Sunday, 11 August 2013

സംസ്കാരം പുനർവായന.




‘ആധുനികത’ യുടെ പേരില്‍ സംഭവിച്ച സാമൂഹിക പ്രക്രിയകളെയും രാഷ്ട്രീയ സാംസ്‌കാരിക സംവേദനങ്ങളെയും വൈജ്ഞാനിക- ബൗദ്ധിക പ്രവണതകളെയും സമീപിക്കുന്നതില്‍ മാത്രം മുസ്‌ലിം സമൂഹം സ്വീകരിച്ച നിലപാടുകളാണ് പ്രവാചക ജീവിതം കൊണ്ട് വ്യാഖ്യാനിച്ച ഖുർആനിൽനിന്നും തെന്നിമാറാൻ കാരണം .

ഖുർആൻഅനുസരിച്ചു ജീവിച്ചു കൈമാറി പോന്നിരുന്ന ജീവിത രീതികളും ആശയാദര്‍ശങ്ങളും പുതുതായി അവതരിപ്പിക്കപ്പെട്ട മൂല്യ സംഹിതകള്‍ക്ക് വേണ്ടി വഴിമാറ്റുകയുണ്ടായി; സാമൂഹികവും സാംസ്‌കാരികവുമായി അത്തരം സമൂഹങ്ങള്‍ പൂര്‍ണമായ മാറ്റങ്ങള്‍ക്ക് വിധേയമാവുകയു മുണ്ടായി.

ഭൗതികമായ സൗകര്യങ്ങളെ സ്വീകരിക്കുകയും സാമൂഹിക സാംസ്‌കാരിക വ്യവസ്ഥകളുമായി ബന്ധപ്പെട്ട ദൈവീക വിധിവിലക്കുകളെ തിരസ്‌കരിക്കുകയും ചെയ്യുന്ന സമീപനമാണ് ആധൂനീക സമൂഹം സ്വീകരിച്ചിരിക്കുന്നത്.

കുടുംബം, വിവാഹം, സ്ത്രീ-പുരുഷ ബന്ധം, തൊഴില്‍ വിഭജനം, അനന്തരാവകാശം തുടങ്ങിയ നിരവധി വിഷയങ്ങളില്‍ പലഭാഗങ്ങളില്‍ നിന്നും,  ഖുർആന്റെ വിഭാവനകള്‍ക്ക് എതിരായ വാദമുഖങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു.

സാമൂഹിക സ്ഥാപനങ്ങളെന്ന് വിളിക്കപ്പെടുന്ന രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കരിക, സാമൂഹിക സംവിധാനങ്ങളുടെ നിലവിലുള്ള സ്വഭാവത്തില്‍ /അവസ്ഥയില്‍ വരുന്ന പരിവര്‍ത്തനങ്ങളെയാണ് പൊതുവില്‍ സാമൂഹിക മാറ്റങ്ങള്‍ എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഏതൊരു സാമൂഹിക സ്ഥാപനത്തിന്റെയും സ്വഭാവത്തെയും സാമൂഹികാവസ്ഥയെയും നിയന്ത്രിക്കുന്നത് പ്രധാനമായും വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങളുടെ സ്വഭാവം, സാമൂഹിക സ്ഥാപനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളുടെ സ്വഭാവം. ഇവ രണ്ടും അടിസ്ഥാന ഘടകങ്ങളാണ് എന്ന് കാണാനാവും.

ഓരോ വ്യക്തിയും മറ്റൊരു വ്യക്തിയോട് അല്ലെങ്കില്‍ ഒരു കുടുംബം മറ്റൊരു കുടുംബത്തോട് ഒരു സാമൂഹിക വിഭാഗം മറ്റൊരു വിഭാഗവുമായി സ്വീകരിക്കുന്ന നിലപാടും സമൂഹത്തില്‍ താന്‍ ഏറ്റെടുത്തു നടത്തേണ്ടതായി കാണുന്ന ബാധ്യതകളും വളരെ പ്രധാനമാണ്.

ഓരോ സമൂഹത്തിലും മൂല്യവ്യവസ്ഥകളും സാമ്പത്തിക സ്ഥാപനങ്ങളും അല്ലെങ്കില്‍, സാംസകാരിക ചിന്തകളും രാഷ്ട്രീയ സംവിധാനങ്ങളും എത്രമാത്രം ഐക്യത്തോടെ ബന്ധപ്പെട്ടിരിക്കുന്നുവെന്നത് അധി പ്രധാനമാണ്


ദൈനംദിന ഇടപാടുകളിൽ ലാഭം മാത്രം കണക്കാക്കിയുള്ള അധൂനീക പാശ്ചാത്യൻ വ്യാവസായിക വിപ്ലവവും തുടര്‍ന്നു വന്ന നഗരവത്കരണ പ്രക്രിയകളും സാമ്പത്തികരംഗത്തുണ്ടാക്കിയ മാറ്റങ്ങള്‍ക്കുപുറമെ നിലവിലുണ്ടായിരുന്ന സാമൂഹിക സംവിധാനങ്ങള്‍ ഓരോന്നായി തകിടം മറിക്കുകയുണ്ടായി. ഏറ്റവും  പ്രാഥമിക സാമൂഹികസംവിധാനമായ കുടുംബബന്ധങ്ങളില്‍ പോലും ലാഭഛേദ തുലനം നടത്തപ്പെടുന്ന അവസ്ഥവരെയുണ്ടായി. ചുരുക്കത്തില്‍ വ്യക്തിമഹാത്മ്യവാദ (individualism) ത്തിലൂന്നിയ മുതലാളിത്ത വ്യവസ്ഥയും യുക്തി വാദത്തിലൂന്നിയ (rationalism) ജ്ഞാനവ്യവസ്ഥയും ഒരു പുതിയ സാമൂഹിക സാമ്പത്തിക ക്രമത്തിന് ജന്മം നല്‍കുകയുമുണ്ടായി.


ദൈനംദിന ജീവിത വ്യവഹാരങ്ങളിൽ സേവന മനൊഭാവമില്ലാതെയുല്ല , പരസ്പര സംത്രിപ്ത്തി കാംക്ഷിക്കതെയുള്ള കേവലം ലാഭം മാത്രം ലക്ഷ്യമാക്കിയപ്പോൾ ഏതൊരു വിഭാഗങ്ങളിലും കാണാൻ കഴിയുന്ന സംഭവവികാസങ്ങളില്‍ ശ്രദ്ധേയമായൊരു വസ്തുത, സമൂഹവും വ്യക്തികളും തമ്മിലുള്ള ബന്ധങ്ങള്‍ എക്കാലത്തേക്കാളും പ്രശ്‌നാധിഷ്ഠിതമായിരിക്കുന്നുവെന്നതാണ്. അതുകൊണ്ട് തന്നെ, മുമ്പെങ്ങുമില്ലാത്തവിധം, മാറ്റങ്ങള്‍ക്കു വേണ്ടിയുള്ള മുറവിളികള്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നു കൊണ്ടിരിക്കുന്നു. പരിസ്ഥിതിസംരക്ഷണത്തിന്റെ പേരിലായാലും രാഷ്ട്രീയ വിമോചനത്തിന്റെ  അല്ലെങ്കില്‍ സാമൂഹിക ശാക്തീകരണത്തിന്റെ പേരിലായാലും നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങള്‍ ഇന്ന് ശക്തിപ്പെട്ടുകൊണ്ടിരിക്കുകയുമാണ്.


വസ്തുക്കളുടെ മൂല്യവും , വസ്ത്തുക്കൾ കൈമാറ്റം ചയ്യപ്പെടുന്നതിൽ സേവനമനോഭാവം ഇല്ലാതെ കേവലം പലിശയുടെ രൂപത്തിൽ ലാഭം മാത്രം ലക്‌ഷ്യം വെച്ചപ്പോൾ സാമൂഹീക രംഗത്തുണ്ടായ മാറ്റങ്ങളും വൈജ്ഞാനിക രംഗത്തുണ്ടായ വിപ്ലവാത്മക ചലനങ്ങളും നല്‍കിയ ആത്മവിശ്വാസത്തില്‍ പടുത്തയര്‍ത്തപ്പെട്ട പുതിയ സംവിധാനങ്ങളും മനുഷ്യന്റെ പൊതുജീവിതത്തിന്റെയെന്നല്ല സ്വകാര്യ ജീവിത്തിന്റെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നുവെന്നൊരു തിരിച്ചറിവ് വ്യാപകമായി നടന്നുകൊണ്ടിരിക്കുകയാണ്.


ആധുനികമായ സാമൂഹിക മാറ്റങ്ങളും അവയുണ്ടാക്കിയ പാരിസ്ഥിതിക സാമൂഹിക പ്രശ്‌നങ്ങളും പരിശോധിച്ചാല്‍ വ്യക്തമാകുന്ന ഒരു വസ്തുത, ഖുർആനിന്റെ ദര്‍ശനങ്ങളും ജീവിത യാഥാര്‍ഥ്യങ്ങളും തമ്മിലുള്ള പൊരുത്തക്കടുകളുമായി ബന്ധപ്പെട്ടതാണ്. ഈ പൊരുത്തക്കേടുകള്‍ ഏതൊരു  സമൂഹങ്ങളിലും ഒരേ രീതികളിലാണ് പ്രകടമാവുന്നത്. ഈ വ്യത്യാസം വേണ്ടവിധം തിരിച്ചറിയപ്പെടുകയോ അതിനുള്ള ശ്രമങ്ങള്‍ നടത്തപ്പെടുകയോ ചെയ്യുന്നില്ല എന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്. വളരെ  സംക്ഷിപ്തമായി പറഞ്ഞാല്‍, ഇന്ന്  രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന സാമൂഹികാസ്വസ്ഥതകള്‍ക്ക് നിദാനം  അവരുടെ ജീവിത ദര്‍ശനവും/ ഖുർആൻ ജീവിത യാഥാര്‍ഥ്യങ്ങളും തമ്മിലുള്ള അന്തരമാണ്.

സമൂഹങ്ങള്‍ തങ്ങളുടെ ജീവിതദര്‍ശനങ്ങളെ യാഥാര്‍ഥ്യമാക്കുന്നതില്‍ പരാജയപ്പെടുക വഴി പ്രതിസന്ധികള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍, പ്രകൃതിയുടെ താത്പര്യങ്ങള്‍ക്കു വിരുദ്ധമായ മനുഷ്യ നിര്മ്മിത ആശയസംഹിതകളാല്‍ സാമൂഹിക ജീവിതം യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുന്നതു മൂലമാണ് പ്രതിസന്ധികളുണ്ടാവുന്നത്.


ഏതൊരു സമൂഹത്തിലും വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങളും സാമൂഹിക സ്ഥാപനങ്ങളുടെ സ്വഭാവങ്ങളും നിര്‍ണയിക്കുന്നത്, മനുഷ്യപ്രകൃതത്തെയും പ്രാപഞ്ചിക വസ്തുതകളെയും സംബന്ധിച്ച കാഴ്ചപ്പാടുകളും, ജ്ഞാനഘടനയും അവയുടെ സ്രോതസ്സുകളെയും കുറിച്ച് പ്രസ്തുത സമൂഹം ഉള്‍കൊള്ളുന്ന ധാരണകളുമാാണ്.

ഏതൊരു മനുഷ്യനെ അല്ലങ്കിൽ വിഭാഗത്തെ സംബന്ധിച്ചിടത്തോളം അല്ലാഹുവാണ് പരമമായ യാഥാര്‍ഥ്യം. ദൈവവുമായുള്ള മനുഷ്യന്റെ ബന്ധത്തിന് വ്യത്യസ്തങ്ങളായ രണ്ട് തലങ്ങളുണ്ടെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു: അടിമയുടെയും (അബ്ദ്) പ്രതിനിധിയുടെയും (ഖലീഫ). അഥവാ അടിമ എന്ന നിലയില്‍ ദൈവത്തിന്റെ കല്പനകളെല്ലാം അംഗീകരിക്കാന്‍ ബാധ്യസ്ഥനും, പ്രതിനിധി എന്ന നിലയില്‍ അല്ലാഹുവിന്റെ താത്പര്യങ്ങള്‍ക്കൊത്ത് ഉയര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നവനുമാകുന്നു മനുഷ്യന്‍.


അല്ലാഹുവും മനുഷ്യനും തമ്മിലുള്ള ബന്ധം സ്ഥിരവും നേരിട്ടുള്ളതുമാണ്.


ദൈവം അദൃശ്യനാണെങ്കിലും സ്വന്തം അന്നനാളിയേക്കാള്‍ ഓരോ വ്യക്തിയോടും അടുത്താണ് നിലകൊള്ളുന്നതെന്ന വിശ്വാസം അടിയുറച്ഛതും, അനുഭവവെധ്യവുമാകുമ്പോൾ താന്‍ എല്ലായ്‌പ്പോഴും ഒരു നിരീക്ഷണ വലയത്തിലാണെന്ന ജാഗരൂഗത ഉണ്ടാകുന്നു.


യഥാര്‍ഥമായ വിജ്ഞാനീയങ്ങള്‍ മനുഷ്യനെ കൂടുതല്‍ ദൈവത്തിലേക്ക് അടുപ്പിക്കുന്നതായിരിക്കും. അതുകൊണ്ട് തന്നെ, സ്വകാര്യതയിലും വ്യക്തി ജീവിതത്തിലും പാലിക്കേണ്ടതായി അല്ലാഹുവിന്റെ വ്യക്തമായി പഠിപ്പിച്ച കാര്യങ്ങള്‍ ബാധ്യതകളാവുന്നത് അവ എല്ലായ്‌പ്പോഴും മനുഷ്യനെയും പ്രകൃതിയെയും സൃഷ്ടിച്ച ദൈവമാണ് മനുഷ്യാവസ്ഥകളുടെ എല്ലാ യാഥാര്‍ഥ്യങ്ങളും അറിയുന്നവനെ ന്നു സ്വയം തിരിച്ചരിയപ്പെടുബോഴാണ്.


ദീൻ എന്നത് ‘മത’മെന്ന സാധാരണ പ്രയോഗത്തിന്റെ വൃത്തത്തിനു പുറത്തുനില്‍ക്കുന്നതാണ്. രാഷ്ട്രീയത്തെയും, സാമ്പത്തികത്തെയും, സാംസ്‌കാരികതയെയും, എന്നല്ല, മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എല്ലാറ്റിനെകുറിച്ചുമുള്ള സമ്പൂര്‍ണ ജീവിത ക്രമമാണ്. നിശ്ചിത വിശ്വാസ സംഹിതകളാലും ആചാരാനുഷ്ഠാനങ്ങളാലും നിര്‍വഹിക്കപ്പെടുന്നതല്ല , മറിച്ച്  ജീവിത്തിലൂടെ പുലര്‍ത്തപ്പെടേണ്ട യാധാര്ത്യങ്ങളാണത്.


ഏകത്വത്തിലുന്നിയ പ്രാപഞ്ചിക വീക്ഷണവും ധാര്‍മികതയിലും ആത്മികതയിലുമൂന്നിയ സാമൂഹിക വീക്ഷണവുമാണ് ഏതൊരു ദർശനങ്ങളെയും സര്‍വകാല പ്രസക്തമാക്കുന്നത്. ഈ അര്‍ഥത്തില്‍ സമ്പൂര്‍ണ ജീവിത വ്യവസ്ഥയായി പൂര്‍ത്തീകരിക്കപ്പെട്ട ലോകാവസാനം വരെയുള്ള സാമൂഹിക പ്രതിഭാസങ്ങളെ ഉള്‍കൊള്ളാന്‍ മാത്രം വിശാലമാണ് ഖുർആൻ  മുന്നോട്ടു വെക്കുന്ന ജീവിത ദര്‍ശനങ്ങള്‍.




മനുഷ്യ നിര്മ്മിത ജീവിത വ്യവസ്ഥയാണ് പുരോഗതിയുടെ പരമമായ ഘട്ടമെന്ന് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിവരെ സമൂഹശാസ്ത്രജ്ഞര്‍ സിദ്ധാന്തിക്കുകയുണ്ടായി. എന്നാല്‍,  സാമ്പത്തിക സംവിധാനങ്ങളാണ് സാമൂഹിക ഘടനയുടെ ആധാരശിലയെന്നു സിദ്ധാന്തിച്ച മാര്‍ക്‌സിന്റെ കാഴ്ചപ്പാടില്‍ ഉത്പാദന ശൈലികളില്‍ വരുന്ന മാറ്റങ്ങളാണ് സമൂഹത്തെ നയിച്ചുകൊണ്ടിരിക്കുന്നത്. ഇതനുസരിച്ച് നിലവിലുള്ള സാമൂഹിക സംവിധാനങ്ങളൊക്കെയും  മുതലാളി വിഭാഗത്തിന്റെ താത്പര്യ ങ്ങള്‍ സംരക്ഷിക്കുന്നതില്‍ കവിഞ്ഞ് യാതൊരു ദൗത്യവും നിര്‍വഹിക്കുന്നില്ല. അതിനാല്‍ പുതിയ ഒരു സാമൂഹിക വ്യവസ്ഥ സൃഷ്ടിച്ച് അതിലൂടെ വ്യക്തികളുടെ മോചനവും ഗുണപരമായ സാമൂഹിക മാറ്റങ്ങളും സാധ്യമാക്കാമെന്ന് മാക്‌സിയന്‍ സിദ്ധാന്തക്കാര്‍ ഇന്നും പറഞ്ഞുകൊണ്ടിരിക്കുന്നു.

എന്നാല്‍  മുകളില്‍ പറഞ്ഞ രണ്ടു സിദ്ധാന്തങ്ങളും വാസ്തവ വിരുദ്ധവും നിഷേധാത്മകവുമായ കാഴ്ചപ്പാടുകളാണ്. മനുഷ്യന്റെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ കാലമെത്ര പുരോഗമിച്ചാലും മാറുന്നില്ല എന്ന വസ്തുതയ്ക്ക് അടിവരയിടുന്നതാണ് ഖുർആനിന്റെ നിലപാട്. അഥവാ,  ശാസ്ത്രവും സാങ്കേതിക വിദ്യയും എത്ര പുരോഗമിച്ചാലും ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാനാവശ്യങ്ങള്‍ക്കും, വൈകാരികവും ജൈവികവുമായ മറ്റു ആവശ്യങ്ങള്‍ക്കും കാര്യമായ മാറ്റങ്ങള്‍ വരുന്നില്ല എന്നതിനാല്‍ അവയുമായി ബന്ധപ്പെട്ട നിയമസംഹിതകള്‍ക്കും മാറ്റങ്ങള്‍ ആവശ്യമായി വരുന്നില്ല.


നാണയത്തെ അല്ലങ്കിൽ മനുഷ്യനിര്മ്മിതമായ ഏതൊരു വസ്തുവും സാമൂഹിക വ്യവസ്ഥയുടെ അടിസ്ഥാനമായി കാണുന്ന സമ്പത്ത് എന്നുള്ള കാഴ്ചപ്പാടിനെ ഖുർആൻ  നിരാകരിക്കുന്നു.


ധാര്‍മികമൂല്യ സംഹിതകളാണ്  സാമൂഹിക സ്ഥാപനങ്ങളുടെ സ്വഭാവം നിര്‍ണയിക്കുന്നതെന്ന വീക്ഷണത്തോടാണ് ഖുർആൻ  അടുത്തു നില്‍ക്കുന്നത്. അതിനാല്‍ തന്നെ, സാമൂഹിക വ്യവസ്ഥയുണ്ടാക്കി വ്യക്തികളെ നന്നാക്കിയെടുക്കുകയെന്ന സിദ്ധാന്തത്തിനു മുൻ‌തൂക്കം നല്കി  വ്യക്തികളെ  സല്‍ഗുണ സമ്പന്നരാക്കി നല്ല സാമൂഹിക വ്യവസ്ഥ സ്ഥാപിക്കുകയെന്നതാണ് ഏറ്റവും ഉത്തമമായ രീതി .


ആളുകളെ വ്യക്തിത്വത്തിന്റെ മൂല്യങ്ങളിലേക്ക് ക്ഷണിച്ച് അവരെ ധര്‍മനിഷ്ഠരായവിശ്വാസികളാക്കി മാറ്റിയതോടെ സ്വാഭാവികമായി വളര്‍ന്നുവന്ന സംവിധാനങ്ങളായിരുന്നു പ്രവാചകന്റെ കാലത്തെ  ഭരണവ്യവസ്ഥയും സാമ്പത്തിക വ്യവസ്ഥയും. അല്ലാതെ ആദ്യം ഏതെങ്കിലും മത രാഷ്ട്രം രാഷ്ട്രം സ്ഥാപിച്ച് പിന്നീട് ആളുകളുടെ നിര്‍ബന്ധപൂര്‍വം മതാശയങ്ങളിലേക്കു ക്ഷണിക്കുകയായിരുന്നില്ല പ്രവാചകരും അവരുടെ അനുചരന്മാരുമെന്ന് ചരിത്രമറിയുന്ന ഏതൊരാളും അംഗീകരിക്കുന്ന യാഥാര്‍ഥ്യമാണ്.


വ്യക്തികള്‍ കേന്ദ്രീകരിച്ചാണ്  സാമൂഹിക സംവിധാനങ്ങള്‍ നിലകൊള്ളുന്നത്. അതിനാല്‍, ഓരോ വ്യക്തിയെയും തന്റെ സാമൂഹിക വ്യവഹാരങ്ങളില്‍/ദൈനംദിന ജീവിത വൃത്തികളില്‍ ഉത്തരവാദിത്ത ബോധമുള്ളവനാക്കുക എന്നതിനാണ് ഖുർആൻ  ഊന്നല്‍ നല്‍കുന്നത്.

തന്റെ ഓരോപ്രവൃത്തിയെ കുറിച്ചും, സാമ്പത്തിക ക്രയവിക്രയങ്ങളെ കുറിച്ചും, സമയത്തെക്കുറിച്ചുമൊക്കെ ചോദ്യം ചെയ്യപ്പെടുന്നവനാകുന്നു എന്നും, ‘ഓരോ വ്യക്തിക്കും മറ്റു ചിലവ്യക്തികളുടെ മേല്‍ ചില ബാധ്യതകളും ഉത്തരവാദിത്തങ്ങളുമുണ്ടെന്നും അവയെ കുറിച്ചു അവന്‍ വിചാരണചെയ്യപ്പടുമെന്നും തുടങ്ങിയ ഖുർആന്റെ അധ്യാപനങ്ങളിലൂടെഒരുവന് അടിയുറച്ച ബോധ്യമുണ്ടാകുംബോഴേ  വ്യക്തി ബന്ധങ്ങളിലും സാമൂഹിക ഇടപാടുകളിലും വളരെ കണിശത പുലര്‍ത്താന്‍ സാധിക്കുകയുള്ളൂ.


വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ യാതൊരു തരത്തിലുള്ള ഉച്ചനീചത്വങ്ങളും അനുവദിക്കുന്നില്ല. ഏതെങ്കിലും തരത്തിലുള്ള വ്യത്യാസങ്ങള്‍ സാധ്യമാവുമെങ്കില്‍ അത് ദൈവവുമായുള്ള ബന്ധത്തിന്റെ പേരിലാണ്.


ഇസ്‌ലാമിനെ വിശ്വാസാചാരങ്ങളുടെ ഒരു സാകല്യമായിട്ടല്ല, മറിച്ച് ഒരു ജീവിതരീതിയായി ഏറ്റെടുക്കുംബോഴാണ് ഒരു വ്യക്തി മുസ്ലിമാകുന്നത്. വ്യക്തി, കുടുംബം, സമൂഹം തൂടങ്ങിയവയെകുറിച്ചുള്ള വിഭാവനകളും മനുഷ്യന്‍, പ്രകൃതി, ദൈവം തുടങ്ങിയവയെ കുറിച്ചുള്ള പ്രാപഞ്ചിക വീക്ഷണങ്ങളും ലഭ്യമായ തോതില്‍ സ്വീകരിക്കുകയും അവ ജീവിതത്തിലൂടെ പ്രകാശിപ്പിക്കുകയും ചെയ്യുക എന്നതാണ് ധീനിൽ നിലകൊള്ളുക എന്നുപറയുന്നതിനര്ത്തം.


No comments:

Post a Comment