തോൽക്കുകയേ ഉള്ളൂ എന്ന് മുൻകൂട്ടിയങ്ങ് നിശ്ചയിക്കുന്നതിനാലാണ് പലപ്പോഴും
അനീതിയെ ധീരമായി നേരിടാൻ നമുക്കു കഴിയാത്തത് പക്ഷെ, അഹിംസ ചെയ്യാൻ മടിച്ചില്ല എന്നത്
ഒന്നാമത്തെ കാരണം , മറ്റൊന്ന്, അലസത കൊണ്ടും അനാസ്ഥ കൊണ്ടും അധൈര്യം കൊണ്ടുമാണ്. ഏതു
ജീവിയും എത്ര ബലഹീനമാണെന്നാലും ആത്യന്തിക ഘട്ടത്തിലെങ്കിലും പ്രത്യാക്രമണം നടത്തുന്നതു
കാണാം. അളയിൽ കുത്തിയാൽ ചേരയും കടിക്കും. നമ്മളോ? പല കാരണങ്ങളും പറഞ്ഞും വിചാരിച്ചും
ഏത് അനീതിയും നിശ്ശബ്ദം സഹിക്കും! എന്നിട്ട്, അതിന്റെ പേരിൽ ആജീവനാന്തം ദുഃഖിക്കുകയോ
നരകിക്കുകയോ രണ്ടുംകൂടിയോ ചെയ്യും.
അനീതിയെ ധീരമായി നേരിടാൻ നമുക്കു കഴിയാത്തത് അസ്ഥാനത്തുള്ള വിധേയത്വമാണ്.
ഒരു ജനതയുടെ മനോവീര്യം കുറയുന്തോറും അനീതിയുടെയും , അക്രമത്തിന്റെയും
പെരുമ കൂടും. നമുക്കു ധൈര്യമുണ്ടാകുന്ന തോതനുസരിച്ച്
അവ അത്രയ്ക്കത്രയ്ക്ക് പിൻവാങ്ങും. രോഗങ്ങളുടെ രൂപത്തിൽ അകത്തുനിന്നു വരുന്നവയായാലും
അനീതികളുടെയോ അക്രമങ്ങളുടെയോ രൂപത്തിൽ പുറത്തുനിന്നു വരുന്നവയായാലും എല്ലാ ഉപദ്രവങ്ങളുടെയും
കഥ ഇത്രയേ ഉള്ളൂ.
മനോബലം മഹാബലം എന്ന പ്രമാണമൊക്കെ നമുക്കറിയാമെങ്കിലും ആ ബലം ആർജിക്കാനും
ഉപയോഗിക്കാനും ഒട്ടുമിക്കപേരും ശ്രമിക്കാറില്ല.
മനോബലം ഇല്ലാതെ വരുമ്പോഴാണ് നന്മയുള്ള മനുഷ്യമഹാഭൂരിപക്ഷത്തെ തിന്മയെന്ന
മനോരോഗമുള്ള ന്യൂനപക്ഷം കാൽക്കീഴിൽ നിർത്തി നരകിപ്പിക്കുന്നത്.
നിയന്ത്രണസംവിധാനം കൈകാര്യം ചെയ്യുന്നവരിൽ പലരും സ്വാർത്ഥ താല്പര്യമുള്ളവരായിപ്പോയി
എന്നതിനാലാണ് അനീതിയും , അക്രമവും , പെരുമഴ പോലെ വരുമെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു
. ഇക്കാര്യം തിരിച്ചറിയാതെ, പൊതുസമൂഹത്തിന്റെ മാത്രം ധാർമ്മികനിലവാരം ഇടിഞ്ഞതാണ് അക്രമകാരണം
എന്നു വിധിയെഴുതുന്നത് തീർത്തും തെറ്റാണ്.
പേടിച്ചു ചൂളാനും, തമ്മിലടുക്കുന്നതിനുപകരം തമ്മിലടിക്കാനുമുള്ള സംവിധാനമായി
ജനായത്തത്തെ മാറ്റാൻ മനോരോഗികളുടെ ക്വട്ടേഷൻ സംഘങ്ങൾക്ക് കഴിയാതിരിക്കണമെങ്കിൽ മനുഷ്യസമൂഹത്തിലെ
നന്മയുറ്റ മഹാഭൂരിപക്ഷം സഹജമായ ആത്മവീര്യം ഊട്ടുറപ്പിച്ച് തിരിഞ്ഞുനിന്ന് ഇക്കൂട്ടരെ
അഭിമുഖീകരിച്ചേ തീരു.
ആരെയും ഒന്നിനെയും പേടിക്കാതെ ജീവിക്കാൻ കഴിയണം. ആത്മവീര്യമുണ്ടായാലേ
ഇതുപറ്റൂ.
വലുതും ചെറുതുമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുൾപ്പെടെ, ഹിറ്റ്ലർമാർ
വരെയുള്ള രൂപങ്ങളിൽ, മൂല്യങ്ങളില്ലാത്ത ഭരണാധികാരികളെ കാണാം. ഇങ്ങനെയുള്ളവർ പിന്നാലെ
വരുമ്പോഴാണ് ഓടുന്നതിനു പകരം നിശ്ചയദാർഢ്യത്തോടെ തിരിഞ്ഞു നിന്ന് എതിർക്കേണ്ടത്.
അതാണ് സ്വധർമ്മം. ഇതനുഷ്ഠിച്ച് മരിച്ചാലും ഇതിനു വിധേയരായി അടിമകളായി കഴിയുന്നതിനേക്കാൾ
ശ്രേയസ്കരമാണ്, തീർച്ച.
ആരെയെങ്കിലും ഭയപ്പെടുത്തിയവന് ഭയപ്പെടാതിരിക്കാനാവില്ല. ഭയപ്പെടുത്തപ്പെട്ട
ആൾ ഭയപ്പെടുത്തിയവനെക്കാൾ ബലവാനാണെങ്കിൽ തിരിച്ചടിയെ ഭയക്കാതെ പറ്റില്ലല്ലോ. മറിച്ചാണെങ്കിൽ,
തഞ്ചം കിട്ടുമ്പോൾ, ചതിവായെങ്കിലും പ്രത്യാക്രമണം പ്രതീക്ഷിക്കാതെയും വയ്യ.
ആത്മവീര്യമുള്ളവരുടെ സമൂഹത്തിലാണ് എന്റെ ആത്മവീര്യത്തിന് മാറ്റ്
കൂട്ടാനുള്ള സാഹചര്യം നന്നായി ഉളവാക്കുക.
ഭാവനയിൽ നിന്നാണ് ഭൌദ്ധീക വസ്തുക്കളോട് ഭയം ഉണ്ടാകുന്ന ത്.
ഭൌദ്ധീക സൃഷ്ട്ടികളോടുള്ള പേടി മാറാൻ രണ്ടു മൂന്നു കാര്യങ്ങളെ വേണ്ടൂ.
ഒന്ന്, അനിശ്ചിതത്വം ഇല്ലാതാകണം. രണ്ട്, താങ്ങുണ്ടെന്ന് ( അല്ലാഹുവിന്റെ സാമീപ്യം
) ഉറപ്പാവണം. മൂന്ന്, ഭാവനയുടെ പോക്കിന്റെ ഗതി മാറണം. ഈ അവസാനകാര്യം മാത്രം മതി ആദ്യത്തെ
രണ്ടും ശരിയാകാൻ.
ലാഇലാഹ ഇല്ലല്ലാഹു എന്തെന്ന്
മനസ്സിലാകിയാൽ പ്രപഞ്ചമെന്നറിഞ്ഞ് അതിന്റെ വെളിച്ചത്തിൽ കർമ്മം ചെയ്ത് ജീവിക്കാനാണ് ഖുർആൻ ഉപദേശിക്കുന്നത്. ജീവിതം മായയെന്നു
നിശ്ചയിച്ച് കാടുകയറാനോ ഇന്ദ്രിയസുഖങ്ങളാണ് ജീവിതം എന്നുകരുതി കാടനാകാനോ അല്ല.
അല്ലാഹുവിന്റെ സാമീപ്യം നാം അടുത്താണെന്നിരിക്കെ, ആരെ, എന്തിനെ ഭയപ്പെടാൻ?
ആ ബലവുമായി താദാത്മ്യം പ്രാപിച്ചുകിട്ടിയാൽ മതി. ആ അവസ്ഥയിൽ ഈ പ്രപഞ്ചത്തിന്റെ മുഴുവൻ
നടത്തിപ്പിനു പിന്നിലെ ബലം എന്താണെന്ന് നാം അറിയുന്നവരായിത്തീരുന്നു. പിന്നെ, നമ്മെ
പേടിപ്പിക്കാനോ, ദുഃഖിപ്പിക്കാനോ, വേദനിപ്പിക്കാനോ പ്രപഞ്ചത്തിലെ ആർക്കും ഒന്നിനും
കഴിയില്ലെന്നു തീർച്ചയല്ലേ?.
ഏകമായ ഏകദൈവ സംസ്കാരം വ്യക്തികൾ സ്വീകരിക്കുന്നതോടെ മനുഷ്യരാശിയുടെ
എല്ലാ പ്രശ്നങ്ങളും അവസാനിക്കുകയും മനുഷ്യജന്മം എങ്ങും ഫലവത്താവുകയും ചെയ്യും. ആരും
ആരെയും ചൂഷണം ചെയ്യില്ല. നിത്യവൃത്തിക്കുള്ളതിലേറെ ആരും കൂട്ടിവയ്ക്കില്ല. ആരും ആരെയും
പേടിപ്പിക്കില്ല. പേടിക്കയുമില്ല. അതിർത്തികളോ സേനകളോ നിയമപാലകരോ കോടതികളോ വേണ്ടിവരില്ല.
ദുഃഖം എന്ന സംഗതി ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകും. മരണവും രോഗവും വേദനയുമെല്ലാം സ്വഭാവികവും
സഹ്യവുമായിത്തീരും.
ഇതുതന്നെ സ്വർഗം. ഇത് മരീചികയായി തുടരുന്നതിന്റെ മുഖ്യഹേതു പേടിയുളവാക്കുന്ന ദിശയിൽനിന്ന് മനുഷ്യഭാവന ഇനിയും മോചിതമായില്ല എന്നതുതന്നെ. തീയിലേക്ക് പറന്നു ചെല്ലുന്ന ഈയാംപാറ്റയുടെ പേടിയില്ലായ്മയല്ല ഇപ്പറയുന്ന ഭയരാഹിത്യമെന്ന് വ്യക്തമാണല്ലോ. ജീവസഹജമായ മുൻകരുതലുകൾ എന്നുമെവിടെയും അനിവാര്യമാണ്. കാരണം ശരീരവും ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും തന്നെയാണ് ഈശബലബോധ്യമുണ്ടാകാനുള്ള ഉപാധികൾ. ഇവയുടെ നിലനിൽപ്പും സുസ്ഥിതിയും പ്രാഥമികാവശ്യമാണ്. ഉപാധികളെ ലക്ഷ്യങ്ങളായി കണ്ട് വണ്ടി തിരിച്ചോടിക്കരുതെന്നു മാത്രം.
ഇതുതന്നെ സ്വർഗം. ഇത് മരീചികയായി തുടരുന്നതിന്റെ മുഖ്യഹേതു പേടിയുളവാക്കുന്ന ദിശയിൽനിന്ന് മനുഷ്യഭാവന ഇനിയും മോചിതമായില്ല എന്നതുതന്നെ. തീയിലേക്ക് പറന്നു ചെല്ലുന്ന ഈയാംപാറ്റയുടെ പേടിയില്ലായ്മയല്ല ഇപ്പറയുന്ന ഭയരാഹിത്യമെന്ന് വ്യക്തമാണല്ലോ. ജീവസഹജമായ മുൻകരുതലുകൾ എന്നുമെവിടെയും അനിവാര്യമാണ്. കാരണം ശരീരവും ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും തന്നെയാണ് ഈശബലബോധ്യമുണ്ടാകാനുള്ള ഉപാധികൾ. ഇവയുടെ നിലനിൽപ്പും സുസ്ഥിതിയും പ്രാഥമികാവശ്യമാണ്. ഉപാധികളെ ലക്ഷ്യങ്ങളായി കണ്ട് വണ്ടി തിരിച്ചോടിക്കരുതെന്നു മാത്രം.
പ്രപഞ്ചത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിലെ അനിവാര്യഘടകങ്ങളാണ് നമ്മിൽ ഓരോരുത്തരും.
നാം നിശ്ചയിക്കുന്നതല്ല നമ്മുടെ പിറവി എന്ന പരിണതി. നമ്മുടെ വളർച്ചയിലെ
ഒട്ടുമിക്ക ഘടകങ്ങളും നാം നിശ്ചയിച്ചതല്ല എന്ന് മെല്ലെയൊന്ന് തിരിഞ്ഞു നോക്കിയാൽ
കാണാം. പക്ഷെ, ആ വഴിത്താരയിൽ ഉടനീളം നമുക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു എന്നുകൂടി
കാണാം. ആ സ്വാതന്ത്ര്യം നാം ഉപയോഗിച്ചതു പലപ്പോഴും പലതിനേയും പേടിച്ചും പല ഭൗതിക പ്രലോഭനങ്ങൾക്കും
വശപ്പെട്ടും അഹന്തയുടെ തള്ളിച്ചയാലും ആയിരുന്നു എന്നുകൂടി കാണാം. അല്ലാഹു എന്റെ സമീപസ്ഥനാണ്
എന്ന നിലപാടിൽ നിന്നുകൊണ്ട് വളരെ കുറച്ചു തീരുമാനങ്ങളേ നാം എടുത്തിരിക്കൂ. കുറച്ചെങ്കിലും
ഏവരും തീർച്ചയായും എടുത്തിരിക്കും. ഈ അവസാനം പറഞ്ഞ തീരുമാനങ്ങളാവും നമുക്ക് ഏറ്റവും
കൂടുതൽ സന്തോഷം പിൽക്കാലത്ത് തന്നിരിക്കുക. മറ്റു തീരുമാനങ്ങളാവും നമുക്ക് ഏറ്റവും
കൂടുതൽ ദുഃഖവും വേദനയും ഭയവും അവശേഷിപ്പിച്ചതു. സംശയമുണ്ടെങ്കിൽ കണക്കെടുത്തു നോക്കുക!.
നിന്നിടത്തുനിന്ന് എങ്ങും പോകാനാവാത്ത സസ്യലതാദികൾ, അസ്വതന്ത്രരെന്നാലും,
സ്വതഃസിദ്ധമായ അജ്ഞതയോടെയെന്നാലും പരസേവനവ്യഗ്രരായാണ് ജീവിക്കുന്നത്. മൃഗങ്ങളോ, കുറച്ചുകൂടി
സ്വതന്ത്രരെന്നാലും, നിയതമായ പാതയിൽ ജീവിതം നയിക്കുന്നു. സ്വതന്ത്രരും ചിന്താശേഷിയുള്ളവരുമായ
മനുഷ്യർ സ്വാഭാവികമായും തിരിച്ചറിയേണ്ടത് യഥാർത്ഥ ജീവിതത്തിന്റെ ഖുർആൻ നീക പാഠങ്ങളാണ്
, ദൈവീക നിയമങ്ങള സ്വജീവിതത്തിൽ പകര്തണമെന്ന് തീരുമാനിക്കുന്ന വിശേഷബുദ്ധി കൈവരിച്ചവരെയാണ് മുഅമിനുകൾഎന്ന് ഖുർആൻ
വിശേഷിപ്പിക്കുന്നത്. മറിച്ച്, പാപത്തിന്റെ ഫലം തിന്നാൻ മനുഷ്യർക്കു മാത്രമേ സാധിക്കൂ
എന്നതിനാൽ ഈ തിരിച്ചറിവ് മർമ്മപ്രധാനമാണ്. ഉണരുക, അറിയുക, കൃതകൃത്യരാവുക!.
No comments:
Post a Comment