Saturday, 24 August 2013

നായകത്വം പരമപ്രധാനമാണ്.



ജനങ്ങളോടോത്ത്  അവരില്‍ ഒരുവനായി  സ്വയം  കരുതുന്നവനാണ് ഉത്തമനായ   നേതാവ്.

മനുഷ്യന് പൊതുവെ  നയിക്കാനാണ് താത്പര്യം. മറ്റുള്ളവരാല്‍  നയിക്കപെടാന്‍ ഇഷ്ടപെടുന്നവര്‍ ഭൂമിയില്‍  വളരെ കുറവാണ് . 

ശ്രേഷ്ഠതക്കും പുരോഗതിക്കും   നല്ലൊരു  നായകത്വം  പരമപ്രധാനമാണ്.


സ്വബോധം  ഇല്ലാതെ  ജനങ്ങള്‍ ചെയ്യുന്നത് നേരേ മറിച്ചാണ്. അവര്‍ നേതാക്കളെ  സ്തുതി പാടി ചുമന്ന്കൊണ്ട്  നടന്ന്  അവരെ ശുശ്രുഷിക്കുകയാണ്.

കപടഭക്തിയും കാപട്യവുമാണ്  മനുഷ്യനെ  താൻ ഇപ്പോൾ ആയിരിക്കുന്ന അവസ്ഥയിൽ നിന്നും പുരോഗതിയില്‍ നിന്നും അകറ്റുന്നത്.

സ്വയം ആരെന്ന് അറിയാത്തവരാരും   ജനങ്ങളെ സേവിക്കുന്നതിനു പകരം  സേവനം  പ്രസംഗത്തിലും  ജാടയിലും  ഒതുക്കുന്നു. കപടഭക്തിയും ജാടയും ജനങ്ങള്‍ അവര്‍ക്ക് തിരികെയും നല്‍കുന്നു.


മുഷ്യരെ കാണിക്കാന്‍ വേണ്ടിയും സ്വയം പ്രമാണിത്തം  ചമയാനുമാണ്  കപട നേതാക്കന്മാര്‍ മുന്കയ്യെടുക്കുന്നത്.

ആടംഭരങ്ങളാല്‍  മോഡി കാട്ടുന്നവര്‍, അങ്ങാടിയില്‍ വന്ദനം സ്വീകരിക്കുന്നവര്‍, വിരുന്നുകളില്‍ മുഖ്യസ്ഥാനത്ത്  ഇരിപ്പടം ആഗ്രഹിക്കുന്നവര്‍,കൂടാതെ,  മനുഷ്യരെക്കൊണ്ട്‌ ലീഡര്‍ എന്ന് വിളിപ്പിക്കുനവരും  കപട നേതാക്കന്മാരാണ്.

മനുഷ്യര്‍ എല്ലാവരും സമന്മാരാണ്. അതിനാല്‍ മനുഷ്യര്‍ തമ്മില്‍ തമ്മില്‍ സഹോദരന്മാരായിരിക്കണം  .

യഥാർത്തത്തിൽ ഒരു വ്യക്തി ദൈവവിശ്വാസിയകാൻ ശിര്ക്കില്നിന്നും ( ദൈവത്തെ മറ്റുവസ്തുക്കളാൽപങ്കു ചേർക്കൽ ) ആദ്യമായി  മനുഷ്യന്‍ മറികടക്കണം. അല്ലാത്തവര്‍ വേഷവിധാനങ്ങള്‍ കൊണ്ടും  കപടമായ  പ്രവര്‍ത്തി കൊണ്ടും ജനങ്ങളെ വഞ്ചിച്ചു കൊണ്ടിരിക്കുന്നത്  കൊണ്ട്  നയിക്കുന്നവരും  നയിക്കപ്പെടുന്നവരും ഒരുപോലെ  നരകിക്കുന്നു.


എന്നും എവിടെയും  മനുഷ്യന്‍റെ വളര്‍ച്ചയില്‍ നേരിടുന്ന രണ്ട്  പ്രശ്നഘട്ടങ്ങളാണ്  ബാല്യവും വാര്‍ദ്ധക്യവും. പരാശ്രയ മില്ലാതെ മുന്നോട്ടു പോകാന്നുള്ള  കഴിവില്ലായ്മയാണ് ഈ രണ്ടു ഘട്ടങ്ങളും പ്രശ്നഭരിതമാക്കുന്നത്.

കാര്‍ഷീക/ കൂട്ട് കുടുംബ പശ്ചാത്തലത്തില്‍ നിന്നും വ്യവസായീക  സംസ്കാരത്തിലേക്ക്   പണ്ട് കാലത്ത് വളരെ ദൂരമുണ്ടായിരുന്നു. എന്നാലിന്ന് ഈ മാറ്റം  ഒരേ തലമുറയില്‍ തന്നെ സംഭവിക്കുകയാണ്.

നമ്മുടെ ദു:ശീലങ്ങളെ  ദൂരെയെറിഞ്ഞു   സാധ്യതകളെ   ഉപയോഗപ്പെടുത്തുകയും ദുരഭിമാനം വെടിയുകയും ചെയ്താല്‍  വാര്‍ദ്ധക്യത്തിലും  പൂര്‍വാധികം സംതൃപ്തമായി   ജീവിക്കാന്‍ സാധിക്കും.

മനുഷ്യന്‍ മാറി ചിന്തിക്കണം. ഭക്ഷണവും ചിട്ടയും  ദിനചര്യകളും  മാറി   പരിശീലിക്കുന്നതോടൊപ്പം തന്നെ  അടഞ്ഞ മനസ്സിനെ കെട്ടഴിച്ചു വിടാന്‍ പഠിക്കണം. അപ്പോള്‍ കാര്യങ്ങളെയും സന്ദര്‍ഭങ്ങളെയും മനുഷ്യരെയും വൈകാരീകതയില്ലാതെ  സമീപിക്കാന്‍ നമുക്ക് കഴിയും.

ജീവിതം സമ്പുഷ്ട മാക്കാന്‍ സ്വാര്‍ത്ഥതയും  വൈകരീകതയും   വെടിയുകയണാവശ്യം. . പിടിവാശിയും നിക്ഷിപ്ത താത്പര്യങ്ങളും  വിട്ടുപോകാതെ വാര്‍ദ്ധക്യജീവിതം ആര്‍ക്കും സമ്പുഷ്ടമാക്കാന്‍ കഴിയില്ല.

വ്യക്തിയുടെ സ്വാതന്ത്ര്യം  നമ്മുടെ സ്വാശ്രയ ജീവിതത്തിന്  പരമപ്രധാനമാണ്.

കൂട്ടായ്മകളും  ഒരുമിച്ചു ജീവിക്കുന്ന ആശ്രമങ്ങളും  (community Living ) സൃ ഷ്ടി ക്കുന്നത് ജീവിതത്തിന്  സുരക്ഷിതത്വവും സന്തോഷവും  നല്‍കും.

മനുഷ്യന്‍ സ്വയം തന്നെ ഒരവസ്ഥയാണ്‌ . അത് സ്വയം നന്നാവണം. അപ്പോള്‍ ആര് ഭരിക്കുന്നു എന്നത് പ്രശ്നമല്ല.
മനുഷ്യന്‍ സ്വയം നന്നാവാതെ ഒരു നാടും നന്നാവില്ല.

നേതാവിനെ ജനം ചുമക്കുമ്പോള്‍ ജനം നേതാവിന്‍റെ  അഭയാര്‍ഥി യാകുന്നു. അതിന് പകരം  നേതാവ് ജനങ്ങള്‍ക്ക്‌ സേവകനായി  ജനങ്ങളില്‍ ഒരാളായി  ജനങ്ങളോട് ചേര്‍ന്ന് ജനങ്ങളുടെ പ്രശ്നങ്ങള്‍ അറിയുന്നവനാകണം.

പാര്‍ട്ടികള്‍   ജനങ്ങളെ നയിക്കുന്നതിന്  പകരം  പാര്‍ട്ടികളെ നയിക്കുന്ന ജനങ്ങള്‍ ഉണ്ടാവണം. അപ്പോള്‍ ഏതൊരുരാഷ്ട്രവും ശ്രേഷ്ടതയുടെ  ഉയരങ്ങള്‍ കീഴടക്കും

No comments:

Post a Comment