നമ്മുടെ വിജ്ഞാനം പ്രധാനമായും
രണ്ടു ശാഖകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. അവയിലൊന്ന് ആത്മീയ വിഷയങ്ങളും മറ്റൊന്ന്
ഭൌധീകവിഷയങ്ങളുമാണ്. ഇതില്‍ ഭൌധീകമാനവികവിഷയങ്ങള്‍ (Humanities) താരതമ്യേന വേഗത്തില്‍
ഗ്രഹിക്കാവുന്നതാണ്. ആത്മീയവിഷയങ്ങള്‍ ( വ്യക്തിത്വം ) അങ്ങനെയല്ല. വ്യക്തിത്വ വിഷയങ്ങൾ
പഠിക്കുവാന്‍ നിരന്തരം പരിശ്രമം ആവശ്യമാണ്.
ഖുർആൻ പഠിക്കുവാന്‍ പ്രകൃതിയുടെ
സഹായം ആവശ്യമാണ്.
ഭൌധീകമാനവികവിഷയങ്ങള്‍ വായിച്ചുപഠിക്കാന്‍
സാധിക്കും.
ഖുർആൻപഠനം അശാസ്ത്രീയമായരീതിയിലാണ്
നടത്തിവരുന്നത്. അതുകൊണ്ടാണ് ഖുർആന്റെ പ്രതിപാതനവിഷയങ്ങള്‍ ‘മനസ്സിലാകുന്നില്ല’ എന്നു
അധികമാളുകളും പറയുന്നത്.
വാസ്തവത്തില്‍ ആധൂനീക ഭൌധീക വിദ്യാഭ്യസത്തിന്റെ അതേ രീതിയിൽ, ഖുർആൻ കേവലം മനഃപാഠം
പഠിക്കുകയും, പഠിച്ചത് വീണ്ടും പഠിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് ഇന്നു മദ്രസകളിൽ
അവലംബിച്ചുപോരുന്നത്. ഖുർആൻ പ്രവര്‍ത്തനമാണ് എന്ന തത്വം നമ്മുടെ മദ്രസകളിൽ അംഗീകരിക്കപ്പെടുന്നില്ല.
ലളിതമായി വിവരിക്കുവാന്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ വശപ്പെടുത്തുവാന്‍
കഴിയുമെന്ന് അവര്‍ തെളിയിച്ചിരിക്കുന്നു. നമുക്കും ആ രീതി പിന്തുടരാം, എന്നതായിരിക്കുന്നു
പുത്തൻ പ്രവണത .
ഞാന്‍ എന്താണ്, എന്താണ്
എന്റെ മനസ്സ്, എങ്ങനെയാണ് എന്റെ ചിന്തയെ, സ്വപ്നത്തെ, വിവേകത്തെ എല്ലാം നിയന്ത്രിക്കപ്പെട്ടിരുന്നത്
തുടങ്ങിയ ചിന്താപരമായ ചോദ്യങ്ങളെപ്പോലും ഖുർആൻ സംക്ഷിപ്തമായി മറുപടി നല്കി കാര്യങ്ങൾ
വിശദീകരിക്കുന്നു.
അടിസ്ഥാനപരമായ ദൈവീകബോധം
ദൈവീക വചനങ്ങലോടുള്ള മനോഭാവം ജീവിതവിജയത്തെ
സഹായിക്കുമെന്നല്ല മറിച്ചു യാധാര്ത്യമാക്കുന്നു എന്നതാണ് വസ്തുത.
നമുക്ക് ഖുർആൻനീക
ആശയങ്ങളുടെ പാരാവാരത്തിന്റെ തീരത്തുപോയിരുന്ന് അതിലേക്ക് കൈകള്‍ നീട്ടി കുറച്ചുനീര്‍ത്തുള്ളികളെങ്കിലും
എടുത്തുരുചിക്കുവാന്‍ കിട്ടുന്ന അവസരം ഉപയോഗിക്കുകതന്നെ വേണം. അപ്പോള്‍ കൂടുതല്‍ ആവേശം
ഉള്‍ക്കൊണ്ട് ആ വിജ്ഞാനപാരാവാരത്തിലേക്ക് ചാടാന്‍ തോന്നുന്നു എങ്കില്‍ ആ ഖുർആൻ നിങ്ങള്‍ക്കുള്ളതാകുന്നു.
ജീവിതത്തെ കുറിച്ചു പുതിയ പുതിയ രീതികൾ
തലപൊന്തുന്ന കാലത്ത് ഖുർആനിനെപ്പറ്റി അറിയുകതന്നെ വേണം.
ഖുർആനിനെപ്പറ്റി സാമാന്യമായ
ഒരു അറിവുണ്ടായാല്‍ മാത്രമേ ഇരു ലോക ത്തും നിലനില്‍ക്കാനാകൂ, വിജയിക്കാനാകൂ.
No comments:
Post a Comment