Thursday, 15 August 2013

ലാഭം എന്ന ഇത്തിൾകണ്ണി.



നുഷ്യ ജീവിതത്തിന് അലങ്കാരമായി അല്ലാഹു പ്രദാനം ചെയ്ത അനുഗ്രഹമാണ് സമ്പത്ത്. അഥവാ നാം അധിവസിക്കുന്ന ഭൂമി.

വിഭവ സമ്പാദനത്തിന് വേണ്ടി സമ്പത്തിനെ ( മണ്ണിനെ ) നശിപ്പിക്കുകയും സ്വത്വത്തെ മറക്കുകയും ആയുസ്സ് മുഴുവന്‍ ഹോമിക്കുകയും ചെയ്യുന്ന വിവേകശൂന്യത മാനുഷികതയുടെ ഏക്കാലത്തെയും ബലഹീനതയായിരുന്നു. അതിരറ്റ സമ്പദ്‌സമൃദ്ധിയുടെയും ആഡംബരങ്ങളുടെയും അനുഗ്രഹവര്‍ഷത്തിനായി അല്ലാഹു അനുഗ്രഹിച്ചപ്പോള്‍ സ്വന്തം അസ്ഥിത്വത്തെ മറന്ന് അഹങ്കാരത്തിന്റെ മൂര്‍ത്തീ ഭാവമായി മാറുകയും അതുവഴി സ്വയം നാശത്തിന് വിധേയനാവുകയും ചെയ്ത ഖാറൂന്‍, ഭൗതികതയോടുള്ള അന്തമായ പരിരംഭനത്തിലൂടെ ചെന്നെത്തുന്ന സര്‍വ്വനാശത്തിന്റെ പാഠം നല്‍കുന്ന ജീവത് പ്രതീകമാണ്.

ഐഹികജീവിതം മാത്രം ലക്ഷ്യമാക്കുന്നവര്‍ ഖാറൂനിന്റെ ആഡംബരങ്ങൾ  കണ്ടിട്ട് ഇപ്രകാരം പറഞ്ഞു: ഖാറൂനിന് ലഭിചചത് പോലുള്ളത് ഞങ്ങള്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. തീര്‍ച്ചയായും അവന്‍ വലിയ ഭാഗ്യശാലിതന്നെ. ജ്ഞാനം നല്‍കപ്പെട്ടിട്ടള്ളവര്‍ പറഞ്ഞു: നിങ്ങള്‍ക്ക് നാശം. വിശ്വസിക്കുകയും സല്‍കര്‍മം ചെയ്യുകയും ചെയ്തിട്ടുള്ളവര്‍ക്ക് അല്ലാഹുവിന്റെ പ്രീതിയാണ് കൂടുതല്‍ ഉത്തമം. എന്ന ഖുർആന്റെ പാഠം മനസ്സിരുത്തി പഠിക്കേണ്ടതാണ് . സമകാലിക ലോകക്രമത്തില്‍ നാം കാണുന്ന വിരോധാഭാസങ്ങളുടെ നേര്‍ക്കാഴ്ചയിലേക്കുള്ള ഒരു സൂചകമെന്നോണമാണ് ഇന്നും ഖുർആന്റെ അധ്യാപനങ്ങൾ നിലകൊള്ളുന്നത്. കോടികള്‍ വിലമതിക്കുന്ന രത്‌നങ്ങള്‍ പതിച്ച ആഡംബര കാറുകള്‍, കപ്പലുകള്‍, ആകാശ വാഹിനികള്‍, മുന്നൂറിലേറെ അറകളുള്ള അലങ്കാരങ്ങളുടെ കൊട്ടരവുമുള്ള അറേബ്യന്‍ രാജകുമാരന്റെ കേളിയും, തലചായ്കാന്‍ കൂരയില്ലാതെ ഒരു നേരം പോലും ശുദ്ധജലം കുടിച്ച് ദാഹം തീര്‍ക്കാന്‍ വിധിയില്ലാത്ത കോടിക്കണക്കിന് പട്ടിണിപ്പാവങ്ങളുടെ അതിദയനീയ രോധനവും ഉത്തരാധുനികതയുടെ നേര്‍ക്കാഴ്ചകളാണ്.


ആധൂനീക ബാങ്കിംഗ് സംവിധാനങ്ങൾ അധ്വാനമില്ലാതെ പണം സമ്പാദിക്കാന്‍ പലിശക്ക് കടം കൊടുത്ത് പാവങ്ങളെ മുഴുപട്ടിണിയിലേക്ക് തള്ളിവീഴ്ത്തുന്ന പ്രാകൃത രൂപം ആധൂനീക പാശ്ചാത്യൻ ബാങ്കിംഗ് സംവിധാനത്തിന്റെ മുഖമുദ്രയാണ്. പാവങ്ങള്‍ക്ക് ആശ്രിതത്വം നല്‍കുന്നതിന് പകരം അവര്‍ അവരെ പ്രലോഭനങ്ങള്‍ നല്‍കി ചതിക്കുഴിയില്‍ വീഴ്ത്തുകയും പരമാവധി ചൂഷണത്തിന് വിധേയമാകുകയും ചെയ്യുന്നു.

പണത്തോടുള്ള ആസക്തി പലിശയെ പരിരംഭണം ചെയ്യാന്‍ മനുഷ്യനെമൃഗീയമായി പ്രേരിപ്പിക്കുന്നു.

നുഷ്യജീവിതം സൃഷ്ടാവിന്റെ വിധിവിലക്കുകള്‍ അനുസരിച്ച് മാത്രമേ മുന്നോട്ട് കൊണ്ട് പോകാന്‍പാടുള്ളൂ എന്നും അല്ലാത്ത പക്ഷം കനത്ത പ്രത്യാഘാതങ്ങളേറ്റുവാങ്ങാന്‍ തയ്യാറായിക്കൊള്ളണമെന്നും ഖുർആന്റെ വിളംബരം നാം മറന്നു എന്നത് വര്തമാനകാല സംഭവങ്ങൾ നമ്മെ ഓര്മ്മപ്പെടുത്തുകയും ബോധ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

ജീവിത നന്മക്കായി ചില കാര്യങ്ങൾ അനുവദനീയമാക്കിയപ്പോള്‍ത്തന്നെ തിന്മയെ പ്രോത്സാഹിക്കുന്ന ചിലതിനോട് ഒരിക്കലും അടുത്തുപോകരുതെന്നും കര്‍ശനമായി നിഷ്‌കര്‍ശിക്കുന്ന ഖുർആൻ , ചൂഷണത്തിന്റെ മകുടോദാഹരണമായ പലിശ ( കേവലം ലാഭം മാത്രം ഉണ്ടാക്കുക എന്ന ലക്‌ഷ്യം ) കര്‍ശനബുദ്ധിയോടെ വിലക്കിയത്.

സ്വന്തത്തിന്റെ ചില അത്യാവശ്യങ്ങള്‍ക്കായി വാങ്ങുന്ന വസ്തുക്കളിലൂടെ പോക്കറ്റ് പിഴിയുന്ന പലിശയെന്ന ( ലാഭമെന്ന ) ദുഷിച്ച ഏര്‍പാടിനെ ഖുർആൻ പെടുത്തിയിരിക്കുന്നത് വ്യഭിചാരത്തിന്റെ അതേ സ്റ്റേജിലാണ്. ഖുര്‍ആനില്‍ അല്ലാഹു യുദ്ധം കൊണ്ട് പ്രഖ്യാപിച്ച അപൂര്‍വ്വം ചില സ്ഥലങ്ങളില്‍പ്പെട്ടതാണ് പലിശയെക്കുറിച്ച് പ്രതിപാദിക്കുന്ന സ്ഥലം. പലിശക്കും ലാഭത്തിനും അടുത്ത ബന്ധമാണുള്ളത് , അതിനാൽ കച്ചവടവും വായ്പ്പയും സൂക്ഷിച്ചു ചെയ്യേണ്ട ഇടപാടുകളാണ്.

ധനസമ്പാധനം തികച്ചും ന്യായമായ വഴിയിലൂടെ മാത്രമെ ഉണ്ടാക്കാന്‍ പാടുള്ളൂ. നൂറു രൂപകൊണ്ട് ഒരാള്‍ കച്ചവടം ചെയ്യുമ്പോള്‍ തന്റെ അധ്വാനവും ബുദ്ധിയും വിജ്ഞാനവുമുപയോഗിച്ച് ലാഭനഷ്ട സാധ്യതയുള്ളൊരു വ്യവഹാരത്തിലൂടെ സമ്പാധിക്കുന്ന ലാഭം അനുവദനീയമാണെന്നതില്‍ രണ്ടുപക്ഷമില്ല, എന്നാല്‍ യാതൊരു അധ്വാനവുമില്ലാതെ അല്‍പം സമ്പത്ത് കയ്യിലുള്ളത് കൊണ്ട് മാത്രം ലാഭം ഉറപ്പിച്ച് കൊണ്ട് ആയിരം രൂപ അല്ലങ്കിൽ എന്തെങ്കിലും സാധനത്തിന്റെ പേരിൽ കൊടുത്ത് ആയിരത്തിനൂര്‍ തിരിച്ചുവാങ്ങുന്നത് ലാഭമെന്ന പെരുകൊടുത്താലും അത് പലിശയെന്ന ലാഭമാണ് .

സന്തുഷ്ടവും സുഭദ്രവുമായൊരു സമൂഹനിര്‍മിതിക്ക് സഹകരണമനോഭാവം അത്യന്താപേക്ഷിതമാണ്.

സമൂഹത്തില്‍ സഹകരണമനോഭാവം നഷ്ടപ്പെടുന്നു എന്നതാണ് പലിശ സർവ്വ നന്മകളെയും കാര്ന്നുതിന്നുന്നതിനു  കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എന്നത് പോലെത്തന്നെ അമിതലാഭാവും  പരസ്പരാശ്രിതമായ സമൂഹത്തിന്റെ സഹകരണമനോഭാവത്തെ തകര്‍ത്തുകളയുന്നു.

അമിത ലാഭം നേടുക എന്നത് പലിശ പോലെ തികഞ്ഞ സ്വാര്‍ത്ഥതയും ചൂഷണാത്മകവുമായിരിക്കുമെന്നത് വ്യക്തമാണ്.

പലിശ നിരോധനത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് യഥാർത്ത സമ്പത്തിന്റെ ( മനുഷ്യനടക്കമുള്ള സർവ്വ ജീവികളുടെയും ജീവിതത്തിനാവശ്യമായത് എന്താണോ അത് ) തകര്‍ച്ചയാണ്. മറ്റൊന്ന് സമൂഹത്തിന്റെ സാമ്പത്തിക ഉന്നമനത്തിനായി നിലവില്‍ വന്ന ഉല്പാദനവും വിപണനവും  പോലെയുള്ള മാര്‍ഗങ്ങള്‍ ദുര്‍ബലമാവുകയും സ്തംഭിക്കുകയും ചെയ്യുമെന്നാണ്.

മെയ്യനങ്ങാതെ പണം കയ്യിലുള്ളത് കൊണ്ട് മാത്രം കച്ചവടം നടത്തി പണക്കാരാവുന്ന അവസ്ഥ സമൂഹത്തില്‍ നിഷ്‌ക്രിയത്വവും ഉദാസീനതയും സൃഷ്ടിക്കും. അധ്വനിച്ചു നേടിയ സമ്പത്ത് കേവലം കച്ചവടക്കാര്  കൈക്കലാക്കുക കൂടി ചെയ്യുമ്പോള്‍ സാമ്പത്തിക സന്തുലിതത്വം തകരുന്നു.

കേവലം ലാഭം മാത്രം കണക്കാക്കിയുള്ള വ്യാപാരങ്ങൾ ഒരു വിഭാഗത്തെ സമ്പന്നരാ ക്കിക്കൊണ്ടിരിക്കുകയും അദ്ധ്വാനിക്കുന്നവർ പാപ്പരായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഭീകരമായ അവസ്ഥ സംജാതമാ വുന്നതിനും  കാരണമാകും.

ലാഭം എന്ന പലിശ അപകടമാം വിധം വ്യാപകമായ ഈ ലോകത്തിന്റെ സമകാലിക സ്ഥിതി നോക്കിയാലത് മനസ്സിലാവുന്നതാണ്. ചുരുക്കം ചില ധനികരുടെ കയ്യില്‍ സമ്പത്ത് കുന്ന്കൂടുമ്പോള്‍ മനുഷ്യജന്മങ്ങള്‍ പട്ടിണിയാല്‍ ചത്തൊടുങ്ങുന്ന കാഴ്ച നമ്മുടെ കണ്ണു തുറപ്പിക്കട്ടെ.

പലിശയുടെ അംശം തങ്ങളുടെ സമ്പത്തില്‍ കലരാതെ നോക്കേണ്ടത് ഖുർആനിനെ ഇമാമായി കരുതുന്ന ഏവരുടെയും ബാധ്യതയാണ്. എപ്രകാരമാണ് പലിശ സമ്പത്തില്‍ വന്നുചേരുന്നതെന്ന് നാം അറിയുക തന്നെ വേണം. ചിലര്‍ ധരിച്ചത് പോലെ കടംവാങ്ങുന്ന സമയത്ത് മാത്രമല്ല പലിശസംഭവിക്കുന്നതെന്ന് മനസ്സിലാക്കുക.

No comments:

Post a Comment