Wednesday, 21 August 2013

പുത്തൻവാദങ്ങളെ പിൻപററുന്ന സാധാരണക്കാർ.



ആധൂനീക പാശ്ചാത്യൻ സംസ്കാരം ഉള്കൊണ്ട ജനതകൾ ജീവിതത്തിൽ പ്രവര്തീകമാക്കേണ്ട ഖുർആന്റെ അനുശാസനങ്ങളും രീതിശാസ്ത്രങ്ങളെല്ലാം അവഗണിച്ച്‌ കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കണമെന്ന ഇബ്‌ലീസിന്റെ ആഹ്വാനവുമായി നൂതന  സമ്പ്രദായങ്ങളും  വിഷയങ്ങളുമായി ജനങ്ങളിലേക്ക്‌  ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും കടന്നു വരിക യും അതിനനുസൃതമായി ജീവിതത്തിന്റെ നിഖില മേഖലകളിലും നടപ്പിലാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

വ്യക്തി ജീവിതത്തിൽ മുഖ്യഅജണ്ടയായി കാണേണ്ട തൗഹീദ്‌ പിന്നിലേക്ക്‌ തള്ളപ്പെടുകയും ദീൻ എന്നത്‌ ഏകനായ അല്ലാഹുവിങ്കൽ സ്വീകാര്യപ്രദമായ കുറെ ആചാരങ്ങളും അനുഷ്ടാനങ്ങളും ദിക്റുകളും സ്വലാത്തുകളും , വാദപ്രദിവാദങ്ങളും മാത്രമാണെന്നും മനുഷ്യന്റെ ശാശ്വതമായ മോക്ഷത്തിന്‌ ഇതല്ലാതെ മററു മാർഗ്ഗങ്ങളില്ലെന്നുമുള്ള  സന്ദേശം  ഉൽബോധനം ചെയ്യുകയും ഇസ്ലാം എന്നാൽ സമാധാനം ആണ്‌, ഇസ്ലാം എന്നാൽ സ്നേഹം ആണ്‌, ഇസ്ലാം എന്നാൽ മാനവിക ഐക്യമാണെന്നുമൊക്കെയുള്ള തലക്കെട്ടുകൾ  വ്യാപകമായി കാണപ്പെടുന്ന പ്രവണത, ഇതര മതവിശ്വാസികളുടെ പ്രീതി നേടാനുള്ള പാലം പണിയായി അവശേഷിക്കുകയാണ്‌.

ഖുർആനിനെക്കുറിച്ചുള്ള കാഴ്ച്ചപ്പാടിലും അക്ഷന്തവ്യമായ വീഴ്ചകൾ ഈയ്യിടെയായി മുസ്ലിം പ്രബോധകരെന്നവകാശപ്പെടുന്നവരിൽ പോലും  കണ്ടു വരുന്നത്‌ അത്യന്തം ഖേദകരമായ ഒരു വസ്തുതയാണ്‌. മനുഷ്യ ജീവിതത്തിൽ പ്രയോജനകരമാല്ലാത്ത  വാദഗതികളും ചിന്താധാരകളും ഇസ്ലാമിക സമൂഹത്തിൽ കടന്നു വരുന്നതിന്റെ പിന്നിൽ പലപ്പോഴും ഇസ്ലാമിന്റെ ശത്രുക്കളേക്കാൾ മുസ്ലിംകൾ എന്ന് പറയുന്നവർ തന്നെയാണ്‌ കാരണമാകുന്നതെന്നത്‌ അനിഷേധ്യമായൊരു വസ്തുതയാണ്‌.

ജനങ്ങൾ പണ്ഡിതരാണെന്ന്‌ വിശ്വസി ച്ചിരിക്കുന്നവരുടെ പുത്തൻവാദങ്ങളെ പിൻപററുന്ന സാധാരണക്കാർ പലപ്പോഴും അവരറിയാതെ ദൈവീക നിയമത്തിന്റെ അതിർവരമ്പുകൾക്ക്‌ പുറത്തേക്ക്‌, ഖുർആന്റെ അനുശാസനങ്ങൾ സ്വജീവിതത്തിൽ അവഗണിക്കുന്ന തലത്തിലേക്ക്‌ പരിവർത്തിക്കപ്പെടുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.


കർമ്മങ്ങൾ പാഴാകാതിരിക്കുന്നതിനും അതിന്റെ പ്രതിഫലം കുറഞ്ഞു പോകാതിരിക്കുന്നതിനും വേണ്ടി കർമ്മങ്ങൾ കൃത്യതയോടെയും നിഷ്ഠയോടെയുമാണെന്ന്‌ ഓരോരുത്തരും സ്വയം  ഉറപ്പു വരുത്തു കയും. ഖുർആന്റെ വിധിവിലക്കുകളെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള സൽകർമ്മങ്ങൾ ചെയ്തു കൊണ്ട്‌ അല്ലാഹുവിലേക്ക്‌ അടുക്കു കയും ചെയ്യുക എന്നത് എല്ലാ ഓരോ സത്യവിശ്വാസികളുടെയും കര്തവ്യമാണ്.

സ്വന്തം പ്രവർത്തനങ്ങളിൽ സൂക്ഷ്മത പാലിക്കുന്നവർ വിമർശനങ്ങളിൽ തളരുകയില്ല. പ്രത്യുത, അത്‌ അവൻ പരിശോധിക്കും. വിമർശനം വസ്തുതാപരമാണെങ്കിൽ, അവൻ പരസ്യമായി അതിൽ നിന്നും ഖേദിച്ചു മടങ്ങുകയും വിമർശകന്‌ നന്ദി പറയുകയും ചെയ്യും. എല്ലാ വിമര്ശനങ്ങളും വസ്തുതാപരമല്ല; എങ്കിലും വിമർശകൻ ഗുണകാംക്ഷയുള്ളവനാണെങ്കിൽ, വിമർശിച്ചവന്‌ പ്രയോജനമുണ്ടാകുന്ന വിധത്തിൽ, അവൻ തന്റെ നിലപാട്‌ വിശദീകരിക്കുകയും തെളിവുകൾ വ്യക്തമാക്കിക്കൊടുക്കുകയും വളരെ നല്ല നിലയിൽ അതിനെ പ്രതിരോധിക്കുകയും ചെയ്യും.

ജനങ്ങൾ തന്നെ കുറിച്ച്‌ മോശമായി സംസാരിക്കുകയോ അതൃപ്തി രേഖപ്പെടുത്തുകയോ ചെയ്തു എന്നതിനാൽ  തന്റെ കർമ്മങ്ങൾ സ്വന്തം പ്രവർത്തനങ്ങളിൽ സൂക്ഷ്മത പാലിക്കുന്നവർ  നിർത്തി വെക്കുകയില്ല. കാരണം, അവർക്ക്‌ വേണ്ടിയല്ല, അല്ലാഹുവിന്‌ വേണ്ടിയാണ്‌ അവൻ കർമ്മങ്ങൾ ചെയ്യുന്നത്‌. അതു കൊണ്ട്‌ തന്നെ ആര്‌ വെറുത്താലും അല്ലാഹുവിന്റെ ആജ്ഞയിലും തൃപ്തിയിലുമായി അവൻ തന്റെ കർമ്മങ്ങളിൽ നിലയുറപ്പിക്കും. അതു പോലെ തന്നെ, തന്നിൽ നിന്നും പ്രയോജനം ലഭിക്കുന്നവരുടെ എണ്ണം കുറയുന്നതും കൂടുന്നതും ഒരു നിലക്കും അവനെ ബാധിക്കുകയില്ല. എന്തെന്നാൽ, അവൻ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചു കൊണ്ട്‌ അല്ലാഹുവിന്റെ മാർഗത്തിലേക്കാണ്‌ ക്ഷണിക്കുന്നത്‌; അതല്ലാതെ, സ്വന്തത്തിലേക്കല്ല ക്ഷണിക്കുന്നത്‌.

No comments:

Post a Comment