ലാഭത്തേക്കാള്‍ തങ്ങളുടെ പ്രദേശത്തെയോ സമുദായത്തിലേയോ ജനങ്ങളുടെ സാമ്പത്തിക
ഉന്നമനം എന്ന ലക്ഷ്യമായിരുന്നു ബാങ്കിങ് വ്യവസായം ഉരുവപ്പെട്ട് വന്നത്.
ലാഭത്തിനപ്പുറം വിശാലമായ സാമൂഹ്യ സാമ്പത്തിക ലക്ഷ്യങ്ങളിലൂന്നിയുള്ള
ബാങ്കിങ് സമ്പ്രദായം അനുവര്‍ത്തിച്ചുകൊണ്ടാണ് ബാങ്കുകൾക്ക് ഏതൊരു പ്രദേശത്തും സ്ഥാപിതമാകാൻ
സാധിക്കുന്നത്.
സ്വന്തം താല്പര്യങ്ങള്‍ക്കുവേണ്ടി പ്രകൃതിയെയും സമസൃഷ്ട്ടികളെയും ചൂഷണംചെയ്തപ്പോള്‍,
രാജ്യത്തെ ഭൂരിപക്ഷം ജനങ്ങള്‍ സാമ്പത്തിക അടിമത്വത്തിന്റെ നുകത്തിന് കീഴില്‍ ഞെരിഞ്ഞമരുന്ന
സാഹചര്യം കൂടുതലാ യിക്കൊണ്ടിരുന്നു.
പൊതു വിഭവങ്ങളെ സ്വകാര്യ മൂലധനമാക്കി
മാറ്റുന്ന ആഗോളീകരണ പ്രക്രിയയുടെ നേര്‍വിപരീതമാകുന്നു എല്ലാ സേവന പ്രവര്ത്തനങ്ങളും
. ജനസംഖ്യയില്‍ പിന്നിലാകുന്നില്ലങ്കിലും സാമ്പത്തിക ശേഷിയുടെ കാര്യത്തില്‍ ഏറെ പിന്നിലാക്കുന്ന
നമ്മുടെ രാജ്യത്തെ ഉയര്‍ന്നുവരുന്ന സാമ്പത്തിക ഉന്നമനം ഒന്നാക്കി വളര്‍ത്തിയെടുക്കുന്നതിൽ സേവന മനോഭാവതോടെയുള്ള
ഏതു പ്രവർത്തനങ്ങളുടെയും പങ്ക് നിസ്സീമമാണ്. ഭക്ഷ്യ സ്വയംപര്യാപ്തത മുതല്‍ പശ്ചാത്തല
സൗകര്യ വികസനം വരെ സമസ്തമേഖലകളിലും വലിയതോതില്‍ മുന്നേറാന്‍ രാജ്യത്തെ സഹായി ച്ചിരുന്നതും
പരസ്പരമുള്ള സേവന മനോഭാവവും സ്നേഹവയ്പ്പുമായിരുന്നു . എന്ന കാര്യത്തില്‍ സംശയമില്ല.
മുതലാളിത്തത്തിന്റെ പുതിയ പതിപ്പായ മൂലധന ലാഭ സിദ്ധാന്തങ്ങള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ അവതരിപ്പിക്കപ്പെ
ട്ടിരുന്നതാണ്.
ധനമൂലധനത്തിന്റെ വർധിപ്പിക്കൽ എങ്ങനെയായിരുന്നാലും ലാഭവും , പലിശയും ഒന്നുതന്നെയാണ്.
സാമൂഹ്യപുരോഗതിയുടെ ചാലകശക്തിയാണ് പരസ്പര സേവനം എന്ന ദേശസാല്‍ക്കരണ
തത്വത്തെ ആധോനീക ലോക ജനത ഒന്നടങ്കം പൂര്‍ണമായും നിരാകരിച്ചു എന്നതിന്റെ തെളിവുകൾഎല്ലാ
മേഖലകളിലും പ്രകടമാണ്.
പരസ്പരം സേവനത്തിലൂടെ നേടിയതെല്ലാം നഷ്ടപ്പെടുത്തുന്ന കാഴ്ചയായി രിക്കുന്നു.
എല്ലാ നന്മകളേയും ലാഭവത്കരണത്തിന്റെ പടിവാതിലില്‍ അടിയറവച്ചുകൊണ്ടും ലാഭാധിഷ്ഠിത പ്രവർത്തനങ്ങളിലൂടെ
കുതന്ത്രങ്ങള്‍ നിരങ്കുശം നടപ്പാക്കികൊണ്ടും സേവനത്തിന്റെയും സഹോദര്യത്തിന്റെയും സത്ത
ഏറെക്കുറെ പൂര്‍ണമായും ചോര്‍ത്തിക്കളഞ്ഞിരിക്കുന്നു.
കൃഷി, ചെറുകിട വ്യവസായം, ചെറുകിട കച്ചവടം, കൈത്തൊഴില്‍ തുടങ്ങിയ മേഖലക
ളിൽപരസ്പര സേവനമായിരുന്നു മികച്ചു നിന്നിരുന്നത് . എന്നാല്‍ കേവലം ലാഭം മാത്രം എന്നതിനേക്കാൾ സേവനമനോഭാവവും കര്തവ്യവും മികച്ചു നില്ക്കണം എന്നതിനെ
മാറ്റിക്കുറിച്ചുകൊണ്ട് കോര്‍പറേറ്റ് ശക്തികൾ ലാഭമെന്നും കൂലിയെന്നും പറഞ്ഞു ആ സംവിധാനത്തെത്തന്നെ അട്ടിമറിച്ചിരിക്കുന്നു.
എന്തിനും ഏതിനും ലാഭം മാത്രം കൊതിക്കുകയും സ്വീകരിക്കു കയും ചെയ്യുന്ന
ഓരോ നിലപാടും സഹകരണ പൂര്ണമായ ജീവിതത്തിന്റെ അന്തഃസത്ത തകര്‍ക്കുന്നതും പരസ്പരമുള്ള
അകൽച്ച പ്രോത്സാഹിപ്പിക്കുന്നതുമാണ്.
നാടിന്റേയും സമ്പദ്വ്യവസ്ഥയുടേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാന്‍
ചുമതലപ്പെട്ട ആളുകള് തന്നെ കൂട്ടിക്കൊടുപ്പുകാരന്റെ വേഷത്തില്‍ അഭിരമിക്കുകയാണ്.
കാര്യങ്ങൾ ശരിയായി തീരുമാനിക്കുകയും അതിനു വേണ്ടി ശക്തമായ ഇടപെടലുകളും
നിതാന്തമായ ജാഗ്രതയും ഉണ്ടാ കുന്നില്ലെങ്കില്‍ സുതാര്യ ജീവിത വീക്ഷണം അമ്മൂമ്മക്കഥയായി
രൂപാന്തരപ്പെടും .
എത്രമാത്രം ലാഭം വര്ദ്ധിപ്പിക്കുക എന്ന മനോഭാവം മുമ്പെന്നെത്തേക്കാളും
കൂടുതല്‍ അനിവാര്യമായ ഒരു സാഹചര്യമാണിന്ന് ലോകം മുഴുവനും. ദിനംതോറും ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന
സമ്പദ്വ്യവസ്ഥയും രൂക്ഷമാകുന്ന സാമ്പത്തികക്കുഴപ്പവും ആധൂനീക ജനതക്ക് മുമ്പില്‍ ഉയര്‍ന്നത്
അതിജീവനത്തിന്റെ വെല്ലുവിളിയാണ്. രൂക്ഷമായ വിലക്കയറ്റവും ഭക്ഷ്യോല്പന്നങ്ങളുടെ ദൗര്‍ലഭ്യവും
വഷളാവുന്ന തൊഴിലില്ലായ്മയും നേരിടണമെങ്കില്‍ വിപണിയിലേക്ക് ഓരോ വ്യക്തിയുടെയും പ്രവർത്തനങ്ങൾ
ഏറ്റവും സുതാര്യവും കലങ്കമില്ലാത്തതുമായി തീർന്നാൽ മാത്രമേ സാധ്യമാക്കാന്‍ കഴിയു എന്നത്
ദൈവീക നിയമ സംവിധാനത്തിന് മാത്രമാണ്.
No comments:
Post a Comment