ഇരുട്ടില്‍ നിന്ന് കൂടുതല്‍ ഇരുട്ടിലേക്കുള്ള പ്രയാണം' എന്ന് പാഠഭേദം വരുത്തി പുനര്‍നിര്‍വചിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ള അധൂനീക ഭൌധീക വിദ്യാഭ്യാസത്തിനിള്ളത്.
വിദ്യാഭ്യാസത്തെ `വിദ്യ അഭ്യാസ' മാക്കി പരിവര്‍ത്തിപ്പിച്ചിട്ട് കൊണ്ടുള്ള കോട്ടം ഇന്ന് കാണാൻ കഴിയുന്നതാണ്. വിദ്യ അഭ്യാസ മാക്കി മാറിയപ്പോൾ സമൂഹത്തില്‍ പരത്തുന്ന ഇരുട്ടിന്റെ ആഴം മനസ്സിലാക്കാനുള്ള യുവപ്രതിഭകളെ പ്രതികരണമാപിനിയായി കണക്കാക്കാം.
വിദ്യാഭ്യാസം=പണസമ്പാദനം, വിദ്യാഭ്യാസം=തന്റെ സ്വാര്‍ഥതയുടെ സഫലീകരണം എന്നിങ്ങനെയുള്ള ദുരന്ത ഭൂമികയിലേക്ക് വിദ്യാഭ്യാസം വഴിതിരിഞ്ഞുപോയതിന് പഠിക്കുന്നവരും പഠിപ്പിക്കുന്നവരും രക്ഷിതാക്കളുടെ വിദ്യാഭ്യാസ സമ്പ്രദായവുമെല്ലാം കുറ്റക്കാരാണ്.
അറിവാളന്മാരുടെ അറിവില്ലായ്‌മയും അവിവേകവും അതിക്രമങ്ങളും കൊണ്ട് ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അശുഭവാര്‍ത്തകളാല്‍ സമൃദ്ധമാണ്.
ധാര്‍മികത, ആത്മീയത എന്നൊക്കെ പറയുന്ന കാര്യമാണ് പ്രഥമ പ്രധാനം. എന്നാല്‍ ഇന്നത്തെ വിദ്യാഭ്യാസത്തില്‍ തീരെ അവഗണിക്കുകയും അവമതിക്കുകയും ചെയ്യപ്പെടുന്നതും ഈ തലം തന്നെയാണ്. ബുദ്ധിയും പഞ്ചേന്ദ്രിയങ്ങളും മാത്രം മതി വിദ്യ നേടാന്‍ എന്ന് തീരുമാനിച്ചപ്പോഴാണ് വെളിച്ചത്തിലേക്കുള്ള പ്രയാണമാകേണ്ട വിദ്യാഭ്യാസം കൂടുതല്‍ ഇരുട്ടിലേക്ക് മനുഷ്യനെ നയിക്കുന്ന `വിദ്യാ അഭ്യാസ'മായി മാറിയത്.
No comments:
Post a Comment