Wednesday, 24 July 2013

പലിശ അഥവാ ലാഭം.



ആധുനിക സാമ്പത്തിക ഇടപാടുകളില്‍ നമ്മെ ഏറെ വിഷമവൃത്തത്തിലാഴ്ത്തുന്ന ഒരു മേഖലയാണ് രിബ, അഥവാ, പലിശ അഥവാ ലാഭം. 

ആധുനിക സാമ്പത്തിക ഇടപാടുകളില്‍ കൊടുക്കുന്നവനും വാങ്ങുന്നവനും ഒരുപോലെ ആഗ്രഹിക്കുന്നത് കേവലം പരമാവധി ലാഭം മാത്രമാണ് . പരസ്പരം സംതൃപ്തിയോ പരസ്പരമുള്ള സേവനമയോ കരുതുന്നില്ല .

ഇടത്തരം വ്യാവസായിക സാമ്പത്തിക സംരഭങ്ങള്‍ മുതല്‍ വന്‍കിട സംരഭങ്ങളില്‍ വരെ ലാഭത്തിന്റെ നീരാളിപ്പിടുത്തങ്ങള്‍ നമ്മെ വിടാതെ പിന്തുടരുന്നുണ്ട്. ഇന്ന് നിലവിലുള്ള ലാഭം ( പ്രോഫിറ്റ് ) തന്നെയാണോ ഖുർആൻ ശക്തമായി നിരോധിച്ച രിബാ അഥവാ ( പലിശ )?

‘അല്ലാഹു കച്ചവടം അനുവദിക്കുകയും പലിശ ( രിബാ- വര്ധനവുണ്ടാക്കുന്നത് എന്താണോ അത്- ) നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു കച്ചവടവും വായ്പയും തുടങ്ങിയ ഇടപാടുകളെല്ലാം ഖുർആൻ  അനുവദനീയമാക്കി. ഏറ്റവും നല്ല ഉപജീവനമാര്‍ഗവും അധ്വാനവും  കച്ചവടമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. 


കച്ചവടവും വായ്പയുമെല്ലാം പരസ്പര സഹായവും , സേവനവുംആകുംബോഴേ പിടിച്ചുപറി, മോഷണം, വേശ്യാവൃത്തി, കരിഞ്ചന്ത, പൂഴ്തി വെപ്പ് വഞ്ചന തുടങ്ങിയ തരം താഴ്ന്ന വിക്രയ കവഴികളെല്ലാം  നിശിദ്ധമാക്കി യിരിക്കുന്നു എന്നതിന് പ്രസക്തിയുള്ളൂ. മറിച്ചു ലാഭം മാത്രമാണ് ലക്ഷ്യമെങ്കിൽ മേല്പറഞ്ഞതെല്ലാം ലാഭം അല്ലങ്കിൽ വില  കൂടുന്നതും കുറയുന്നതുമാനുസരിച്ച്ചു വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും എന്ന് മാത്രമേയുള്ളൂ. പ്രമാണങ്ങളുടെ അടിസ്ഥാനത്തിലല്ല വിശേഷ ബുദ്ധി കൊണ്ട് ആലോചിച്ചാല്‍ തന്നെ ഇക്കാര്യങ്ങൾ ആര്‍ക്കും വ്യക്തമാവും.


ധര്‍മത്തിന്റെയും ധര്‍മ്മശാസ്ത്രങ്ങളുടെയും നിയമസംഹിതകളുടെയം അസടിസ്ഥാനത്തിലും വിശേഷ ബുദ്ധി കൊണ്ടും  തന്നെ നൂറ്റാണ്ടുകളായി മാനവ  സമൂഹം  അമിത ലാഭം - പലിശ - വ്യക്തമായി അകലം പാലിച്ചു പോരുന്നു. ഇവ നിയമപരമായി നിരോധിക്കുക മാത്രമല്ല വ്യക്തമായ പരിഹാര മാര്‍ഗം കൂടി നിര്‍ദ്ദേശിച്ചു നല്‍കി എന്നതാണ് ഇവ്വിഷയമായി ഖുർആന്റെ നിലപാടുകളെ വ്യതിരിക്തമാക്കന്നത്. മേല്‍പറഞ്ഞ ധനാഗമ മാര്‍ഗങ്ങളില്‍  ഏറ്റവും ക്രൂരിമായതാണ്  പലിശ പരിധിവിട്ട ലാഭം അതാണ്‌ പലിശ അതായത് ( സെവനമനൊഭാവമിലാത്ത എല്ല്ലാ ഇടപാടുകളും, അത് കച്ചവടമാകട്ടെ , ഉധ്യൊഗമാകട്ടെ , തൊഴിലാകട്ടെ , അധ്വാനമാകട്ടെ , ഭരണവിർവഹകണമാകട്ടെ, എതുമായാലും പരസപരം തൃപ്തിയും സേവനവും അല്ലങ്കിൽ അത് കൊണ്ട് നേടുന്നവ പലിശ പോല്ലെയാണ് എന്നർത്ഥം.) . അതിനെ  കുറിച്ചാണ് നാമിവിടെ വിഷകലനം ചെയ്യുന്നത്.

രാവും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ ധനങ്ങള്‍ ചെലവഴിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് രക്ഷിതാവിങ്കല്‍ അവരഹ്ഹിക്കുന്ന പ്രതിഫലമുണ്ട് അവര്‍ക്ക്. അവര്‍ക്ക് ഭയമേതുമില്ല. അവര്‍ ദുഃഖിക്കേണ്ടതുമില്ല.  പലിശ -ലാഭം- ഭക്ഷിക്കുന്നവന്‍  പിശാചു ബാധയെറ്റവനെപൊലെയായിരിക്കും  എഴുന്നേല്‍ക്കുന്നത് (വേച്ച് വേച്ച്). കച്ചവടവും പലിശ പോലെത്തന്നെ കേവലം ലാഭം മാത്രം ഉദ്ദേശിച്ചത് കൊണ്ടാണ് അവര്‍ക്കീഗതി വന്നു പെട്ടത്. അല്ലാഹു പരസ്പര സേവനവും ഇടപാടുകളിലെ ത്രിപ്തിയുമാണ് അനുവദനീയമാക്കുകയും  പലിശ ( വസ്തുവിന്റെ യഥാർത്ത മൂല്യം കഴിച്ചു വരുന്ന എതുവിലയും ( ലാഭം - വര്ധനവ്‌ -) നിഷിമാക്കുകയും ചെയ്തിരിക്കുന്നു. ഒരാള്‍ക്ക് തന്റെ രക്ഷിതാവിന്റെ പക്ക്‌ലല്‍ നിന്നുള്ള ഉപദേശം വന്നു കിട്ടുകയും (പലിശയടപാടില്‍ നിന്ന്) അവന്‍ വിരമിക്കുകയും ചെയ്താൽ. അവന്റെ കാര്യം അല്ലാഹുവിങ്കലാകുന്നു. ഇനി ആരെങ്കിലും (പലിശ ഇടപാടിലേക്ക്) മടങ്ങുന്നുവെങ്കില്‍ അവരാകുന്നു നരകാവകാശികള്‍. അവരതില്‍ ശാശ്വതവാസികളായിരിക്കും.( ഖുർആൻ  )

No comments:

Post a Comment