Tuesday, 13 August 2013

പ്രയാസങ്ങള് സ്പര്ശിക്കാതിരിക്കുന്നതിന് വേണ്ടി.



ഖുർആൻ ഒരു കര്‍മശാസ്ത്രകുന്നു. ബഹുസ്വര സമൂഹത്തില്‍ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട കര്‍മശാസ്ത്ര നിയമങ്ങളാണതില്ലുള്ളത്. ഒരു സംഘത്തിന്റെ അല്ലെങ്കില്‍ സമൂഹത്തിന്റെ ജീവിത ഭൂമികയുമായും സാഹചര്യവുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കുള്ള തെളിഞ്ഞ വിധികളും പരിഹാരങ്ങളും ഉള്‍ക്കൊള്ളുന്ന ദൈവീക ഗ്രന്ഥമാണത്. സവിശേഷ സാഹചര്യവുമായി വലയം ചെയ്യപ്പെട്ടിട്ടുള്ള സമൂഹത്തിന്റെ ഫിഖ്ഹാണത്. എന്നാൽ ജീവിതത്തിൽ സൂക്ഷ്മതയില്ലാത്ത വ്യക്തികൾക്കോ സമൂഹങ്ങള്‍ ക്കോ ഖുർആൻ  പ്രസക്തമായി കൊള്ളണമെന്നില്ല.

വ്യക്തി, കുടുംബം, സമൂഹം എന്നീ നിലകളില്‍ ജീവിതത്തെ ക്ലിഷ്ടതകള്‍ ഇല്ലാതെയും അമിതഭാരം ഇല്ലാതെയും ജീവിക്കാന്‍ ഖുർആൻ സഹായിക്കുകയാണ് ചെയ്യുന്നത് .


വിശ്വാസം, മതചിഹ്നങ്ങള്‍, സദാചാര ധാര്‍മിക മൂല്യങ്ങള്‍, സംസ്‌കാരത്തനിമ എന്നിവ കാത്തുസൂക്ഷിച്ചുകൊണ്ട് ഇസ്‌ലാമികവ്യക്തിത്വം നിലനിര്‍ത്താന്‍ ഖുർആൻ അത്യന്താപേക്ഷിതമാണ്.


തുറന്ന സമീപനത്തോടും വിട്ടുവീഴ്ചയോടും കൂടി സമൂഹവുമായി ഇടപഴകാന്‍ കഴിയുക. ഉത്തമമായതിനെ കൊള്ളാനും തിന്മയെ തള്ളാനും കഴിയുംവിധം  ആദാനപ്രദാന പ്രക്രിയ നടത്താന്‍ സഹായിക്കുക. മാനൂഷീകസ്വത്വം നിലനിര്‍ത്തിക്കൊണ്ട് സാഹചച്ചര്യങ്ങൽക്കൊത്തു ലയിച്ചുചേരാതെ ജീവിക്കാന്‍ സഹായകമായിത്തീരുക ഖുർആൻ ജീവിതത്തിൽ പ്രാവർതീകമാക്കുക മൂലമാണ് .


സാംസ്‌കാരികവും സാമൂഹികവുമായ ബാധ്യതകള്‍ നിര്‍വഹിക്കാന്‍ സമൂഹങ്ങളെ സഹായിക്കുകയും, നിര്‍ബന്ധ കാര്യങ്ങളില്‍ വീഴ്ച വരുത്താതെയും നിഷിദ്ധമായ കാര്യങ്ങളില്‍ വ്യാപരിക്കാതെയും ജീവിക്കാന്‍ വഴികാണിക്കുകയും, അങ്ങനെ ആശ്വാസമായി പരിണമിക്കുക എന്നതല്ലാതെ ഭാരമായി പര്യവസാനി പ്പിക്കുക എന്നൊന്നല്ല ഖുർആനിലൂടെ അല്ലാഹു ഉദേശിക്കുന്നത്. സമൂഹത്തില്‍ ജീവിക്കുന്ന ഏതൊരു വ്യക്തിക്കും  അഭിമുഖീകരിക്കുന്ന നവംനവങ്ങളായ പ്രശ്‌നങ്ങള്‍ക്ക് ഏറ്റവും ശരിയായ പരിഹാരം നിര്‍ദേശിക്കുകകൂടി ചെയ്യുകയാണ് ഖുർആൻ.


ഖുർആനിനെ ഒരു ദൃഷ്ടികൊണ്ട് ആത്മീയ വശങ്ങളെ വീക്ഷിക്കുമ്പോള്‍ തന്നെ മറ്റേ ദൃഷ്ടികൊണ്ട് കാലഘട്ടത്തിന്റെ അവസ്ഥാന്തരങ്ങളെയും മാറ്റങ്ങളെയും ഗതിവിഗതികളെയും പ്രശ്‌നങ്ങളെയും നോക്കിക്കാണെണ്ടതുണ്ട്. മനുഷ്യ ജീവിതത്തിന്റെ സാര്‍വകാലിക പ്രയോഗക്ഷമതയും സമൂഹങ്ങളുടെ നിലവിലെ യാഥാര്‍ഥ്യങ്ങളും പരിഗണിക്കുകയും അവ തമ്മില്‍ ബന്ധിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.



ഖുർആൻ ഇഹലൊകജീവിതത്തെയും  പരലോകജീവിതത്തെയും സമതുലന വീക്ഷണത്തോടെ നോക്കിക്കാണുന്നു. ഒന്നിന്റെ പേരില്‍ മറ്റൊന്ന് അവഗണിക്കുന്നില്ല. ഖുർആന്റെ ലക്ഷ്യം, ഇഹപര ജീവിത സത്യങ്ങളാണ് .


വൈജ്ഞാനിക രംഗത്തെ സജീവത നിലനിര്‍ത്താന്‍ ഗവേഷണം (ഇജ്തിഹാദ്) അനിവാര്യമാകുന്നു.


വിശുദ്ധ ഖുര്‍ആന്റെ അധിക സംബോധനയും സ്വയം ഉള്പെട്ടിരിക്കുന്ന സമൂഹത്തോടാണ്.


വ്യക്തിക്കും സമുദായത്തിനും  ക്ലിഷ്ടത ഒഴിവാക്കി ആശ്വാസം പ്രദാനം ചെയ്യുകയാണ് ഖുർആന്റെ മുഖ്യ ലക്‌ഷ്യം .


അല്ലാഹുവിന്റെ നിയമങ്ങൾ വ്യക്തിയെയും സമൂഹത്തെയും ഇടുങ്ങിയ ജയിലറക്കുള്ളില്‍ നിന്ന് സ്വാതന്ത്രത്തിന്റെ  വിശാലമായ തിരുമുറ്റത്തേക്ക് കൊണ്ടുവരുന്നു.

മനുഷ്യന് നന്മ സാക്ഷാത്കരിക്കാന്‍ വേണ്ടിയുള്ളതാണ് ദൈവീക നിയമങ്ങള്‍.


ഖുർആൻ കാലാതിവര്‍ത്തിയും സാര്‍വജനീനവുമാണത്. ഏതൊരു വ്യക്തിയും എവിടെയായിരുന്നാലും ഏത് പരിതസ്ഥിതിയിലായിരുന്നാലും ഖുർആനധിഷ്ഠിത ജീവിതം നയിക്കാന്‍ ബാധ്യസ്ഥനാണ്.


ഖുർആൻ യുക്തി ഭദ്രവും സരളവുമാണ്. അത് ക്ലിഷ്ഠത സൃഷ്ടിക്കുന്നില്ല. അസാധ്യമായത് വഹിപ്പിക്കുന്നില്ല.


ബോധമുള്ള വിവേകമുള്ള ഏതൊരു വ്യക്തിയും അവൻ പടിഞ്ഞാറാകട്ടെ, കിഴക്കാകട്ടെ, ഏതൊരു ജനാധിപത്യ രാജ്യത്താകട്ടെ, സാധ്യമാവുന്ന നിലയില്‍ ദൈവീക നിയമത്തിനനുസരിച്ച് ജീവിക്കാന്‍ ബാധ്യസ്ഥനാണ്.


ദൈവീക നിയമത്തിൽ നിന്നും സ്വന്തം ബാധ്യതകളിൽ നിന്നും യാതൊരാള്‍ക്കും മുക്തരായി, മറ്റ്നിയമത്തിന്നതീതരാവാന്‍ കഴിയില്ല.


ജീവിതത്തിൽ സൂക്ഷ്മാതയുള്ളവനായിജീവിക്കാന്‍ ഖുർആൻ  അനിവാര്യമാണ്. കാരണം ഇപ്പോൾ ജീവിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തില്‍ നിലനില്‍ക്കുന്ന ഭൗതിക നിയമവ്യവസ്ഥയുമായി ഇടപഴകുന്നതോടൊപ്പം തന്നെ ദൈവീക നിയമത്തിലധിഷ്ഠിത ജീവിതം നയിക്കാനും ഓരോ വ്യക്തിയും ബാധ്യസ്ഥരാണ്.


No comments:

Post a Comment