പരിസ്ഥിതിയുമായി
ബന്ധപ്പെട്ട് ഖുർആൻ നല്‍കുന്ന നിര്‍ദേശങ്ങളുടെ
സത്തയുംസാരവും പരിഗണിക്കുമ്പോള്‍ , ശിശു പരിപാലനം, മാതൃത്വ പരിപാലനം, കുടുംബ
പരിപാലനം എന്നൊക്കെ പ്രയോഗിക്കുന്നതുപോലെ. ‘പരിസ്ഥിതി സംരക്ഷണം’ എന്നതിന്റെ വിവക്ഷ
പരിസ്ഥിതിയെ ദുഷിപ്പിക്കുകയോ മലിനപ്പെടുത്തുകയോ ചെയ്യാതെ സംരക്ഷിക്കുക
എന്നാണെങ്കില്‍, പരിസ്ഥിതിയെ കൂടുതല്‍ മെച്ചപ്പെടുത്തുകയും പോഷിപ്പിക്കുകയും
പ്രതീക്ഷിത ലക്ഷ്യത്തിലേക്കെത്തിക്കുകയും അതിനെ അപകടപ്പെടുത്തുന്ന ദൂഷണത്തിന്റെയും
മലിനീകരണത്തിന്റെയും എല്ലാതരം പ്രവണതകളെയും പ്രതിരോധിക്കുകയുമാണ് പരിസ്ഥിതി പരിപാലനം
കൊണ്ട് വിവക്ഷിക്കുന്നത്.
അല്ലാഹുവിന്റെ
സൃഷ്ടിയായ പ്രകൃതിക്ക് രണ്ട് മൗലിക സവിശേഷതകളുണ്ട്. ഒന്ന്: അത് മനുഷ്യ നന്മയും
സേവയും ലക്ഷ്യം വെച്ചാണ് സംവിധാനിക്കപ്പെട്ടിരിക്കുന്നത്. രണ്ട്: പരിസ്ഥിതിയിലെ
വ്യത്യസ്ത ഘടകങ്ങള്‍ പരസ്പരം സഹകരിച്ചാണ് നിലകൊള്ളുന്നതും പ്രവര്‍ത്തിക്കുന്നതും.
പരിസ്ഥിതിയിലെ ഓരോ
ഘടകത്തിനും മനുഷ്യനുല്പെടെ ജീവലോകത്ത് ഏതൊരു ധര്‍മ്മമാണോ നിര്‍വ്വഹിക്കാനുള്ളത്,
അത് സാധ്യമാകത്തക്ക വിധം, മറ്റുള്ളവയാല്‍ അതിക്രമിക്കപ്പെടാതെയും മറ്റുള്ളവയെ
അക്രമിക്കാതെയും മറ്റുവള്ളവയ്ക്ക് കൊടുത്തും മറ്റുള്ളവയില്‍ നിന്ന് സ്വീകരിച്ചും
മുന്നോട്ട് പോകാന്‍ പ്രകൃതിയെ നാം സഹായിക്കേണ്ടതുണ്ട്. പ്രകൃതിയിലെ ജീവ നിര്‍ജീവ
വസ്തുക്കളെല്ലാം തന്നെ അല്ലാഹുവെ പ്രണമിക്കുന്നവയും പ്രകീര്‍ത്തിക്കുന്നവയുമാണ്.
മനുഷ്യരെ പോലെ അവയും അല്ലാഹുവിന്റെ സൃഷ്ടികളാണ്.
ആത്മ സംസ്‌കരണമെന്നാല്‍
പരമസത്യവുമായി സത്യസന്ധമായ ബന്ധം സ്ഥാപിക്കലും സൃഷ്ടികളുമായി സല്‍സ്വഭാവത്തോടെ വര്‍ത്തിക്കലുമാണ്.
പരിസ്ഥിതി സൃഷ്ടിയാണെന്നതില്‍ സംശയമില്ല. ‘സല്‍സ്വഭാവങ്ങളുടെ പൂര്‍ത്തീകരണത്തിനു
മാത്രമായാണ് അല്ലാഹു മനുഷ്യനെ നിയോഗിതനാക്കി യിരിക്കുന്നത്.
إِنَّ اللَّهَ مَعَ
الَّذِينَ اتَّقَواْ وَّالَّذِينَ هُم مُّحْسِنُونَ
‘നിശ്ചയം,
ഭക്തികൈകൊള്ളുകയും സുകൃതങ്ങളാചരിക്കുകയും ചെയ്യുന്നവരാരോ, അവരുടെ കൂടെയാകുന്നു
അല്ലാഹു’ (അന്നഹ്ല്‍:128)
أَرَأَيْتَ الَّذِي يُكَذِّبُ بِالدِّينِo فَذَلِكَ الَّذِي يَدُعُّ
الْيَتِيمَo وَلا يَحُضُّ عَلَى طَعَامِ الْمِسْكِينِ
فَوَيْلٌ لِّلْمُصَلِّينَo
الَّذِينَ هُمْ عَن صَلاتِهِمْ سَاهُونَo الَّذِينَ هُمْ يُرَاؤُونَo
وَيَمْنَعُونَ الْمَاعُونَ
سورة الماعون7- 1
لَّيْسَ الْبِرَّ أَن تُوَلُّواْ وُجُوهَكُمْ
قِبَلَ الْمَشْرِقِ وَالْمَغْرِبِ وَلَكِنَّ الْبِرَّ مَنْ آمَنَ بِاللَّهِ
وَالْيَوْ
مِ الآخِرِ وَالْمَلائِكَةِ
وَالْكِتَابِ وَالنَّبِيِّينَ وَآتَى الْمَالَ
عَلَى حُبِّهِ ذَوِي الْقُرْبَى وَالْيَتَامَى
وَالْمَسَاكِينَ وَابْنَ السَّبِيلِ وَالسَّائِلِينَ وَفِي الرِّقَابِ وَأَقَامَ
الصَّلاةَ وَآتَى الزَّكَاةَ وَالْمُوفُونَ بِعَهْدِهِمْ إِذَا عَاهَدُواْ
وَالصَّابِرِينَ فِي الْبَأْسَاء وَالضَّرَّاء أُوْلَئِكَ الَّذِينَ صَدَقُوا وَأُولَئِكَ
هُمُ الْمُتَّقُونَ وَحِينَ الْبَأْسِ
177 سورة البقرة
ദീനെന്നാല്‍
പെരുമാറ്റമാണ് അല്‍ മാഊന്‍ 1-7 സൂക്തങ്ങളും പുണ്യത്തെക്കുറിച്ച യഹൂദ കാഴ്ചപ്പാടിനെ
ഭര്‍ത്സിച്ചു കൊണ്ടവതരിച്ച അല്‍ ബഖറഃ 177ാം സൂക്തവും നമുക്ക്
മനസ്സിലാക്കിത്തരുന്നത് സൃഷ്ടികളുമായുള്ള നല്ല ബന്ധമാണ് ദീനെന്നാണ്.
No comments:
Post a Comment