Friday, 9 August 2013

വയര്‍ നിറയെ കഴിക്കാതിരിക്കുക.




യൌവ്വനത്തെ വാര്ധക്യ ത്തിനുവേണ്ടി പ്രയോജനപ്പെടുത്തുക.

സമ്പന്നതയെ ദാരിദ്ര്യം വന്നുപെടാതിരുക്കാൻ പ്രയോജനപ്പെടുത്തുക.

ഒഴിവു സമയത്തെ ജോലി എളുപ്പമാക്കുന്നതിനു  പ്രയോജനപ്പെടുത്തുക.

ജീവിതത്തെ മരണത്തെ സ്വീകരിക്കുന്നതിനു സജ്ജമാക്കുക.

സ്വയം വിചാരണ ദൈവ വിചാരണയെ നേരിടുന്നതിനു പ്രാപ്തമാക്കുക .

തീറ്റ കൂടിയാല്‍ ( അതായത് ഏതൊരുകാര്യവും അധികമായാൽ ) മാംസം കൂടും, മാംസം കൂടിയാല്‍ കാമം കൂടും, കാമം കൂടിയാല്‍ പാപം കൂടും. പാപം കൂടിയാല്‍ ഹൃദയം ക്രൂരമാകും, ഹൃദയം ക്രൂരമായാല്‍ ദുനിയാവിലെ ആപത്തുകളിലും അലങ്കാരങ്ങളിലും മുഴുകും.

സജജനങ്ങള്മായുള്ള സഹവാസം ഹൃദയ രോഗങ്ങള്ക്കുള്ള ഔഷധങ്ങളിൽ ഒന്നാണ്.

ഖുര്‍ആന്‍ പാരായണം ഹൃദയ മാലിന്യങ്ങൾ കഴുകാനുള്ള ശുദ്ധജലമാണ്.

വയര്‍ നിറയെ കഴിക്കാതിരിക്കുക, ( അതായത് ആശിച്ഛതെന്തും നേടണമെന്ന വാശി ) ഹൃദയ രോഗങ്ങൾവരാതിരിക്കാനുള്ള പ്രധിവിധിയാണ്.

പശ്ചാതപിക്കാം എന്ന് കരുതി തെറ്റ് ചെയ്യുക എന്നത് ഹൃദയത്തിന്റെ നാശത്തിനു കാരണമാണ്. വിജ്ഞാനമാനുസരിച്ചു ജീവിക്കാതിരിക്കുക എന്നതും നാശത്തിൽ സ്ഥിരമാവാൻ കാരണമാണ്.

പ്രവൃത്തികളില്‍ ആത്മാര്‍ഥത കൈവെടിയുക ഹൃദയത്തിന്റെ നിരാശയ്ക്ക് കാരണമാണ് .

അല്ലാഹു നല്‍കിയ വിഭവങ്ങള്‍ ഉപയോഗിക്കും പക്ഷെ നന്ദി കാണിക്കാതിരിക്കുക ഹൃദയത്തിന്റെ സംത്രിപ്ത്തിക്ക് വിലങ്ങുതടിയാണ് .

മരിച്ചവരെ ഖബറടക്കുക, എന്നാല്‍ അതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാതിരിക്കുക മരിച്ച ഹൃദയത്തിന്റെ ഉടമകളാണ് .

അറ്റമില്ലാത്ത ആഗ്രഹങ്ങള്‍, വലിയ വലിയ അത്യാശകള്‍ കൊണ്ട് നടക്കുന്നവർ ഇഹത്തിലുമല്ല പരത്തിലുമല്ല.

എന്ത് കിട്ടിയാലും മനസ്സ് സംത്രുപ്തമാകതിരിക്കുക അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ അറിയാത്തവര്ക്കാണ്.

അതികഠിനമായ ദൈവ വിചാരണ സ്വയം വിചാരണ ചെയ്യാത്തവര്ക്കാണ്.

സൂക്ഷ്മത എന്നാല്‍ ഹൃദയ സാനിധ്യത്തോടെ അല്ലാഹുവിനെ സ്മരിക്കലും പ്രവാചക ചര്യയാകുന്ന ഖുർആനിൽ ശ്രദ്ധ കേന്ദ്രീകരിക്കലും അതനുസരിച്ചു ജീവിക്കലുമാകുന്നു.

സ്വന്തം ഇച്ഛകളെ സ്നേഹിക്കുന്നവന്‍ അല്ലാഹുവിലേക്കുള്ള വഴിയേതാണ്, രക്ഷ എവിടെയാണ് എന്ന് അന്ന്വേഷിച്ചു കൊണ്ടേ ഇരിക്കുന്നു, എന്നാല്‍ അതവന്‍ കാണുന്നില്ല, വീഞ്ഞ് കുടിച്ചു ലഹരി ബാദിച്ചവനെപ്പോലെയാണവന്.

അല്ലാഹു നൽകിയതിൽ സംത്രിപ്ത്തി കൈകൊള്ളുന്നവൻ കുറ്റവും കുറവും കാണുകയില്ല. അല്ലാഹു നൽകിയതിൽ സംത്രിപ്ത്തി കണ്ടെത്താത്തവൻ എന്തിലും ഏതിലും കുറ്റവും കുറവുകളും മാത്രമേ കാണുകയുള്ളൂ.

അല്ലാഹുവിന്റെ ഏകത്വം അംഗീകരിച്ചാല്‍ ഒരിക്കലും അവനോടു മറ്റൊന്നിനെയും പങ്കു ചെർക്കുന്നില്ലായെങ്കിൽ എല്ലാ വസ്തുക്കളില്‍ നിന്നും ആ വ്യക്തി നിര്‍ഭയനായിരിക്കും.

അല്ലാഹുവിന്നു കീഴടങ്ങിയവന്‍ അവനെ ധിക്കരിക്കുകയില്ല, ധിക്കരിച്ചാല്‍ പശ്ചാത്തപിക്കുകയും ചെയ്യും. പസ്ചാതപിച്ചാല്‍ അല്ലാഹു അത് സ്വീകരിക്കുകയും ചെയ്യും .

ഒരു വ്യക്തി ആജ്ഞാപിക്ക പ്പെട്ടിരിക്കുന്നത് തന്റെ  മൃഗീയ വികാരങ്ങളെ സ്വയം നിയന്ത്രിക്കാനാണ്. അതിനെ അല്ലാഹുവിന്റെ  ശാസനക്ക് വിധേയമാക്കുവാനും അച്ചടക്കത്തിന്റെയും സന്മാര്‍ഗ്ഗ ഗതിയുടെയും ശിക്ഷണങ്ങള്‍ നല്‍കി സ്വന്തം സവാരി ക്കുള്ള  കുതിരയാക്കി മാറ്റുവാനും അതിന്റെ പുറത്തു കയറി അനശ്വരമായ ജീവിത യാധാര്ത്യങ്ങൾക്കു അവസരം നല്കിയ സർവ്വാധിപനായ അല്ലാഹുവിന്റെ ആജ്ഞകളെ അനുസരിച്ച് കൊണ്ട് രക്ഷാ മാര്‍ഗ്ഗങ്ങളിലൂടെ പുരോഗമിക്കുവാനുമാണ്.

സ്വന്തം മൃഗീയതയെ കീഴടക്കുകയും ധര്‍മ്മ മാര്‍ഗ്ഗത്തിലൂടെ ചരിക്കുകയും ധര്‍മ്മ നൈരന്തര്യത്തെ കൈമുതലാക്കുകയും ചെയ്‌താല്‍ ഇഹപര ജീവിതം യാധാര്ത്യമാവുകയും ലാഭം കൊയ്തെടുത്തതായി അനുഭവപ്പെടുകയും ചെയ്യും.

കളങ്കമില്ലാതെ മനസ്സിരുത്തി ഖുര്‍ആന്‍ പഠിക്കുക മനസ്സ് നന്നാക്കാനുള്ള ഒന്നാമത്തെ മരുന്നാണത്.

ഖുർആൻ അര്‍ത്ഥം അറിഞ്ഞു ചിന്തിച്ചു പാരായണം ചെയ്യുന്നതിലൂടെ മനസ്സ് വിശാലമാവുകയും പ്രകാശിക്കുകയും ചെയ്യും. അപ്പോൾ തന്റെപക്കൽനിന്നും വന്നിട്ടുള്ള തെറ്റ് എന്താണെന്നും അതുകൊണ്ടുണ്ടാകുന്ന ശിക്ഷയിൽ ഭയവും ദുഖവും ഉണ്ടാവു കയും ചെയ്യും.

സ്വയം വിവരക്കേട് കാണിക്കാതിരിക്കുക, ജനങ്ങളുടെ ദാനം നീ ആഗ്രഹിക്കാതിരിക്കുക.

ദൈവ ഗ്രന്ഥത്തിൽ തനിക്കു തോന്നിയത് കടത്തി കൂട്ടിയവൻ സൃഷ്ട്ടാവിന്റെയും സർവ്വ സൃഷ്ട്ടികളുടെയും ശാപത്തിന് അര്ഹനായിപ്പോകുന്നു.

അല്ലാഹുവിന്റെ വിധിയെ നിഷേധിക്കുന്നവൻ സർവ്വ പ്രതിസന്ധികളെയും  സ്വയം ഏറ്റെടുക്കേണ്ടതാണ് .

ഖുർആന്റെ ചര്യ കൈവേടിഞ്ഞവൻ ചുറ്റുപാടുകൽക്കൊത്തു അലയുന്നവനാണ്.

മനുഷ്യ സമൂഹത്തിനു ശരിയായ  പാതയില്‍ സസൂക്ഷമം സഞ്ചരിക്കുന്നതിനുള്ള വഴികളാണ് ഖുർആൻ കാണിക്കുന്നത് .

മനുഷ്യന്‍ അവന്റെ ദേഹത്തെ പോലെ ദേഹിയെയും സംസ്ക്കരിക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ പരിപൂര്‍ണമായും "ഈമാനിന്റെ" വെളിച്ചം ഹൃദയത്തില്‍ തെളി യിക്കാന്‍ സാധിക്കൂ.

ഖുർആന്റെ പൊരുള്‍ ലളിതമാണ്. അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാനുള്ള വഴിയാണത്.

അല്ലാഹുവിന്റെ സാമീപ്യം കിട്ടണമെങ്കില്‍ അവന്റെ വിധി വിലക്കുകള്‍ പാലിക്കണം. കേവലം വിധിവിലക്കുകള്‍ പാലിച്ചാല്‍ പോര. കര്‍ക്കശവും സൂക്ഷ്മവുമായി അവ പാലിക്കണം.

തീര്‍ച്ച, തഖ്‌വ എന്നത് , സൂക്ഷ്മതയും സുദൃഢതയും മുറുകെ പിടിക്കലാകുന്നു.

സംശയാസ്പദമായവയെ വെടിയല്‍ സൂക്ഷ്മതക്കുദാഹരണമാണ്. ഏതു പ്രവര്ത്തനവും ഉത്തമാമായിരിക്കുന്നതിനു വേണ്ടിയുള്ള കഠിന പ്രയത്നം സുദൃഢതയ്ക്ക് ഉദാഹരണമാണ്.

അള്ളാഹു ഉണ്ട് എന്ന് വിശ്വസ്സിക്കൾ അല്ലാഹുവില്‍ എത്തിപ്പെടാനുള്ള കുറുക്കുവഴിയോ എളുപ്പവഴിയോ അല്ലെ. അതൊരു കടമ്പയാണ്. കര്‍ക്കശമായ ചട്ടങ്ങള്‍ പാലിച്ചു കൊണ്ടുള്ള ജീവിതമാണ്.

No comments:

Post a Comment