നാമെല്ലാവരും ഭൂമിയില്‍ അഥിതികളാണ് എന്ന് എല്ലാവര്‍ക്കുമറിയാം .
പക്ഷെ നാം എവിടെ നിന്നും വന്നു,എവിടേ ക്ക്പോകുന്നു എന്നുള്ളതിന് ഉത്തരമില്ലാതെ
വരുമ്പോള്‍ ഓരോരുത്തരും പല പല ആശയങ്ങളും നമുക്ക്
മുന്‍പില്‍ കൊണ്ടുവരും. മന്ത്രവാതിയും, കൈനോട്ടക്കാരനും,ജ്യോത്സ്യനും ,പൂജാരിയും, പുരോഹിതനും,
മനശാത്ര ജ്ഞ്ജനും എല്ലാം അവരവരുടെ ആശയം നമ്മിലേക്ക് കൊണ്ടുവരും.
കര്‍മമെന്നത് തന്നെ നമ്മെ പിന്തുടര്‍ന്ന് വരുന്ന ജീവാത്മാവിന്‍റെ
ഗതിയണ്.
ലക്ഷ്യമില്ലാതെ ഭൂമിയില് ഒരു മനുഷ്യനും ജനിക്കുന്നുമില്ല
മരിക്കുന്നുമില്ല. അത് പ്രഭവസ്ഥാനത്ത് തിരിച്ചെത്തുകയാണ്.
ഈ നിമിഷം വരെ സംഭവിച്ചത് തിരിച്ചു വിടാന്‍ ആര്‍ക്കും കഴിയില്ല.
അത് വിധിയായിപ്പോയി. എന്നാല്‍ ഈ നിമിഷം മുതല്‍ മുന്‍പോട്ടു ഒരിക്കലും വിധിയായിട്ടില്ല.
അത് തിരിച്ചറിയാന്‍ ബോധം ഉള്ള ആര്‍ക്കും മുന്നോട്ടുള്ള ഗതി മാറ്റി വിടാന്‍ സാധിക്കും.
ഈ സത്യമറിയാന്‍ മനുഷ്യന്‍ അവനവന്‍റെ ഞാൻ എന്ന ഭാവം (Ego)
മറി കടക്കണം. അപ്പോള്‍ നാം ആയിരിക്കുന്ന അവസ്തയിലെത്തും.
മനുഷ്യന്‍റെ
സ്വാര്‍ഥമായ വൈകാരീക അസംതൃപ്തിയെ സംതൃപ്തിപ്പെടുത്തുന്ന
പ്രാര്തനയാണ് യഥാർത്ഥ ഭക്തി .
ഞാൻ ജീവിക്കുന്നു എന്ന്
അറിയുന്ന , സജീവമായിരിക്കുന്ന ജീവിക്കുന്ന ഏതു മനുഷ്യന്‍റെയും
അടിസ്ഥാനപരമായ ഒരാവശ്യമാണ് ഭക്തി അഥവാ പ്രാര്ത്ഥന.
സത്യം അറിയാന്‍
പ്രാപ്തിയില്ലാത്ത മനുഷ്യന് (എഴുത്തും വായനയും അറിയാത്ത ) അവന് പുറത്ത്
എല്ലാം നിയന്ത്രിക്കുന്ന ഒരു ദൈവത്തിലുള്ള വിശ്വാസമല്ലാതെ
മറ്റൊരു രക്ഷാമാർഗ്ഗമില്ല .
അവനവന്‍റെ സ്വാര്‍ത്ഥതക്ക്
മുന്നില്‍ വരുന്ന അനിശ്ചിതാവസ്ഥയാണ് ബുദ്ധിമാനായ മനുഷ്യന്‍റെ പ്രശ്നം. ഈ
ബലഹീനാവസ്ഥക്ക് പ്രാര്തന മാത്രമാണ് ഒരേ ഒരു പരിഹാരം.
ദൈവസ്തുതി ഉരുവിട്ടും
കാണിക്കയും വഴിപാട് നേർച്ചകൾ വഴിയും ദൈവത്തിൽ നിന്നും സ്വാർഥ മായ സ്വന്തം
കാര്യങ്ങൾ നേടാനും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും രക്ഷ നേടാനുമാണ് സാധാരണ
മനുഷ്യൻ ഭക്തനാവുന്നത്. ഇത് തൗഹീദിൽ നിന്നു മുണ്ടാകുന്ന ഭക്തിയല്ല . ഇത്തരം ഭക്തി പ്രപഞ്ചത്തിലെ
ചില സൃഷ്ട്ടികളുടെ ചൂഷണ ത്തിന് വിധേയനായ നിസ്സഹായനായ കേവല വിസ്വാസത്തിനുടമയായ
വ്യക്തിയുടെ ദയനീയമായ യാചനയാണ്.
വ്യക്തി സ്വയംസ്ഥിതനാവുമ്പോള്‍ ഭക്തി തനിയെ നിലക്കും. വിശ്വാസം തീവ്രമാകുമ്പോള്‍ ഭക്തിയും പുരുഷനില്‍ ലൈംഗീകത എന്നതു
പോലെ ഒരഭിനിവേശമായി മാറും .
അങ്ങനെ ഭക്തിപരവശനായ മനുഷ്യന്‍ ഭക്തിയില്‍ കൂടുതല്‍
മുന്നേറാനായി എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറാവും.അവരാണ് വിശുദ്ധയുദ്ധങ്ങള്‍
നയിക്കുന്നത്. അവര്‍ക്ക് ജീവിക്കുന്നതിലും ഇഷ്ടം ദൈവത്തിന് വേണ്ടി മരിക്കാനും
മരിച്ച ശേഷം ജീവിത യാഥാർത്യങ്ങളിൽനിലകൊള്ളാനുമാണു.
അല്ലാഹുവിൽ അടിയുറച്ച
വിശ്വാസമില്ലാതെ ഭക്തിക്ക് നിലനില്‍പ്പില്ല . വിശ്വാസം കപടമാകുംബോഴോ ,
പിഴക്കുംബോഴോ ആണ് അന്ത വിശ്വാസങ്ങള്‍ മനുഷ്യരെ വിട്ടു പോകാത്തത്.
സ്വബോധമുണ്ടാകുമ്പോള്‍ ഈ പോരായ്മകള്‍ ആര്‍ക്കും മനസ്സിലാവും.
യഥാർത്ഥ ഭക്തിയില്‍
പ്രേമത്തോടൊപ്പം പ്രതീക്ഷയെന്ന ഘടകവും കൂടിച്ചേര്‍ന്നു നില്‍ക്കുന്നു.
അതിനാൽ ഭക്തിയും ഒരു വികാരം തന്നെയാണ്.
കടുംപിടുത്തക്കാരായ
മാതാപിതാക്കളോട് മക്കള്‍ക്കും. മേലധികാരിയോട് കീഴുധ്യോഗസ്തര്‍ക്കും
ഭയമോ ബഹുമാനമോ രണ്ടും കൂടിയോ ഉണ്ടാകാം.എന്നാലത് യഥാർത്ഥ , ഭയമോ സ്നേഹമോ ആദരവോ
ആകുന്നില്ല.
ബലപ്രയോഗമോ
അധികാരപ്രയോഗമോ നമ്മളില്‍ ഭക്തി ജനിപ്പിക്കുന്നില്ല. അതുപോലെ
തന്നെ ഒരു കൊച്ചു കുട്ടിയെ നാം എത്രയധികം സ്നേഹിച്ചാലും അത് ഭക്തിയാവില്ല .
ഭക്തി തന്നില് തന്നെ
എപ്രകാരം വര്ത്തിക്കുന്നു എന്നറിയാത്തതിനാലാണ് ഭക്തിക്ക് പ്രസക്തിയില്ല എന്ന് കരുതുന്നത്.
മുഖസ്തുതി കൊണ്ടും
കാണിക്ക കൊണ്ടും കൈമണിയടിക്കാന്‍ നിന്ന് കൊടുക്കുന്ന ഈശ്വരനാണ്
മനുഷ്യരുടെ സങ്കല്‍പ്പം . ഇത് നമ്മുടെ വിശ്വാസം വികലമായത്
കൊണ്ടുണ്ടായ പരിമിതിയാണ്. ഞാൻ എന്ന ഭാവം
വെടിയുമ്പോള്‍ ആര്‍ക്കും ഇത് ഗ്രഹിക്കാന്‍ കഴിയും. അതിനു മുന്‍പ്
കഴിയുകയുമില്ല.
ഞാൻ എന്ന ഭാവം
എന്നല്ലാതെ ഞാൻ എന്ന ബോധം നിലനിർത്തുന്നവൻ സത്യാന്വേഷികളായ മനുഷ്യരാണ്. അവര്‍
വ്യക്തി പരമായി പരിണാമം ആഗ്രഹിക്കുന്നവരുമാണ്. അവര്‍ക്ക് കൈമണി
അടിക്കുന്നതില്‍ താത്പര്യ മില്ല.
നാം ചെയ്യുന്ന പ്രവര്‍ത്തികള്‍ വിനയത്തോടെ സഹജീവികളുടെ സന്തോഷത്തിനും ആവശ്യമറിഞ്ഞും അതോടൊപ്പം സത്യത്തിലും സമര്‍പ്പിക്കുന്നതാണ് ശരിയായ ആരാധന. ഇത് ശീലിക്കുന്നവര്‍ക്ക് ബിംബങ്ങളുടെ മുമ്പില്‍ അല്ലങ്കിൽ ഏതെങ്കിലും ആചാരങ്ങളെ , അനുഷ്ടാനങ്ങളെ , മന്ത്രങ്ങളെ സ്ത്രോത്രങ്ങളെയെല്ലാം ഭയഭക്തി കാണിക്കേണ്ട ആരാധിക്കേണ്ട , വണങ്ങേണ്ട ആവശ്യമില്ലെന്ന് അവര്‍ സ്വയം അറിയും. കാരണം അവര്‍ ആരാധി ക്കുന്ന ദൈവം ( അല്ലാഹു ) തന്റെ സമീപസ്തനാണെന്നു അവര്‍ അറിയുന്നു. ഇതിനെയാണ് സ്വബോധം എന്ന് പറയുന്നത്.
വ്യക്തിയിൽ സ്വബോധം
ഉണരുമ്പോള്‍ എല്ലാ സങ്കല്‍പ്പങ്ങളും ഊഹങ്ങളും , ധാരണകളും താനേ അകന്ന് പോകുന്നു. ഒന്നും നമ്മുടേതായി
ഇല്ലെന്നു നാം അറിയുന്നു. ആയതിനാൽ ദൈവീക നിയമങ്ങൾ ആണ് സത്യം നാം
സാക്ഷാല്‍ക്കരിക്കുന്നു.
No comments:
Post a Comment