Monday, 26 August 2013

പരിവര്ത്തനം വരുത്താന്.



വര്‍ത്തമാനത്തിലിരുന്നുകൊണ്ട്  ജീവിതത്തെ അഭിസംബോധന ചെയ്യാനുള്ള പ്രാപ്തിയാണ്  ഖുർആൻ കൊണ്ട് നേടേണ്ടത്. അതിന് താത്വീകമായ ചിന്തയാണ് ആവശ്യം. സ്വതന്ത്രമായ ചിന്തക്ക് മാത്രമേ വ്യക്തിയെ  രൂപ പ്പെടുത്താന്‍ കഴിയൂ. സ്വതന്ത്രമായ ചിന്തക്ക്  "സ്വബോധം"  എന്ന  അടിസ്ഥാനം  മനുഷ്യരില്‍ ഉണരണം. അപ്പോള്‍ ആ വ്യക്തി  നിരന്തരം പരിവര്‍ത്തനപ്പെട്ടുകൊണ്ടിരിക്കും. 

സ്വബോധം എന്ന ഉണര്‍വാണ് ഉത്തമനായ  ഏത് വ്യക്തിയിലും  ശക്തിയും ഊര്‍ജവുമായി  പ്രവര്‍ത്തിക്കുന്നത്. മനശക്തിയും ബുദ്ധി ശക്തിയും അതിന്  വളരെ താഴെയാണ്.

ഇന്നത്തെ ആധൂനീക ഭൌദ്ധീക വിദ്യാഭ്യാസം കൊണ്ട്   യുവജനങ്ങളില്‍ സ്വബോധം ഉണരുന്നില്ല. അതിനു കാരണം അവര്‍ക്ക്  ലഭിക്കുന്ന വിദ്യാഭ്യാസം  കേവലം കേവലം ജീവിതോപാധികൾക്കുള്ള  അറിവ് നേടൽ മാത്രമായി ചുരുങ്ങിപ്പോകുന്നതാണ്.

ഏറ്റവും  കൂടല്‍ പണം നേടുന്ന വിദ്യകളാണ് എല്ലാവരും പഠിക്കാന്‍  തെരഞ്ഞെടുക്കുന്നത്. അവിടെയാണെങ്കിലും സ്വയം ചിന്തിക്കാന്‍ നാം കുട്ടികളെ പഠിപ്പിക്കുന്നില്ല. സ്വയം ചിന്തിക്കാ ത്തവരില്‍ ഒരിക്കലും സ്വബോധം ഉണരില്ല.

താത്വീകമായ  ചിന്തയില്ലയ്മയാണ്  വ്യക്തിയിലെ  കുറവുകള്‍ സൃഷ്ടിക്കുന്നത്. താത്വീകതയുടെ  അഭാവമാണ് അതിനു കാരണം. അവിടെ മനുഷ്യ ന്‍റെ ചിന്തകള്‍ കാടു കയറുന്നത് കൊണ്ട്  സമൂഹത്തോട്  ഉത്തരവതിത്വവും പ്രതിബദ്ധതയും  ഉണ്ടാകുന്നില്ല.  

നാം സ്വയം നമ്മളോട് ചോദ്യങ്ങള്‍ ചോദിക്കുന്നതിലൂടെയാണ് ഉദാത്തമായ ചിന്ത രൂപ പ്പെടുന്നത്  .

സ്വയം ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിവുണ്ടാകുമ്പോള്‍ നാം ഓരോരുത്തരും മുജാഹിദുജളായി മാറുന്നു.  മുജാഹിദുജളാകുകയെന്നാല്‍ സത്യാന്വേഷിയാകുക   എന്നാണ് . അതിന്  പരമ്പരാഗതമായി  കണ്ടു വരുന്ന  യാതൊരു വേഷം കെട്ടുകളും ആവശ്യമില്ല. മറിച്ച് എല്ലാ വേഷവും അഴിച്ചു മാറ്റി  വെറും സാധാരണക്കാരനാവുകയാണ്  ആവശ്യം.

സത്യാന്വേഷി  ആത്മീയ പാതയില്‍ പ്രവേശിക്കുന്നതോടെ  അവന്‍റെ  വ്യക്തിത്വം ശ്രേഷ്ടതയില്‍ ഉറപ്പിക്കാന്‍ കഴിയുന്നു. അപ്പോളവന്‍ തന്റെ സങ്കല്പ്പത്തിലുള്ള മിഥ്യാ ജീവിതത്തോട്  വിട പറയുന്നു.

സത്യാന്വേഷണം  വെറുമൊരു  ഹോബിയല്ല  മറിച്ചു  ഉത്തരവാതപരമായ ജീവിതമാണ്‌.



സ്വിറാത്തുൽ മുസ്തഖീം പവിത്രമായ ഒരു പാതയാണ്. ഈ പാതയില്‍ ചലിക്കുന്ന ഏത് വ്യക്തിക്കും  ഭൗതീകതയില്‍ പരാജയം  സംഭവിക്കുന്നില്ല. അവര്‍ക്ക് ഒന്നിനും കുറവുണ്ടാകുന്നില്ല. ആവശ്യത്തില്‍ കവിഞ്ഞ ആഗ്രഹങ്ങളുമില്ല. അത് കൊണ്ടവര്‍ നിത്യമായ  നിറവ് അനുഭവിക്കുന്നു.

അലസന്മാര്‍ക്കും  ഭീരുക്കള്‍ക്കും ചേരുന്ന വഴിയല്ല  സ്വിറാത്തുൽ മുസ്തഖീം. അവര്‍ക്ക് അനുയോജ്യം  വ്യാമോഹാങ്ങളാണ് , അതിലാവുമ്പോള്‍   കൂട്ട്കെട്ടിന്‍റെ രസമാസ്വദിച്ച്  മനസ്സിനെ  മത്ത് പിടിപ്പിക്കാന്‍ കഴിയും . അപ്പോളവര്‍ക്ക്  ധൈര്യം വന്നത് പോലെ തോന്നും. പിന്നെ എന്ത് തോന്ന്യാസവും  പ്രവര്‍ത്തിക്കാനും അവര്‍ക്ക് മടിയുണ്ടാകില്ല. 


മനുഷ്യനില്‍ പരിവര്‍ത്തനം വരുത്താന്‍ ഊഹങ്ങൾക്കും, സങ്കല്പ്പങ്ങള്ക്കും , അന്ധ വിശ്വാസങ്ങല്ക്കും. ആവില്ല കാരണം അള്ളാഹുവും മനുഷ്യനും പ്രകൃതി പരമായാണ് പ്രവര്‍ത്തിക്കുന്നത്.

ഇഹലൊകമെന്നും , പരലൊകമെന്നും , വെവ്വേറെയാണ് എന്ന് രണ്ടു കാലങ്ങളായി കണ്ടാൽ രണ്ടിനും ഒരേ ഗതികേടാണ്. ഇഹലോകം നന്നായാലേ  പരലോകം നന്നാവൂ. ഇഹപരം നന്നായാലേ  മനുഷ്യരും നന്നാവൂ . എന്നാല്‍ അന്ധവിശ്വാസികളും  അവിശ്വാസികളും രണ്ടുകൂട്ടരും നന്നാവാനുണ്ട്‌  എന്ന് പരസ്പരം  അവശ്യപ്പെട്ടുകൊണ്ടിരിക്കും. 

ഖുർആൻന്റെ പുനർവായനയുടെ സത്ചിന്തയുടെ അഭാവത്താല്‍ പരിവര്‍ത്തനം രണ്ടു കൂട്ടരിലും  അസാധ്യമാണ്.

നേരായ പാതയുടെ ( സ്വിറാത്തുൽ മുസ്തഖീം ) വഴി തിരിച്ചറിയുന്ന മനുഷ്യന്‍ സ്വയം  പരിവര്‍ത്തനത്തിന് വിധേയനായി  ഉത്തമനായിതീരുന്നു.

താനും തന്റെ സൃഷ്ടടാവുമായുള്ള അടുപ്പത്തെ അറിയാതെയാണ് മനുഷ്യന്‍ അല്ലാഹുവിനോട് അടക്കുവാന്‍ ശ്രമിക്കുന്നത്. അതുകൊണ്ടാണ് അതിനുള്ള  പ്രയത്നങ്ങള്‍ വിഫലമാകുന്നത്. കാരണം നിങ്ങൾ ചെന്ന് അള്ളാഹുവിനോട് അടുക്കാൻ കഴിയാത്ത വിധം അള്ളാഹു നിങ്ങളോട് അത്രയും അടുത്താണ് എന്നതാണ് സത്യം .

അജ്ജ്ഞാനിയായ  മനുഷ്യന്‍ അതായത് ഞാന്‍ ഇവിടെയും  എന്‍റെ  സൃഷ്ട്ടാവ് അവിടെയുമാണ് (എവിടെയോ ആണ്) എന്ന് ധരിക്കുമ്പോള്‍ നമ്മുടെ പ്രയത്നം പാഴ് വേലയാകുന്നതില്‍ അത്ഭുതമില്ല.

മനുഷ്യനും അവന്റെ സൃഷ്ടാവും തമ്മിലുള്ള സാമീപ്യത്തെ അടുത്തറിയുന്നത് വരെ മനുഷ്യനില്‍ സമാധാനം സാധ്യമല്ല.

അള്ളാഹു അള്ളാഹു തന്നില് നിന്നും അകന്നതാണ് എന്ന സങ്കല്‍പ്പം നീങ്ങിയാല്‍ (ശുദ്ധമായാല്‍) മനുഷ്യരില്‍ അവശേഷിക്കുന്ന അവസ്ഥയാണ്‌  സമാധാനം.

സമാധാനം  നേടാന്‍ ആരും എവിടെയും പോകേണ്ടതില്ല. ആജ്ഞത ( താനും തന്റെ സ്രുഷ്ട്ടാവുമായുള്ള ബന്ധത്തെ കുറിച്ചു ) നീക്കിയാല്‍ മാത്രം മതി.



No comments:

Post a Comment