Wednesday, 3 July 2013

സ്രഷ്ടാവായ നാഥന്റെ നാമത്തില് .



ഖുർആനിലൂടെ ഒരു സഞ്ചാരം നടത്തിയാൽ കിട്ടുന്ന അമൂല്യ വസ്തുതകൾ:-

1, സ്രഷ്ടാവായ നാഥന്റെ നാമത്തില്‍ താങ്കള്‍ വായിക്കൂ.

2, താന്‍ എല്ലാം തികഞ്ഞവനാണെന്ന് മനുഷ്യന്‍ ധരിക്കുന്നു. തന്നിമിത്തം അവന്‍ ധിക്കാരം കാണിക്കുന്നു.

3, രക്ത പിണ്ഡത്തില്‍ നിന്ന് പിറന്ന ജീവന്‍ മനുഷ്യനാവുന്നതും മൃഗത്തില്‍ നിന്ന് വേര്‍തിരിക്കപ്പെടുന്നതും സംസ്‌കരിക്കപ്പെടുന്നതും അറിവുകൊണ്ടാണ്.

4, നിങ്ങള്‍ ജനങ്ങളോട് നന്മ ചെയ്യാന്‍ കല്പിക്കുന്നു. നിങ്ങളോ അക്കാര്യം മറന്നു കളയുകയാണല്ലോ? നിങ്ങള്‍ വേദഗ്രന്ഥം വായിക്കുന്നുണ്ട്. എന്നിട്ട് നിങ്ങള്‍ ചിന്തിക്കുന്നില്ലേ?

5, കപട വിശ്വാസികൾ മറ്റുള്ളവരോട് നന്മ ഉപദേശിക്കുകയും സ്വയം തെറ്റുകളില്‍ മുഴുകുകയും ചെയ്തു. സത്യത്തെ അസത്യവുമായി കൂട്ടിക്കുഴച്ചു. ദൈവം നല്‍കിയ അനുഗ്രഹങ്ങളെക്കുറിച്ചും ശ്രേഷ്ഠതയെക്കുറിച്ചും ചിന്തിക്കുവാന്‍ ദൈവം ഉപദേശിക്കുന്നു.

6, മറ്റുള്ളവരെ ദൂഷണം പറയുകയും ഇടിച്ചു താഴ്ത്തുകയും ചെയ്യുന്നവര്‍ക്ക് വന്‍ നാശം. അവര്‍ സമ്പത്ത് ( നാണയങ്ങളും , സ്വർണ്ണവും) വാരിക്കൂട്ടുന്നു. അത് എണ്ണിക്കണക്കാക്കി സൂക്ഷിക്കുന്നു. സമ്പത്ത് ( നാണയങ്ങളും , സ്വർണ്ണവും)  ശാശ്വതമാണെന്ന് അവന്‍ കരുതുകയും ചെയ്യുന്നു. വേണ്ടാ, അവന്‍ 'ഹുതുമ'യില്‍ എറിയപ്പെടും. എന്താണ് ഹുതുമ? അത് ആളിപ്പടരുന്ന അഗ്‌നിയാണ്''

7, സത്യ വിശ്വാസികളെ, മറ്റുള്ളവരെക്കുറിച്ചുള്ള സംശയങ്ങള്‍ നിങ്ങള്‍ വര്‍ജിക്കുവിന്‍. കാരണം പല സംശയങ്ങളും കുറ്റകരമാണ്. നിങ്ങള്‍ ചാര വൃത്തി നടത്തുകയോ ദൂഷണം ചെയ്യുകയോ അരുത്.

8, ചിന്തിച്ചതിന് ശേഷം സംസാരിക്കുക. സംസാരിച്ചതിന് ശേഷം പ്രായശ്ചിത്തം ചെയ്യുന്നതിനേക്കാള്‍ അതാണ് നല്ലത്.

9, ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും നന്മക്കെതിരു നില്ക്കുകയും ചെയ്യുന്ന അതിക്രമകാരികളെ നിങ്ങള്‍ അനുസരിക്കരുത്''

10, ഭീകരത, ദേശ ദ്രോഹം എന്നിവയൊക്കെ കുഴപ്പ (ഫസാദ്)മാണ്.

11, ഏതു ജീവനും ഏറ്റവും മൂല്യവത്താണ്. അതിനെ അകാരണമായി കൊല്ലുന്നതിനെ അനുവദിക്കുന്നില്ല.

12, നിങ്ങള്‍ക്ക് എന്തെങ്കിലും നല്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഐഹികജീവിതത്തിലെ വിഭവങ്ങള്‍ മാത്രമാണ്.

13, ദൈവകല്പന ശിരസാവഹിച്ചവര്‍ക്കും പ്രാര്‍ഥിക്കുന്നവര്‍ക്കും പരസ്പരം കൂടിയാലോചിച്ച് തീരുമാനങ്ങളെടുക്കുന്നവര്‍ക്കും ദൈവമാര്‍ഗത്തില്‍ ധനം ചെലവഴിക്കുന്നവര്‍ക്കും നന്മ നിത്യമായി ലഭിച്ചുകൊണ്ടിരിക്കും.

14, തിന്മയുടെ പ്രതിഫലം തിന്മതന്നെയാണ്.

15, ഭൂമിയിലെ പ്രതിഭാസങ്ങളെക്കുറിച്ച് ചിന്തിച്ച് ദൈവത്തെ കണ്ടെത്താനാണ് മനുഷ്യനോട് പറയുന്നത്.

16, നിങ്ങളുടെ ദൈവം ഒരേയൊരു ദൈവമാണ്. അവനല്ലാതെ മറ്റൊരു ദൈവമില്ലല്ലോ. അവന്‍ കരുണാനിധിയാണ്, മഹാ കാരുണികനുമാണ്. ആകാശ ഭൂമികളുടെ സൃഷ്ടിപ്പില്‍, രാപകലുകള്‍ മാറി വരുന്നതില്‍, മനുഷ്യര്‍ക്ക് വേണ്ടി വിഭവങ്ങളുമായി കടലില്‍ സഞ്ചരിക്കുന്ന കപ്പലുകളില്‍, ആകാശത്തുനിന്ന് മഴ പെയ്യിച്ച് മരിച്ചുകിടക്കുന്ന ഭൂമിയെ ജീവിപ്പിച്ചതില്‍, വിവിധ ജീവികളെ ഭൂമിയില്‍ വ്യാപിപ്പിച്ചതില്‍, കാറ്റുകളുടെ ഗതിമാറ്റത്തില്‍, ആകാശത്തിനും ഭൂമിക്കുമിടയിലുള്ള മേഘങ്ങളില്‍; എല്ലാം ചിന്തിക്കുന്ന ജനതയ്ക്ക് തെളിവുകളുണ്ട്.''

17, സ്വത്ത് അവകാശികള്‍ക്ക് നല്കാതെ ഒരുമിച്ച് കൂട്ടുകയാണ് നിങ്ങള്‍. ധനത്തെ നിങ്ങള്‍ അമിതമായി
സ്‌നേഹിക്കുകയാണ്. ഭൂമിയെല്ലാം ധൂമപടലമാക്കപ്പെട്ടാല്‍, ഈ മനുഷ്യര്‍ ചിന്തിക്കുകയായി. പക്ഷേ ആ ചിന്ത എങ്ങനെ പ്രയോജനപ്പെടാനാണ്? മനുഷ്യന്‍ പറയും: നേരത്തെ എന്തെല്ലാം നന്മ ചെയ്തിരുന്നുവെങ്കില്‍ എത്ര നന്നായേനെ എന്ന്''

18, അഹങ്കരിക്കുകയും അതിക്രമം കാണിക്കുകയും ചെയ്യുന്ന മനുഷ്യര്‍ക്ക് കഠിനമായ ശിക്ഷയുണ്ടെന്നുള്ള മുന്നറിയിപ്പാണ്.

19, ഗൂഢാലോചനകള്‍ ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കാനും പരോപകാരം ചെയ്യാനും ധര്‍മം ചെയ്യാനും ഉപകാരപ്പെടുത്താത്തവര്‍ക്ക് ഒരു ഗുണവും ലഭിക്കാന്‍ പോവുന്നില്ല. അന്യരെ അപായപ്പെടുത്താനും ചതിയൊരുക്കാനും വേണ്ടിയാണ് പലരും ഗൂഢാലോചനകള്‍ നടത്താറ്.

20, ഒത്തുതീര്‍പ്പിനും പരോപകാരത്തിനും എതിര് പ്രവര്‍ത്തിക്കുന്നത് കുറ്റകരമാണ്. രണ്ടു പേരുടെ പിണക്കം തീര്‍ക്കുന്നത് ദാനം ചെയ്യുന്നതിന് തുല്യമാണ്.

21, സമൂഹത്തിന്റെ നിലനില്പിനുവേണ്ടി സ്വന്തം കാര്യങ്ങളില്‍ വിട്ടു വീഴ്ച ചെയ്യുന്നവനാണ് വിശ്വാസി.

22, സത്കര്‍മം ചെയ്താല്‍ അവര്‍ക്ക് ഉത്കൃഷ്ട ജീവിതം നാം നല്കും. അവര്‍ ചെയ്യുന്ന നന്മകള്‍ക്ക് അതിന്റേതായ പ്രതിഫലം നല്കും''

23, പുരുഷനായാലും സ്ത്രീ ആയാലും നിങ്ങളില്‍ ഒരുത്തന്റേയും പ്രവൃത്തി ഞാന്‍ പാഴാക്കിക്കളയില്ല.

24, തിന്മകളില്‍ നിന്നുള്ള പശ്ചാത്താപമാണ് നന്മ. ഒരിക്കല്‍ തെറ്റ് ചെയ്തുവെന്നുവെച്ച് ഒരു മനുഷ്യന്‍ എന്നും തെറ്റുകാരനാവുന്നില്ല.

25, വിശ്വാസത്തിന്റേയും പ്രവര്‍ത്തനങ്ങളുടേയും കാര്യത്തില്‍ സ്ത്രീപുരുഷവ്യത്യാസമില്ലെന്നും ദൈവത്തിന്റെ കാരുണ്യം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും ഖുര്‍ആന്‍.

26, ഓ, മനുഷ്യ സമൂഹമേ, ഒരേ പുരുഷനില്‍ നിന്നും സ്ത്രീയില്‍ നിന്നുമാണ് ഞാന്‍ നിങ്ങളെ സൃഷ്ടിച്ചത്. നിങ്ങളെ സമൂഹങ്ങളും ഗോത്രങ്ങളുമാക്കിയത് പരസ്?പരം അറിയാന്‍ വേണ്ടിയാണ്. നിങ്ങളില്‍ ഭക്തന്‍മാരാരോ അവരാണ്
അല്ലാഹുവിന്റെ പക്കല്‍ ഉത്തമന്‍മാര്‍.

27, നിങ്ങള്‍ നിങ്ങളെത്തന്നെ കുത്തുവാക്കുകള്‍ പറയരുത്. ചീത്തപ്പേരുകൊണ്ട് അന്യോന്യം വിളിക്കുകയുമരുത്. തിന്മയെന്നത് ചീത്ത തന്നെയാണ്.

28, അതിക്രമം കാണിക്കരുത്. അതിക്രമകാരികളെ അല്ലാഹുവിനിഷ്ടമല്ല.

29, അല്ലാഹുവാണ് ആകാശത്തുനിന്ന് മഴ പെയ്യിക്കുന്നത്. അങ്ങനെ മരിച്ചുകിടക്കുന്ന ഭൂമിക്ക് അവന്‍ ജീവന്‍ നല്കി. ചിന്തിക്കുന്ന ജനതയ്ക്ക് ഇതില്‍ ദൃഷ്ടാന്തമുണ്ട്.

30, അല്ലാഹുവിന്റെ അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ മനുഷ്യനെ ഖുര്‍ആന്‍ പ്രേരിപ്പിക്കുകയാണ്.

31, അനുഗ്രഹങ്ങളെ എങ്ങനെയാണ് ചെലവഴിച്ചതെന്ന് അല്ലാഹു മനുഷ്യനോട് വിചാരണനാളില്‍
ചോദ്യം ചെയ്യും.

32, നീതി നിര്‍വഹിക്കാതെ സ്വന്തം ഇഷ്ടത്തെ നിങ്ങള്‍ പിന്തുടര്‍ന്ന് പോവരുത്. നീതി പൂര്‍വം സാക്ഷി പറയുന്നവരാവകുവീന്‍. ഒരു ജനതയോട് ശത്രുതയുന്നെ് വച്ച് അവരോട് നീതി ചെയ്യാതിരിക്കരുത്.

No comments:

Post a Comment