ലക്ഷ്യഭാഷയിലും മൂലഭാഷയിലും ഒരുപോലെ നൈപുണ്യമുണ്ടാവുക എന്നതാണ് ഒരു
ഗ്രന്ഥത്തിന്റെ വിവര്‍ത്തനം വിജയിക്കുന്നതിന്‍െറ
പ്രധാന ഘടകം.
പ്രവാചകന്‍റെ കാലത്ത് ധാര്‍മ്മിക പ്രബുദ്ധമായ ഒരു സമൂഹത്തിന്‍റെ രൂപീകരണത്തിനു
ശേഷമായിരുന്നു കുറ്റം ചെയ്തവര്‍ക്ക് ശിക്ഷ നല്‍കിയിരുന്നത്.
കുറ്റകൃത്യങ്ങള്‍ നടത്തുന്നതില്‍ വ്യക്തിയെപ്പോലെതന്നെ സമൂഹത്തിനും
പങ്കുണ്ട്.
ശിക്ഷാ സമ്പ്രദായങ്ങള്‍ സമൂഹത്തിന്‍റെ ക്രമസമാധാന നിലയും അരാജകത്വമില്ലായ്മയും
ഉറപ്പുവരുത്താന്‍ വേണ്ടിയാണ്.
നബി(സ)യുടെ ജീവിതന്‍ തന്നെ വിശുദ്ധ ഖുര്‍ആന്‍റെ വ്യാഖ്യാനം ആണ്.
തങ്ങളുടെ ആദർശം ദൈവ പ്രോകതവും ആയത്കൊണ്ടു തന്നെ സാർവ്വ ദേശീയവും
സാർവ്വകാലികവുമാണെന്ന് വിശ്വസിക്കുകയും അതിനുള്ള തെളിവുകൾ ചരിത്രപരമായ അനുഭവങ്ങളുടെ
വെളിച്ചത്തിൽ നൽകാൻ കഴിയുന്നവരുമാണ് യഥാർത്ഥ പണ്ഡിതന്മാർ.
പണ്ഡിതന്മാർ ആദർശത്തെ കാലികമായി വ്യാഖ്യാനിക്കുകയും തദനുസാരം പ്രവർത്തന
രീതികളിൽ മാറ്റം വരുത്തുകയും ചെയ്യുന്നുവെങ്കിൽ അവരുടെ ആദർശം സാർവ്വ ലൗകികമോ സാർവ്വ ദേശീയമോ അല്ല
എന്ന് അറിഞ്ഞോ അറിയാതെയോ സമ്മതിക്കുകയാണ് ചെയ്യുന്നത്.
സുവ്യക്തവും സുശക്തവും അന്യൂനവുമായ ദൈവിക മാർഗ്ഗദർശനമാണ് ഖുർആനിന്റെ
ഓരോ സന്ദേശങ്ങളും.
ഖുർആന്റെ പ്രമാണ നിബദ്ധമല്ലാത്ത വാക് വിചാര കർമങ്ങൾക്ക് വ്യക്തി
ജീവിതത്തിൽ സ്ഥാനമില്ല.
മുസ്ലിംകളും ഇതരരും വേണ്ടിടത്തും വേണ്ടാത്തിടത്തും ചർച്ച ചെയ്യുന്ന
ഒരു ദർശനമാണ് ഇസ്ലാം എന്നതിനാൽ ഇസ്ലാമിക പ്രമാണങ്ങളുടെ ആധികാരികത മനസ്സിലാക്കേണ്ടതിന്റെ
പ്രാധാന്യം ഏറിയിരിക്കുകയാണ്. ഇസ്ലാമിലെ ആധികാരിക പ്രമാണങ്ങൾ എന്താണെന്ന ചോദ്യത്തിന്
മുസ്ലിം ലോകത്തിന് നൽകാനുള്ള മറുപടി പ്രവാചകൻ സ്വജീവിതത്തിലൂടെ ജീവിച്ചു വ്യക്യാനിച്ചു
തന്ന ഖുർആൻ ഒന്നുമാത്രമാണ് .എന്ന ഏക സ്വരമാണ്.
തർക്കം പ്രമാണങ്ങൾ ( തെളിവുകൾ)വന്നു കിട്ടുവോളമാണെങ്കിൽ അതു മനുഷ്യസഹജമെന്നു
പറയാവുന്നതാണെന്നർത്ഥം. എന്നാൽ പ്രമാണങ്ങൾ ( തെളിവുകൾ) ലഭിച്ചതിനു ശേഷവുമുള്ള തർക്കങ്ങൾ
സ്വാർത്ഥ താൽപര്യങ്ങളുടെ സംരക്ഷണാർത്ഥമാണെന്ന് വ്യക്തം.
ഭൌദ്ധീകശാസ്ത്രം എന്നത് മനുഷ്യന്റെ ബുദ്ധിപരവും സാഹചര്യവുമായ ഘടകങ്ങളാൽ
തെളിയിക്കപ്പെടുന്നതോ പ്രസ്താവിക്കപ്പെടുന്നതോ ആയ കാര്യവും യുക്തി വ്യക്ത്യാനുസാരം
വ്യത്യസ്തപ്പെടുന്ന ഒന്നുമാണ് എന്നിരിക്കിലും ദൈവീക അധ്യാപനങ്ങളെ ഈ ദുർബല ഏകകങ്ങൾ
കൊണ്ട് മാറ്റുരക്കുന്നത് സ്രഷ്ടാവിനെ യഥോചിതം മനസ്സിലാക്കാത്തത് കൊണ്ടാണ്.
ഒരു മനുഷ്യന്റെ ചിന്ത ക്രമീകൃതവും കേന്ദ്രീകൃതവും
(associative) ആയ അവസ്ഥയിലാണ് പൊതുവിൽ കാണപ്പെടുന്നത്. ഈ അവസ്ഥക്കാണ് സാധാരണയായി
ആരോഗ്യപൂർണ്ണമായ മാനസിക നില എന്ന് പറയുക.
അനുവദനീയങ്ങളെ അനുവദനീയങ്ങളായും
നിഷിദ്ധങ്ങളെ നിഷിദ്ധങ്ങളായും അവതരിപ്പിച്ച് തന്റെ ജീവിതത്തെ നേരിന്റെ പാതയിലേക്ക്
വഴിനടത്തുക എന്നതാണ് ഖുർആൻ ജീവിതമാത്രുകയാക്കുക എന്നതിന്റെ അടിസ്ഥാന ലക്ഷ്യം.
No comments:
Post a Comment