Monday, 29 July 2013

സദുദ്ദേശത്തിനു പിന്നാലെ പ്രവൃത്തിയും വേണം.



തഖ്‌വയിലധിഷ്ടിതമായ  ജീവിതം വെറും നേട്ടമല്ല, സാഫല്യമാണ്.

വ്യക്തികളുടെ കൂട്ടയ്മയല്ലാതെ മറ്റൊന്നുമല്ല സമൂഹം.

വിശ്വാസ്യതയും സുതാര്യതയും വ്യക്തികളുടെ പൊതുവായ നന്മയ്ക്ക് സഹായകമാകുന്നു.

തഖ്‌വയിലധിഷ്ടിതമായ ജീവിതത്തില്‍ മനുഷ്യന്‍ അന്തസ്സിനെ കുറിച്ചുള്ള ബോധം അടങ്ങിയിരിക്കുന്നു.

സമൂഹത്തിനു വ്യക്തമായ ദര്‍ശനമുള്ളപ്പോഴാണ് നീതിബോധം  , അനുകമ്പ, സ്വഭാവധാര്ട്യം, എന്നീ  കാര്യങ്ങള്‍ നടപ്പില്‍ വരുന്നത്.

തഖ്‌വയിലധിഷ്ടിതമായ ജീവിതത്തിന്‍റെ ഏറ്റവും വലിയ നേട്ടം അത് ജീവിതത്തിനു അര്‍ഥം നല്‍കുന്നു എന്നതാണ്.

മൂല്യങ്ങള്ഓരോ വ്യക്തിക്കും  അനുപേക്ഷണീയമാണ്.

മൂല്യങ്ങള്പ്രോത്സാഹിപ്പിക്കുവാനും സംരക്ഷിക്കുവാനും പരസ്പരം എല്ലാവര്ക്കും കടമയുണ്ട്.

മൂല്യങ്ങള്വൈയക്തികവും വ്യക്ത്തികള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് മാറുന്നവയാണെങ്കില്അവ മൂല്ല്യങ്ങളേയല്ല. മൂല്യങ്ങൾക്കനുസരിച്ചു വ്യക്തികൾക്കാണ് മാറ്റമുണ്ടാകേണ്ടത്‌.

മൂല്യങ്ങള്‍ക്കും ധാര്‍മ്മികതയ്ക്കും മാനദണ്ഡമില്ലെങ്കില്‍നാം അവ എങ്ങിനെ നേടും? എങ്ങിനെ നാം സാര്‍വത്രിക മാനദണ്ഡങ്ങള്നിശ്ചയിക്കും ?.

ഉത്തമ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ജീവിക്കണമെന്നുണ്ടെങ്കില്‍ ശരി തെറ്റുകള്‍ വേര്‍തിരിച്ചറിയുവാന്‍ നമുക്ക് സാധിക്കണം.

ശക്തമായ മൂല്യങ്ങള്‍ ശക്തമായ കുടുംബങ്ങളെ വാര്‍ത്തെടുക്കുന്നു. അവ സമൂഹത്തിനു മുതല്‍ കൂട്ടാകുന്നു.

മൂല്യങ്ങളിലുള്ള ഉറച്ച വിശ്വാസമാണ് ധര്‍മ്മച്യുതിയെ പ്രധിരോധിക്കാനുള്ള  നല്ല വഴി.

ഒരേപോലെയുള്ള പത്തു സാഹചര്യങ്ങള്‍ ഒരാള്‍ പത്ത് രീതിയില്‍ പെരുമാരുകയാണെങ്കില്‍ അയാളെ സംബന്ധിച്ച ധാരണ അസാധ്യമാവും- ഇത്തരം ചാഞ്ചല്യം തികഞ്ഞ  പെരുമാറ്റ വൈകല്യമാണ്.

പെരുമാറ്റത്തിലെ അചഞ്ചലത ഒരുവന്‍റെ മൂല്യബോധത്തിന്‍റെ പ്രതിഫലനമാണ്. അത് നമ്മുടെ ആശയ കുഴപ്പങ്ങള്‍ ദൂരീകരിക്കുവാനും, ഒരു തീരുമാനത്തിലെത്തും  മുന്‍പ് വസ്തുതകളെല്ലാം വേണ്ടപോലെ പരിശോധിക്കുവാനും സഹായിക്കുന്നു.

സ്വഭാവമെന്നത് , സ്വഭാവദാര്‍ഢ്യം, സത്യസന്ധത, മനസാക്ഷി വിധേയത്വം, മനോബലം, ധൈര്യം, അചഞ്ചലത എന്നിവ സംബന്ധിച്ചാതാണ്. അത് മൂല്യങ്ങളുടെ സങ്കലനമാണ്, ഒരു വില്‍പന ചരക്കല്ല.

ഒരുവന്‍റെ സ്വഭാവദാര്‍ഢ്യം കണക്കാക്കുന്നത് പദവിയും ഉദ്യോഗവും കൊണ്ടല്ല, മറിച്ചു പെരുമാറ്റത്തിലൂടെയാണ്.

സ്വഭാവദാര്‍ഢ്യത്തിലൂടെ സുരക്ഷിതത്വവും ആത്മവിശ്വാസവും കൈവരുന്നു.

വിഷമസന്ധിയില്‍ നിന്ന് രക്ഷപെടാന്‍ ഒരുവന്‍ തെറ്റായതും അന്യായമയതുമായ മാര്‍ഗങ്ങള്‍ അവലംബിക്കുമ്പോള്‍ കൂടുതല്‍ പ്രശ്നങ്ങളില്‍ ചെന്ന് ചാടുകയും രക്ഷപെടാനാവാത രീതിയിലാവുകയും ചെയ്യുന്നു.

വിജ്ഞാനവും സ്വഭാവദാര്‍ഢ്യവും ചേരുമ്പോള്‍ നാം ശക്തരാവുന്നു.

ഖുർആൻ നമ്മെ അഭിമാനത്തോടെ ജീവിക്കാന്‍ പ്രാപ്തരാക്കുന്നു.

തക്ക സമയത്ത് പ്രകടിപ്പിക്കുന്ന അറിവ് വിജ്ഞാനമാണ്.

ഈമാൻ കൈകൊള്ളുന്നത്‌ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനു തുല്ല്യമാണ്.

എന്താണ് ശരിയെന്നു കണ്ടുമനസിലാക്കിയിട്ടും അത് ചെയ്യാതിരിക്കുന്നത് ബോധ്യമില്ലാത്തത് _ യഖീനില്ലാത്തതു  - കൊണ്ടാണ്.

നാം സ്വയം വിലയിരുത്തുന്നത് നമ്മുടെ ഉദ്ദേഷങ്ങളുടെ അടിസ്ഥാനത്തിലാണ്; ലോകം വിലയിരുത്തുന്നത് നമ്മുടെ പ്രവര്‍ത്തങ്ങളുടെ അടിസ്ഥാനത്തിലാണ്.

സദുദ്ദേശത്തിനു പിന്നാലെ പ്രവൃത്തിയും വേണം.

No comments:

Post a Comment