വേദഗ്രന്ഥങ്ങളിലെ
ചില കാര്യങ്ങൾ ജനങ്ങളെ പഠിപ്പിക്കുകയും തങ്ങളുടെ നിലനിൽപ്പിന് വേണ്ടി ചില കാര്യങ്ങൾ മറച്ചു വെക്കുകയും ചെയ്യുന്ന സ്വഭാവം ജൂത പണ്ഡിതരുടേതായിരുന്നു. ഖുർആന്റെ ഓരോ നിയമങ്ങളും എന്നും ജനങ്ങൾക്ക് മുമ്പിൽ
ധൈര്യസമേതം ഉച്ചൈസ്തരം വിളിച്ച് പറയാവുന്ന സത്യങ്ങളാണ്. അതിൽ ഒരാൾക്ക് അപമാനം തോന്നുന്നു എങ്കിൽ തന്റെ മതാദർശങ്ങളോടുള്ള സ്നേഹം അയാളിൽ അത്രയേ ഉള്ളൂ എന്ന് മനസ്സിലാക്കാം.
ജനങ്ങളിൽ വ്യാപകമാകേണ്ട അറിവ് ചില ആളുകൾ കാരണം നിലച്ച് പോയാൽ അതിന് മറുപടി പറയേണ്ടത് അല്ലാഹുവോടായിരിക്കും.
ജനങ്ങളുടെ ഇഷ്ടത്തിനും താത്പര്യത്തിനുമൊത്ത് ദീനിന്റെ വിഷയങ്ങൾ സ്വീകരിക്കുന്നത് തൗഹീദുമായി പൊരുത്തപ്പെടാത്തതാണെന്ന വസ്തുത നാം വിസ്മരിച്ചു പോകരുത്.
ഇന്ന് വിശ്വാസികളിൽ ചിലർക്ക് ഖുർആൻദൈവീകമാണെന്നു കരുതുന്നുണ്ടെങ്കിൽ പോലും പോലും പരസ്യപ്പെടുത്തേണ്ട, പഠിപ്പിക്കേണ്ട എന്നൊക്കെ തോന്നിത്തുടങ്ങിയിട്ടുണ്ടെങ്കിൽ നാം ഭയപ്പെടണം. നമ്മിൽ നിന്നും പ്രവാചകനെ
സ്നേഹിക്കുവാനുള്ള ഖൽബ് നഷ്ടപ്പെടുന്നുണ്ടോ എന്ന് സ്വയം ആത്മ പരിശോധന നടത്തണം.
ലോകം മുഴുവൻ കേവല ബൗധീക
വിഷയങ്ങൾ ചർച്ച ചെയ്യുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ട് അറിവില്ലായ്മയിലൂടെ അന്ധവിശ്വാസത്തിലേക്ക് പോകുന്നവരെ തടഞ്ഞ് നിർത്താനുള്ള ശ്രമം തുടരുമ്പോൾ ചുരുക്കം ചില ആളുകൾക്ക് ഇതൊന്നും തന്റെ പരിതിയിൽപെട്ട വിഷയങ്ങളല്ല എന്ന് പറയാൻ കഴിയുന്നതിലുള്ള ധൈര്യവും അതിന് അവരെ പ്രേരിപ്പിക്കുന്ന നിഗൂഢതകളും മനസ്സിലാക്കാൻ കഴിയുന്നില്ല.
ഖുർആൻ , ഇഹപര ജീവിതം , വിചാരണ എന്നൊക്കെ പറയുന്നത് സ്റേറജുകളിൽ കയറി കേവലം ഗീർവ്വാണം മുഴക്കുവാനുള്ളതല്ല, മറിച്ച് ആദർശമായി സ്വന്തം ജീവിതത്തിൽ സ്വീകരിക്കുവാനുള്ളതാണെന്ന് നാം ഓരോരുത്തരും ഓർക്കുന്നത് അവനവന്റെ പരലോകം ഭദ്രമാകാൻ ഉപകരിച്ചേക്കും.
വ്യക്തികൾതന്റെ സ്വന്തം കാഴ്ചപ്പാടിൽ നിന്നുകൊണ്ട് ഭൗതീക ജീവിതത്തില്‍ മാത്രം തുള്ളിച്ചാടുന്ന മനുഷ്യന് സമഗ്രമായൊരു " ഇഹപര ജീവിതം" ഒരിക്കലും സാധ്യമല്ല.
ഒരാളുടെ ഉള്ളില്‍ എരിയുന്ന സ്വകാര്യ-ദു:ഖങ്ങള്‍ പുറത്ത് നിന്ന് ഒരു മനുഷ്യനും അറിയാന്‍ കഴിയുന്നതല്ല. ഇത് തന്നെയാണ് സമാധാനത്തി ന്റെയും അവസ്ഥ.
ദു:ഖവും സമാധാനവും തികച്ചും വ്യക്തിപരമായ രണ്ടു വഴികളാണ്.ഇതില്‍ സമാധാനത്തിന്റെ വഴി സ്വര്‍ഗത്തിലേക്കും ദു:ഖത്തിന്റെ വഴി നരഗത്തിലേക്കുമാണ് മനുഷ്യനെ നയിക്കുക.
അറിയാത്തതിനെ നമുക്ക് നിയന്ത്രിക്കാനാവില്ല, സമഗ്രമായും സംതൃപ്തമയും ജീവിക്കുന്നതിന് മനുഷ്യന് അവനവനെക്കുറിച്ച് കൂടി പഠിക്കേണ്ടാതയിട്ടുണ്ട്. ഇതാണ് ശ്രേഷ്ഠമായ അറിവ്.ഇതില്‍ കൂടി മാത്രമേ മനുഷ്യന് ശ്രേഷ്ഠതയിലെത്താന്‍ കഴിയൂ.
ഓരോരുത്തരും വ്യക്തിപരമായി
സ്വയം ഒരപഗ്രഥനം നടത്തേ ണ്ടതുണ്ട്.
മനുഷ്യന് അവനവനെ സ്വയം അറിയുന്നതാണ് ആത്മീയത . ആത്മീയതയില്ലാത്ത ജീവിതത്തില്‍ മനുഷ്യന്റെ ജീവിതം കഷ്ടപ്പാടുകളെക്കൊണ്ട് നിറഞ്ഞതും
ദു:ഖപൂര്ണവുമായിരിക്കും.
No comments:
Post a Comment