ലോകാവസാനം അതായത് ഏതൊരു
വ്യക്തിയുടെയും ലക്ഷ്യവും ഉദ്ദേശവും നിലനില്ക്കുന്നത് വരെ , ഏതൊരു ഘട്ടത്തിലും മാറ്റമില്ലാതെ നിലനില്‍ക്കുന്ന അള്ളാഹു
മനുഷ്യന് പ്രയോജനപ്പെടുത്താൻ പാകത്തിൽ പറയപ്പെട്ട കാര്യങ്ങൾ ഉൽകൊള്ളുന്ന ഗ്രന്ഥം അതാകട്ടെ ഖുർആൻ ആണ്.
കേവല തത്വങ്ങള്‍ക്കപ്പുറം ജീവസ്സുറ്റ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ പര്യാപ്‌തമായ ജീവിതദര്‍ശനം. അഥവാ മനുഷ്യധിഷണയോട് ചടുലമായി സംവദിച്ച ദൈവികവചനങ്ങള്‍. അതാണ് വിശുദ്ധ ഖുര്‍ആന്‍.
ഖുർആൻ അല്ലാഹുവിൽനിന്നുള്ള
അറിയിപ്പുകളാണെന്ന് വിശ്വാസികളുടെ വെറും അവകാശവാദമായികൂടാ മറിച്ചു അടുത്തറിത്തറിയേണ്ട സാക്ഷ്യപത്രമാണ്.
ഇപ്പോൾ നാം കണ്ടും കേട്ടുംകൊണ്ടിരിക്കുന്ന
നിരവധി മതങ്ങളും അവയുടെ അടിസ്ഥാന പ്രമാണങ്ങളായ ഗ്രന്ഥങ്ങളും നമുക്കിടയിലുണ്ട്. പ്രവാചകന്മാരിലേക്ക്
ചേര്‍ത്തുപറയപ്പെടുന്നവയും പ്രാചീനതയുടെ പാരമ്യം കൊണ്ട് അജ്ഞാത കര്‍തൃകമായി നിലകൊള്ളുന്നവയും
അവയിലുണ്ട്. ഏതു മതഗ്രന്ഥമാണെങ്കിലും സദാചാര മൂല്യങ്ങളും, സത്യം , നീതി , ധര്മ്മം
, സനാതനം എന്നല്ലാം പറയുന്നുവെങ്കിലും. ദൈവപ്രോക്തമെന്ന് ഉറപ്പിച്ചുപറയാന്‍ കഴിയാത്തവയും
അനുഗാമികള്‍ പോലും ആചരിക്കാത്തവയും കേവല പുണ്യത്തിന് പാരായണം ചെയ്യപ്പെടുന്നവയുമാണ്
പൊതുവെ മതഗ്രന്ഥങ്ങള്‍. സാധാരണ മതവിശ്വാസിക്ക് എത്തിച്ചേരാന്‍ കഴിയാത്ത, പൗരോഹിത്യം
മാത്രം കൈകാര്യം ചെയ്യുന്നവയാണ് മനുഷ്യ നിര്മ്മിത വേദഗ്രന്ഥങ്ങള്‍. എന്നാല്‍ ഈ പൊതുസ്ഥിതിയില്‍
നിന്ന് തികച്ചും ഭിന്നമാണ് വിശുദ്ധ ഖുര്‍ആന്‍.
വിശുദ്ധ ഖുര്‍ആന്‍ ഒരു ഗ്രന്ഥരൂപത്തില്‍
അവതരിപ്പിക്കപ്പെടുകയായിരുന്നില്ല. മനുഷ്യസമൂഹത്തെ ക്രമാനുഗതമായി നയിച്ചുകൊണ്ടുപോകാന്‍
ഒരു മാര്‍ഗദര്‍ശിക്ക്-പ്രവാചകന്‍- ഇരുപത്തി മൂന്നു വര്ഷത്തെ ജീവിത വ്യവഹാരങ്ങളിൽ അപ്പപ്പോള്‍
നല്‍കപ്പെട്ടുകൊണ്ടിരുന്ന നിയമങ്ങളും നിര്‍ദേശങ്ങളുമായി പൂര്‍ത്തിയായ സത്യങ്ങളെ രേഖപ്പെടുത്തപ്പെട്ട
ഒരു വിശിഷ്‌ട ഗ്രന്ഥമാണ് ഇന്നും എല്ലാ ഓരോ വ്യക്തിക്കും മര്ഗ്ഗധർശനമാകേണ്ട ഖുർആൻ.
വിശ്വാസം, ധര്‍മം, തത്വങ്ങള്‍,
നിയമങ്ങള്‍, നിര്‍ദേശങ്ങള്‍, നിയന്ത്രണങ്ങള്‍, നിരോധങ്ങള്‍, നന്മയിലേക്കുള്ള അഭിപ്രേരണകള്‍,
തിന്മയെപ്പറ്റിയുള്ള മുന്നറിയിപ്പുകള്‍, നിഷേധികള്‍ക്കുള്ള മറുപടികള്‍, പ്രവര്‍ത്തകര്‍ക്കുള്ള
സാന്ത്വനങ്ങള്‍, നേര്‍മാര്‍ഗത്തിലൂടെ ചരിച്ചാല്‍ എത്തിച്ചേരുന്ന ശാദ്വലതീരങ്ങളെപ്പറ്റിയുള്ള സുവിശേഷം, മാര്‍ഗഭ്രംശം
വന്നാല്‍ എത്തിപ്പെടാവുന്ന തീക്ഷ്‌ണജ്വാലകള്‍ നിറഞ്ഞ ഗര്‍ത്തങ്ങളെക്കുറിച്ചുള്ള താക്കീതുകള്‍
, ഇതെല്ലാം ഒരു വ്യക്തി തന്റെ ജീവിത വ്യവഹാരങ്ങളിൽ സ്വതന്ത്രമായി ഇടപെടുമ്പോൾ ഓരോന്നായി
സന്ദര്‍ഭത്തിന്റെയും സാഹചര്യത്തിന്റെയും തേട്ടങ്ങള്‍ക്കനുസൃതമായി ഒട്ടും വൈകാതെ നടപ്പില്‍വരുത്തുകയും
അതുമൂലം ഉണ്ടാകുന്ന സത്ഫലങ്ങളും ദോഷഫലങ്ങളും ജനങ്ങള്‍ക്കെത്തിക്കുകയും ചെയ്യുന്നതിന്
ലോകചരിത്രത്തില്‍ ഖുര്‍ആനല്ലാതെ സമാനതകളില്ല.
ഇതര വേദഗ്രന്ഥങ്ങളില്‍ നിന്ന് വിശുദ്ധ
ഖുര്‍ആനിനുള്ള മറ്റൊരു പ്രത്യേകത ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ആവശ്യമായ രീതിയിലാണ്
അത് എന്നതാണ്. ഖുർആന്റെ നിയമ നിർദ്ദേശങ്ങൾ സ്വജീവിതത്തിൽ പ്രാവത്തീകമാക്കുന്ന വ്യക്തികളുടെ
പരസ്പര സഹവാസം , വ്യക്തിനിയമങ്ങള്‍, കുടുംബസംവിധാനങ്ങള്‍, സാമൂഹിക വ്യവസ്ഥകള്‍ ഇവ നിലനില്‍ക്കാനാവശ്യമായ
സ്വഭാവ-സംസ്‌കാര രൂപീകരണത്തിന്റെ ഊടുംപാവും എല്ലാം അനുകൂലമാകുക എന്നത് അനിവാര്യതയാണ്
. ദൈവഭക്തിയില്‍ അടിയുറച്ചുകൊണ്ടുള്ള മനുഷ്യബന്ധങ്ങളും വിശ്വമാനവികതയുടെ പ്രായോഗികരൂപവും
കൃത്യമായി വരച്ചുകാണിച്ചുകൊണ്ട് ഒരു സമൂഹത്തെ പ്രവാചകന്‍ ലോകത്തിനു മുന്നില്‍ സമര്‍പ്പിച്ചതോടെയാണ്
ഖുര്‍ആനിന്റെ അവതരണം പൂര്‍ത്തിയാകുന്നത്. അതോടെ ആ പ്രവാചകന്റെ -മുഹമ്മദ് നബി(സ)-
ദൗത്യവും പൂര്‍ണമായി. അദ്ദേഹം ലോകത്തോട് വിടപറഞ്ഞു. എന്നതല്ല പ്രത്യുത ഖുർആനിലൂടെ
ഇന്നും എന്നും ജനങ്ങൾക്കിടയിൽ ജീവിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.
മനുഷ്യബുദ്ധിക്കും യുക്തിക്കും അപ്രാപ്യമേഖലയായി
നിലനില്‍ക്കുകയോ യുക്തിയെ കയറൂരിവിട്ട് ഓരോരുത്തനും തനിക്കു തോന്നിയ വ്യാഖ്യാനംനല്‍കി
കുത്തഴിഞ്ഞ തരത്തിലേക്ക് തരംതാഴുകയോ അല്ല അല്ലാഹു ചെയ്യുന്നതെന്ന് ,ഞാൻ ഒരു മനുഷ്യനാണ്
എന്ന് ബോധമുള്ള ഒരു വ്യക്തി മനസ്സിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
വിശ്വാസകാര്യങ്ങള്‍ ഊന്നിപ്പറയുന്നേടത്ത്
എല്ലാം തന്നെ പ്രപഞ്ച യാഥാര്‍ഥ്യങ്ങള്‍ മുന്നില്‍നിരത്തി ചിന്തിക്കാന്‍ ആഹ്വാനംചെയ്യുകയാണ്
ഖുര്‍ആന്‍. “അവര്‍ ഖുര്‍ആന്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ? അതല്ല, ഹൃദയങ്ങളില്‍
പൂട്ടുകളിട്ടിരിക്കുകയാണോ?” എന്ന ഖുര്‍ആനിന്റെ ചോദ്യം മനുഷ്യന്റെ ധിഷണയോടാണ്. അഫലാ
തദക്കറൂന്‍, തതഫക്കറൂന്‍, തഅ്‌ഖിലൂന്‍ തുടങ്ങിയ വ്യത്യസ്‌ത പദപ്രയോഗങ്ങളില്‍ നിങ്ങള്‍
ചിന്തിക്കുന്നില്ലേ എന്ന് ഖുര്‍ആന്‍ ചോദിക്കുന്നു. പ്രപഞ്ച പ്രതിഭാസങ്ങളും ജീവിതയാഥാര്‍ഥ്യങ്ങളും
മുന്നില്‍ വെച്ചുകൊണ്ട് ഇവയില്‍ നിങ്ങള്‍ക്ക് പാഠമുണ്ട് എന്ന് നിരവധി സ്ഥലത്ത്
ഖുര്‍ആന്‍ പ്രതിപാദിക്കുന്നു ഓരോ വ്യക്തിയുടെയും വിശ്വാസം യാധാര്ത്യമാണെന്നു
ദൃടബോധ്യമാകുന്നതിനു വേണ്ടിയാണതു.
മനുഷ്യജീവിതത്തന്നാവശ്യമായ അടിസ്ഥാന വിധിവിലക്കുകള്‍ക്ക്
മാറ്റമില്ല. വിശദാംശങ്ങളില്‍, പുതിയ പുതിയ പ്രശ്‌നങ്ങളില്‍ തീര്‍പ്പുകല്‍പിക്കാന്‍
മൗലികകാര്യങ്ങളെ അടിസ്ഥാനപ്പെടുത്തി ബുദ്ധിപ്രയോഗിക്കുന്നു. അതാണല്ലോ ഇജ്‌തിഹാദ്.
ശാസ്‌ത്ര, സാങ്കേതിക, വിജ്ഞാനരംഗത്ത്
മാറ്റത്തിന്റെ വിസ്‌ഫോടനങ്ങള്‍ നടക്കുമ്പോഴും സത്യവും ധര്‍മവും നീതിയും സദാചാരവും സനാതന
മൂല്യങ്ങളും മാറ്റങ്ങള്‍ക്കു വിധേയമാകാതെ നിലനില്‍ക്കുന്നു.
വിശ്വാസവും ചിന്തയും അനുപൂരകമായി വര്‍ത്തിച്ചപ്പോള്‍
പണ്ഡിതന്മാരും ഒപ്പം തന്നെ ഭിഷഗ്വരന്മാരും രാഷ്‌ട്രമീമാംസകരും ശാസ്‌ത്രപടുക്കളും ആയിത്തീര്‍ന്ന
സംഭവമാണ് ചരിത്രത്തിന് പറയാനുള്ളത്.
നിര്‍ഭാഗ്യവശാല്‍ ഖുര്‍ആനിന്റെ അനുയായികള്‍
ഈ പ്രകാശം മറ്റുള്ളവരിലേക്ക് എത്തിക്കേണ്ടതിനു പകരം സ്വയം പ്രകാശം നഷ്‌ടപ്പെട്ട്
ഇരുട്ടില്‍ തപ്പുകയും തന്മൂലം ചൈതന്യത്തിനു പകരം ജഡതയിലേക്ക് ആപതിക്കുകയും ഇജ്‌തിഹാദിന്റെ
മേഖല കൊട്ടിയടച്ച് പൗരോഹിത്യത്തിന്റെ പിടിയിലമരുകയും ചെയ്‌ത ദുരവസ്ഥയ്‌ക്ക് വര്ത്തമാന
കാലം സാക്ഷിയാണ് . അതിന്റെ അലയൊലികളാണ് നമ്മുടെ
നാട്ടിലുള്ള മുസ്‌ലിം സമൂഹത്തിന്റെ ജാഗരണത്തിനു കാരണം എന്ന് നാം തിരിച്ചറിയുക. “തീര്‍ച്ചയായും
ഈ ഖുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴികാണിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന
സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സുവിശേഷം അറിയിക്കുകയും ചെയ്യുന്നു.
പലിശയും
( അധ്വാനത്തെക്കാൾ മുടക്കുമുതലിനെ അതായത് മൂലധനത്തെ വർദ്ധിപ്പിക്കുന്നതിന് എടുക്കുന്ന
നിലപാട് അഥവാ ലാഭം. ) സ്വദക്കയും ( സ്വന്തം സ്വാർത്ഥതയെ അപരന് ദാനം ചെയ്യുക അതാണ് സ്വദക്ക
) വിരുദ്ധമായ രണ്ട് സാമ്പത്തിക രീതികളാണ്. പലിശ -ലാഭം - മുഖേന സാമ്പത്തിക വര്‍ധനവ്
ഉണ്ടാകുമെന്നത് ഒരു മിഥ്യാസങ്കല്‌പം മാത്രമാണ്. സ്വദക്ക മുഖേനയാണ് യഥാര്‍ഥത്തില്‍
സമൂഹത്തില്‍ സാമ്പത്തിക വര്‍ധനവും വികസനവും ഉണ്ടാവുക എന്നാണ് നാം മനസ്സിലാകിയിരിക്കേണ്ടത്.
“ജനങ്ങളുടെ
സമ്പത്തിലൂടെ ( അധ്വാനത്തെയും , കഴിവുകളേയും
വിലക്ക് വാങ്ങി ) ( സ്വന്തം മുടക്കുമുതലിനെ അതായത് മൂലധനത്തെ ഇരട്ടിക്കിരട്ടിയായി വര്ദ്ധിപ്പിക്കുന്നത്
) വര്‍ധനവുണ്ടാകാന്‍ വേണ്ടി നിങ്ങള്‍ വല്ലതും കൊടുക്കുകയാണെങ്കില്‍ അല്ലാഹുവിങ്കല്‍
അത് വളരുകയില്ല. എന്നാല്‍ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് നിങ്ങള്‍ അതായത്
അധ്വാനത്തെ പരിഗണിക്കുകയും , മൂല്യം കല്പ്പിക്കുകയും ചെയ്യുന്നുവെങ്കിൽ , അങ്ങനെ ചെയ്യുന്ന
പക്ഷം, അങ്ങനെ ചെയ്യുന്നവരാണ് ഇരട്ടി സമ്പാദിക്കുന്നവര്‍.
പലിശക്ക്
കടംകൊടുത്ത് പണം സമ്പാദിക്കുന്നവര്‍ക്ക് താല്‍ക്കാലിക വളര്‍ച്ച അനുഭവപ്പെടുമെങ്കിലും
അത് ഒരു തകര്‍ച്ചയുടെയും നാശത്തിന്റെയും അടയാളമായി വേണം കരുതാന്‍. എന്നാല്‍ സകാത്ത്
നല്‌കുന്ന വ്യക്തിയുടെയും സമൂഹത്തിന്റെയും ജീവിതത്തില്‍ അഭിവൃദ്ധിയും മാനവികതയും പൂത്തുലഞ്ഞുനില്‌ക്കും.
ഇഹത്തിലും പരത്തിലും അവര്‍ക്ക് വിജയവും വികസനവുമുണ്ടാകും. എന്ന് പറയുന്നത് മേൽവിവരിച്ച
നമ്മുടെ നടപടി ക്രമങ്ങളുടെ ചുരുക്കമാണ്. ഇക്കാര്യം നമ്മുടെ ദൈനംദിന ജീവിതത്തിന്റെ സാമ്പത്തിക
വിനിമയം ശ്രദ്ധിച്ചാല്‍ മനസ്സിലാകും.
ആധുനിക
കാലഘട്ടത്തില്‍ പറഞ്ഞുകേള്‍ക്കുന്ന സാമ്പത്തിക സ്ഥിതിസമത്വം എന്ന ആശയം കേള്‍ക്കാന്‍
സുഖമുള്ളതാണെങ്കിലും പ്രായോഗികമല്ല. കാരണം ഉള്ളവനും ഇല്ലാത്തവനും സമൂഹത്തില്‍ എപ്പോഴുമുണ്ടാകും.
ഈ രണ്ട് തട്ടിലുള്ളവരെയും സ്‌നേഹം (സ്വാർത്ഥതയെ ദാനം ചെയ്തുകൊണ്ട് തന്റെ ആസക്തികളെ
നിയന്തിച്ഛലല്ലാതെ ) കൊണ്ട് യോജിപ്പിക്കാനാണ് ഖുര്‍ആന്‍ നല്‌കുന്ന മാര്‍ഗനിര്‍ദേശം
സാധ്യമാകുകയില്ല. അതിനുള്ളതാണ് ത്യാഗം. വിദ്വേഷം കൊണ്ട് ഇവരെ അകറ്റുകയും ശത്രുക്കളാക്കുകയുമാണ്
ഇന്നത്തെ ലോകത്ത് സംഭവിക്കുന്നത്. അത് സാമ്പത്തിക തകര്‍ച്ചയ്‌ക്കും അരാജകത്വത്തിനുമാണ്
വഴിവെക്കുക. വൈവിധ്യം എന്ന സത്യം മനുഷ്യരുടെ കാര്യത്തില്‍ അംഗീകരിക്കണമെന്നാണ് ഖുര്‍ആന്‍
ഊന്നിപ്പറയുന്നത്.
പലിശയെ
( എതൊന്നും ഇരട്ടിക്കിരട്ടിയായി വര്ദ്ധിപ്പിക്കുന്നത് ) ഖുര്‍ആന്‍ കഠിനമായ ഭാഷയില്‍ വിലക്കിയതിന്റെ കാരണങ്ങള്‍
ഇന്ന് ലോകം പല സന്ദര്‍ഭങ്ങളിലൂടെയും കണ്ടുകൊണ്ടിരിക്കുകയാണ്. സാമ്പത്തികമാന്ദ്യം
ഏറ്റവും കൂടുതല്‍ പിടിച്ചുകുലുക്കിയത് പലിശയിലധിഷ്‌ഠിതമായ (ലാഭത്തിലധിഷ്ട്ടിതമായ )
സാമ്പത്തിക വ്യവസ്ഥിതി അടക്കിവാഴുന്ന സമൂഹങ്ങളെയാണ്. ഈ സത്യങ്ങൾ ആധുനിക ലോകത്തിലെ സംഭവഗതികള്‍
അടിവരയിടുന്നു. ലാഭത്തിന്റെ കാര്യത്തില്‍ തര്‍ക്കവിതകര്‍ക്കങ്ങള്‍ നടത്തുന്നവര്‍ നാല്
തത്വങ്ങളിലേക്ക് മടങ്ങിയാല്‍ എല്ലാ പ്രശ്‌നങ്ങളും തീരും. അത് ഇപ്രകാരമാണ്. ഭക്തി,
സൂക്ഷ്‌മത, ഖുർആൻ അനുസരിക്കണമെന്ന ബോധം, നല്ല ചിന്ത എന്നിവയാണവ.
No comments:
Post a Comment