ഒരുവൻ തന്റെ വ്യക്തിത്വത്തെ പൂര്‍ണമായി
വിലയിരുത്തണമെന്നുണ്ടെങ്കില്‍, പ്രവാചകനായ മുഹമ്മദ് നബി(സ) യുടെ ജീവിതത്തിന്റെ
വ്യത്യസ്ത വശങ്ങള്‍ ഓരോ വ്യക്തികളും പഠിക്കേണ്ടതായിവരും. മുന്‍കഴിഞ്ഞുപോയ എല്ലാ
പ്രവാചകന്മാരുടെയും ഗുണങ്ങള്‍ പ്രവാചകൻ സ്വാംശീകരിച്ചിരുന്നു എന്നതിനാല്‍ ഖുർആൻ പഠനം
വളരെ അനിവാര്യമായിത്തീരുന്നു. കാരണം മുഹമ്മദ് നബിക്ക് മുമ്പുള്ള പ്രവാചകന്മാരുടെ
ചരിത്രം സംക്ഷ്പ്തമായി രേഖപ്പെടുത്തിയിയിരിക്കുന്നത് ഖുർആൻ ഒന്ന് മാത്രമാണു .
പ്രവാചകന്റെ ജീവിത കാലത്തുണ്ടായ സര്‍വ
നേട്ടങ്ങളും പ്രവാചകത്വ ദൗത്യത്തിന്റെതന്നെ ഭാഗമാണ്. വിഷയം വളരെ വിപുലമാണെന്നര്‍ഥം. അതായത്
വിശ്വാസികളുടെ ജീവിതം വളരെ സമഗ്രമാണ്.
സാധാരണയായി ഒരു വിഭാഗം മനുഷ്യനിര്മ്മിത മതവിശ്വാസികള്‍ മറ്റേ വിഭാഗം മതവിശ്വാസികളെ
മതഭ്രഷ്ടരായി മുദ്രകുത്തുകയാണ് പതിവ്. സത്യത്തിന്റെ കുത്തക തങ്ങള്‍ക്കാണെന്ന്
വാദിക്കുകയും ചെയ്യും. അതിനാൽ എല്ലാവരും സ്വയം പറയുന്നു എന്റെ മതമാണ് ശരി
എന്നായിരിക്കും.
അഴിയാകുരുക്കുകളും വൈരുധ്യങ്ങളും വ്യക്തികളിൽ ഏകദൈവത്വ
വിഭാവനയില്‍ കടന്നുവരുന്നില്ല. 'ദൈവമില്ല, അല്ലാഹുവല്ലാതെ' എന്നതാണ് പ്രാപഞ്ചീക നിയമം
., ദൈവം എന്ന അസ്തിത്വത്തെ അല്ലാഹുവിലേക്ക് മാത്രമായി ചുരുക്കുക. ഈ വ്യക്തതയാണ് വ്യക്തികളിൽ
കാണാന്‍ കഴിയാത്തത്. ഒരു ദൈവമേയുള്ളൂ എന്ന് എല്ലാ മത വിഭാഗങ്ങളും പറയുന്നുണ്ട്.
പക്ഷേ, യഥാര്‍ഥ ദൈവമല്ലാതെ മനുഷ്യന് യാതൊരു നിയമവും സൃഷ്ട്ടിക്കുന്നില്ല അതിനാൽ
ദൈവീക നിയമങ്ങൾ എല്ലാ മനുഷ്യര്ക്കും , എല്ലാ കാലത്തേക്കും , എല്ല്ലാ
സമൂഹങ്ങളിലേക്കും , എല്ലാ വിഭാഗങ്ങളിലേക്കും , ഏകാമായിരിക്കും , ലളിതമായിരിക്കും ,
പ്രായോഗീകമായിരിക്കും ,എന്ന കാര്യം ജനങ്ങൾ വേണ്ടത്ര ശ്രദ്ധിക്കാറില്ല, അവർ മറ്റു
പല കാര്യങ്ങളാൽ അശ്രദ്ധരായി പുതിയ പുതിയ നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കി സ്വയം
വരിഞ്ഞു മുറുക്കി കൊണ്ടിരിരിക്കുകയാണ്.
ദൈവത്തിന്റെ ഏകത്വം വളരെ ലളിതവും യുക്തിഭദ്രവും ആണെന്ന്
മാത്രമല്ല, അതിന് സമാനതകള്‍ കണ്ടെത്താനുമാവില്ല.
തിന്മയെ ഒരിക്കലും ദൈവത്തിലേക്ക് ചേര്‍ക്കാനാവുകയില്ല. ദൈവം
ഒരിക്കലും തിന്മ ചെയ്യുന്നില്ല. ഒരു തിന്മയെയും ദൈവം സൃഷ്ടിക്കുന്നുമില്ല. അതിനാല്‍
നന്മക്ക് ഒരു ദൈവം, തിന്മക്ക് മറ്റൊരു ദൈവം. ദൈവത്തെ തിന്മയുമായി
ബന്ധിപ്പിക്കാതിരിക്കുക എന്ന സദുദ്ദേശ്യത്തില്‍ നിന്നാണ് യഥാർത്ഥ ദൈവവിശ്വാസം
ഉടലെടുക്കുകയുള്ളൂ. പക്ഷേ നമ്മുടെ നിത്യജീവിത്തില്‍ മിക്കപ്പോഴും തിന്മ എപ്പോഴും നന്മയെ
അതിജയിച്ച് നില്‍ക്കുന്നതായാണ് കാണുന്നത്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, തിന്മയുടെ
ദൈവം നന്മയുടെ ദൈവത്തിനുമേല്‍ ജയം നേടിക്കൊണ്ടേയിരിക്കുന്നു. ചോദ്യം ഇതാണ്: ദുര്‍ബലനും
തോല്‍പ്പിക്കപ്പെട്ടവനുമായ ഒരു ദൈവത്തെയാണോ നാം സ്വീകരിക്കേണ്ടത്? സത്യത്തിൽ
അധിജയിച്ച്ചു നില്ക്കുന്ന തിന്മയിൽ നിന്ന് വിട്ടുനില്ക്കാൻ മനുഷ്യൻ എത്രമാത്രം
പ്രയത്നം എടുക്കുന്നോ അത്രമാത്രമായിരിക്കും സത്യത്തിന്റെ മൂല്യം . അതായത്
അലാഹുവിന്റെ അനുഗ്രഹം ലഭിച്ചവർക്കെ സത്യത്തെ അറിയാനും അതിൽ ഉറച്ചു നില്ക്കാനും
സത്യത്തിന്റെ മൂല്യം മനസ്സിലാകെണ്ടാതുണ്ട് .
No comments:
Post a Comment