ദീൻ കേവലം ആചാരങ്ങളുടെയും
അനുഷ്ഠാനങ്ങളുടെയും ആകെത്തുകയല്ല. വ്യക്തിയുടെയും സമൂഹത്തിന്റെയും സുരക്ഷ കൂടി ഉറപ്പുവരുത്തുന്ന
ദര്‍ശനമാകുന്നു അത്.
വിശ്വാസം വാദിക്കുക , നമസ്കാരം
നിർവഹിക്കുക , നോമ്പ് നോല്ക്കുക , സക്കാത്ത് കൊടിക്കുക , ഹജ്ജു ചെയ്യുക തുടങ്ങിയ ശാരീരിക
പ്രവർത്തനങ്ങൾ നല്കി പീഡിപ്പിക്കലല്ല ശരീഅത്ത് നിയമങ്ങളുടെ ലക്ഷ്യം. അവരെ സംസ്കരിക്കുന്നതിനു
വേണ്ടിയുമല്ല. സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ്.
വിശ്വാസം പ്രചരിപ്പിക്കുക
( സത്യം പരസ്പരം ഉപദേശിക്കുക ) , അഞ്ചു സമയങ്ങളിൽ
നമസ്കാരം നിർവഹിക്കുക , റംസാനിൽ നോമ്പ് നോല്ക്കുക , സമ്പത്തിനു അനുഗ്രഹീതരായവർ സക്കാത്ത്
കൊടുക്കുക , കഉബയിലും അരഫയിലും എത്തി ഹജ്ജു ചെയ്യുക തുടങ്ങിയ ഒരു ചിട്ടപ്പെടുത്തൽ പ്രാവചകൻ
നിര്‍ദേശിച്ചതിന്റെ പിന്നില്‍ സമൂഹസുരക്ഷയെന്ന ലക്ഷ്യം കണ്ടെത്താന്‍ കഴിയും. ഒരു പ്രദേശത്തെ
ജനങ്ങള്‍ കൂട്ടമായി നടപ്പിലാക്കാന്‍ ആവശ്യപ്പെട്ടതിന്റെ യുക്തിയും മറ്റൊന്നല്ല.
സത്യത്തില്‍ അല്ലാഹുവിന്റെ അടിമയായിരിക്കുന്നതിനു വലിയ പ്രത്യേകതയൊന്നും
കല്പ്പിക്കേണ്ടതില്ല എന്ന് തോന്നും വിധത്തിലാണ് മനുഷ്യ സമൂഹത്തിലുള്ള
വ്യക്തികളുടെ പ്രവര്‍ത്തനങ്ങളുടെ വ്യാപനം.
അല്ലാഹുവിന്റെ അടിമയായിരിക്കുന്നതിൽ അഹങ്കരിചിരിക്കുന്നത് കൊണ്ടാണ്
ഇന്ന് ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും ലോകത്തിലെ വിവിധ അടിമ
വര്‍ഗങ്ങള്‍ അതൊന്നും അറിയാതെ അടിമകളായി പണിയെടുത്തുകൊണ്ടിരുന്നു.
അതാതു ദേശത്തെ ഭരണകൂടങ്ങൾ തന്നെ അവരെക്കൊണ്ട് പണിയെടുപ്പിക്കാന്‍ നേതൃത്വം
നല്കി. കൊല്ലാന്‍ പോലും ഉള്ള അധികാരത്തോടെ ഉടമകള്‍ വലിയ ഒരു ജനതയെ സ്വന്തം
ഇഷ്ട്ടങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കാനുള്ളതാണെന്ന് ധരിച്ച് വശായി ജീവിതം
ആസ്വദിച്ചു കൊണ്ടിരിക്കുന്നു.
ഞാന്‍ ആരുടെയും അടിമയല്ല, സ്വന്തം ജീവിതത്തെ സ്വയം നിര്‍ണ്ണയിക്കാന്‍
കരുത്തുള്ള ഒരു മനുഷ്യ ജീവിയാണെന്ന് താനെന്നു വാദിക്കുന്നവർ മറ്റു പല സൃഷ്ട്ടികളുടെയും
അടിമയാവുക അനിവാര്യമായിതീരുകയാണ് ചെയ്യുന്നത്,
രാഷ്ട്രീയമായോ സാമൂഹികമായോ അടിമത്തം നമുക്കിടയില്‍ ഇന്ന്
നിലനില്ക്കുന്നില്ല എന്ന് നമുക്ക് വിശദീകരിക്കാനാകും. ജാതിയുടെ പിന്‍ബലത്തില്‍
നിലനിന്നിരുന്ന അടിമത്തത്തെ നമ്മള് തുടച്ചു മാറ്റിക്കഴിഞ്ഞു എന്ന് നിങ്ങള്‍ക്ക്
വേണമെങ്കില്‍ പ്രസംഗിക്കാം. പക്ഷെ, ഓരോ ഭരണ നിർവഹനത്തിന്റെയും മുന്നില്‍ ഭവ്യതയോടെ,
മുതുക് അല്‍പ്പം വളച്ച്, ഭാവിയില്‍ തനിക്കു കിട്ടേണ്ട ചില ജീവിതാവശ്യങ്ങൾക്കും
തുടര്‍ന്നും ഉണ്ടാകാന്‍ പോകുന്ന അരക്ഷിതാവസ്ഥയെ ഭയന്നും അതിരുകളൊന്നുമില്ലാതെ
അടിമയുടെയും ഉടമയുടെയും മനസ് നമ്മുടെ സാമൂഹിക വ്യവഹാരങ്ങളില്‍ ഇന്നും
നിലനില്‍ക്കുന്നുണ്ടെന്ന് സ്വയം ചിന്തിക്കുമ്പോൾ ബോധ്യപ്പെടുന്നതാണ്.
ചില കാലങ്ങളിലും സമൂഹങ്ങളിലും മാത്രം നിലനിന്നിരുന്ന ഒരു പ്രതിഭാസമല്ല ഇത്. ആധുനിക ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ അടിമത്തം നേരിട്ട് പഴയ അടിമത്തത്തിന്റെ രൂപ ഭാവങ്ങളോടെ തന്നെ നിലനില്‍ക്കുന്ന പല ഇടങ്ങളും ഉണ്ട്. ഗവ്ർമെന്റിന്റെയും, സര്കാരിന്റെയും നിയമ നടപടികളാലും മനുഷ്യക്കടത്തും ലൈംഗികത്തൊഴിലും കുട്ടികളെ കൊണ്ടുള്ള വീട്ടുവേലയും ഒക്കെ വ്യാപാരത്തിന്റെയും ശാരീരിക പീഡനത്തിന്റെയും ഒക്കെ തലങ്ങളില്‍ നിന്നുകൊണ്ട് അടിമത്തം ഭൂമിയില്‍ നിന്നും അപ്രത്യക്ഷമായിട്ടില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നുണ്ട്.
സാമൂഹിക ജീവിതത്തിന്റെ സകല മേഖലകളിലും ഔദ്യോഗികമായി മുകളില്‍ നില്ക്കുന്നവര് തങ്ങള്‍ക്കു കീഴിലുള്ളവരുടെ ജീവിതത്തിനു മേല്‍ ഇങ്ങനെ തന്നെ അധികാരം പ്രയോഗിക്കുന്നത് കാണാം. സര്‍ക്കാര്‍ സംവിധാനത്തിലും സ്വകാര്യ തലങ്ങളിലും ആയി നിലനില്‍ക്കുന്ന ഏതു തൊഴില്‍ മേഖലകളിലും നമുക്ക് ഈ ബലാബലം കാണാം.
ഓരോ മനുഷ്യനും തന്റെ താഴെ തട്ടില്‍ ഔദ്യോഗികമായി നിലനില്ക്കുന്നര്ക്ക് മേലെ ഈ പറഞ്ഞ ബലം പ്രയോഗിക്കുകയും തനിക്ക് മേലെ ഉള്ളവരില്‍ നിന്നും ഇത്തരം ഇടിച്ചുതാഴ്ത്തലുകള് സ്വീകരിക്കാന്‍ നിരന്തരം തലകുമ്പിട്ട് നില്‍ക്കുകയും ചെയ്യും. മുകള്‍ തട്ടില്‍ നില്‍ക്കുന്നയാളാണ് തന്റെ ജീവിതത്തിന്റെ നിലനില്‍പ്പിന് ആധാരം എന്ന തോന്നല്‍ ഓരോ മനസിലും ആഴത്തില്‍ വേരോടിയിരിക്കുന്നത് നമുക്കു തിരിച്ചറിയാനാകും. ഒരു തരത്തില്‍ പറഞ്ഞാല്‍ ഓരോ മനസിലും ഓരോ അടിമയും ഉടമയും ഉണ്ടെന്നു കാണാം.
മനുഷ്യന്റെ അടിസ്ഥാന മാനസിക ഭാവത്തെ സംതൃപ്തിപ്പെടുത്തുന്ന ഒരു ഘടകത്തെ ഉപയോഗപ്പെടുത്തികൊണ്ടാണ് അടിമത്ത വ്യവസ്ഥിതി മനുഷ്യ സമൂഹങ്ങളില്‍ നിലനിന്നു പോന്നത്. നിയമങ്ങള്‍ കൊണ്ട് നിരോധിച്ചാലും, മനുഷ്യത്തത്തെ കുറിച്ച് എത്ര വലിയ പ്രസംഗങ്ങളും ബോധവല്‍ക്കരണ പരിപാടികളും നടത്തിയാലും, ഒരിക്കലും തൂത്താല്‍ പോകാത്തമട്ടില് ചില മാനസിക വഴികള്‍ അടിമത്തത്തെ വ്യത്യസ്ത രൂപഭാവങ്ങളില്‍ നിലനിര്‍ത്തിക്കൊണ്ടിരിക്കാന്‍ പാകത്തിനാണ് പുത്തൻവിദ്യാഭ്യാസ രീതി നടത്തികൊണ്ടിരിക്കുന്നത്. എത്രമാത്രം പാശ്ചാത്യവല്ക്കരിക്കപ്പെട്ടതാണ് നമ്മുടെ വിദ്യാഭ്യാസ രീതി എങ്കിലും അടിസ്ഥാനപരമായി അടിമ , ഉടമ പാരമ്പര്യത്തിന്റെ ബലത്തില്‍ രൂപം കൊണ്ടിരിക്കുന്നതാണ് അധൂനീക പഠന വ്യവസ്ഥ.
അല്ലാഹു നമ്മുടെ ജീവനുമായി ചെർന്നാണിരിക്കുന്നത്. സൃഷ്ടാവും സൃഷ്ടിയും തമ്മിലുള്ള ബന്ധം. ആയിരം സൂര്യന്മാരും ചന്ദ്രന്മാരും ഒരുമിച്ചു വിരിഞ്ഞാലും നമ്മുടെ ഉള്ളില്‍ നിന്നും അകന്നു പോകുന്നതല്ല അജ്ഞാനത്തിന്റെ ഇരുട്ട്. അല്ലാഹുവിന്റെ കാരുണ്യം കൊണ്ട്, അനുഗ്രഹം കൊണ്ട് മാത്രം അകറ്റപ്പെടുന്നതാണ് അത് എന്ന് നമ്മുടെ അനുഭവങ്ങൾ നമ്മെ നൂറ്റാണ്ടുകളിലൂടെ പഠിപ്പിച്ചുകൊണ്ടിരുന്നു.
അധികാരം കൂടിയവന് സ്വാഭാവികമായും അധികാരത്തിന്റെ നിലവാരത്തില്‍ താഴെ നില്ക്കുന്ന വ്യക്തിയെ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കും അവന്റെ ജീവിതാവശ്യങ്ങള്‍ക്കും ഒരു അടിമയെപ്പോലെ തന്നെ പെരുമാരേണ്ടി വരും. ചില ആവശ്യങ്ങൾതെടുന്നവന് മുന്നില്‍ അത് പകര്‍ന്നു നല്കാന് ബാധ്യതയോടെ നില്ക്കുന്നവന് ശരിക്കും ഒരു അടിമയുടെ മാനസികാവസ്ഥ ഉള്ളില്‍ പേറുന്നുണ്ട്.
മരണത്തെ മുഖാമുഖം കാണുന്ന സന്ദര്‍ഭങ്ങളിലാണ് ജീവിതം ഒരു ഫ്ളാഷ്ബാക്ക് സിനിമപോലെയാണെന്നു തോന്നുന്നത്. അക്കാലമത്രെയും ഓടിക്കിതച്ചെത്തിയ വഴികളില്‍ കണ്ടിട്ടും കാണാതെപോയ പല ദൃശ്യങ്ങളും മിന്നല്േവഗത്തില് ഓര്‍മ്മയിലേക്കെത്തുന്നത് കാണാം. അജ്ഞാതനായ ഒരു കൊലയാളി അലയുന്നുണ്ടെന്ന ചിന്ത ഏതൊരു മനുഷ്യശാസ്ത്രത്തിനും ന്യായീകരിക്കുവാന്‍ സാധിക്കാത്തവിധം ജീവിതാനുഭവങ്ങൾ അസ്വസ്ഥതകള്‍ നിറയ്ക്കുന്നു.
No comments:
Post a Comment