Wednesday, 10 July 2013

ശുഭാപ്തിവിശ്വാസം, ആത്മവിശ്വാസം,



മറ്റുസൃഷ്ട്ടികളെ  അനുകരിക്കുന്നത് ഗുണത്തെക്കാള്‍ ഏറെ ദോഷമാണു ഉണ്ടാകുന്നത്.

ഓരോരുത്തരുടെയും പ്രവര്‍ത്തന മേഖല ഏതാണെന്നും എന്താണെന്നും , ശക്തമായ വ്യക്തിത്വത്തിന് ആവശ്യമായ ശുഭാപ്തിവിശ്വാസം, ആത്മവിശ്വാസം, നിശ്ചിതലക്ഷ്യം, ഏകാഗ്രത, ഇശ്ചാശക്തി, സ്ഥിരോത്സാഹം, ഭാവന തുടങ്ങിയ കഴിവുകള്‍ എത്തരത്തിൽ വളര്‍ത്തിയെടുത്ത് ജീവിതവിജയം കൈവരിക്കാന്‍ ഒരുവൻ എപ്രകാരം നിലകൊള്ളണമെന്ന് നിരവധി നിർദെഷങ്ങലിലൂടെയും, കലപനകളിലൂടെയും, ഖുർആൻ ഓരോ വ്യക്തിക്കും വഴികാണിക്കുന്നു.

മനുഷ്യ നിര്മ്മിത ഭൌതീക ശാസ്ത്രം അതിവേഗത്തില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും മനോദൌര്‍ബല്യങ്ങള്‍ക്കടിമപ്പെട്ട്, നിരാശാബോധത്തിലൂടെ, നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിലെല്ലാം പരാജയപ്പെട്ട് ജീവിതം വ്യര്‍ഥമാക്കുന്നവരാണ് അധികവും. എന്നാല്‍ ഏതു പ്രതികൂല സാഹചര്യത്തിലും ഔന്നത്യത്തിന്റെ ഉത്തുംഗസ്വാപനം കൈയെത്തിപ്പിടിക്കാന്‍ കഴിയുന്ന തരത്തിൽ ഖുർആൻ ഇന്നും എന്നും ഇവിടെയുണ്ട് എന്നത് നിസ്തര്‍ക്കമാണ്.

മനുഷ്യനെ മൃഗത്തിന് സമാനമായി അധ:പതിപ്പിക്കുന്ന ക്ഷുദ്രശക്തികളെ ഉന്‍‌മൂലനം ചെയ്ത് തല്‍‌സ്ഥാനത്ത് ക്രിയാത്മകശക്തികളെ വളര്‍ത്തിയെടുത്ത് കഴിവുകള്‍ അല്‍ഭുതാവഹമായ രീതിയില്‍ വര്‍ദ്ധിപ്പിക്കുവാൻ ജീവിതവിജയം കൈവരിക്കാന്‍ , ഖുർആൻ സ്വജീവിതത്തിൽ പ്രാവർതീകമാക്കാൻ കഴിഞ്ഞാൽ വളരെ അനായാസമായി കരസ്ഥമാക്കാൻ കഴിയുന്നതാണ്.

തന്റെ പ്രവര്ത്തനം ഏറ്റവും നല്ല രീതിയിൽ വിജയിക്കണമെന്ന വിശ്വാസമാണ് ഏറ്റവും പ്രഥമികമായ കാര്യം. തനിക്ക് ഒരു കാര്യം ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിച്ചാല്‍ കഴിയും; കഴിയില്ലെന്ന് വിശ്വസിച്ചാല്‍ കഴിയില്ല.

നമ്മുടെ അറിവുകളെ, ആഗ്രഹങ്ങളെ, പ്രേരണകളെ, പ്രവൃത്തികളെ ക്രിയാത്മകമായി ചിട്ടപ്പെടുത്താന്‍ ഖുർആൻ  സഹായിക്കുന്നു.

ജീവിതത്തില്‍ എന്ത് സംഭവിക്കുന്നു എന്നതിനേക്കാള്‍ പ്രധാനം നാം അതിനെ എങ്ങനെ കാണുന്നു, നേരിടുന്നു എന്നതാണ്.

ദു:ഖവും നിരാശയുമുണ്ടാകുമ്പോള്‍ ആഹ്ലാദത്തിന്റെയും ആത്മാഭിമാനത്തിന്റെയും അവസ്ഥയിലേക്ക് മാറാന്‍ കഴിഞ്ഞാല്‍ ദു:ഖത്തെയും നിരാശയെയും നമുക്ക് മറികടക്കാന്‍ സാധിക്കും. ഇതിന് ചെയ്യേണ്ടത് മനസ്സിനെയും ബുദ്ധിയെയും ദൈവീക നിയമങ്ങളിലൂടെ ചിന്തകളെ നിയന്ത്രിക്കുക എന്നതാണ്.

വിജയമെന്നത് കേവലം ഭാഗ്യമല്ല; ലക്ഷ്യം വച്ച് തുടര്‍ച്ചയായുള്ള പ്രവര്‍ത്തനത്തിലൂടെ സിദ്ധിക്കുന്ന ഒരവസ്ഥയാണത്.

എന്റെ പരിശ്രമങ്ങള്‍ ലക്ഷ്യത്തിലേക്ക് അടുപ്പിക്കുന്നതാണോ, അതോ പുറകിലോട്ട് വലിച്ചിഴക്കുന്നുണ്ടോ ഖുർആൻ അനുശാസിക്കുന്ന പ്രവൃത്തികളെ പിന്തുടരണം, അല്ലാത്തവയെ ഉപേക്ഷിക്കാന്‍ തയ്യാറാവണം.

ജീവിതത്തിലുണ്ടായേക്കാവുന്ന ഏത് പരാജയത്തെയും വിജയമാക്കി മാറ്റാനുള്ള കഴിവ് വികസിപ്പിച്ചെടുക്കണം. ഏതൊരു പരാജയത്തേയും ശരിയായ രീതിയിൽ ഖുർആൻ പ്രാവര്തീകമാക്കിയാൽ വിജയമാക്കി മാറ്റാന്‍ സാധിക്കും. ഒന്നോ രണ്ടോ ദിവസം കൊണ്ട് സാധ്യമാകുന്ന ഒന്നല്ല. ദീര്‍ഘനാളത്തെ ക്ഷമാപൂര്‍വ്വമായ പരിശീലനം ഇതിന് ആവശ്യമാണ്.

ബാഹ്യവും ആന്തരീകവുമായ എല്ലാ മണ്ഡലങ്ങളിലും  പെരുമാറ്റ രീതികളും ചിന്തയും നമുക്ക് മാതൃകയാക്കാന്‍ കഴിഞ്ഞാല്‍ വിജയിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.

ഒരാള്‍ക്ക് എന്തെങ്കിലും ചെയ്യാനാവുമെങ്കില്‍ ഏതൊരാള്‍ക്കും പഠിച്ച് അതു ചെയ്യാനാവും എന്നതാണ് ഖുർആൻ വ്യക്തികളോട് ഉണര്ത്തുന്നത്.

ഏത് രംഗത്തായാലും ഉന്നത നിലവാരം പുലര്‍ത്തുന്ന തിനും മികച്ച പ്രകടനം കാഴ്ച്ചവ യ്ക്കുന്നതിനും നിയതമായ രീതിയും നടപടിക്രമങ്ങളും പാലിച്ചിചിരിക്കണമെന്ന് ഖുർആൻ ഉപദേശിക്കുന്നുണ്ട്.

അനുകരണത്തെ ഒരു കലയായി വിവക്ഷിച്ച് പടിപടിയായുള്ള പരിശീലങ്ങളിലൂടെ ജീവിതവിജയം കരസ്ഥമാക്കാന്‍ കഴിയും എന്ന തരത്തിലാണ് ഏറ്റവും പുതിയ വിദ്യാഭ്യാസ രീതി നടത്തികൊണ്ടിരിക്കുന്നത് .

മറ്റൊരു വ്യക്തിയുടെ നടപടിക്രമം പകര്‍ത്തുന്നതിനെ അനുകരിക്കല്‍(Modelling)എന്നു പറയുന്നു.

മറ്റൊരു വ്യക്തികളെ അനുകരിക്കുക വഴി ഏതൊരാള്‍ക്കും അവരവരുടെ താല്പര്യമനുസരിച്ച് അതാത് മേഖലകളില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് ഏറ്റവും പുതിയ വിദ്യാഭ്യാസ നയം വ്യക്തമാക്കികൊടിരിക്കുന്നത് .

No comments:

Post a Comment