മനസ്സിന്റെ സ്വാതന്ത്ര്യം
സൃഷ്ടാവിനല്ലാതെ സൃഷ്ട്ടിക്കു അടിയറവയ്ക്കരുത്. മനസ്സിനെ സൃഷ്ട്ടികൾക്ക് അടിയറവെക്കുന്നത്
യാന്ത്രികത സൃഷ്ടിക്കുന്നു.
സ്മരണകളുടെയും അനുഭവങ്ങളുടെയും
ഫലമാണ് ചിന്ത.
ലാളിത്യമുള്ളിടത്ത് സംഘര്‍ഷമില്ല;
പ്രയാസം തുടങ്ങുബോൾ സംഘര്‍ഷമുണ്ടാകുന്നു. ലാളിത്യം സത്യാവസ്ഥയിലേക്കുനയിക്കുന്നു.
ഒരുവനിൽ ‘എന്നെ’, ‘എന്റെ’
എന്ന അഹങ്കാരം അപ്രത്യക്ഷമാകണം. എന്നതിന്റെ സമ്പൂര്‍ണത്യാഗമാണ് എല്ലാം സൌന്ദര്യക്ഷമമാക്കുന്നത്. സൗന്ദര്യമെന്നാല്‍ പ്രപഞ്ചത്തിലെ യധാര്ത്ത
സത്യങ്ങൾ എന്നര്‍ത്ഥം. അതിനാൽ ഓരോ മനുഷ്യമനസ്സിലുമാണ് മാറ്റം വരേണ്ടത്.
ആദ്യ കാല്‍വയ്പുതന്നെയാണ്
അവസാനത്തെ കാല്‍വയ്പ്. ഇതിനുള്ള ആദ്യകാല്‍വയ്പാണ് മരണം. മനുഷ്യനിലെ തിന്മകളെ രാഷ്ട്രീയസംവിധാനങ്ങള്‍ക്കോ
സംഘടിതമതങ്ങള്‍ക്കോ പരിവര്‍ത്തനപ്പെടുത്താനാവില്ല. ഞാനും നിങ്ങളും ഓരോ മനുഷ്യനും മാറേണ്ടിയിരിക്കുന്നു.
ഞാനും നിങ്ങളും മറ്റുള്ളവരും ഇപ്പോള്‍ എന്താണോ അത് പൂര്‍ണമായും നശിക്കേണ്ടിയിരിക്കുന്നു
അതായിരിക്കട്ടെ നിങ്ങളുടെ യഥാർത്ത മരണം.
അച്ചടക്കമെന്നാല്‍
അനുസരിക്കുക, നിയന്ത്രിക്കുക, മര്‍ദ്ദിച്ചൊതുക്കി നിര്‍ത്തുക എന്നല്ല; അച്ചടക്കത്തിനര്‍ത്ഥം
പഠിക്കുക എന്നാണ്. ഏതൊരു വസ്തു എവിടെ എങ്ങിനെ എപ്പോഴെല്ലാം വക്കണമോ അപ്രകാരം ശരിയായി
സ്ഥാപിക്കുന്നതിനാണ് അച്ചടക്കം എന്നത് കൊണ്ട് ഉദേശിക്കുന്നത് .
ആകൃതികൊണ്ട്
ചെറുതാണെങ്കിലും വിഷയത്തിന്റെ ഗൗരവംകൊണ്ടും പ്രതിപാദനത്തിന്റെ വൈശദ്യംകൊണ്ടും പ്രൗഢമായ
ഒരു ഒരു വേദഗ്രന്ധമാണ് ഖുർആൻ.
അധൂനീക ബൗധീക ശാസ്ത്രം എത്രതന്നെ പുരോഗമിച്ചാലും ഖുർആൻ പ്രായോഗീകമാക്കിയാലല്ലാതെ
ജീവിതം ശാന്തിപൂര്‍ണ്ണമായിരിക്കുകയില്ല. കേവലം ഒരുവിശ്വാസത്തെക്കുറിച്ചല്ല ഇവിടെ സൂചിപ്പിക്കുന്നത്.
മനസ്സിന് പ്രശാന്തതനല്‍കുന്ന ജീവിതചര്യകളെല്ലാം ഇാ മേഖലയില്‍വരും.
ലോകത്തില്‍
എത്രയോ ഗ്രന്ഥങ്ങളുണ്ട്്. ഓരോന്നും ഓരോ വിഷയത്തെക്കുറിച്ചു പറയുന്നു പാശ്ചാത്യരീതിയിലാണ്
നമ്മുടെ പഠനങ്ങള്‍. വേഷം, ‘ഭാഷ, ജീവിതം എന്നിവയിലും അവരെയാണ് നാം അനുകരിക്കാന്‍ ശ്രമിക്കുന്നത്.
പാശ്ചാത്യാനുകരണം കൂടുതലായിരിക്കുന്നു. ഇതൊക്കെ കാരണമായി നമ്മുടെ ജീവതത്തിത്തിന്നാധാരമായ
ഗ്രന്ഥം എന്ത് പറയുന്നു എന്നു ചോദിച്ചാല്‍
മറുപടി പറയാന്‍ കഴിയാത്ത നിലയാണിന്ന്.
ജീവിതത്തിൽ
പ്രതിപ്രയോജനം നോക്കിയല്ല ഒന്നും ചെയ്യേണ്ടത്. ജീവിത യാഥാർത്യങ്ങൾ തന്നെയാണതിന്റെ പ്രയോജനം.
‘ഖുർആൻനീക സംസ്‌കാരത്തിന്റെ
പിന്‍തുടര്‍ച്ചക്കാരായ നാം ഇങ്ങനെ ഇരുന്നാല്‍ മതിയോ? പണത്തിന്റെ പിന്നാലെ ഇങ്ങനെ പറന്നാല്‍
മതിയോ? ‘ഖുർആൻ അറിഞ്ഞാല്‍ പണം കിട്ടുമോ?’ എന്നാണ് ചിലര്‍ ചോദിക്കുന്നത്. അതുകൊണ്ടാണീ
ഗതിവന്നത്.
വാസ്തവത്തില്‍
പണം സമ്പാദിക്കുന്നതും ജീവിതം കൊണ്ടുനടക്കുന്നതും സംസ്‌കാരം ഉള്‍ക്കൊണ്ടു ജീവിച്ച്
ധന്യത നേടാനാണ് പ്രതിപ്രയോജനം നോക്കിയല്ല ഒന്നും ചെയ്യേണ്ടത്.
ജീവിതം എന്നാലെന്ത് എന്ന ചോദ്യത്തിനുത്തരം തരികയാണ് ഖുർആൻ.
എളുപ്പത്തില്‍
സംതൃപ്തരാ കണം എന്നതിനാലാണ് നാം ഏതെങ്കിലും സങ്കല്പത്തിലോ
സിദ്ധാന്തത്തിലോ വിശ്വാസത്തിലോ വേഗം അകപ്പെട്ടു പോകുന്നു. നാം ഒരുത്തരം കണ്ടത്തെന്നു,
എന്നാല്‍ അതു ശരിയായ ഉത്തരമല്ല.
പ്രതിസന്ധികളും പ്രശ്‌നങ്ങളും കൂടിക്കൊണ്ടിരിക്കുന്ന നമ്മുടെ ലോകത്തില്‍ തികച്ചും
ഒരു ധാര്‍മ്മികതയും നടപടിക്രമവും സമഗ്രമായ ജീവപ്രക്രിയയുടെ ധാരണയില്‍നിന്നുള്ള ഒരു
പ്രവര്‍ത്തനവും ഖുർആന്റെ പുനർവായനയിലൂടെ നാം പരിവര്തിക്കാപ്പെടെണ്ടത് ഒരടിയന്തരാവശ്യമാണെന്ന്
തീര്‍ച്ച.
തലമുറയെ ഞെരുക്കുന്ന
ജീവിതസംഘട്ടനങ്ങളും മനഃക്ലേശങ്ങളും ക്ഷണികസുഖങ്ങളും ശാരീരികവിപത്തുകളും മരണഭീതിയും
മാനസികമായ കോട്ടങ്ങളും നാം തികച്ചും ചെറുപ്പമായിരിക്കുമ്പോള്‍ നമ്മില്‍ മിക്കവരെയും
ഒരുപക്ഷേ, ബാധിക്കുന്നില്ല. ഭാഗ്യവശാല്‍, നാം ചെറുപ്പക്കാരായിരിക്കുമ്പോള്‍ നമ്മിലധികം
പേരും ജീവിതത്തിന്റെ പടക്കളത്തില്‍ ഇറങ്ങിയിട്ടുണ്ടാവില്ല. എന്നാല്‍ നമുക്കു പ്രായമാകുമ്പോള്‍
കഷ്ടപ്പാടുകളും സംശയങ്ങളും സാമ്പത്തികവും ആന്തരികവുമായ പോരാട്ടങ്ങളും നമ്മെ ഞെരുക്കാന്‍
തുടങ്ങുന്നു. അപ്പോള്‍ നാം ജീവിതസാരം കണ്ടുപിടിക്കാനും ജീവിതമെന്നാലെന്തെന്നറിയാനും
ഉത്സുകരാകുന്നു. സംഘട്ടനങ്ങളും വേദനകളും ദാരിദ്ര്യവും ആപത്തുകളും നമ്മെ അമ്പരപ്പിക്കുന്നു.
ചിലര്‍ക്കു നല്ല പദവിയുള്ളപ്പോള്‍ മറ്റുള്ളവര്‍ക്ക് അത് ഇല്ലാത്തതും, ഒരു മനുഷ്യന്‍
ആരോഗ്യവാനും ബുദ്ധിമാനും അനുഗൃഹീതനും പ്രാപ്തനുമാകുമ്പോള്‍, മറ്റൊരുത്തന്‍ അപ്രകാരമല്ലാത്തവനാകുന്നതും
എന്തുകൊണ്ടാണെന്നറിയാന്‍ നാം ആഗ്രഹിക്കുന്നു.
ഊഹങ്ങളും , സങ്കല്പ്പങ്ങളും
വിശ്വാസത്തിന്റെ ഒരു വിഷയമായിത്തീരുകയും വെറുംവിശ്വാസം മനസ്സിനെ പരിമിതപ്പെടുത്തുകയും
ചെയ്യുന്നു; അപ്പോള്‍ മനസ്സ് ഒരിക്കലും സ്വതന്ത്രമാകുന്നില്ല. എന്നാല്‍ ബോധ്യമാകാത്ത
വിശ്വാസത്തില്‍ക്കൂടിയല്ലാ, മറിച്ച് ഖുർആന്റെ നിയമ പരിധിക്കുള്ളിൽ നിന്നുകൊണ്ടുള്ള
സ്വാതന്ത്ര്യത്തില്‍ക്കൂടി ബോധപൂർവ്വം മാത്രമേ സത്യമെന്താണെന്നും ദൈവമെന്താണെന്നും
നിങ്ങള്‍ക്കു കണ്ടെത്താന്‍ സാധിക്കയുള്ളു.
ദൈവമെന്നാല്‍ എന്തായിരിക്കണമെന്ന്,
സത്യമെന്നാല്‍ എന്തായിരിക്കണമെന്ന് നിങ്ങള്‍ നിശ്ചയിച്ചു കരുതുന്നതെന്തോ, അത് നിങ്ങളുടെ
വിശ്വാസത്തിന്റെ അവിവകമാണ്. ദൈവം നിങ്ങൾ ഉദ്ധേഷിക്കുന്നതെല്ലാം നടത്തുന്ന ഒരാളെപോലെയോ
ഇതോ അല്ലെങ്കില്‍ അതോ ആണെന്നും നിങ്ങള്‍ വിശ്വസിക്കുന്നപക്ഷം, നിങ്ങളുടെ വിശ്വാസം തന്നെ,
ദൈവമെന്താണെന്ന്, സത്യമെന്താണെന്ന് മനസ്സിലാക്കുന്നതില്‍നിന്നു നിങ്ങളെ തടയുന്നു.
മനുഷ്യ ജീവിതം ഒരു നിരന്തരസമരമാണ്.
അതില്‍ ദുഃഖവും കഷ്ടപ്പാടും അതിമോഹവും ക്ഷണികമായ സന്തോഷവും വന്നുംപോയുമിരിക്കുന്ന ആനന്ദവും
ഉണ്ട്. അതുകൊണ്ട് മനസ്സ് അതിനു പറ്റിപ്പിടിച്ചുനില്ക്കാന്‍ കഴിയുന്ന മഹത്തായ വല്ലതും,
അതിനതീതവും, അതിനു താദാത്മ്യം പ്രാപിക്കാവുന്നതുമായ വല്ലതും ആഗ്രഹിക്കുന്നു. അവിടെ അല്ലാഹുവിന്റെ സത്തയിൽ അസ്തിത്വത്തിൽ സാമീപ്യം കണ്ടെത്തുന്നവൻ
ജീവിത യാധാര്ത്യങ്ങളുമായിതാദാത്മ്യം പ്രാപിക്കുകയും ചെയ്യുന്നു.
നിങ്ങളൊരു മുസ്ലിം ആയി കരുതുന്നു; എന്തുകൊണ്ട്? എന്തുകൊണ്ട് നിങ്ങള്‍ ഇസ്ലാമുമായി
ഏകീകരിക്കുന്നു? അതിനെപ്പറ്റി നിങ്ങള്‍ എപ്പോഴെങ്കിലും
അന്വേഷിക്കയും നിങ്ങളുടെ മനസ്സിനെ കീഴടക്കിയ പദങ്ങളുടെ പിന്നിലേക്കു കടന്നുപോവുകയും
ചെയ്തിട്ടുണ്ടോ?
നിങ്ങള്‍ ധനവാനോ ദരിദ്രനോ
സൗഭാഗ്യവിവാഹിതനോ, നിങ്ങള്‍ക്കു കുട്ടികളുണ്ടോ എന്നതല്ല, മറിച്ച് സത്യമെന്താണെന്നു
കണ്ടുപിടി ക്കുകയാണ് യഥാര്‍ത്ഥത്തില്‍
പ്രധാനപ്പെട്ട കാര്യം. കാരണം, ഇവയ്‌ക്കെല്ലാം ഒരന്ത്യമുണ്ട്. അതുകൊണ്ട് തന്നെ സത്യമെന്നാല്‍
എന്തെന്നും ദൈവമെന്നാല്‍ എന്തെന്നും കണ്ടുപിടിക്കാനുള്ള സര്‍ഗ്ഗശക്തിയും സ്വാശ്രയത്വവും
ഊര്‍ജ്ജസ്വലതയും ഓരോ വ്യക്തികളിലും ഉണ്ടാവണം.
ഊഹങ്ങളും , സങ്കല്പ്പങ്ങളും
മനസ്സിനെ സ്വതന്ത്രമാക്കുകയില്ല. ഊഹങ്ങളും , സങ്കല്പ്പങ്ങളും മനസ്സിനെ ദുഷിപ്പിക്കുകയും
ബന്ധിക്കുകയും ഇരുട്ടാക്കുകയും മാത്രമേ ചെയ്യുകയുള്ളു. മനസ്സിന് അതിന്റെ സ്വന്തം ഊര്‍ജ്ജസ്വലതയിലൂടെയും
സ്വാശ്രയത്വത്തിലൂടെയും മാത്രമേ സ്വതന്ത്രമാകാന്‍ സാധിക്കയുള്ളു. ഏതെങ്കിലും വിശ്വാസത്തില്‍,
മാന്യതയുടെയോ സന്മാര്‍ഗ്ഗബോധത്തിന്റെയോ ഏതെങ്കിലും മാതൃകയില്‍ അകപ്പെടാത്ത വ്യക്തികളെ
സൃഷ്ടിക്കുകയെന്നത് ദൃടബോധ്യമില്ലാത്ത വിശ്വാസം മൂലമാണ്.
സദാചാരതത്പരനും ആദരണീയനുമായിത്തീരാന്‍
അഹംബോധം
അതായത് ഞാൻ എന്ന വസ്തുത കണ്ടെത്തുന്നത് കൊണ്ടാണ്. ദൈവമെന്നാലെന്തെന്ന്, സത്യമെന്നാലെന്തെന്ന്
കണ്ടെത്തുകയും നേരിട്ടനുഭവിക്കുകയും ചെയ്യുന്നവനാണ് യഥാര്‍ത്ഥ സ്വത്വബോധമുള്ള വ്യക്തി.
ഏതെങ്കിലും വിശ്വാസത്തിലൂടെയോ,
മറ്റു സൃഷ്ടികളെ അനുഗമിക്കുകയോ ആരാധിക്കുകയോ
ചെയ്യുന്നതിലൂടെയോ ആ അനുഭൂതി സാദ്ധ്യമല്ല. യഥാര്‍ത്ഥ ബോധമുള്ള മനസ്സ് എല്ലാ സൃഷ്ട്ടി
ബന്ധങ്ങളില്നിന്നും സ്വതന്ത്രമായിരിക്കു കയും അലാഹുവിന്റെയും അവന്റെ പ്രവാചകന്റെയും മാത്രം അടിമയായിരുക്കുകയും
ചെയ്യും.
ഒരുവൻ ആയിരിക്കുന്ന
അവസ്ഥയിൽ വ്യക്തിയെന്ന നിലയില്‍, നിങ്ങള്‍ വളരുമ്പോള്‍, ജീവിക്കുമ്പോള്‍ അനുനിമിഷം
സത്യം കണ്ടെത്താന്‍ നിങ്ങള്‍ക്കു കഴിയും. പ്രപഞ്ച യാധാര്ത്യങ്ങൾ ഉൾകൊള്ളാൻ നിങ്ങള്‍
ശേഷിയുള്ളവനാകും.
ലോകത്തിന്റെ ജഡികവസ്തുക്കളില്‍നിന്നു
സ്വതന്ത്രമാവുകയാണെന്ന് അധികപേരും കരുതുന്നു. അതുശരിയല്ല. ചെയ്യാന്‍ ഏറ്റവുമധികം എളുപ്പമുള്ള
കാര്യങ്ങളിലൊന്നാണത്. തികച്ചും പൂര്‍ണ്ണമായും നിരപേക്ഷമായും ചിന്തിക്കാന്‍ സ്വതന്ത്രനാവുകയാണ്
ആദ്യത്തെ കാല്‍വയ്പ്. അതിനര്‍ത്ഥം, നിങ്ങള്‍ സ്വയം തെരഞ്ഞെടുത്ത ഏതെങ്കിലും വിശ്വാസത്താല്‍
ബന്ധിക്കപ്പെടുകയോ ചുറ്റുപാടുകളാല്‍ അടിച്ചമര്‍ത്തപ്പെടുകയോ ചെയ്യരുതെന്നാണ്.
ഖുർആൻ സ്വജീവിത ധര്മാമാകുമ്പോൾ
നിങ്ങള്‍ പ്രാപ്തനും ഊര്‍ജ്ജസ്വലനും സ്വാശ്രയശീലനുമായ ഒരു സുഗ്രഥിത (തഖ്‌വയുള്ള) മനുഷ്യനായിത്തീരും.
അപ്പോള്‍ മാത്രമേ നിങ്ങളുടെ മനസ്സിന്–അതു സ്വതന്ത്രമായതിനാലും അതിന് മുന്‍വിധികളും
ശീലവിധേയവും ഇല്ലാത്തതിനാലും ദൈവമെന്താണെന്നു കണ്ടെത്താന്‍ സാധിക്കയുള്ളു.
എപ്പോഴും ഖുർആൻ പഠിക്കുമ്പോഴുള്ള
അടിസ്ഥാനപരമായ ഉദ്ദേശ്യം ആയിരിക്കേണ്ടത് തീര്‍ച്ചയായും ഇതാണ്. ഖുർആൻ പഠിക്കുന്ന ഓരോ
വ്യക്തിയെയും സത്യം കണ്ടെത്താനുള്ളസ്വാതന്ത്ര്യം ഉണ്ടാകാന്‍ സഹായിക്കുക. ഏതെങ്കിലും
വ്യവസ്ഥയെ പിന്തുടരാതിരിക്കുക ഏതെങ്കിലും ആചാരത്തോടോ വിശ്വാസത്തോടോ പറ്റിപ്പിടിച്ചുനില്ക്കാതിരിക്കുക,
ഏതെങ്കിലും ഗുരുവിനെ അനുകരിക്കതിരിക്കുക ഏതെങ്കിലും അചാരാനുഷ്ടാനങ്ങളെ ആരാധിക്കാതിരിക്കുക
എന്നാണ് ഇതിനര്‍ത്ഥം.
സ്വാതന്ത്ര്യജന്യമായ ധിഷണാശക്തിയിലൂടെ
മാത്രമേ മനസ്സിന്നതീതമായതിനെ കണ്ടെത്താന്‍ ഒരു വ്യക്തിക്കു സാധിക്കുകയുള്ളൂ. വിവരിക്കാനാകാത്തതും
അപരിമിതവും വര്‍ണ്ണനാതീതവും സർവ്വത്തിന്റെയുംഇരിപ്പിടവുമായ
ആ അപാരത, നേരിട്ടനുഭവിക്കുകതന്നെ വേണം.
No comments:
Post a Comment