ആരോഗ്യകരമായ കുടുംബ വ്യവസ്ഥ
ഈമാനിന്റെയും ഇബാദത്തിന്റെയും പൂരകമാണെന്ന് പറയുന്നത് അതു സംബന്ധിച്ച അതിവായനയോ അമിത
വ്യാഖ്യാനമോ അല്ല. അല്ലാഹു ആവശ്യപ്പെടുന്ന മാനുഷിക ബന്ധങ്ങളുടെ അടിത്തറയാണത്. ( അതായത്
കുടുംബം എന്നത് ഒരു വ്യക്തിയിൽ തുടങ്ങി അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും , അല്ലങ്കിൽ
മാതാപിതാക്കളും സഹോദരങ്ങളും , അതുമല്ലങ്കിൽ ഒരേ വീട്ടുപെരുള്ളവർ മാത്രമല്ല മറിച്ചു
ഒരു വ്യക്തി ഒരു കുടുംബമാണ് , ഒരുവന്റെ ഇണയും സന്താനങ്ങളും അടങ്ങുന്നത് ഒരു കുടുംബമാണ്
, ഒരുവന്റെ മാതാപിതാക്കളും അവരുടെ സഹോദരന്മാരുമടങ്ങുന്നതും ഒരു കുടുംബമാണ് , ഇത്തരം
കുടുംബങ്ങൾചേര്ന്ന അയൽവാസികൾ ഒരു കുടുംബമാണ് , അയൽവാസികൾ ചേര്ന്ന മഹല്ല് ( പ്രദേശം
) ഒരു കുടുംബമാണ് , മഹല്ലുകൾ ചേര്ന്ന പഞ്ചായത്തുകൾ ഒരു കുടുംബമാണ് , പഞ്ചായത്തുകൾ ചേര്ന്ന
ജില്ലകൾ ഒരു കുടുംബമാണ് , ജില്ലകൾ ചേര്ന്ന സംസ്ഥാനം ഒരു കുടുംബമാണ് , സംസ്ഥാനങ്ങൾ ചേര്ന്ന
ഒരു രാജ്യം ഒരു കുടുംബമാണ് , രാജ്യങ്ങൾ ചേര്ന്ന ലോകം ഒരു കുടുംബമാണ് , ഇത്തരത്തിൽ ആണ്
ഖുർആൻഒരു കുടുംബത്തെ കാണുന്നത് , കാരണം മനുഷ്യർഒറ്റക്കൊറ്റക് ജീവിക്കുന്നതിനേക്കാൾ
എളുപ്പമാണ് സമൂഹമായി ജീവിക്കുക എന്നതിനാലാണ് )
അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത്
ഒരു സാമൂഹിക ജീവിയായിട്ടാണ്. ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍
നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന്
നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും
അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ
പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.
(49:13) يَا
أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَى وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا إِنَّ أَكْرَمَكُمْ عِندَ اللَّهِ أَتْقَاكُمْ إِنَّ اللَّهَ عَلِيمٌ خَبِيرٌ
|
അല്ലാഹു മനുഷ്യനെ സൃഷ്ടിച്ച് വേറിട്ട വ്യക്തികളാക്കി ഒറ്റപ്പെടുത്തിയിരിക്കുകയല്ല,
കുടുംബങ്ങളും സമുദായങ്ങളുമാക്കി സംഘടിപ്പിച്ചിരിക്കുകയാണ്. ഒരു കൂട്ടായ്മയില്ലാതെ മനുഷ്യന് നാഗരിക മനുഷ്യനായി ജീവിക്കാനാവില്ല.
ഓരോ മനുഷ്യനും അവകാശ ബാധ്യതകളാല്‍ ഇതര മനുഷ്യരുമായി ബന്ധിതരാണ്. അവകാശങ്ങള്‍ മറ്റുള്ളവരില്‍നിന്ന്
അവന് ലഭിക്കേണ്ടതാണ്. ബാധ്യതകള്‍ മറ്റുള്ളവര്‍ക്ക് അവന്‍ നല്‍കേണ്ടതാണ്. ഈ മറ്റുള്ളവര്‍
അവന്റെ കുടുംബവും സമൂഹവുമാണ്. ഈ
കുടുംബം എന്ന കാഴ്ചപ്പാട് ഓരോ വ്യക്തികളിലും സങ്കുചിതമാണോ വിശാലാമാണോ എന്നതാണ് പ്രധാനം
.
വ്യക്തിയുടെയും മറ്റുള്ളവരുടെയും
അവകാശബാധ്യതകള്‍ യഥാവിധി നിവര്‍ത്തിക്കപ്പെടുമ്പോഴാണ് വ്യവസ്ഥാപിത സമൂഹം എന്ന ഒറ്റ
കുടുംബം രൂപം പ്രാപിക്കുന്നതുംവളരുന്നതും.
മനുഷ്യന്‍ സാമൂഹിക ജീവിയല്ലെങ്കില്‍,
വ്യക്തികള്‍ക്കിടയില്‍ പാരസ്പര്യമില്ലെങ്കില്‍ വ്യക്തിയുടെയും സമൂഹത്തിന്റെയും അവകാശബാധ്യതകള്‍
അപ്രസക്തമാകുന്നു. അവകാശ ബാധ്യതകള്‍ അപ്രസക്തമാകുമ്പോള്‍ ധര്‍മം, നീതി, ഉത്തരവാദിത്വം
തുടങ്ങിയ മൂല്യങ്ങളും നിരര്‍ഥകമാകുന്നു.
ഉത്തരവാദിത്വങ്ങളുടെയും
, ബാധ്യതകളുടെയും, അഭാവം സംസ്‌കാര-നാഗരികതകളുടെയും
മാനവിക പുരോഗതിയുടെയും നിഷേധമാകുന്നു.
അവകാശബാധ്യതകളും നൈതിക ധാര്‍മിക
ബോധങ്ങളും നിക്ഷേപിച്ചിരുന്നില്ലെങ്കില്‍ മനുഷ്യന്‍ ഇന്നഭിമാനിക്കുന്ന പുരോഗതികളൊന്നും
നേടുമായിരുന്നില്ല. ഭൂമിയിലുണ്ടായ ആദ്യത്തെ കാളയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കാളയും
എപ്രകാരം ഒരേ ജീവിത നിലവാരത്തില്‍ നിലകൊള്ളുന്നുവോ അപ്രകാരം ഘടികാരത്തിലെ സൂചിപോലെ
എന്നും ഒരേ പോലെ നിന്നിടത്തുനിന്നു തിരിയുമായിരുന്നു .
മനുഷ്യന്‍ മനുഷ്യനായിരിക്കാനും
അവന്റെ കഴിവുകളും യോഗ്യതകളും വികസിക്കാനും സാംസ്‌കാരികമായും നാഗരികമായും വളരാനുമുള്ള
അടിസ്ഥാനോപാധിയായതുകൊണ്ടാണ് ഖുര്‍ആന്‍ കുടുംബവ്യവസ്ഥക്ക് ഒരു വ്യക്തിയിൽ തുടങ്ങി ,
അവന്റെ കുടുംബം മുതൽ ഈലോകം മുഴുവനും , അതിലെ സർവ്വ സൃഷ്ട്ടികളും , പ്രപഞ്ചവും വരെ വര്‍ധിച്ച
പ്രാധാന്യം നല്‍കിയത്.
ദൈവനിര്‍ദിഷ്ടമായ കുടുംബ
ബന്ധം ശിഥിലമാക്കാന്‍ ശ്രമിക്കുന്ന മനുഷ്യന്‍
സ്വന്തം പ്രകൃതിയെ തന്നെ വെല്ലുവിളിക്കുകയാണ്. ഈ വെല്ലുവിളിയുടെ അനന്തരഫലം ഖുര്‍ആന്‍
അടിക്കടി താക്കീതു ചെയ്തിട്ടുള്ള ഫസാദുന്‍ ഫില്‍ അര്‍ദ് - ഭൂമിയില്‍ നാശം അല്ലാതെ മറ്റൊന്നുമല്ല.
കുടുംബബന്ധം കച്ചവടബന്ധം പോലെയല്ല. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഊടും പാവും
കൊണ്ടാണ് അല്ലാഹു അത് നെയ്ത് തന്നിരിക്കുന്നത്. ആത്മീയമായ ഒരു പ്രഭാവമുണ്ടതിന്. സ്‌നേഹ
കാരുണ്യങ്ങളോടൊപ്പം പരസ്പരമുള്ള കരുതല്‍, ആദരവ്, ഉത്തരവാദിത്വബോധം തുടങ്ങിയ വികാരങ്ങളും
അതിന്റെ ഘടകങ്ങളാണ്. ഒരുവന്റെ കുടുംബം അവന്റെ ബൃഹദ് രൂപമാണ്.
കുടുംബബന്ധം നിലനിര്‍ത്തുകയും
അംഗങ്ങളുടെ അവകാശങ്ങള്‍ നല്‍കുകയും ചെയ്യാതെ സ്വര്‍ഗം എന്ന സുന്ദര സ്വപ്നം പൂകാമെന്ന്
ആരും വ്യാമോഹിക്കേണ്ട. ഒരുവന്റെ ഏതൊരു കര്മ്മവും അനുഷ്ടാനവും സ്വീകാര്യയോഗ്യമാകാനുള്ള
ഉപാധിയാണ് മെച്ചപ്പെട്ട കുടുംബജീവിതം. കുടുംബ ഛേദനം ഏതവസ്ഥയിലും കൊടിയ ശിക്ഷയര്‍ഹിക്കുന്ന
കുറ്റമാണെന്നത്രെ ഖുർആൻ വെളിപ്പെടുത്തുന്നത്.
പുരോഗതിയും അധോഗതിയും
പ്രപഞ്ചത്തിലെ അല്ലാഹുവിന്റെ നടപടിക്രമത്തില്‍ പെട്ടതാണ്. പ്രപഞ്ച സംവിധാനങ്ങളെ അല്ലാഹു
പടിപടിയായാണ് സൃഷ്ടിച്ചത്. മനുഷ്യസമൂഹത്തിലും ഈ ക്രമപ്രവൃദ്ധതയുണ്ട്. ഉയരങ്ങളിലേക്കുള്ള
പ്രയാണമാണ് പുരോഗതി, താഴ്ചയിലേക്കുള്ളത് അധോഗതിയും.
സംസ്‌കരണവും ഉത്ഥാനവും ഒറ്റയടിക്ക്
സാധ്യമാകാത്തതു പോലെ പരാജയവും അധഃപതനവും ക്രമപ്രവൃദ്ധമായിട്ടാണ് സംഭവിക്കുന്നത്.
അവധാനതയില്ലാതെ പെട്ടെന്നുള്ള
എടുത്തുചാട്ടം നമ്മുടെ സംസ്‌കരണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന തിരിച്ചറിവ്
വളരെ പ്രധാനമാണ്.
സമകാലിക ലോകത്ത് മറ്റുള്ളവരിൽ
നീതി ധൃതിയില്‍ നടപ്പിലാക്കാന്‍ വെമ്പല്‍കൊള്ളുന്ന ചിലരുണ്ട്. സമൂഹത്തിന്റെ അവസ്ഥയും
ജനങ്ങളുടെ കാഴ്ചപ്പാടുകളുമൊന്നും അവര്‍ക്ക് പ്രശ്‌നമല്ല. ഒറ്റയടിക്ക് നവോത്ഥാന പ്രവര്‍ത്തനങ്ങളെല്ലാം
നടപ്പിലാക്കണമെന്നാണ് അവരുടെ ആഗ്രഹം. ഇതിലെ യുക്തി രാഹിത്യത്തെയും അപകടത്തെയും അവര്‍
തിരിച്ചറിയുന്നില്ല.
ക്രമപ്രവൃദ്ധവും ഘട്ടംഘട്ടവുമായിട്ടല്ലാതെ
സാമൂഹിക ജീവിതത്തില്‍ വിപ്ലവം സാധ്യമാവുകയില്ല.
തീവ്രതയോടെയും ദ്രുതഗതിയിലും
സംഭവിക്കുന്ന എല്ലാ വിപ്ലവങ്ങളും തകരുന്നതാണ്.
No comments:
Post a Comment