Thursday, 15 August 2013

ഖുർആന്റെ ആശയവിനിമയ രീതി.



വ്യവസ്ഥാപിത രീതിയിലുള്ള കരുത്തുറ്റ സംഘടനാ സംവിധാനവുമുള്ള ഒരു സമൂഹത്തെ സംബന്ധിച്ചിടത്തോളം മാതൃകാപരമായ ഐക്യം  ഒരു സാഹസമൊന്നുമല്ല.

ചിന്തിക്കുക, ഒരു നല്ല മുസ്‌ലിം ആര്?. അയാളുടെ ശരിയായ ദൗത്യം എന്ത്? നാം സ്വയം വെച്ചു പുലര്‍ത്തുന്ന നിഗമനങ്ങള്‍ അര്‍ത്ഥവത്താണോ?.

സ്വജീവിതം എപ്പോഴും ക്രിയാത്മകമാവണം. തൗഹീദ് ഒരു ജീവിതബാധ്യതയെന്നോണമേറ്റെടുത്ത് സ്വസഹോദരങ്ങള്‍ക്ക് ദീനിന്റെ  നവജീവന്‍ പകര്‍ന്നു നല്‍കിയത് മൂലമുള്ള രക്ഷിതാവിങ്കല്‍ നിന്നും വലിയൊരനുഭൂതി ആസ്വദിക്കാന്‍ തയ്യാറാവുക.

പ്രപഞ്ച പരിപാലകന്റെ സൃഷ്ടിപ്പിന്റെ വൈദഗ്ധ്യവും വൈവിധ്യവും മനസ്സിലാക്കി അല്ലഹു ഏകനാണെന്നുള്ള ജ്ഞാനം മനസ്സിലാക്കി ജീവിക്കുക അതാണ് തൗഹീദ്.

പ്രപഞ്ചോല്‍പത്തി, പ്രകൃതി പ്രതിഭാസങ്ങള്‍, മനുഷ്യ ശരീരത്തില്‍ നടക്കുന്ന അത്ഭുത പ്രതിഭാസങ്ങള്‍ തുടങ്ങിയവയെ കുറിച്ച് ചിന്തിക്കുക.

പ്രകൃതിയുടെ ആസൂത്രിതമായ സൃഷ്ടിപ്പും അത്ഭുതകരമായ സംവിധാനങ്ങളും എപ്രകാരമാനെന്നു ചിന്തിക്കുന്ന വിശ്വാസിക്ക് മരണവും മരണാനന്തര ജീവിതവും ജീവിത യാധാര്ത്യങ്ങളിലൂടെ ബോധ്യപ്പെടുന്നതാണ്.





ശാസ്ത്രത്തിന്റെ സെക്കന്റുകള്‍ തോറുമുള്ള വളര്‍ച്ചയും വിവിര സാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടവും കണ്ട് ഭൂമയിലെ യഥാർത്ത ജീവിതമെന്തന്നറിയാത്ത മനുഷ്യവര്‍ഗം അമ്പരന്നു നില്‍ക്കുകയാണ് ഇന്ന്. അതിവേഗം പായുന്ന കാലത്തിന് പിറകെ തന്റെ ജീവിത ഭാരങ്ങളും താങ്ങി ഓടിഎത്താനാവാതെ തളര്‍ന്ന് വീഴുകയാണവര്‍. തന്റെ ബുദ്ധിയും ശക്തിയുമപയോഗിച്ച് ലോകം തന്റെ കാല്‍കീഴിലാക്കുമ്പോഴും ജീവിത സൗകര്യങ്ങള്‍ കൂടുമ്പോഴും മനുഷ്യ മനസ്സ് കൂടുതല്‍ അസ്വസ്ഥവും പ്രക്ഷുഭ്ധവുമാവുന്നു. ആശയവിനിമയത്തിന്റെ അതി നൂതന വിദ്യകളുള്ള, നോക്കെത്താ ദൂരത്തേക്ക് വരെ നിമിഷനേരങ്ങള്‍ കൊണ്ട് ബന്ധങ്ങള്‍ സ്ത്ഥാപിക്കപ്പെടുന്ന ഈ നവയുഗത്തില്‍ ഞൊടിയിടയില്‍ ലോകത്തിന്റെ ഇങ്ങെ തലക്കല്‍ നിന്നങ്ങേ തലക്ക് വരെ ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ പറ്റുന്ന ഈ ഇരുപ്പത്തിയൊന്നാം നൂറ്റാണ്ടില്‍ തന്നെയാണ് തന്റെ കണ്‍മുന്നില്‍ ബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴുന്നത്. നമുക്ക് ചുറ്റുമുള്ള ബന്ധങ്ങള്‍ ശിഥിലമാവുകയും പ്രശ്‌നകലുശിതമാവുകയും ചെയ്യുന്നത് ആധർഷ പ്രധിബദ്ധതയിൽ ഏകത്വം നഷ്ട്ടപ്പെട്ടതിനാലാണ് .

പരസ്പരം വിശ്വാസം നഷ്ടപ്പെട്ട്, അസ്വസ്ഥത നിറഞ്ഞ്, അമര്‍ഷം കടിച്ചമര്‍ത്തിക്കഴിയുകയാ ണീന്നോരോരുത്തരും.

നമ്മില്‍ നിന്നുമുണ്ടാകുന്ന ആശയവിനിമയങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ , സമീപനങ്ങള്‍, സംസാര ശൈലി, മുഖഭാവം മുതലായവയില്‍ നിന്നും മറ്റെയാള്‍ക്ക് പോസിറ്റീവ് അനൂഭൂതികളാണ് ലഭിക്കുന്നതെങ്കില്‍ അതിന് പറയുന്ന പേരാണ് സ്‌നേഹം. മറ്റൊരാളെക്കുറിച്ച് നമുക്ക് മനസില്‍ തോന്നുന്ന സ്‌നേഹം അത് പ്രകടിപ്പിക്കാത്ത കാലത്തോളം സ്‌നേഹമുണ്ടാവുകയില്ല. അത് സ്വന്തം ഇഷ്ടം മാത്രമാണ്, മനസിനകത്തെ ഈ ഇഷ്ടം പ്രകടിപ്പിക്കാത്ത കാലത്തോളം നാം ആരുടേയും ഒരു നല്ല സുഹൃത്ത് ആയിരിക്കുകയില്ല.

പരസ്പരം വിശ്വാസം നഷ്ടപ്പെടുന്നു. നിസ്സാരവിഷയങ്ങള്‍ക്ക് പൊട്ടിത്തെറിക്കുന്നു. ബന്ധങ്ങള്‍ തകരുന്നു. എല്ലാവരും യഥാർത്ത സ്നേഹത്തിനു വേണ്ടി ദാഹിക്കുന്നവരാണ്. അത് കിട്ടാനുള്ള ഏകമാര്‍ഗം അങ്ങോട്ടത് ശരിയായ രീതിയിൽ കൊടുക്കുക എന്നത് മാത്രമാണ്.

പ്രവാചകന്റെ ജീവിതചര്യയായ ഖുർആനിലേക്ക് മടങ്ങാന്‍ സമയം അതിക്രമിച്ചിരിക്കുന്നു. ഖുർആൻ ആയിരിക്കണം  നമ്മുടെ വഴികാട്ടി. ഖുർആന്റെ ആശയവിനിമയ രീതിയായിരിക്കണം നാം അനുകരിക്കേണ്ടത്. എന്നാല്‍ മാത്രമെ സമാധാനവും മനഃസംതൃപ്തിയും അനുഭവിച്ച് ജീവിക്കാന്‍ നമുക്ക് സാധിക്കുകയുള്ള.

എവിടെയാണ് നമുക്ക് തെറ്റു പറ്റിയത്. ഖുർആനിൽ  നിങ്ങള്‍ക്കുത്തമമായ പ്രവാചകൻ (സ) യുടെ മാതൃകയുണ്ട് എന്ന് ഖുര്‍ആന്‍ ഓര്മ്മപ്പെടുത്തുന്നു എന്തുകൊണ്ട് അവിടത്തെ മാതൃകകള്‍ നമുക്ക് പിന്തുടരാന്‍ പറ്റുന്നില്ല, എന്നത് തീര്‍ച്ചയായും ചിന്തിക്കേണ്ട വിഷയം തന്നെയാണ്.

നാമെന്താണ് ചെയ്യുന്നത്?. നാമെന്തൊക്കെയാണ് ചെയ്യേണ്ടിയിരിക്കുന്നത്?. നമുക്ക് പരിശോധിക്കാം . ജിജ്ഞാസയും അന്വേഷണ ത്വരയും കെടുത്തിക്കളഞ്ഞു. അതിനാൽ എനിക്കൊന്നിനും കഴിയില്ല, ഞാനൊന്നിനും കൊള്ളില്ല. മറ്റുള്ളവരെല്ലാം മിടുക്കന്മാര്‍ എന്ന വളരെ നെഗറ്റീവായ ചിന്തകള്‍ വളരുന്നു. അപ്രകാരം വിഷണ്ണനായി നിരാശനായി ചടഞ്ഞ് കൂടി അന്തര്‍മുഖികളായിത്തീരുന്നു, എന്നെയാര്‍ക്കും വേണ്ട എനിക്കിവിടെ ഒരു വിലയുമില്ല ഞാന്‍ മണ്ടനാണ് മറ്റുള്ളവരാണ് കേമന്മാര്‍, അതുകൊണ്ടാണ് എന്നെയാരും സ്‌നേഹിക്കാത്തത് എന്ന ഭീകര ചിന്ത അവരില്‍ രൂഢമൂലമാവുന്നു. അവരങ്ങനെത്തന്നെ വിശ്വസിക്കുന്നു. ആത്മവിശ്വാസം നഷ്ടപ്പെട്ട് അവന്റെ ജീവിതം താറുമാറാകുന്നു.


ശുദ്ധമായ, കളങ്കമില്ലത്ത, ദുരുദ്ദേശ്യമില്ലാത്ത, അനുസരണയും ബഹുമാനവും സ്‌നേഹവും പരസ്പരം നല്കുക ആ കുടുംബവും പ്രദേശവും സന്തുഷ്ടമായിരിക്കും. അതിനായി പ്രവാചകന്‍(സ) കാണിച്ച വഴിയിലൂടെ ജീവിച്ച് മറ്റുള്ളവരെ സന്മാര്‍ഗികളാക്കാന്‍ വേണ്ടി പരിശ്രമിച്ച് സുനിശ്ചിതമായ മരണം റബ്ബിന്റെ ദീനിലായി, തൃപ്തിയിലായിത്തീരാന്‍ വേണ്ടി ജീവിതം മുഴുവനും നന്മയാകാൻ തീരുമാനിക്കുക.

No comments:

Post a Comment