ജീവിതത്തിലേക്ക് ഒരാൾ പ്രവേശിക്കുമ്പോൾ ആദ്യമായി ഉച്ചരിക്കേണ്ടത് ‘ലാഇലാഹ ഇല്ലല്ലാഹു’ എന്ന കലിമത്തുതൌഹീദിന്റെ വാക്യമാണ്. അതില്ലാതെ ജീവിതത്തിലേക്ക് പ്രവേശനമില്ല. അവൻ നോമ്പെടുത്താലും ഹജ്ജ് ചെയ്താലും ശരി ‘ലാഇലാഹ ഇല്ലല്ലാഹു’ ഉച്ചരിച്ചില്ലെങ്കിൽ അവൻ മനുഷ്യനല്ല. ഏതൊരു മനുഷ്യന്റെയും അമലുകൾ സ്വീകാര്യയോഗ്യമാവുന്നതിന് അടിസ്ഥാനം തൌഹീദാണ്.
തൌഹീദില്ലാതെ
ഒരു സൽക്കർമ്മവും എവിടെയും ആര്ക്കും പ്രയോജനപ്പെടുകയില്ല. അവയൊക്കെ വെറും ധൂളികളായി വായുവിൽ ലയിച്ച് പോവുകയേയുള്ളു.
ശിർക്ക് ( പ്രപഞ്ച സൃഷ്ടാവിൽ അവന്റെ അസ്തിത്വത്തിൽ പങ്കു ചേർക്കൽ ) തൌഹീദിന്റെ നേരെ വിപരീതമാണെന്നതിൽ സംശയമില്ല. അതു രണ്ടും കൂടി ഒരേ സമയത്ത് ഒരാളിൽ ഒരുമിക്കുകയില്ല.
ശിർക്ക് ചെയ്യുന്ന പക്ഷം അവർ പ്രവർത്തിച്ചതൊക്കെ അവരെ സംബന്ധിച്ചിടത്തോളം നിഷ്ഫലമായിപ്പോവും.
എല്ലാ ആവശ്യങ്ങളേക്കാളും എല്ലാ അനിവാര്യതയേക്കാളും ഒരു വ്യക്തി മനുഷ്യനാകുന്നതിനു അത്യാവശ്യമായിട്ടുള്ളത് തൌഹീദാണ്.
തന്റെ റബ്ബിനെ കുറിച്ചും തന്റെ ആരാധ്യനെകുറിച്ചും, തന്റെ സ്രഷ്ടാവിനെകുറിച്ചും ആ സ്രഷ്ടാവിന്റെ ഗുണവിശേഷണങ്ങളെപ്പറ്റിയും അറിയാതെയും മനസ്സിലാക്കാതെയുമിരിക്കുമ്പോൾ സമാധാനമോ, സുഖമോ എന്തിനധികം ഹൃദയത്തിന് ജീവൻ പോലുമോ ആ വ്യക്തിക്ക്
ഉണ്ടാവുകയില്ല.
ഒരു മുവഹ്ഹിദിന് മാത്രമേ യഥാർത്ഥ ജീവിതം ലഭിക്കുകയുള്ളു. തൗഹീദ് എന്തെന്ന് അറിയാത്തവന്റെ അവസ്ഥ ഇതിന് നേർ വിപരീതമാണ്.
“നിർജീവമായിരുന്നവനെ നാം ജീവിപ്പിക്കുകയും നാം അവന് ഒരു പ്രകാശം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു. അതുമായി അവൻ മനുഷ്യർക്കിടയിലൂടെ നടക്കുന്നു. അവൻ ഇരുട്ടിൽ നടക്കുന്ന ഒരുവനെപ്പോലെയാണോ? അതിൽ നിന്ന് (ഇരുട്ടിൽ നിന്ന്) അവൻ പുറത്തേക്ക് കടക്കുന്നവനേയല്ല.” (അൻആം:
122). ഇവിടെ ജീവിതം കൊണ്ടുദ്ദേശിക്കുന്നത് തൌഹീദും ഈമാനും ഉൾക്കൊണ്ട ഹൃദയത്തിന്റെ ജീവിതമാണ്അതായതു ആത്മാവിന്റെ സജീവതയാണ്.
അല്ലാഹു തൌഹീദിന് പേര് നൽകിയിട്ടുള്ളത് ആത്മാവും, പ്രകാശവും എന്നാണ്. അത് രണ്ടിലുമാണ് യഥാർത്ഥ ജീവിതത്തിന്റെ നിലനിൽപ്പ്. അഥവാ ഞാൻ ജാവിക്കുകയാണ് എന്ന ബോധം .
എല്ലാ ജീവിതാവസ്ഥയിലും മരണത്തിലും രാവും പകലുമെല്ലാം അനിവാര്യമായി ഉണ്ടായിരിക്കേണ്ട ഒന്നാണ് തൌഹീദ്. ഈ തൗഹീദിന്റെ നിലനിൽപ്പാണ് ഞാൻ മനുഷ്യനാണ് എന്ന ബോധം ഉളവാക്കുന്നത്.
നമസ്കാരം, നോമ്പ് എന്നീ പേരുകളിലുള്ള ആചാരാനുഷ്ടാനങ്ങളെപ്പോലെയല്ല. അവ നിശ്ചിത കാലത്തും, സമയത്തും മാത്രം ചെയ്യേണ്ടുന്ന ആരാധനകളാണ്. നമസ്കാരം ഒരു നേരം നിർവ്വഹിച്ച് അടുത്ത നേരം ആവുന്നത് വരെ അവന്റെ മേൽ നിർബന്ധമാവുന്നില്ല. അങ്ങിനെതന്നെ ഒരു വർഷത്തെ നോമ്പ് അനുഷ്ഠിച്ചവന് അടുത്ത വർഷം റമദാൻ ആവുമ്പോഴേ അത് നിർബന്ധമാവുന്നുള്ളു. എന്നാൽ തൌഹീദ് ( സാക്ഷ്യം (ശഹാദത്ത് ) നിസ്കാരം ( സ്വലാത്ത് ) നോമ്പ് ( സ്വൗം) ശിദ്ധീകരണം (സക്കാത്ത് ) ഉദ്ദേശ്യം (ഹജ്ജു ), ഇത്രയും ഉള്കൊണ്ട ഒന്നായ ഒരുവസ്തുവിനു അല്ലങ്കിൽ അവസ്ത്തക്ക് , എന്നത് പോലെ ഇതെല്ലാം ഉൾചെർന്ന
ഒരു വ്യക്തിയുടെ ആകെ തുകക്കാണു തൗഹീദ് എന്ന് പറയുന്നത് ). ഏത് സമയത്തും അവന്റെ മനസ്സിൽ ഉണ്ടായിരിക്കേണ്ട ഒന്നാണ്.
( സാക്ഷ്യം (ശഹാദത്ത് ) നിസ്കാരം ( സ്വലാത്ത് ) നോമ്പ് ( സ്വൗം) ശിദ്ധീകരണം (സക്കാത്ത് ) ഉദ്ദേശ്യം (ഹജ്ജു ), ഇത്രയും ഉള്കൊണ്ട ഒന്നായ ഒരുവസ്തുവിനു അല്ലങ്കിൽ അവസ്ത്തക്ക് , എന്നത് പോലെ ഇതെല്ലാം ഉൾചെർന്ന
ഒരു വ്യക്തിയുടെ ആകെ തുകക്കാണു തൗഹീദ് എന്ന് പറയുന്നത് ). ഇത്തരത്തിലുള്ള തൗഹീദിന്റെ പ്രബോധനത്തെ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു നൂഹ് നബി(അ) മുതൽ അന്ത്യപ്രവാചകൻ മുഹമ്മദ് നബി(സ്വ) വരെയുള്ള പ്രവാചകൻമാരുടേയും സംവാദങ്ങൾ. ശിർക്കിനെ നശിപ്പിച്ച് തൽസ്ഥാനത്ത്
തൌഹീദ് സ്ഥാപിക്കാനാണ് ഇവരൊക്കെ നിയോഗിക്കപ്പെട്ടിരുന്നത്.
തൌഹീദ് കാരണമാണ് അല്ലാഹു ഏതൊരു മനുഷ്യനും ജിഹാദ് നിയമമാക്കിയത്. നിഷ്കളങ്കമായ തൌഹീദ് ജനങ്ങൾക്ക് ബോധ്യപ്പെടുന്നതിനു വേണ്ടിയും
അതിനെതിരിൽ നിൽക്കുന്നവരോട് - സ്വന്തം ഇച്ചകളും , താല്പര്യങ്ങളും , ആസക്തികളും - സമരം ചെയ്യുന്നതിന് വേണ്ടിയുമാണ് ജിഹാദ് അല്ലാഹു അനുവദിച്ചത്.
മുഹമ്മദ് നബി(സ്വ) അറബികൾക്ക് മാത്രമുള്ള പ്രവാചകനല്ല. ഏതു കാലത്തും ഏതു ദേശത്തേക്കും ഉള്ള ജനതതികൾക്കായുള്ള പ്രവാചകനാണ്. അഥവാ അറബിക്കും, അനറബിക്കും, അടിമക്കും, സ്വതന്ത്രനും, കറുത്തവനും, വെളുത്തവനും എല്ലാവർക്കും തൌഹീദീ ദൌത്യം എത്തിക്കാൻ ബാധ്യതപ്പെട്ടവനാണ് പ്രവാചകൻ(സ്വ). തന്റെയും
ദൗത്യം ഇതുതന്നെയാണ് എന്ന ബോധ്യം എല്ലാ ഓരോ മനുഷ്യനും അനിവാര്യമാണ്.
എല്ലാ ജനങ്ങളിലേക്കും തൌഹീദ് എത്തിച്ചുകൊടുക്കുകയെന്നത് കഴിഞ്ഞു പോയ പ്രവാചകന്മാരുടെ മാത്രം അല്ലങ്കിൽ മുഹമ്മദ് നബിക്ക് മാത്രം ബാധകമായ ഒന്നല്ല. പ്രവാചകന് നിലനില്ക്കുന്ന ഏതൊരു സമുദായവും
ലോകാവസാനം വരെ
നിർവ്വഹിക്കേണ്ട ഒരു ബാധ്യതയാണ്. പ്രവാചകൻമുഹമ്മദ് നബിക്ക് ശേഷം ഒന്നിൽകൂടുതൽ പ്രവാചകന്മാർ നിലനില്ക്കുകയില്ല എന്നതിനാൽ ഇപ്പോൾ പ്രവാചകൻ ഏതൊരു സമുദായത്തിലാണൊ നിലനില്ക്കുന്നത് ആ സമുദായം
തൗഹീദിന്റെ സാക്ഷികളായി നിലകൊള്ളേണ്ടതാണ്
എന്നതാണ് അനിവാര്യമായ വസ്തുത .
തൗഹീദിൽ അടിയുറച്ചു നിന്നുകൊണ്ടുള്ള ജീവിത
നിർവ്വഹണത്തിന് വിഘാതമുണ്ടാവുന്ന സന്ദർഭങ്ങളിൽ വേണ്ടിവന്നാൽ ജിഹാദ് നടത്തുന്നതിന് പ്രവാചകൻ(സ്വ) കൽപ്പിക്കപ്പെട്ടിരിക്കുന്നു അതായത് (ഖുർആൻ)
(ഖുർആൻനിനെ അതായത് ( പ്രവാചകനെ ) ലോകാവസാനം വരെ നിലനിര്ത്തുക എന്നത് പ്രപഞ്ച സൃസ്ടാവ്
സ്വയം ഏറ്റെടുത്തിട്ടുള്ള കാര്യമാണ് .
ഒരു വ്യക്തി
തന്റെ ഊഹങ്ങളും , സങ്കല്പ്പങ്ങളും , മുന് ധാരണകളും അടങ്ങിയ സ്വയം കല്പ്പിച്ച്ചുണ്ടാക്കിയിട്ടുള്ള
ലോകം അഥവാ ഇഹലോകം വെടിയുന്നതിനുണ്ടാകേണ്ട അവസാനത്തെ വാക്യമാണ് കലിമത്തുതൌഹീദ്. ആത്മാർത്ഥമായി കലിമത്തുതൌഹീദോടുകൂടി സങ്കല്പ്പ ജീവിതം അവസാനിപ്പിക്കുന്നവർക്ക് അനുമോദനത്തിന്റെയും അഭിവാദനത്തിന്റെയും സന്തോഷവാർത്തയാണ് മലക്കുകൾ മുഖേന അല്ലാഹു അറിയിക്കുക. അല്ലാഹു പറയുന്നു: “നിശ്ചയമായും ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുന്നവരും പിന്നീട്
അതിൽ അടിയുറച്ച് നിൽക്കുയും ചെയ്തവരോട് മലക്കുകൾ ഇറങ്ങി വന്ന് പറയും – നിങ്ങൾ ഭയപ്പെടേണ്ടതില്ല, നിങ്ങൾ
ദുഃഖിക്കേണ്ടതില്ല. നിങ്ങളോട് വാഗ്ദത്തം
ചെയ്യപ്പെട്ട യഥാർത്ഥ ജീവിതമാണിത് അതിനാൽ
ഈ സ്വർഗം കൊണ്ട് നിങ്ങൾ സന്തുഷ്ടരായിക്കൊള്ളുക. ഇഹത്തിലും പരത്തിലും നിങ്ങളുടെ ബന്ധുമിത്രങ്ങൾ ഞങ്ങളാണ്. നിങ്ങൾക്ക് അവിടെ (പരലോകത്ത്) ഇച്ഛിക്കുന്നത് മുഴുവൻ ഉണ്ടായിരിക്കും. നിങ്ങൾ അവിടെ വെച്ച് എന്ത് ആവശ്യപ്പെടുന്നുവോ അതും നിങ്ങൾക്കുണ്ടായിരിക്കും” (ഫുസ്സ്വിലത്ത്: 30-31).
‘ലാഇലാഹ ഇല്ലല്ലാഹു’ എന്ന വാക്ക് കൊണ്ട് എതൊരുവൻ
തന്റെ ഊഹങ്ങളും , സങ്കല്പ്പങ്ങളും , മുന് ധാരണകളും അടങ്ങിയ സ്വയം കല്പ്പിച്ച്ചുണ്ടാക്കിയിട്ടുള്ള ലോകം അഥവാ ഇഹലോകം അവസാനിപ്പിക്കുന്നുവോ അവരാണ്
യഥാർത്ഥ ജീവിതത്തിൽ പ്രവേശിക്കുന്നത്. അതുകൊണ്ടാണ് അന്ന് നബി (സ്വ) “ദുൻയാവിൽ വച്ച് ഒരാളുടെ അവസാനത്തെ വാക്ക് ‘ലാഇലാഹ ഇല്ലല്ലാഹു’ ആയാൽ അവൻ സ്വർഗത്തിൽ പ്രവേശിച്ചു എന്ന് പറഞ്ഞത്”. അതിനാൽ മരണം ആസന്നമായവന് കലിമത്തുതൌഹീദ് പറഞ്ഞ് കൊടുക്കാൻ പ്രവാചകൻ കൽപിക്കുകയും ചെയ്തു.
നല്ല ആരോഗ്യവും ശക്തിയും , സൗന്ദര്യവും , ബുദ്ധുയും , ഉണ്ടെന്നു അവകാശപ്പെടുന്ന എത്രയോ വ്യക്തികളും , സമൂഹങ്ങളും , സമുദായങ്ങളും
മരണസമയത്ത് ‘ലാഇലാഹ ഇല്ലല്ലാഹു’ ഉരിയാടാൻ കഴിയാതെ മരിച്ച്പോവുന്നു അതായത് കേവലം ഒന്നും സംഭവിക്കാതെ അസ്തമിച്ചു പോകുന്നു എന്നതാണ് വസ്തുത. ഒന്നുകിൽ പാപിയായതിനാൽ, അല്ലെങ്കിൽ ശിർക്കിൽ അകപ്പെട്ടതിനാലാണ് അങ്ങിനെ സംഭവിക്കുന്നത്. തൌഹീദിൽ അടിയുറച്ചവനാവട്ടെ അവന്റെ നാവിന് പ്രയാസമില്ലാതെ അതുച്ചരിക്കാൻ സാധിക്കുകയും ചെയ്യും. അല്ലാഹു നിർബന്ധമാക്കിയ എല്ലാ ആരാധനകളുടെയും ലക്ഷണങ്ങളും അതിന്റെ ഗുണഫലങ്ങളും അറിയൽ അത്യാവശ്യമാണ്. അടിമകളുടെ മേൽ അല്ലാഹു നിർബന്ധമാക്കിയ കാര്യങ്ങളിൽ അതിമഹത്തായതാണല്ലോ തൌഹീദ്. എന്നാൽ അതിന്റെ ലക്ഷണങ്ങൾ ഉത്തമവും ഫലങ്ങൾ മഹത്തരവുമാണ്.
No comments:
Post a Comment