ഭൌതിക ലക്ഷ്യങ്ങൾ മാത്രം
ലാക്കാക്കി പ്രവർത്തിക്കുന്നവർക്ക് നിയതമായ മാനദണ്‍ഠങ്ങളോ രീതികളോ ഉള്ളവരായിരിക്കുകയില്ല.
എന്തെങ്കിലുമൊക്കെ എങ്ങനെയെങ്കിലും
ചെയ്യുകയും അറിയപ്പെടുകയും ചെയ്യണം.
എന്നതിൽകൂടുതൽ ഒന്നും ആഗ്രഹിക്കാത്തവർ. വിദ്യാഭ്യാസം, ആദുര സേവനം, പ്രകൃതി-വന-ജല-സംരക്ഷണം,
സാമൂഹ്യ ക്ഷേമം, തു ടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളിൽ
ശ്രദ്ധ കേന്ദ്രീകരിച്ച ധാരാളം ആളുകളും സന്നദ്ധ സംഘടനകളുമുണ്ട്
നമുക്ക് ചുറ്റും.
രോഗം, കഷ്ടപ്പാടുകൾ, ദുരിതങ്ങൾ,
ദുരന്തങ്ങൾ, ദാരിദ്ര്യം, വറുതി, പ്രയാസങ്ങൾ ഇതെല്ലാം ഭൌതിക ജീവിതത്തിന്റെ ഭാഗമാണ്.
ഇതൊന്നുമില്ലാത്ത ഒരു കാലഘട്ടവും ലോകത്ത് കഴിഞ്ഞു പോയിട്ടില്ല. ആർക്കും എപ്പോഴും ഇതിലേതും
പിടിപെടാം.
ഖുർആന്റെസന്ദേശം ജനങ്ങളുടെ ഇഹവും
പരത്രീകവുമായ മോക്ഷത്തിനുള്ളതാണ്.
നന്മ എന്നത് നബിസ്വല്ലല്ലാഹു
അലൈഹി വ സല്ലമയുടെ ജീവിത ചര്യയായ ഖുർആൻ ആണ്. അതിനു എതിരാവുന്നതെല്ലാം നന്മക്ക് എതിരാണ്.
ഒരാളുടെ ചിന്തയും ബുദ്ധിയും നന്മയെന്നു അവനോടു മന്ത്രിക്കുന്ന കാര്യങ്ങൾ
ഖുർആൻ കൊണ്ട് സാക്ഷ്യപ്പെടുത്താത്ത കാലത്തോളം ആ ചിന്തയും ഭാവനയും നന്മയായി പരിഗണിക്കാവതല്ല.
അല്ലാഹുവിന്റെ മാർഗത്തിലേക്കുള്ള ക്ഷണം, അഥവാ "ദഅവത്ത്"
മഹത്തായ നന്മയാണ്. ഖുർആനും സ്വജീവിത പ്രവര്ത്തനവുമാണ് അതിന്റെ
മാതൃകകൾ.
ഖുർആന്റെ വെളിപ്പെടുത്തലുകളോട് ആരെങ്കിലും അതൃപ്തി കാണിക്കുകയും,
സ്വന്തം ബുദ്ധിയും യുക്തിയും മന്ത്രിക്കുന്നത്, അതിനേക്കാൾ ഉത്കൃഷ്ടവും ഉത്തമവുമാണെന്ന്
കരുതുകുകയും ചെയ്യുന്നുവെങ്കിൽ അവൻ നാശത്തിന്റെ വഴിയിൽ പ്രവേശിച്ചു.
ഫിത്നകൾ മനുഷ്യ മനസ്സുകളെ
റാഞ്ചിയെടുക്കും. ഒരു പായയുടെ ഇഴകൾ, (അതിൽ ഉറങ്ങുന്നവന്റെ പാർശ്വങ്ങളിൽ) ഒന്നിന് പിറകെ
ഒന്നായി ഏതു പോലെയാണോ അടയാളങ്ങൾ വീഴ്ത്തുന്നത്, അത് പോലെയാണ് ഹൃദയങ്ങളിൽ ഫിത്ന ബാധിക്കുന്നത്
"കമഴ്ത്തി വെച്ച കൂജ"
അതിലേക്കു പിന്നീടൊന്നും കടക്കില്ല. ! എന്തൊഴിച്ചാലും അത് ഉള്ളിൽ കടക്കാതെ പുറത്തേക്കു
തന്നെ ഒഴുകും. ! ഹവ -ജെഡികേച്ച്ചകൾ - എന്താണോ കൽപിക്കുന്നത് അത് മാത്രമേ ഫിത്ത്ന ബാധിച്ചവർ
ദീനായി സ്വീകരിക്കുകയുള്ളൂ ! ഒരു മുസ്ലിമിന്റെ ഹൃദയം ഹവകൾ മാത്രം സ്വീകരിക്കുന്ന ഒരു
കൂജയാകാൻ പാടില്ല.
മനുഷ്യ ജീവിതത്തിന്റെ ഭാസുരതയാണ്
പ്രബോധനത്തിന്റെ മർമ്മം.
അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചത്
അല്ലാഹുവിന്റെ മാർഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കാനാണ്.
അതിന് വേണ്ടിയാണ് ഖുർആൻ ഇന്നും നിലനില്ക്കുന്നത്.
മനുഷ്യ ജീവിതത്തെ കേവല ഭൌതിക
പരിപ്രേക്ഷ്യത്തിലൂടെ മാത്രം നോക്കിക്കാണുന്ന കാഫിറുകൾ ഉയർത്തിക്കാട്ടുന്ന ബാനറുകൾക്ക്
പിന്നാലെ മുത്തഖികൽ കിതച്ചു കൊണ്ടോടേണ്ടതില്ല. തഖ്‌വയുള്ളവരെ സംബന്ധിച്ചേടത്തോളം, അവരുടെ
ലക്ഷ്യവും മാർഗവും, വ്യക്തവും കൃത്യവുമാണ്.
പൊതു സമൂഹത്തിന്റെ കുത്തൊഴുക്കിൽ
ഒരു റോൾ നമ്മൾ ഏറ്റെടുത്തില്ലെങ്കിൽ പാർശ്വവൽക്കരിക്കപ്പെടുമെന്ന ഭയം ദീനിനെക്കുറിച്ചു
അറിവില്ലാത്തവർക്കുണ്ടാവുക സ്വാഭാവികമാണ്.
ദീനിനെക്കുറിച്ചു ആർക്കും
എന്തും പറയാൻ സ്വാതന്ത്ര്യമോ അവകാശമോ ഇല്ല.
എവിടെ നിന്ന് കിട്ടി നിങ്ങൾക്കിത്? ആരാണ് നിങ്ങളോടിത് പറഞ്ഞത്? എന്താണ് നിങ്ങൾക്കിങ്ങനെ
ചെയ്യാനുള്ള രേഖ അഥവാ പ്രമാണം? .
ദഅവത്ത് നടത്തേണ്ടത് ഖുർആൻ
കൊണ്ടാണ്.
നബിസ്വല്ലള്ളാഹു അലൈഹി വ
സല്ലം ദഅവത്തിന് സ്വീകരിച്ച മാർഗം ഏതാണോ അത് തന്നെയാണ് ദഅവത്തിന് വേണ്ടി ഏതൊരാളും സ്വീകരിക്കേണ്ടത്.
അല്ലാഹുവിന്റെ മാർഗത്തിലേക്ക്
ഉള്ള ക്ഷണം മഹത്തായ സ്വയം തന്നെ നിർവഹിക്കേണ്ട ഒരു
ഇബാദത്താണ്.
അല്ലാഹുവിലേക്ക് ക്ഷണിച്ചത്
അഥവാ ദഅവത്തു നടത്തിയത് എങ്ങിനെയാണ്? അതിന്റെ രൂപം ഏതാണ്? തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ്
ദഅവത്തിന്റെ സാധുത പരിഗണിക്കുന്നത്. എങ്ങിനെയെങ്കിലും ദഅവത്തു നടത്തുകയെന്നതോ, മത നിയമ
സംഹിതകൾക്ക് നവ വ്യാഖ്യാനങ്ങൾ നല്കലോ, അല്ല
.
പ്രബോധനത്തിന്റെ പേരിൽ എവിടെയെങ്കിലും
തൗഹീദ്, സുന്നത്ത് എന്നൊക്കെ ഒരു പത്തു തവണ പറഞ്ഞത് കൊണ്ടോ അഹ്ലുസ്സുന്നതിന്റെ
ചില ഉലമാക്കളുടെ പേരുകൾ പരാമർശിച്ചത് കൊണ്ടോ ചെയ്യുന്ന കാര്യങ്ങൾ ദഅവത്തു
ആവുകയോ സാധൂകരണം സിദ്ധിക്കുകയോ ചെയ്യില്ല.
ദഅവത്തിനു നേതൃത്വം നൽകുന്നവർ സ്വജീവിതത്തെക്കുറിച്ച് തികഞ്ഞ അറിവും
ജാഗ്രതയും ഇല്ലാത്തവരാണെങ്കിൽ, സർവ്വ നാശമായിരിക്കും പ്രദാനം ചെയ്യുക.
No comments:
Post a Comment