Saturday, 3 August 2013

ത്യാഗത്തിന്റെ ആഴമാണ് ജീവിതത്തെ സഫലതയിലെത്തിക്കുന്നത്.



നല്ല വാക്കു പറയാൻ സാധിക്കുമ്പോൾ അത് ചെയ്യാതെ അസ്വീകാര്യമായ വർത്തമാനം പറയുന്നത്, മധുരപഴം നിൽക്കെ പച്ചപഴം ഭക്ഷിക്കുന്നത് പോലെയാണ്.

ധൂർത്തന് ധനമഹത്ത്വത്തെക്കുറിച്ചറിയില്ല.

പഠനമേറുന്തോറും ജ്ഞാനമേറുന്നു.

നമ്മുടെ പ്രയത്നങ്ങളുടെയെല്ലാം ലക്ഷ്യം അല്ലാഹുവിന്റെ തൃപ്തിയാണ്. കാരണം, അവന്റെ തൃപ്തിയിൽ മാത്രമേ പരിപൂർണ്ണത ഉണ്ടാവാൻ തരമുള്ളൂ.

ആദർശനിഷ്ഠയും അതോടൊപ്പൊം പ്രായോഗികതയും സ്വജീവിതത്തിൽ സമ്മേളിപ്പിക്കാൻ ശ്രമിക്കണം.

നാം എപ്പോഴും മറ്റുള്ളവരെ നേരെയാക്കാനാണു നിലകൊള്ളുന്നതു്‌ , നമ്മെത്തന്നെയല്ല.

അസൂയക്കാരനു ഒരിക്കല്ലും മനസ്സമാധാനം ഉണ്ടാകില്ല.

നമ്മെ നാമാക്കുന്നത് നമ്മുടെ ചിന്തകളാണ്.

ഒരോരുത്തരും അനുഷ്ഠിക്കുന്ന ത്യാഗത്തിന്റെ ആഴമാണ് ജീവിതത്തെ സഫലതയിലെത്തിക്കുന്നത്.

ഖുർആൻ കാണാതെ പഠിക്കുവാനുള്ളതല്ല. ജീവിപ്പിക്കുവാനുള്ളതാണ്. എങ്കിലേ അത് അനുഭവമാകൂ.

ഈമാൻ ബുദ്ധിയിൽ ഒതുങ്ങിയാൽ മാത്രം പോരാ, ഹൃദയത്തിൽ നിറയണം.

ശാന്തിയും സമാധാനവും അല്ലാഹുവിന്റെ സാമീപ്യത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. അല്ലാതെ ബാഹ്യവസ്തുക്കളെയോ സാഹചര്യങ്ങളെയോ അല്ല. സംത്രിപ്തിയാണ്  സന്തോഷത്തിന്റെ അടിസ്ഥാനം.

ദേഷ്യം രണ്ടുവശവും മൂർച്ചയുള്ള കത്തിപോലെയാണ്: ലക്ഷ്യമാക്കുന്നവനും പിടിക്കുന്നവനും അപകടം ഉണ്ടാകും.

മറ്റുള്ളവരോട് കാരുണ്യം കാണിക്കാത്ത പ്രാർഥന കഴുകാത്ത പാത്രത്തിൽ പാലൊഴിക്കുന്നതു പോലെയാണ്.

എന്ത് അധർമം കണ്ടാലും പ്രതികരിക്കാതെ കൈയുംകെട്ടി നില്ക്കുന്നത് അതിലും വലിയ അധർമമാണ്.

യൂഫ്രട്ടീസ് നദീതീരത്ത് ഒരു നായ പട്ടിണികിടന്നു ചത്താലും ഉമർ - ഭരണാതിപൻ - അതിന് അള്ളാഹുവിനോട് സമാധാനം പറയേണ്ടി വരും.

നേതാവല്ലാത്തപ്പോൾ ജനങ്ങളുടെ നേതാവിനെപ്പോലെയും നേതാവായാൽ അനുയായിയെപ്പോലെയും പ്രവർത്തിക്കുന്ന വാനാണ് യഥാർത്ത നേതാവ്.

അഹങ്കാരം മനുഷ്യനെ അധമനാക്കും.

ഐഹിക ജീവിതത്തെയും പാരത്രീക ജീവിതത്തെയും ഏതെങ്കിലും ഒന്നുമാത്രം  മഹത്തരമായി തോന്നാത്തിടത്തോളം കാലമേ മനുഷ്യർ അല്ലാഹുവിലേക്ക്‌ അടുക്കൂ.

ഖുർആൻന്റെ നിയമം എല്ലാവർക്കും തുല്യമാണ്‌. ആർക്കെങ്കിലും വേണ്ടി അത്‌ മാറ്റു വാൻ കഴിയുകയില്ല.

സംസാരത്തിൽ സത്യസന്ധത പാലിക്കുന്നുണ്ടോ എന്നും വിശ്വസിച്ചേല്‌പിച്ചവ പൂർത്തിയാക്കുന്നുണ്ടോ എന്നും പാപം പ്രവർത്തിക്കാൻ തോന്നിയാൽ സൂക്ഷ്‌മത പുലർത്തുന്നുണ്ടോ എന്നും സ്വയം വിലയിരുത്തുബോഴാണ് എല്ലാ അനുഷ്ടാനങ്ങളും ഗുണകരമാകുന്നത്.

ഐഹിക ജീവിതവും അതിന്റെ വർണപ്പൊലിമയും നമ്മെ വഞ്ചിതരാക്കരുത്‌.

പക്ഷഭേദം കാണിക്കുമെന്ന്‌ താങ്കളെക്കുറിച്ച്‌ പ്രമാണികൾ വിചാരിക്കാതിരിക്കട്ടെ. താങ്കളുടെ നീതിനിഷ്‌ഠയെക്കുറിച്ച്‌ ഒരു ദുർബലനും നിരാശനാവാതിരിക്കുകയും ചെയ്യട്ടെ എങ്കിൽ താങ്കളൊരു നേതാവാണ്‌.

ഒരാളുടെ അഭിപ്രായം ഒറ്റയിഴ മാത്രമുള്ള നൂലാണ്‌. രണ്ടാളുകളുടേത്‌ പിരിച്ച നൂലാണ്‌. രണ്ടിൽ കൂടുതൽ പേരുടേത്‌ പൊട്ടാത്ത കയറാണ്‌.

സത്യം വെറുമൊരു വാക്കല്ല. ജീവിതം മുഴുവൻ സത്യമാക്കി അനുഭവിക്കണം.

പ്രകൃതിയിലെ ദൃഷ്ടാന്തങ്ങൾ വിശ്വാസിയുടെ ചിന്തകളാവുന്നു. ചിന്തകൾ വാക്കുകളും, വാക്കുകൾ പ്രവർത്തികളും, പ്രവർത്തികൾ മൂല്യങ്ങളുമാവുന്നു. നിങ്ങളുടെ മൂല്യങ്ങളാണ് നിങ്ങളുടെ വിധിയാവുന്നത്.

ഇന്നു ചെയ്യുന്ന പ്രവർത്തിയെ ആശ്രയിച്ചിരിക്കും നമ്മുടെ ഭാവി.

ഇമ്പമുള്ള വാക്കു തേൻ കട്ടയാകുന്നു. അതു മനസ്സിനു മധുരവും അസ്ഥികൾക്ക് ഔഷധവും തന്നേ.

ബുദ്ധി പ്രയോജനപ്പെടുത്താത്ത ബധിരരും മൂകരുമായ മനുഷ്യരാകുന്നു ദൈവികദൃഷ്ടിയിൽ ഏറ്റവും നികൃഷ്ടമായ ജന്തുവർഗം.

No comments:

Post a Comment