Thursday, 22 August 2013

ക്ഷൗരം ചെയ്യുന്ന ഒസ്സാന്.



വേശ്യാവൃത്തിയും തൊഴിലായി പരിഗണിക്കണമെന്നത്‌  തൊഴിലിനെ സംബന്ധിച്ച ചര്‍ച്ചകളില്‍ ഉയര്‍ന്നുകേള്‍ക്കുന്ന വാദമാണ്‌. തൊഴില്‍ എന്നത്‌ കേവല വരുമാന മാര്‍ഗമെന്നതിനപ്പുറം സാമൂഹിക ഉത്തരവാദിത്തമുള്ള സേവനമാണ്‌ എന്ന ബാലപാഠം വിസ്‌മരിക്കുന്നതിന്റെ അപകടമാണിത്‌.

ലാഭം  ഉണ്ടാക്കണമെന്നല്ലാതെ എന്ത്‌ ഉത്തരവാദിത്തമാണ്‌,  സ്‌ത്രീശരീരം പ്രദര്‍ശിപ്പിക്കാനുള്ള വ്യഗ്രതയും സ്‌ത്രീ സൗന്ദര്യത്തെ ആസ്വദിക്കാനുള്ള കുടില മോഹങ്ങളുമാണ്‌ വേശ്യാവൃത്തിയെ മഹത്വ വല്‌ക്കരിക്കുന്നതിനും നഗ്നതാ പ്രദര്‍ശനങ്ങളെ കൊഴുപ്പിക്കുന്നതിനും പിന്നിലുള്ളത്‌. വ്യഭിചാരം തൊഴിലാക്കാമെന്നാണ്‌ പലപ്പോഴും ഭരണകൂടത്തിന്റെ വരെ നിലപാടുകളില്‍ നിന്ന്‌ വായിച്ചെടുക്കാനാവുന്നത്‌.


മാറുന്ന തൊഴില്‍ സാഹചര്യങ്ങളും സങ്കല്‌പങ്ങളും അനുകൂലമാക്കിയെടുക്കാന്‍ നമുക്ക്‌ സാധിക്കണം. മൂല്യവത്തായ ജീവിതത്തിന്‌ രാസത്വരകരമായി വര്‍ത്തിക്കുന്ന തൊഴിലുകള്‍ക്കേ സാമൂഹിക പ്രസക്തിയുള്ളൂ. കേവല വരുമാന മാര്‍ഗങ്ങള്‍ മാത്രമാകുന്ന സദാചാര ബോധത്തിന്‌ കുറച്ചില്‍ സംഭവിക്കുന്ന മേഖലകള്‍ `തൊഴിലായി' പരിഗണിക്കപ്പെടാന്‍ അര്‍ഹതയില്ല.

 “അധികമധികം ലാഭം” കൂടാതെ `വൈറ്റ്‌ കോളര്‍' തൊഴില്‍ ബോധമുണ്ടാക്കിയ അപകടമാണ്‌ തോഴിലെടുക്കുന്നതിൽ നിന്നും വ്യക്തികളെ പിന്തിരിപ്പിച്ചത്. അന്യസംസ്ഥാനക്കാർ കുടിയേറുന്നതും , മലയാളികള്‍ പ്രവാസികളാവുന്നതും വാസ്തവത്തിൽ ഒന്നുതന്നെയാണ്. സ്വന്തം നാട്ടില്‍ നിര്‍മാണ മേഖലകളിലടക്കം ജോലിയെടുക്കാന്‍ നാം തയ്യാറല്ല. കേരളത്തില്‍ നിന്ന്‌ നല്ലൊരു വരുമാനം അന്യസംസ്ഥാനങ്ങളിലേക്കൊഴുകുന്നുണ്ട്‌. ഏതൊരു തൊഴിലിനും അതിന്റേതായ മഹത്വവും സമൂഹ രൂപീകരണത്തിന്‌ തക്കതായ റോളുമുണ്ട്‌. ക്ഷൗരം ചെയ്യുന്ന ഒസ്സാന്‍ വിഭാഗങ്ങള്‍ മാറ്റിനിര്‍ത്തപ്പെടേണ്ടവരല്ല. മീന്‍ വില്‌പനയും വിറകുവെട്ടും മോശം ജോലിയല്ല. `നല്ലോണം പഠിച്ചില്ലെങ്കില്‍' എന്നു തുടങ്ങി നമ്മള്‍ അവസാനിപ്പിക്കുന്ന തൊഴില്‍ മേഖലകളൊന്നും മോശമല്ല എന്ന ബോധ്യം നമുക്കുണ്ടാവണം.

സ്വന്തം നാട്ടില്‍ ജോലിയെടുക്കുന്ന സ്വദേശികളായ തൊഴിലാളികളോട് പ്രദേശവാസികളുടെ സമീപനമെന്താണ്‌? അവരെ മനുഷ്യരായിപോലും പരിഗണിക്കാത്ത സംഭവങ്ങള്‍ ഉണ്ടായതിനാലാണ് സ്വദേശികൾ വിദേശത്തേക്ക് പോകുന്നതും , വിദേശികൾ സ്വദേശത്തെക്കു വരുന്നതും .

ലാഭവത്‌കരണം സൃഷ്‌ടിച്ച മറ്റൊരു ദുരന്തമാണ്‌ പരിസ്ഥിതി മലിനീകരണം.

ഇന്ത്യ അടക്കമുള്ള എല്ലാ രാജ്യങ്ങ ങ്ങളിലും പരസ്പരം ഇടപാടുകൾ നടത്തുമ്പോൾ സ്വീകരിക്കേണ്ട  നയങ്ങളിലുണ്ടായ കാതലായ മാറ്റങ്ങള്‍ എലാവിധ ദൈനംദിന ജിവിത രംഗത്തും അനുകൂലവും പ്രതികൂലവുമായ പ്രതിഫലനങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ട്‌.
മുടക്ക് മുതലിന്റെ പെരുപ്പിക്കൽ അഥവാ ലാഭവത്‌കരണം ഇരുതലമൂര്‍ച്ചയുള്ള വാളായി മാറി. അതേസമയം നിരവധി തൊഴില്‍മേഖലകളെ സൃഷ്‌ടിക്കുകയും ഇല്ലാതാക്കുകയും ചെയ്‌ത യന്ത്രവത്‌കരണ പക്രിയെയും രാജ്യാതിര്‍ത്തികളെ ഭേദിക്കുന്ന തൊഴിലിടങ്ങളെ ത്വരിതപ്പെടുത്തിയതും ലാഭവത്‌കരണമാണ്‌.

ലാഭവത്‌കരണം സൃഷ്‌ടിച്ച ഏറ്റവും വലിയ  ദുരന്തമാണ്‌ വിദേശ രാജ്യങ്ങളിലെ കുത്തക കമ്പനികള്‍ ഗ്രാമങ്ങളില്‍ പോലും ഔട്ട്‌ലെറ്റുകള്‍ തുടങ്ങി. `തൊഴിലാളികളുടെ മാര്‍ക്കറ്റ്‌' രൂപപ്പെട്ടുവരുന്നത്‌ അങ്ങിനെയാണ്‌. ധാരാളം മനുഷ്യവിഭവ ശേഷിയെ ആവശ്യപ്പെടുന്ന വ്യവസായ മേഖലകള്‍ ഗ്രാമങ്ങളിലേക്കിറങ്ങിച്ചെന്നു. പരമ്പരാഗത തൊഴിലിലേര്‍പ്പെട്ടിരുന്നവര്‍ മോഹന വാഗ്‌ദാനങ്ങളില്‍ വീണുപോയി. കൃഷിയും കുടില്‍വ്യവസായവും ഉപേക്ഷിച്ചു ഫാക്‌ടറികളില്‍ മണിമുഴങ്ങുന്നത്‌ കേള്‍ക്കാന്‍ കാത്തിരുന്നു. മനുഷ്യവിഭവശേഷിയും ഭൂമിയും എന്നും കുത്തകവ്യവസായങ്ങളുടെ നിലനില്‌പിന്റെ പ്രശ്‌നമാണ്‌. മനുഷ്യന്റെ പ്രാഥമികാവകാശങ്ങള്‍പോലും പരിഗണിക്കപ്പെടാത്ത ലേബര്‍ ക്യാമ്പുകള്‍ രൂപപ്പെടുന്നതും പിന്നീട്‌ അവിടങ്ങളില്‍ മനുഷ്യന്റെ  സാന്നിധ്യം വിരളമാകുന്നതും ചരിത്രത്തിന്റെ പാഠങ്ങളാണ്‌.

No comments:

Post a Comment