്ധങ്ങളിലൂടെ ലാഭം ( പ്രോഫിറ്റ് ) മാത്രം സമാനതയുള്ള ഒരു ലോകസമൂഹവും ആഗോളക്രമവും ഉണ്ടായിരിക്കുന്നു. അവ അതിരുകളില്ലാത്ത ഒന്നുമാണ്. വ്യാപാരം, ധനകാര്യം, ഉത്പാദനം, വിതരണം, ഗതാഗതം, വിജ്ഞാനം, വിവരസാങ്കേതികവിദ്യ, വിനോദം, വിനോദസഞ്ചാരം എന്നീ മേഖലകളും അവയിൽ പ്രവർത്തിക്കുന്ന ശക്തികളും ലോകമെമ്പാടുമുള്ള രാജ്യങ്ങളും സമൂഹങ്ങളും പരസ്പരം ഏക സ്വഭാവം പുലര്ത്തിപോരുന്നു .

ചരക്കുകൾ, സേവനങ്ങൾ എന്നിവയുടെ വിപണി ഇരുപത്തിനാലു മണിക്കൂറും ലാഭത്തിനു വേണ്ടി തുറന്നു പ്രവർത്തിക്കുന്നു. ലോകത്തിന്റെ ഒരു ഭാഗത്ത് രാത്രിസമയമായതുകൊണ്ട് വിപണി അടയ്ക്കുമ്പോൾ, മറുഭാഗത്ത് പകൽസമയമായതുകൊണ്ട് വിപണി തുറന്നു പ്രവർത്തിക്കുന്നു. സ്വർണവിപണി, ഓഹരിവിപണി എന്നിവയ്ക്ക് ഒട്ടും തന്നെ ഉറക്കമില്ല എന്ന് വേണമെങ്കിൽ പറയാം.

പണ്ടുകാലത്ത് ഉല്പാദനം , വിതരണം , തൊഴിൽ, ഉദ്യോഗം , നിയന്ത്രണം എന്നിവ പോലുള്ള പ്രധാന തീരുമാനങ്ങളൊക്കെ അതാതു പ്രദേശങ്ങളിലെ പണ്ഡിതന്മാരുടെയും , വിശ്വാസടർഷങ്ങളുടെയും അടിസ്ഥാനത്തിലാണ് തീരുമാനങ്ങൾ എടുത്തിരുന്നത് എങ്കിൽ . ഇന്ന് അതിനെയെല്ലാം  പിൻസീറ്റിലാക്കി അവിടെ വിപണിശക്തികളെയും മൂലധനത്തെയും സ്വകാര്യമേഖലയെയും പ്രതിഷ്ഠിച്ചിരിക്കുകയാണ്. അവരെ സഹായിക്കാനായി അന്താരാഷ്ട്രനാണയനിധി, ലോകബാങ്ക്, ലോകവ്യാപാരസംഘടന, മൾട്ടിനാഷണൽ കമ്പനികൾ, ട്രാൻസ് നാഷണൽ കമ്പനികൾ, ഗവൺമെന്റിതര സംഘടനകൾ, സിവിൽ സമൂഹങ്ങൾ എന്നിവയാണ് ലാഭവത്കരണത്തിന്റെ ഭാഗമായി മുൻനിര തീരുമാനങ്ങൾ എടുക്കുന്നത്. ഇവയൊക്കെ സാധൂകരിക്കാനും പുഷ്ടിപ്പെടുത്താനും ലക്ഷ്യമിട്ടുകൊണ്ടു പുതിയ നിയമങ്ങൾ, മാനദണ്ഡങ്ങൾ, ചുമതലകൾ എന്നിവകൂടി ചിട്ടപ്പെടുത്തിയിട്ടുണ്ട്.

ഭൗദീകസ്വത്ത്,( ഭൂമി ) ബാങ്കിങ്,  സേവനങ്ങൾ, തൊഴിൽ, ഉല്പാദനം  പരിസ്ഥിതി, ഭരണ നിർവഹണം, മനുഷ്യാവകാശം, ശിശുവേല, സ്ത്രീപുരുഷബന്ധങ്ങൾ, ആരോഗ്യം, കാർഷികവിളകളെ സംബന്ധിച്ച മാനദണ്ഡങ്ങൾ, ഭരണക്രമത്തിലും നടത്തിപ്പിലും വേണ്ട സുതാര്യത എന്നിങ്ങനെ സമസ്തമേഖലകളിലും സവന മനോഭാവതോടെയുള്ള സ്വാതന്ത്ര്യം ലാഭവത്കരണത്തിന്റെ ഫലമായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ലാഭവത്കരണത്തിന്റെ പൊതുസ്വഭാവങ്ങളിൽഒന്നാണ്. സ്വതന്ത്ര വ്യക്തികൽക്കതീതമായ തെരഞ്ഞെടുത്ത വ്യക്തികക്കുള്ള വ്യാപനം. വിഭവങ്ങളിലും തൊഴിലിലും മൂലധനത്തിലും വിവരവിശ്ളേഷണങ്ങളിലും അത് തങ്ങളുടെ ലാഭം മാത്രം ഉദ്ദേശിക്കുന്നു.

അനിയന്ത്രിതമായ ധനമൂലധനത്തിന്റെ വര്ധനവിനു സത്യത്തിന്റെയും , ധര്മ്മത്തിന്റെയും , നീതിയുടെയും , തദ്വാരാ സേവനമാനോഭാവത്തിന്റെയും അടിസ്ഥാനത്തിലുള്ള വിനിമയനയങ്ങളെ ദുർബലമാക്കുകയും തദ്വാരാ സൃഷ്ടിക്കപ്പെടുന്ന സന്ദിഗ്ധാവസ്ഥയിൽ നിന്നും ഉണ്ടാകുന്ന കോടിക്കണക്കിനു രൂപയുടെ  ഊഹക്കച്ചവടലാഭം നിമിഷത്തിനുള്ളിൽ ലോകത്തിന്റെ ഏതു കോണിലേക്കും മാറ്റുവാൻ സാധ്യമാവുകയും ചെയ്യുന്നു.

ലാഭവത്കരണത്തിന്റെ ഫലമായി വസ്തുക്കളുടെ ഉത്പാദനം അന്താരാഷ്ട്രവത്കരിക്കപ്പെടുന്നു. ചരക്കുകളുടെ ഉത്പാദനം പല ഘട്ടങ്ങളായിത്തിരിച്ച് അവ ഓരോന്നും ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽവച്ചു ചെലവു കുറഞ്ഞതരത്തിൽ നിർമിച്ച് ഒരിടത്ത് കൂട്ടിയിണക്കി ചരക്ക് ഉപഭോക്താവിന് എത്തിക്കുന്ന രീതി ഉത്പാദനസാങ്കേതികവിദ്യയുടെ പരിഷ്കാരങ്ങൾവഴി ഇന്നു വ്യാപകമായിരിക്കുന്നു. അതുമൂലം ഒരു ചരക്ക് ഇന്ന രാജ്യത്ത് ഉത്പാദിപ്പിച്ചതാണെന്ന് ലേബലിൽ രേഖപ്പെടുത്തുമെങ്കിലും, അത് പല രാജ്യങ്ങളിൽ പല തൊഴിലാളികൾ പല സാഹചര്യത്തിൽ ഉണ്ടാക്കിയതായിരിക്കും.

ലാഭവത്കരണം  മോഹിതവസ്തുക്കൾ (Fancy goods) ധാരാളം ഉത്പാദിപ്പിച്ച് ദരിദ്രജനങ്ങളിൽപ്പോലും ഉപഭോഗതൃഷ്ണ ഉണ്ടാക്കാൻ ലാഭവത്കരണം ശ്രമിക്കുന്നു. കൊക്കോക്കോള, പെപ്സി, പിസ്സാ തുടങ്ങി പോഷകമൂല്യം ഒട്ടും ഇല്ലാത്തവയാണ് മോഹിതവസ്തുക്കൾ. അവയുടെ ഉത്പാദനത്തിന് വിലയേറിയ പ്രകൃതിവിഭവങ്ങൾ മാറ്റിവയ്ക്കേണ്ടിവരുന്നു.

രുചിഭേദങ്ങളും ഇഷ്ടാനിഷ്ടങ്ങളും ഏകമാനതലമുള്ളതാക്കുന്നു. (Homogenisation of Tastes and perference) ഇന്ന് ലോകമൊട്ടുക്കും പ്രത്യേകിച്ചു വികസ്വരരാജ്യങ്ങളിൽ ഉപഭോക്താക്കളുടെയിടയിൽ വളർന്നുവന്നിട്ടുള്ള ഫാസ്റ്റ്ഫുഡ് സംസ്കാരം ഇതിനുദാഹരണമാണ്. അതുപോലെ വേഷവിധാനത്തിലും, വിനോദോപാധികളിലും (സംഗീതം, സിനിമ) സമാനമായ സ്വഭാവവിശേഷങ്ങൾ സൃഷ്ടിക്കാൻ ആഗോളലാഭവത്കരണത്തിനു കഴിഞ്ഞിട്ടുണ്ട്.

ലാഭവത്കരണം സമ്പന്നരാജ്യങ്ങളുടെ താത്പര്യങ്ങളെ സംരക്ഷിക്കുന്നതിനാവശ്യമായ നയപരിപാടികൾ ഉടനീളം ഉണ്ടാകുന്നു. വിവരസാങ്കേതികവിദ്യയുടെ നേട്ടങ്ങൾ അത്യധികമായി വാണിജ്യരംഗങ്ങളിലും, ബാങ്കിങ് മേഖലകളിലും പുതിയ മാനങ്ങൾ സൃഷ്ടിക്കുന്നു. ഉദാഹരണത്തിന് ഇ-ബാങ്കിങ്, ഇന്റർനെറ്റ് ബാങ്കിങ്, ഇ-വ്യാപാരം, ഓൺ ലൈൻ ട്രെയ്ഡിങ് മുതലായവ.

ലാഭവത്കരണം ചൂഷണം നടത്തി കൊള്ളലാഭം യഥേഷ്ടം കൊണ്ടുപോകാനുമുള്ള സ്വാതന്ത്യ്രം കിട്ടുന്നു.

ലാഭവത്കരണത്തിന്റെ ഫലമായി സ്വന്തം താത്പര്യങ്ങൾ അവഗണിച്ചുപോലും ദൈവീക നിയമങ്ങൾ പൊളിച്ചെഴുതേണ്ടിവരുന്നു.

പൊതുവികസനതന്ത്രങ്ങൾക്കു പകരമായി കമ്പോളവത്കൃത വികസനതന്ത്രങ്ങൾ ആവിഷ്കരിക്കുന്നതും ലാഭവത്കരണത്തിന്റെ ഭാഗമാണ്.

ലാഭവത്കരണത്തിന്റെ ഭാഗമായി വ്യാപാരവും പരിസ്ഥിതിയും തമ്മിലും വ്യാപാരവും തൊഴിലും തമ്മിലും ബന്ധപ്പെടുത്തി പുത്തൻ നിബന്ധനകൾ കൊണ്ടുവരാൻ ലോകവ്യാപാരസംഘടന ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വ്യാപാരവുമായി ബന്ധപ്പെടുത്തി എല്ലാത്തരം സാമ്പത്തികപ്രവർത്തനങ്ങളെയും ഒരു ആഗോളചട്ടക്കൂടിൽ കൊണ്ടുവന്നു സമ്പന്നരാജ്യങ്ങളുടെ താത്പര്യം സംരക്ഷിക്കാനായി ആഗോളപെരുമാറ്റച്ചട്ടവും ചിട്ടയും നിശ്ചയിക്കാനാണ് ലോകവ്യാപാരസംഘടന തയ്യാറായിട്ടുള്ളത്.

ലാഭവത്കരണം ഒരു സ്വാഭാവികപ്രക്രിയയാണോ അല്ലയോയെന്ന ചർച്ച ചൂടേറിയതാണ്. ലോകപുരോഗതിയിലെ അനിവാര്യമായ ഒരു പ്രക്രിയയായിട്ട് ലാഭവത്കരണത്തെ ന്യായമായി കരുതുന്നവർ ഏറെയാണ്. എന്നാൽ യഥാർഥത്തിൽ ലോകം ഇന്നു സമ്പന്നരാജ്യങ്ങളുടെ വരുതിയിലാണെന്ന് പറയാം, പ്രത്യേകിച്ച് അമേരിക്ക, ഇംഗ്ലണ്ട്, ജപ്പാൻ, കാനഡാ, ഫ്രാൻസ്, ഇറ്റലി, ജർമനി എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ജി-7 ഗ്രൂപ്പിന്റെ.

അമേരിക്ക, ഇംഗ്ലണ്ട്, ജപ്പാൻ, കാനഡാ, ഫ്രാൻസ്, ഇറ്റലി, ജർമനി എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ജി-7 ഗ്രൂപ്പാണ്  അന്താരാഷ്ട്രനാണയനിധി, ലോകബാങ്ക്, ലോകവ്യാപരസംഘടന എന്നീ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതും അവയെ ഉപയോഗിച്ച് ലോകക്രമത്തെ മാനേജ് ചെയ്യുന്നതും. ഇവരുടെ സ്വാധീനത്തിൽ ലോകത്തിലെ വൻകിട മൾട്ടിനാഷണൽ കമ്പനികൾ, ബാങ്കുകൾ, ധനകാര്യമൂലധനം നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾ, നവ ഉദാരവത്കരണവാദം ഉയർത്തുന്ന ബുദ്ധിജീവികൾ തുടങ്ങിയവർ ഒത്തുചേർന്നാണ്  പരമാവധി ലാഭമുണ്ടാക്കുക എന്ന സമന്വയം ഉണ്ടാക്കി ലോകത്തിന്റെ സാമ്പത്തികഭാഗധേയം തീരുമാനിക്കുന്നത്.

സ്വന്തം സാദൃശ്യത്തിൽ ലോകത്തെ വാർത്തെടുക്കാനാണ് ലാഭവത്ക്കരണം വഴി ജി-7 ഗ്രൂപ്പ്  ശ്രമിക്കുന്നത്. കമ്പോളമെന്ന മാധ്യമത്തിലൂടെയുള്ള ഒരു ലോകക്രമമാണ് അവരുടെ സുവിശേഷം. ഇന്നു നടപ്പിൽ വരുത്തുന്ന തരത്തിലുള്ള ലാഭവത്കരണം മനുഷ്യവർഗത്തിന്റെ പുരോഗതിയിലെ ഒരു സ്വാഭാവികപ്രക്രിയയല്ലെന്ന് ഇന്നത്തെ ജീവിത സാഹചര്യങ്ങളിൽ നിന്ന് നിന്നു വ്യക്തമാണ്. കേവലം പരമാവധി ലാഭം ലക്ഷ്യമാക്കുക എന്നത് സമ്പന്നരാഷ്ട്രങ്ങളുടെ മേൽക്കോയ്മ ലോകക്രമത്തിൽ ഉറപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

സേവനവ്യാപാരത്തെക്കുറിച്ചുള്ളതാണു ഖുർആന്റെ അധ്യാപനങ്ങൾ അത് ഉല്പാദനമാകട്ടെ , വിതരണമാകട്ടെ , നിയത്രണമാകട്ടെ എന്തായിരുന്നാലും പരസ്പര തൃപ്തിയും സവന മനോഭാവവും നിര്ബന്ധ്മാനെന്നു കല്പിക്കപ്പെടുന്നു .

ലാഭവത്കരണനയങ്ങളുടെ ഭാഗമായി മനുഷ്യ നിര്മ്മിത നിയമങ്ങളുടെ ആഗോളക്രമത്തിന്റെ ചട്ടവട്ടത്തിന്റെയും നിബന്ധനകളുടെയും  പൊതുമാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ കൈകാര്യം ചെയ്യണമെന്നു പറഞ്ഞാൽ ഖുർആന്റെ  പരമാധികാരം ബലികഴിക്കുന്നതിന് തുല്യമാണ്.


No comments:

Post a Comment