അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി
സത്യവും നീതിയും മുറുകെപ്പിടിക്കുകയും അവന്റെ നൈതിക നിയമങ്ങള്‍ സ്വജീവിതത്തിലൂടെ സാക്ഷ്യപ്പെടുത്തുകയുമാണ്
അല്ലാഹുവിനുവേണ്ടി സാക്ഷികളാവല്‍.
വ്യക്തികള്‍ തമ്മിലോ സംഘങ്ങള്‍
തമ്മിലോ ഉണ്ടാകുന്ന ശത്രുതയാണ് ആളുകളെ അനീതിക്കും അക്രമത്തിനും പ്രേരിപ്പിക്കുന്ന മുഖ്യഘടകം.
ശത്രുക്കളോട് എന്തുമാകാം
എന്നാണ് ശത്രുതയില്‍ വര്‍ത്തിക്കുന്ന കക്ഷികളുടെ പൊതുനിലപാട്. പണ്ടെന്നപോലെ ഈ പരിഷ്‌കൃതയുഗത്തിലും
അതങ്ങനെ തന്നെ തുടരുന്നു.
തഖ്‌വയുള്ളവരുടെ ജീവിതം
കണ്ടാല്‍ അതാണ് അല്ലാഹു തൃപ്തിപ്പെടുന്ന ജീവിതചര്യയെന്നും
അതിലൂടെയാണ് സത്യവും നീതിയും സാക്ഷാത്കരിക്കപ്പെടുന്നതെന്നും മറ്റുള്ളവര്‍ക്ക് ബോധ്യമാകണം.
നീതിയുടെയും ന്യായത്തിന്റെയും
ഭാഗത്ത് ഉറച്ചുനില്‍ക്കുകയും കര്‍മജീവിതംകൊണ്ട് നൈതിക മൂല്യങ്ങളുടെ സജീവമാതൃക സൃഷ്ടിക്കുകയുമാണ്
നീതിക്കു സാക്ഷികളാവല്‍.
നീതിക്കുവേണ്ടി അല്ലാഹുവിന്റെ
സാക്ഷികളാകുന്നതും അല്ലാഹുവിനുവേണ്ടി നീതിയുടെ സാക്ഷികളാകുന്നതും ഫലത്തില്‍ ഒന്നുതന്നെയാണ്.
അല്ലാഹുവിന്റെ സാക്ഷികളാകുന്നവര്‍ തന്നെയാണ് നീതിയുടെയും സാക്ഷികളാകുന്നത്.
നീതിക്കുവേണ്ടി നിലകൊള്ളല്‍
അല്ലാഹുവിനുവേണ്ടി നിലകൊള്ളല്‍ തന്നെയാണ്. ഇഹപര ജീവിത യാധാർത്യങ്ങളുടെ അടിത്തറയാണീ
സമവാക്യം. ദൈവത്തെ തിരസ്‌കരിച്ചുകൊണ്ട് നീതിയില്ല. നീതിയെ തിരസ്‌കരിച്ചുകൊണ്ട് ദൈവഭക്തി
(തഖ്‌വ) യുമില്ല.
സൃഷ്ടിപ്രപഞ്ചത്തിന് സ്രഷ്ടാവ്
കണിശമായ ഘടനയും പ്രവര്‍ത്തന നിയമവും നിശ്ചയിച്ചിട്ടുണ്ട്. ആ വ്യവസ്ഥയ്ക്കും നിയമത്തിനും
വിധേയമായിട്ടേ പ്രപഞ്ചത്തിലെ ഓരോ അണുവിനും പ്രവര്‍ത്തിക്കാനാവൂ. അതാണ് 'വിധി.' മനുഷ്യന്‍
സ്വതന്ത്രനായിരിക്കുക എന്നതും ദൈവത്തിന്റെ വിധിയാണ്.
സ്വാതന്ത്ര്യം അര്‍ഥവത്താകുന്നത്
തിരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ തമ്മിലുള്ള അന്തരത്താലാണ്.
നമ്മുടെ ഭാഗധേയം നമ്മുടെ
ചുമലില്‍ തന്നെ കെട്ടിവച്ചരിക്കുന്നു. നമ്മെ സ്വയം നിര്‍മിക്കാന്‍ അവന്‍ തന്നിട്ടുള്ള
സ്വാതന്ത്ര്യമാണത്. നമുക്കിഷ്ടമുള്ളത് തിരഞ്ഞെടുക്കാം, തീരുമാനിക്കാം, പ്രവര്‍ത്തിക്കാം.
നാം ചെയ്യുന്നതെല്ലാം സ്വയം തിരഞ്ഞെടുത്തു ചെയ്യുന്നതാണ്; ദൈവമോ അവന്റെ വിധിയോ ബലാല്‍ക്കാരം
ചെയ്യിക്കുന്നതല്ല.
നന്മയുടെയും തിന്മയുടെയും
പരിണതി ഒന്നു തന്നെയാണെങ്കില്‍ അവക്കിടയില്‍ തിരഞ്ഞെടുപ്പിനിടമില്ല. കര്‍ത്താവ് കര്‍മഫലത്തിന്
ഉത്തരവാദിയാകുന്നു. ഉത്തരവാദിത്വം അര്‍ഥവത്താകുന്നത് ഉത്തരം പറയേണ്ടതുള്ളപ്പോള്‍ -
ഉത്തരവാദി ആകുമ്പോള്‍ ആണ്.
ഓരോ കര്‍മത്തിന്റെയും കര്‍ത്താവ്
ആ കര്‍മത്തിന്റെ ഫലം അനുഭവിക്കേണ്ടതുണ്ട്.
അല്ലാഹു അനുവദിച്ചു തന്നിട്ടുള്ള
സ്വാതന്ത്ര്യം ദുര്‍വിനിയോഗം ചെയ്യാതെയും തിരഞ്ഞെടുപ്പില്‍ തെറ്റുപറ്റായതെയുമിരിക്കാന്‍
മനുഷ്യന്‍ നിതാന്ത ജാഗ്രതയുള്ളവനായിരിക്കണം.
ഖുർആൻ പ്രയോജനപ്പെടുത്തുന്നവര്‍ക്കേ
ഏറ്റം ശരിയായ തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ കഴിയൂ.
ദൈവം നമ്മുടെ ഓരോ അനക്കവും അടക്കവും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. നിരീക്ഷിക്കുക മാത്രമല്ല, രേഖപ്പെടുത്തി സൂക്ഷിക്കുന്നുമുണ്ട്.
സ്വാര്‍ത്ഥത ഒരര്‍ഥത്തില്‍
ബഹുദൈവ വിശ്വാസമാണ്. ചെയ്യുന്ന കര്‍മങ്ങള്‍ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ടാകണം.
സ്വാര്‍ത്ഥതയ്ക്കായി കര്‍മം
ചെയ്യുന്നവര്‍ക്ക് അല്ലാഹു നല്കിയ അനുഗ്രഹത്തിന് എതിരായി ചെയ്യുന്ന നന്ദികേടാണ്.
അഹങ്കാരം, അസൂയ, അത്യാഗ്രഹം
എന്നിവ സകല പാപങ്ങളുടേയും മൂലകാരണങ്ങളാണ്.
ദുര്‍ഗുണങ്ങള്‍ മനുഷ്യനെ
മ്യഗതുല്യനാക്കുന്നു
ആരാധനകള്‍ വഴി മനുഷ്യന്റെ
മനസ്സു നന്നാവട്ടെ. ആചാരാനുഷ്ടാനങ്ങളെ ആരാധനകളായി കാണുമ്പോള്‍ മനസ്സില്‍ സാമൂഹിക ബോധവും
സ്‌നേഹവും ജനിക്കണമെന്നില്ല.
ആചാരാനുഷ്ടാനങ്ങളെ ആരാധനകളായി
കാണുമ്പോള്‍ വിശ്വാസങ്ങളെ കുറിച്ച് ദുരഭിമാനം വളര്‍ത്തും. സമൂഹത്തെ മാനിക്കാത്ത ആചാരാനുഷ്ടാനങ്ങൾ
നിഷ്ഫലമാണെന്ന് അല്ലാഹു പറയുന്നു.
സ്വാര്‍ത്ഥതയും സങ്കുചിതതാല്‍പര്യങ്ങളും
പരിഗണിക്കപ്പെടേണ്ടവര്‍ അവഗണിക്കപ്പെടുകയും അവശത പേറുന്നവര്‍ ആട്ടിയോടിക്കപ്പെടുകയും
ചെയ്യുന്ന പ്രവണതയിലെത്തിക്കുന്നു.
നിത്യജീവിതവുമായി ബന്ധപ്പെട്ട
സകല മേഖലകളിലും സ്വാര്‍ത്ഥതയും സങ്കുചിതതാല്‍പര്യങ്ങളുമാണ് പുത്തന്‍ തലമുറയില്‍ നല്ലൊരു
വിഭാഗത്തെയും നയിച്ചുകൊണ്ടിരിക്കുന്നത്.
ഹൃദയവിശാലതയുള്ള ഒരു സമൂഹത്തില്‍
ഇരിപ്പിടങ്ങള്‍ക്കും വിശാലതയുണ്ടാവും.
ആര്‍ദ്രതയും അനുകമ്പയും
സഹാനുഭൂതിയുമുള്ള ഒരു സമൂഹത്തെയാണ് ഖുര്‍ആന്‍ വിഭാവനം ചെയ്യുന്നത്.
No comments:
Post a Comment