എല്ലാം ദൈവത്തിങ്കല്‍ നിന്നുള്ളതാണെന്ന
ദൃഢവിശ്വാസം മനുഷ്യനെ ഇന്നിനെയും നാളെയെയും ധീരമായി നേരിടാനും പ്രാപ്തനാക്കും.
''അല്ലാഹു അവന്റെ
കാര്യം നടപ്പിലാക്കുക തന്നെ ചെയ്യും. പക്ഷേ, അധിക മനുഷ്യരും അതറിയുന്നില്ല'' (യൂസുഫ്
21). നാം ചെയ്യേണ്ടത് നാം ചെയ്യുക, ഭാവിഭാഗധേയം സ്രഷ്ടാവില്‍ ഭരമേല്‍പ്പിക്കുക. ഇതാണ്
ഈ സൂക്തം ഉണര്‍ത്തുന്നത്. അല്ലാഹു വിധിച്ചതല്ലാതെ ഒന്നും തന്നെ ഞങ്ങള്‍ക്കു സംഭവിക്കുന്നതല്ല.
അല്ലാഹു മാത്രമാകുന്നു ഞങ്ങളുടെ രക്ഷകന്‍. വിശ്വാസികള്‍ അവനില്‍ മാത്രം ഭരമേല്‍പ്പിച്ചുകൊള്ളട്ടെ.
ശിര്‍ക്കും കുഫ്റും കൃത്രിമമാണ്. സ്ഥായിയായ ഭാവമില്ല.
ജാഹിലിയ്യാ ജനവിഭാഗം എന്നത് കേവലം അജ്ഞതയെ മാത്രമല്ല ഉദ്ദേശിക്കുന്നത്.
മറിച്ച് അതൊരു സംസ്‌കാരമാണ്. അക്രമങ്ങളുടെയും അവിവേകത്തിന്റെയും അധര്‍മങ്ങളുടെയും
സമാഹാരം. കൂരിരുട്ടില്‍ പ്രത്യക്ഷപ്പെടുന്ന മിന്നാമിനുങ്ങുകളെപ്പോലെ ഇത്തിരി സല്‍ഗുണങ്ങളും
അവരില്‍ ഇല്ലാതില്ല. തനിക്കു ദോഷമില്ലന്നു വരുമ്പോൾ വാക്‌പാലനവും ആതിഥ്യമര്യാദയും അവയില്‍പെട്ടതാണ്.
ജാഹിലിയ്യാ ജനങ്ങള്‍ ഇതര ജനവിഭാഗങ്ങളില്‍ നിന്ന് താരതമ്യേന ഒറ്റപ്പെട്ടു
കഴിയുന്നു. നാഗരികബോധം അല്‍പംപോലും ഇല്ല. വ്യവസ്ഥാപിതമായ ഭരണ വ്യവസ്ഥയും ഇല്ല. സർക്കാർ
മേധാവികളുടെ `കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍’ എന്നത് സര്‍വ വ്യാപക സിദ്ധാന്തമായിരുന്നു.
വമ്പൻ ഫ്ലാറ്റുകളിൽ താമസം.
ജാഹിലിയ്യാ ജനവിഭാ ഗത്തിന്റെ സാംസ്‌കാരിക രംഗവും പരമദയനീയം തന്നെ. ജീവിതലക്ഷ്യമില്ല.
പോക്കിരിത്തരം, ലഹരി ഉപയോഗം, വ്യഭിചാരം ഇതൊക്കെയായിരുന്നു മുഖ്യഅജണ്ടകള്‍. പലിശ വ്യാപകമായിരുന്നു.
ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള കച്ചവടം, ഷെയർ മാർകറ്റിങ്ങ് ഇതൊക്കെയാ കുന്നു തൊഴില്‍.
കുറെ ആചാരങ്ങൾ, അനുഷ്ടാനങ്ങൾ, മന്ത്രങ്ങൾ, സ്ത്രോത്രങ്ങൾ, തീര്ത്ത യാത്രകൾ, ഇവയോക്കെയാകുന്നു
ആരാധ്യ വസ്‌തുക്കള്‍. സിനിമ , കായിക മേഖലകളിലെ പ്രമുഖരെ പുണ്യപുരുഷന്മാരെല്ലാം ആരാധ്യര്‍.
ശിര്‍ക്കും മറ്റു അധര്‍മങ്ങളും കാരണം നരകത്തില്‍ പതിക്കാന്‍ പാകത്തില്‍
കഴിയുന്നവരായിരുന്നു ജാഹിലിയ്യാ ജനവിഭാഗം.
അല്ലാഹുവിനെക്കുറിച്ചുള്ള പരമ്പരാഗത വിശ്വാസവും അനുമാനങ്ങളും. ഇബ്‌റാഹീം
നബിയുടെ പിന്‍തലമുറക്കാരാണെന്ന് അവകാശപ്പെട്ടിരുന്നു. അതൊക്കെ കേവലം വായാടിത്തം മാത്രമായിരുന്നു
ജാഹിലിയ്യാ വിഭാഗത്തിനു.
പ്രവൃത്തികള്‍ നന്നാവുന്നതും ദുഷിക്കുന്നതും വിശ്വാസം കളങ്കമില്ലതാകുമ്പോഴാണ്.
വ്യക്തിത്വ രൂപീകരണത്തില്‍ യഥാർത്ത വിശ്വാസത്തിന് അനല്‍പമായ സ്വാധീനമുണ്ട്.
വിശ്വാസം പിഴച്ചാല്‍ എല്ലാം പിഴച്ചു. നാട്ടിനിരത്തുന്ന കമ്പിനു വളവുണ്ടായാല്‍
നിഴലും വളയും. നിഴല്‍ നേരെയാക്കാന്‍ ശ്രമിച്ചതുകൊണ്ടാവില്ല.
മനുഷ്യരുടെ വിശ്വാസം, കര്‍മം, സ്വഭാവം തുടങ്ങി സര്‍വകാര്യങ്ങളെയും ഖുർആൻനിലൂടെ
ശുദ്ധീകരിക്കാൻ കഴിയുന്നു .
തൗഹീദിന്റെ അവിഭാജ്യ ഘടകമാണ് ഖുർആന്റെ നിയമങ്ങളിൽ അടിയുറച്ചു നില്ക്കും
എന്നുള്ള തീരുമാനം.
ഖുർആന്റെ നിയമങ്ങളിൽ അടിയുറച്ചു നില്കാനുള്ള കഴിവില്ലാത്തവന് ശരിയായ
വിധത്തില്‍ തൗഹീദില്‍ എത്താന്‍ കഴിയില്ല.
അല്ലാഹുവിന്റെ മുമ്പില്‍ മറുപടി പറയേണ്ടിവരും. അവിടെ ശുപാര്‍ശകരില്ല.
പരിഭാഷകരും ഇല്ല. നേര്‍ക്കുനേര്‍.
ഓരോരുത്തരും തന്റെ വലതുഭാഗത്തേക്ക് നോക്കുന്നു. തന്റെ ചെയ്‌തുവെച്ച
കര്‍മങ്ങളല്ലാതെ ഒന്നും കാണാനില്ല. അപ്പോള്‍ തന്റെ ഇടതുഭാഗത്തേക്കു നോക്കുന്നു. മുമ്പു
ചെയ്‌തതല്ലാതെ ഒന്നും കാണാനില്ല. മുന്നോട്ടു നോക്കുന്നു. അഭിമുഖമായി നരകമല്ലാതെ മറ്റൊന്നും
കാണുന്നില്ല. അതിനാല്‍ നിങ്ങള്‍ ഖുർആൻ കൊണ്ട് നരകത്തെ സൂക്ഷിക്കുക.’
യഥാർത്ത വിശ്വാസി വിശുദ്ധിയുടെ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിക്കുകയില്ല.
അഥവാ വ്യതിചലനം ഉണ്ടായാല്‍ തല്‍ക്ഷണം ഭയപ്പാടോടെ ഖേദിച്ചുമടങ്ങും. കൂടുതല്‍ നന്‍മയില്‍
മുഴുകും.
ഉപ്പയുടെ കൈപിടിച്ച് സഞ്ചരിക്കുന്ന കൊച്ചുകുട്ടി കൗതുകമുള്ളതെന്തുകണ്ടാലും
അതെന്താണെന്ന് ചോദിക്കുന്നതും കത്തിക്കൊണ്ടിരിക്കുന്ന മെഴുകുതിരിയുടെ തീനാളത്തിലേക്ക്
കൊച്ചുകുട്ടികള്‍ കൈനീട്ടുന്നതും എന്താണത് എന്നറിയാനുള്ള അടങ്ങാത്ത ജിജ്ഞാസകൊണ്ടാണ്
ഖുർആനിൽഎന്താണെന്നറിയാനുള്ള ജിജ്ഞാസ എന്തെ ഇല്ലാതെ പോയി .
ഇതര ജീവിവര്‍ഗ്ഗങ്ങളില്‍നിന്ന് വ്യത്യസ്‌തമായി മനുഷ്യന് ഉത്തുംഗതയിലെത്താന്‍
കഴിയുന്നത് അവന്‍ ആര്ജിക്കുന്ന വിജ്ഞാനംകൊണ്ടു
മാത്രമാണ്.
എന്തും സൃഷ്‌ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ നീ വായിക്കുക.
മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍നിന്ന് സൃഷ്‌ടിച്ചിരിക്കുന്നു. നീ വായിക്കുക. നിന്റെ രക്ഷിതാവ്
പേനകൊണ്ട് പഠിപ്പിച്ച ഏറ്റവും വലിയ ഔദാര്യവാനാകുന്നു.
ക്വുര്‍ആന്‍ വചനങ്ങള്‍ തന്നെയാണ് ആധുനിക സമൂഹത്തെ അധാര്‍മികതകളില്‍നിന്ന്
സംസ്‌കരിച്ചെടുക്കുന്നതിന് നാം ഉപയോഗിക്കേണ്ടത്. മാനവ സംസ്‌കരണത്തിന്റെ നിദാനം അവന്‍
ആര്‍ജ്ജിച്ചെടുക്കുന്ന വിജ്ഞാനമാണ്.
ദൈനംദിന ജീവിത വ്യവഹാരങ്ങല്ക്കുള്ള ആഗ്രഹങ്ങൾ നിറവേറ്റാൻ അവന്റെ വൈജ്ഞാനിക
മണ്‌ഡലങ്ങളെ വ്യാപിപ്പിക്കുന്നു. അങ്ങനെയുള്ള ഈ നൂറ്റാണ്ടില്‍പോലും അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍
തിരിച്ചറിഞ്ഞ് അവനെ മാത്രം ആരാധിക്കാന്‍ പലര്‍ക്കും കഴിയുന്നില്ല.
വ്യക്തിയെ യഥാര്‍ത്ഥ മനുഷ്യനും മാന്യനുമാക്കിത്തീര്‍ക്കേണ്ട വിവേകത്തിന്റെ
ഉറവിട ത്തിൽനിന്നായിരിക്കണം നാം ആര്‍ജ്ജിക്കേണ്ട വിജ്ഞാനം.
ഈ പ്രകൃതിയിൽനിന്നും പഞ്ചേന്ദ്രിയങ്ങളെക്കൊണ്ട് ആര്‍ജ്ജിച്ചെടുക്കുന്ന
വിജ്ഞാനം ജഗന്നിയന്താവായ അല്ലാഹുവിനെക്കുറിച്ച് അറിയാനുതകുന്നതാവണം.
അവര്‍ക്ക് മനസ്സുകളുണ്ട്, അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുന്നില്ല.
അവര്‍ക്ക് കണ്ണുകളുണ്ട്, അതുപയോഗിച്ച് അവര്‍ കണ്ടറിയുന്നില്ല; അവര്‍ക്ക് കാതുകളുണ്ട്,
അതുപയോഗിച്ച് അവര്‍ കേട്ടുമനസ്സിലാക്കുന്നില്ല; അവര്‍ നാല്‍ക്കാലികളെപ്പോലെയാകുന്നു.
അല്ല, അവരാകുന്നു കൂടുതല്‍ പിഴച്ചവര്‍, അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍.
ധാര്‍മിക ജ്ഞാനമാണ് മുഴുവന്‍ നന്മയുടേയും മേന്മയുടെയും അടിസ്ഥാനം.
ബോധമില്ലാത്ത ഭൗതിക വിദ്യാഭ്യാസം ഉപകാരത്തേക്കാളേറെ ഉപദ്രവങ്ങളാണ്
ഉണ്ടാക്കാറുള്ളത്.
മുഴുവന്‍ തിന്മകളുടെയും അടിത്തറ അജ്ഞതയാണ്.
യഥാര്‍ത്ഥ ജ്ഞാനം ദൈവികബോധവും അല്ലാഹുവിനെക്കുറിച്ചുള്ള അറിവുമാണ്.
No comments:
Post a Comment