സാമൂഹിക ലക്ഷ്യത്തിന്റെ
നിര്‍വഹണത്തിന് വേണ്ടിയാണ് പൊതുവെ ആചാരങ്ങള്‍ ഉടലെടുക്കാറുള്ളത്.
ഒരു വിഭാഗത്തിനു ഉത്തമമെന്ന് കരുതുന്ന ലക്ഷ്യം മറ്റൊരു വിഭാഗത്തിനു
ബുദ്ധിശൂന്യവും അധാര്‍മികവുമാകാം.
ഏതൊരു സമൂഹത്തെ
സംബന്ധിച്ചിടത്തോളവും അതിന്റെ ആചാരങ്ങള്‍
യുക്തിസഹവും ധാര്‍മികവുമായിരിക്കാം. എന്നാല്‍ ഇതേ സമൂഹം തന്നെ ആചാരങ്ങളെ ദൈവത്തിനുള്ള
ആരാധനയാക്കുകയും , അതിന്റെ ഫലമായിട്ടാണ് അല്ലാഹു തീരുമാനമെടുക്കുന്നതെന്നും മറ്റുമുള്ള
വാദം വികസിക്കുമ്പോള്‍ മുമ്പ് അംഗീകൃതമായിരുന്ന ആചാരങ്ങള്‍ക്ക്
നീതീകരണമില്ലാതാവുന്നു മറിച്ചു
അത്തരം ഏതു കാര്യങ്ങളും ശിര്കായി തീരുകയും ചെയ്യുന്നു , കാരണം അലാഹുവിന്റെ നിയമ നിര്മാനാധികാരങ്ങളിൽ
എന്തിനെയെങ്കിലും പങ്കുചേര്ക്കുക എന്നത് അലാഹുവിന്റെ അസ്തിത്വത്തിൽ പങ്കുചെര്ക്കലാണ്
.
വ്യക്തിയും സമൂഹവും
തമ്മിലുള്ള ശരിയായ സഹകരണത്തില്‍ നിന്നാണ് സമാധാനചിത്തനായ മനുഷ്യനും ധാര്‍മിക
ഭദ്രതയുള്ള സമൂഹവുമുണ്ടാവുക.
വ്യക്തിയുടെ
പെരുമാറ്റങ്ങളെ ഖുർആന്റെ നിയമ വ്യവസ്ഥകളെ കൊണ്ട് നിയന്ത്രിക്കേണ്ടത് സമൂഹത്തിന്റെ
നിലനില്‍പ്പിന് അനിവാര്യമാണ്. അതല്ലാതെ
ആചാരാനുഷ്ടാനങ്ങളുടെ പ്രകടനതമാകത കൊണ്ട് മാത്രമല്ല.
വ്യക്തിയുടെ
ഹിതാഹിതങ്ങളും സമൂഹത്തിന്റെ വിശാലവ്യവഹാരങ്ങളും പൊരുത്തപ്പെടുന്നതാണ്
സാധാരണഗതിയില്‍ നല്ലത്.
തന്റെ വിചാരഗതികള്‍ക്കൊത്തുള്ള
വ്യക്തിയുടെ പെരുമാറ്റത്തെ ശീലം എന്നു പറയുന്നു. തന്റെ വിചാരവും ഖുർആന്റെ കല്പനകളും
തമ്മില്‍ പൊരുത്തമുണ്ടാകുമ്പോള്‍ ജീവിതത്തില്‍ ഭദ്രത കൈവരുന്നു.
ശീലങ്ങള്‍ ചിലപ്പോള്‍
ആചാരങ്ങളായി മാറാം. ആചാരങ്ങള്‍ ശീലങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു. ചിരകാല
പ്രതിഷ്ഠ നേടിയ ആചാരങ്ങള്‍ സാമൂഹ്യ നിയമങ്ങളായി മാറു കയും, അവയാണ് തന്റെ എല്ലാ രക്ഷ സിക്ഷകളുടെയും മാനധണ്ടമെന്നും കരുതുകയും
ചെയ്യുന്നു . അങ്ങനെ അലാഹുവിനുള്ള
ആരാധന അത്തരം കാര്യങ്ങള്ക്കായി മാറുന്നു .
വ്യക്തിയുടെ
സന്തോഷത്തിലും സന്താപത്തിലും സമൂഹത്തിനുള്ള പങ്കാളിത്തം ആചാരങ്ങളിലൂടെ ഉറപ്പ്
വരുത്താന്‍ പറ്റും.
കൂട്ടുകുടുംബ ജീവിത
സമ്പ്രദായങ്ങള്‍, തറവാട്, ട്രെസ്റ്റീഷിപ്പ് രൂപത്തിലുള്ള തറവാട്ടുസ്വത്ത്
സംരക്ഷണം, മൂപ്പടിസ്ഥാനത്തില്‍ കാരണവസ്ഥാനം, ചടങ്ങുകള്‍, ശവസംസ്‌കാരം
എന്നിങ്ങനെയുള്ള സമ്പ്രദായങ്ങളിലൂടെ ജീവിതത്തിന്റെ നാനാതുറകളിലും ഒരാളുടെ സുഖദുഃഖ
സന്ദര്‍ഭങ്ങളിലെല്ലാം സമൂഹം നല്‍കുന്ന ഐക്യദാര്‍ഢ്യം പൊതുവെ ആചാരങ്ങള്‍ സഹായകമാകാറുണ്ട്.
ഭൗതികവും മേല്‍ക്കോയ്മാപരവുമായ
ലക്ഷ്യങ്ങള്‍ മേല്‍കൈ നേടുകയും സ്വാഭാവികമായും സമൂഹത്തില്‍ നന്മയുടെ അംശം ചോര്‍ന്ന്
പോവുകയും ദൈവത്തിനു പങ്കാക്കുകയും ചെയ്യുന്നിടത്ത് ആചാരം അനാചാരമോ അത്യാചാരമോ
ആയിത്തീരുന്നു.
ആചാരാനുഷ്ടാനങ്ങൾക്ക് ദൈവീകമായ മഹത്വം കല്പ്പിക്കുകയും അതാണ് ശരിയായ
ദൈവത്തിനുള്ള ആരാധനാ എന്നും ആക്കി തീർക്കുംബോഴാണ് സമൂഹത്തിന് വ്യക്തിയോടുള്ള
അവിശ്വാസത്തിന്റെ പ്രകാശനങ്ങളായി ആചാരം മാറു ന്നതും.
വ്യക്തിയുടെ യുക്തിബോധം ഒരു നിലക്കും അംഗീകരിക്കാത്തതും പ്രയോജനരഹിതവുമായ,
ചിലപ്പോള്‍ ദുഷ്ഫലങ്ങളുണ്ടാക്കുന്ന സമ്പ്രദായങ്ങള്‍ സമൂഹത്തിലുണ്ടാവുകയും
വ്യക്തികളെ അത് അനുഷ്ഠിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. ഇതിലൂടെ പലപ്പോഴും
ബുദ്ധിയും വിവേകവും നഷ്ടപ്പെട്ട് ഒരു തരം വിധേയത്വത്തിലേക്ക് വ്യക്തി തരം താഴ്ന്ന്
പോവുകയും ചെയ്യുന്നു.
ആചാര വ്യവസ്ഥ എല്ലായ്‌പ്പോഴും
പുരുഷമേധാവിത്വപരമായിരിക്കുമെന്നതിനാല്‍ അതിന്റെ കീഴില്‍ രൂപപ്പെട്ടുവരുന്ന പല
ആചാരങ്ങളും പ്രത്യക്ഷത്തില്‍ തന്നെ സ്ത്രീവിരുദ്ധവുമായിരിക്കും.
ആചാര വ്യവസ്ഥ എന്നാല്‍
മേല്‍കീഴ് മതസമ്പ്രദായമായി മാറി. ഇന്ന് അത് ആചാരപരമായ ജാതിവ്യവസ്ഥയായിത്തീരുകയും
അതിന് പിന്‍ബലം നല്‍കുന്ന സാമൂഹികാചാരങ്ങള്‍ രൂപപ്പെടുകയും ചെയ്തു. അടിയാളനെ ചൂഷണം
ചെയ്യുന്നതിന് ആചാര വ്യവസ്ഥ ന്യായീകരണമായിത്തീര്‍ന്നു. ആചാരപരമായ ജാതിസമ്പ്രദായം
പോലെ സാമൂഹ്യ ജീവിതത്തെ സ്വാധീനിച്ച
മറ്റൊരു സമ്പ്രദായവുമില്ല.
വൈവിധ്യമാര്‍ന്ന
മനുഷ്യസംസ്‌കാരത്തിന്റെ വ്യത്യസ്ത പ്രതിനിധാനങ്ങളാണ് ഓരോ സമൂഹവും. അവയോരോന്നിനും
തനതായ രീതികളില്‍ സ്വന്തം സാംസ്‌കാരിക വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ടു തന്നെ
വികസിക്കാന്‍ സാധിക്കും. ഇതിന് സഹായകമാകും വിധം വര്‍ത്തിക്കുന്ന ആചാരങ്ങളെ
പുരോഗമനപരങ്ങളായി വിശേഷിപ്പിക്കാം. ഖുർആൻതന്നെ അതിനു പിന്ബലമേകുന്നുണ്ട്, എല്ലാ സമുദായങ്ങൽക്കും
അവരുടെ അചാരാനുഷ്ടാനങ്ങളെ അവര്ക്ക് അലങ്കാരങ്ങളാക്കി വച്ചിരിക്കുന്നു എന്നാണ് പറയുന്നത്
.
സമൂഹം മേല്‍കീഴ് അചാരാനുഷ്ടാനങ്ങളെ
ആരാധനാ വ്യവസ്ഥക്ക് കീഴ്‌പെടുന്നതോടെ സാംസ്‌കാരികമായ മുരടിപ്പുണ്ടാകുന്നു.
മാനസികവും സാമൂഹികവുമായ വികാസത്തെ തടയുന്നതിന് വേണ്ടി ആചാരങ്ങളെ മേലാള വര്‍ഗം
ദുരുപയോഗം ചെയ്തു തുടങ്ങുന്നു. അങ്ങനെ മുരടിച്ച സമൂഹങ്ങള്‍ക്കുമേല്‍ ആചാരങ്ങളുടെ
പാട (ream of custom) രൂപപ്പെടുകയും ഒഴുക്ക് നഷ്ടപ്പെട്ട് ഉറകെട്ടി പുളിച്ചു
നാറുന്ന ഒന്നായി സമൂഹം മാറുകയും ചെയ്യും.
അനാചാരങ്ങളുടെ
പാടകെട്ടി ഒഴുക്ക് നിലച്ച് പുളിച്ചുപോയ ഒരു സമൂഹത്തെ ആ മൊരി പൊട്ടിച്ച് മുന്നോട്ട്
നയിക്കാന്‍ ശ്രമിക്കുമ്പോഴും ആചാരങ്ങളെ പാടെ ഇല്ലാതാക്കാനല്ല പ്രവാചകന്‍
ശ്രമിച്ചതെന്നതും ശ്രദ്ധിക്കേണ്ടതാണ്. അമാനവികവും അധാര്‍മികവുമായ ആചാരങ്ങളെ
അദ്ദേഹം ഇല്ലാതാക്കി. എന്നാല്‍ സാമൂഹികാചാരങ്ങളെ പൊതുവില്‍ നിലനിര്‍ത്തി. പരമ്പരാഗത
സംസ്‌കാരത്തെ, വേഷവിധാനങ്ങളെ, ആഹാരരീതികളെ, ചടങ്ങുകളെ, പുരോഗമനപരമായ മറ്റ്
ആചാരങ്ങളെ എല്ലാം പ്രവാചകന്‍ സ്വജീവിതത്തില്‍തന്നെ പിന്തുടര്‍ന്നിട്ടുണ്ട്.
ഹജ്ജുമായി ബന്ധപ്പെട്ട ഒട്ടേറെ ആചാരങ്ങള്‍ പരമ്പരാഗതമായി നിലനിര്‍ത്തിയവരായിരുന്നു.
അതവരുടെ ഇബ്രാഹീമി പാരമ്പര്യത്തിന്റെ അടയാളങ്ങളായിരുന്നെങ്കില്‍, കാലാന്തരത്തില്‍
അവരില്‍ വളര്‍ന്നുവന്ന മറ്റ് നല്ല ആചാരങ്ങളെയും നബിതിരുമേനി നിലനിര്‍ത്തിയിട്ടുണ്ട്.
കുഞ്ഞിന്റെ ജനനത്തോടനുബന്ധിച്ച് കാലിയെ അറുത്ത് മാംസം ദാനം ചെയ്യും. അഖീഖഃ
എന്നറിയപ്പെട്ടിരുന്ന ഈ ആചാരത്തെ നബി സ്വയം അനുവര്‍ത്തിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും
ചെയ്തു. സമൂഹത്തെയും സംസ്‌കാരത്തെയും ബാധിച്ചിട്ടുള്ള സമ്പ്രദായങ്ങളുടെ പാട നീക്കി
സ്വാതന്ത്ര്യത്തിലേക്ക് നയിക്കാന്‍ ചുമതലപ്പെട്ട പ്രവാചകന്‍തന്നെ ഏതെങ്കിലും
സ്വഭാവത്തില്‍ പ്രയോജനപ്രദമോ പുരോഗമനപരമോ ആയ ആചാരങ്ങളെ നിലനിര്‍ത്തിയിരുന്നുവെന്നര്‍ഥം.
സാമൂഹികമായ
പാരസ്പര്യവും മാനുഷികബന്ധങ്ങളും പരിപോഷിപ്പിക്കുന്നതില്‍ ആചാരങ്ങള്‍ വലിയ പങ്ക്
നിറവേറ്റുന്നുണ്ട്. പല ആചാരങ്ങളുടെയും പ്രധാന ഉദ്ദേശ്യവും അതുതന്നെ. സന്തോഷ
സന്താപങ്ങളില്‍ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പ് വരുത്തുകയാണല്ലോ ആചാരങ്ങള്‍
ചെയ്യുന്നത്. ജനനം, വിവാഹം, ഗര്‍ഭധാരണം, പ്രസവം, മരണം തുടങ്ങിയവയുമായി
ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വ്യത്യസ്തങ്ങളായ ആചാരങ്ങളെല്ലാംതന്നെ ഇതിന്
സഹായകമാണെന്നു കാണാം.
തറവാടുകളെ തമ്മില്‍
ഗാഢമായി ബന്ധിപ്പിക്കുന്ന തരത്തിലുള്ള ആചാരങ്ങള്‍, രണ്ട് വീടുകളും വീട്ടുകാരും
രണ്ടു കൂട്ടരുടെയും സ്വന്തമായിത്തീരുന്നു. ഈ രൂപത്തിലുള്ള ബന്ധ സംസ്ഥാപനത്തിന്
യഥാര്‍ഥത്തില്‍ ഇതിനേക്കാള്‍ യോജിച്ച മറ്റു മാര്‍ഗങ്ങളില്ല. ഇത്തരം കാര്യങ്ങളില്‍
ഇവയില്‍ അനുവര്‍ത്തിക്കുന്ന അമിതത്വവും ധൂര്‍ത്തുമാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്.
ആചാരങ്ങളും അനുഷ്ടാനങ്ങളും
കേവലം ആരാധന എന്ന മനോഭാവതോടെയാകുമ്പോൾ അങ്ങേയറ്റം അശ്ലീലവും അനാവശ്യവുമായ അനാചാരങ്ങളായി
മാറുന്നു .
വളരെ കണിശമായ ഒരു ധാര്‍മിക
ജീവിതരീതി നിര്‍ദേശിക്കുന്നതോടൊപ്പം സാംസ്‌കാരികമായ വൈവിധ്യങ്ങളോട് ക്രിയാത്മകമായ
സമീപനമാണ് ഖുർആൻ നിർദേശിക്കുന്നത്.
സമൂഹങ്ങൾക്കിടയിൽ നിലനിന്നിരുന്ന
വൈവിധ്യങ്ങള്‍ പരിശോധിച്ചാല്‍ തന്നെ നമുക്കത് ബോധ്യപ്പെടും. ആചാരങ്ങളെ അന്ധമായി
എതിര്‍ക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നതിന് പകരം നാം ക്രിയാത്മകമായി അതിനെ
സമീപിക്കുകയും, ദുരാചാരങ്ങളെയും അനാചാരങ്ങളെയും നീക്കം ചെയ്ത്, സാമൂഹിക ബന്ധങ്ങളെ
ദൃഢീകരിക്കുന്നതും മനുഷ്യന്റെ സാംസ്‌കാരിക വൈവിധ്യങ്ങളെയും തനിമകളെയും
പ്രകാശിപ്പിക്കുന്നതും പ്രയോജനപ്രദവും പുരോഗമനപരവുമായ സമ്പ്രദായങ്ങളെ നിലനിര്‍ത്തുകയും
ചെയ്യേണ്ടതാണ്.
No comments:
Post a Comment