Saturday, 13 July 2013

ശരിയായ ചിന്ത പരിരക്ഷിക്കപ്പെടണം.



അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ് പ്രപഞ്ചം. അതിലെ എല്ലാം സ്രഷ്ടാവായ അല്ലാഹുവിന്റെ മഹനീയ നിര്‍മ്മിതികള്‍ക്കുദാഹരണമാണ്.
ഭൂമി മനുഷ്യന്റെ സ്വന്തം കുത്തകയല്ല. അല്ലാഹുവിന്റേതാണ്. മനുഷ്യന്‍ അല്ലാഹുവിന്റെ പ്രതിനിധിമാത്രമാണ്.

പരിസ്ഥിതി പരിപാലനം മനുഷ്യ വംശത്തിന്റെ നിലിനില്‍പിന്നാധാരമായ അനിവാര്യതകളില്‍ പെടുമെന്നത് തര്‍ക്കരഹിതമായ കാര്യമാണ്. പരിസ്ഥിതി പരിരക്ഷ എന്നാല്‍ ദീനിൽ നിലനില്കലാണ് , വിശ്വാസികളെ  സംബന്ധിച്ചേടത്തോളം ഒന്നാമത്തെ അനിവാര്യതയായി നാം മനസ്സില്ലാക്കുന്നത് ദീനാണല്ലോ. പരിസ്ഥിതിയോട് ചെയ്യുന്ന തെറ്റു യഥാര്‍ത്ഥ മതത്തിന്റെ ആത്മാവിനോട് ചെയ്യുന്ന തെറ്റാണ്. ഭൂമിയിലെ മനുഷ്യന്റെ ദൗത്യത്തിന്നെതിരാണ്. ചുറ്റുമുള്ള ജീവജാലങ്ങളോട് ചെയ്യുന്ന പാപമാണ്. പരിസ്ഥിതിയോട് ചെയ്യുന്ന അക്രമം

പ്രകൃതിയുടെ നേരെ ഉന്മത്തമായ പരാക്രമ ത്വരയോടെ പെരുമാറാതിരിക്കാന്‍ ശരിയായ ചിന്തകൂടിയേ തീരൂ.

പ്രപഞ്ചത്തിലെ വരികള്‍ ശ്രദ്ധയോടെ നിരീക്ഷിച്ചുനോക്കൂ ‘ഉന്നത സഭ’യില്‍ നിന്ന് നിനക്കയച്ച കത്തുകളാണവ. അതിലെ വരികള്‍ ശ്രദ്ധിച്ചു നോക്കിയാല്‍ അതിലിങ്ങനെ രേഖപ്പെടുത്തിയതായി കാണാം: (അല്‍ അഅ്‌റാഫ്:185, യൂനുസ്:101 കാണുക)

أَوَلَمْ يَنظُرُواْ فِي مَلَكُوتِ السَّمَاوَاتِ وَالأَرْضِ وَمَا خَلَقَ اللّهُ مِن شَيْءٍ وَأَنْ عَسَى أَن يَكُونَ قَدِ اقْتَرَبَ أَجَلُهُمْ فَبِأَيِّ حَدِيثٍ بَعْدَهُ يُؤْمِنُونَ

وَلَوْ شَاء رَبُّكَ لآمَنَ مَن فِي الأَرْضِ كُلُّهُمْ جَمِيعًا أَفَأَنتَ تُكْرِهُ النَّاسَ حَتَّى يَكُونُواْ مُؤْمِنِينَ

മനുഷ്യന്റെ അല്ലാഹു നല്കിയ അനുഗ്രഹ നിഷേധസ്വഭാവവും ധിക്കാരവുമാണ് പ്രശ്‌നങ്ങളുടെ യഥാര്‍ത്ഥ ഹേതുവെന്നും സമൂഹത്തിലെ എല്ലാ ഓരോ വ്യക്തികളും  ആന്തരികമായി മാറ്റിപ്പണിയാതെ പ്രതിസന്ധികള്‍ പരിഹരിക്കപ്പെടില്ലെന്നും ഖുര്‍ആന്‍ സിദ്ധാന്തിക്കുന്നു.
إِنَّ الأَرْضَ لِلّهِ يُورِثُهَا مَن يَشَاء مِنْ عِبَادِهِ وَالْعَاقِبَةُ لِلْمُتَّقِينَ

‘നിശ്ചയം, ഭൂമി അല്ലാഹുവിന്റേതാണ് തന്റെ ദാസന്മാരില്‍ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് അനന്തരമായി നല്‍കുന്നു.’ (അല്‍ അഅ്‌റാഫ്:128)
പ്രാപഞ്ചിക പ്രതിഭാസങ്ങളെ ഗുണപാഠ പ്രധാനമായും തന്റെ ഓരോ പ്രവര്ത്തനങ്ങളും നന്ദിപ്രകാശന പ്രധാനവുമായാണ് വിശ്വാസികൾ മനസ്സിലാക്കേണ്ടത്.

അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കുകയെന്നാല്‍ അവ എന്തിനു വേണ്ടിയാണോ സൃഷ്ടിക്കപ്പെട്ടത് തദാവശ്യാര്‍ത്ഥം അവ ഉപയോഗിക്കുക എന്നാണ്, അല്ലാതെ അവയെല്ലാം അധീനപ്പെടുത്തുക എന്നതല്ല.

പരിസ്ഥിതി പരിരക്ഷ എന്നാല്‍ ബുദ്ധിയുടെ പരിരക്ഷനിലനിര്ത്തുക എന്നാണു  അല്ലാഹുവിന്റെ നിയമ നിരോധങ്ങള്‍ ബാധകമാകാനുള്ള ഉപാധിയാണ് ബുദ്ധി. ഇതര ജന്തുജാതികളില്‍ നിന്നു മനുഷ്യനെ വേര്‍തിരിക്കുന്നതും അത്തരത്തിലുള്ള ബുദ്ധി തന്നെ.

പ്രകൃതിയെ മനുഷ്യന്റെ ശത്രുവെന്നു ധ്വനിപ്പിക്കുന്ന തരത്തില്‍ ‘പ്രകൃതിയെ കീഴടക്കുക’ എന്ന പാശ്ചാത്യ പ്രയോഗവും അത്തരത്തിലുള്ള സമീപനവും  പ്രകൃതിയോടുള്ള വിരുദ്ധനിലപാടാണ്.

താങ്കള്‍ താങ്കളുടെ അനന്തരാവകാശികളെ ധനികരായി വിട്ടേച്ചു പോകുന്നതാണ്, അവരെ ആളുകളോട് യാചിച്ച് നടക്കേണ്ടുന്ന ദരിദ്രരായി വിട്ടേച്ചു പോകുന്നതിനേക്കാള്‍ ഉത്തമം.

ഭക്ഷണ പാനീയങ്ങളെ പോലെ തന്നെ പ്രധാനമാണ് പ്രക്രുതിയില്നിന്നുള്ള സൗന്ദര്യാസ്വാദനവും. ജീവിതം നിലനിര്‍ത്തുന്നത് ആഹാര പാനീയങ്ങളാണെങ്കില്‍ അതിന് സൗന്ദര്യവും മധുരവും പകരുന്നത് അതിന്റെ അലങ്കാരമാണ്.

ഖുർആനും പരിസ്ഥിതിയും, മനുഷ്യനും അല്ലാഹുവും, തമ്മിലും കുടുംബവും, സമൂഹവും തമ്മിലും മനുഷ്യനും പ്രപഞ്ചവും, തമ്മിലുമുള്ള ബന്ധങ്ങളെ നിര്‍ബന്ധം, അഭികാമ്യം, നിഷിദ്ധം, അനഭികാമ്യം, അനുവദനീയം എന്നീ തലങ്ങളിലായി വ്യവസ്ഥപ്പെടുത്തുന്നത് ഖുർആനിൽനിന്നും നാം കരസ്ഥമാക്കുന്ന വിജ്ഞാനമാണ്.

അല്ലാഹുവിന്റെ ആജ്ഞാനിരോധങ്ങള്‍ ബാധകമായിത്തുടങ്ങുന്ന പ്രായം ( പ്രായപൂര്ത്തി - തിരിച്ചറിവ്- ) മുതല്‍ സത്യവിശ്വാസിയുടെ  എല്ലാ പ്രവര്‍ത്തനങ്ങളിലും ഖുർആന്റെ  നിയമങ്ങള്‍ക്കായിരിക്കും മേല്‍ക്കോയ്മ. ജീവിതത്തിന്റെ ഒരു മേഖലയും ഇതില്‍ നിന്നൊഴിവല്ല.

പരിസ്ഥിതിയുടെ നേരെയുള്ള കയ്യേറ്റം വിര്‍ധിക്കുന്നതിനനുസരിച്ച് മനുഷ്യ ജീവിതം കൂടുതല്‍ ദുരിത പൂര്‍ണമാകുന്നു, ജല ചൂഷണവും പരിസ്ഥിതി മലിനീകരണവും സന്തുലിതത്വ നഷ്ടവും നമ്മുടെ ജീവിതത്തിനു ഭീഷണി ഉയര്‍ത്തുന്നു. ആത്മഹത്യയും പരഹത്യയും  കടുത്ത പാതകമാണ്.

ഇന്ന് ആളുകള് ധരിക്കുന്നതുപോലെ, സ്വര്‍ണവും ,വെള്ളിയും, അധികാരങ്ങളും , ആള്ബലവും അല്ല സമ്പത്ത് ഭൂമിയും അതടങ്ങുന്ന പ്രപഞ്ചവുമാണ് , ഭൂമിയിലെ മരവും കൃഷിയും കന്നുകാലികളും ജലവും മേച്ചില്‍ സ്ഥലവും വസതിയും വസ്ത്രങ്ങളും ഫര്‍ണിച്ചറും പെട്രോളും ഖനിജങ്ങളുമെല്ലാം അല്ലാഹുവിന്റെ വിഭവങ്ങളും മനുഷ്യന്റെ , ആരോഗ്യം , ബുദ്ധി വൈഭവം , സര്ഗശേശി , മറ്റു കഴിവികൾ ഇവയെല്ലാമാണ്  അലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങൾ.

സന്താനങ്ങളുടെ ശിക്ഷണവും പരിപാലനവും ആരോഗ്യ പരിരക്ഷയും സ്വഭാവവല്‍ക്കരണവും മാതാപിതാക്കളുടെ ബാധ്യതയാണെങ്കില്‍ അത്രതന്നെ പ്രധാനമാണ് അവരെ പരിസ്ഥിതി ദൂഷ്യങ്ങളില്‍നിന്ന് രക്ഷിച്ചെടുക്കേണ്ട ഉത്തരവാദിത്വവും.

തന്റെ ജീവിത മേഖലകളിൽ ഖുർആനിനു ഇടപെടാന്‍ എന്തുണ്ട്?’ നമുക്കും നമ്മുടെ വിദ്യാര്‍ത്ഥി – വിദ്യാര്‍ത്ഥിനികള്‍ക്കും  ഇതെന്തുകൊണ്ട് പഠിപ്പിക്കുന്നില്ല എന്നത് 21 ആം നൂറ്റാണ്ടിലെ ഓരോ വ്യക്തിയും സ്വയം ചോദിക്കേണ്ട ഒരു ചോദ്യമാണ് .

പരിസ്ഥിതിയും ജിഹാദും തമ്മിലും ബന്ധമുണ്ട്. ‘ആരും ബുദ്ധിമുട്ടാനോ മറ്റൊരാളെ ബുദ്ധുമുട്ടിക്കാനോ പാടില്ല’ സ്വയം പീഡനമോ പരപീഡനമോ പാടില്ലെന്ന് ഖുർആൻ ഖണ്ഡിതമായി പ്രസ്ഥാപിക്കുന്നുണ്ട്.

അനിവാര്യതകള്‍ അവയുടെ തോതനുസരിച്ച് കണക്കാക്കപ്പെടണം, അനിവാര്യമായ കാരണങ്ങളാല്‍ അനുവദിക്കപ്പെടുന്നത് അനിവാര്യതയുടെ തോതനുസരിച്ച് കണക്കാക്കപ്പെടണം, ‘ഒരാളുടെ നിര്‍ബന്ധിതാവസ്ഥ മറ്റൊരാളുടെ അവകാശത്തെ അസാധുവാക്കുകയില്ല.

പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന വന്‍ വ്യവസായങ്ങളും കമ്പനികളും സമൂഹത്തെ മുഴുവന്‍ പീഡിപ്പിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ യുക്തമായ നിയന്ത്രണങ്ങൾ  നല്‍കപ്പെടേണ്ടതുണ്ട്.

അന്യരെ പീഡിപ്പിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമില്ല.

അല്ലാഹുവിന്റെ അതിരുകള്‍ പാലിക്കുന്നവന്റെയും പാലിക്കാതെ അതില്‍ ചെന്നു വീഴുന്നവന്റെയും ഉദാഹരണം ഒരു കപ്പലിന്റെ മുകള്‍ തട്ടിലും താഴെ തട്ടിലും യാത്രചെയ്യുന്നവരെപോലെയാണ്. താഴെ തട്ടിലുള്ളവര്‍ക്ക് വെള്ളത്തിനു ആവശ്യം നേരിടുമ്പോള്‍ മുകള്‍ തട്ടിലുള്ളവരുടെ അടുത്ത് വന്നു വേണമായിരുന്നു എടുക്കാന്‍. അപ്പോള്‍ അവര്‍ ഒരു നിര്‍ദേശം മുമ്പില്‍ വെച്ചു. ‘നമുക്ക് താഴെ ഒരു ദ്വാരമുണ്ടാക്കി വെള്ളമെടുക്കാം, മുകളിലുള്ളവരെ ഉപദ്രവിക്കേണ്ടല്ലോ.’ ഈ നിര്‍ദേശം നടപ്പിലാക്കാന്‍ അവര്‍ അവരെ അനുവദിച്ചിരുന്നുവെങ്കില്‍ അവര്‍ ഒന്നിച്ച് നശിച്ചു പോയേനെ, കൈക്കുപിടിച്ച് തടഞ്ഞിരുന്നുവെങ്കില്‍ അവര്‍ എല്ലാവരും രക്ഷപ്പട്ടേനെ.

മനുഷ്യരുടെ ഇഹ–പര ജീവിതത്തിന്റെ ക്ഷേമ മോക്ഷമാണ് ഖുർആന്റെ  ലക്ഷ്യം.

തന്റെ ശരീരത്തിന്റെയും സന്താനങ്ങളുടെയും സമ്പത്തുക്കളുടെയും ബുദ്ധിയുടെയും സംരക്ഷണമാണ് മനുഷ്യനിര്മ്മിത നിയമങ്ങള്ക്ക് ഉണ്ടാക്കാൻ പറ്റൂ .

മനുഷ്യ ജീവിതം നിലനില്‍ക്കാന്‍ അത്യന്താപേക്ഷിതമായ വസ്തുക്കളാണ് പ്രപഞ്ചത്തിൽ മുഴുവനും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്‌. ഏതെങ്കിലും ഒന്നിന്റെ അഭാവത്തില്‍ ജീവിതത്തില്‍ പ്രയാസവും ഞെരുക്കവും ഉണ്ടാവുന്നതാണ്.

ജീവിതത്തിന് പൂര്‍ണതയും സൗന്ദര്യവും പ്രദാനം ചെയ്യുന്ന തരം ആവശ്യങ്ങളാണ് ഖുർആൻ നിർദേശിക്കുന്നത്. മനുഷ്യരുടെ ഇഹ-പര താല്‍പര്യങ്ങളാണ് അല്ലാഹുവിന്റെ ലക്ഷ്യമെന്ന് ലളിതമായി  ഖുർആനിൽ പ്രസ്ഥാപിച്ചിട്ടുണ്ട്.

ഖുർആനിൽ മുഴുവൻ അല്ലാഹുവിന്റെ മുഴുവന്‍ താല്‍പര്യങ്ങളാണ്. ഒന്നുകില്‍ ദോഷം തടുത്തുകൊണ്ട് അല്ലെങ്കില്‍ നന്മ വരുത്തിക്കൊണ്ട് അത് മനുഷ്യ പക്ഷത്തുനില്‍ക്കുന്നു’. ‘സത്യ വിശ്വാസികളേ! എന്ന വിളിക്കു ശേഷം അല്ലാഹു നല്‍കുന്ന ഏതു ഉപദേശവും ശ്രദ്ധിച്ചു നോക്കൂ. ഒന്നുകില്‍ നന്മയിലേക്കുള്ള പ്രേരണ, അല്ലെങ്കില്‍ തിന്മയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന ശാസന, അതുമല്ലെങ്കില്‍ ഒരേ സമയം പ്രേരണയും വിലക്കും.

ചെറുതും വലുതുമായ എല്ലാ നല്ല കാര്യവും ഖുർആൻ കല്‍പിച്ചിരിക്കുന്നു. ചെറുതും വലുതുമായ എല്ലാ ചീത്ത കാര്യങ്ങളും തടഞ്ഞിരിക്കുന്നു. ‘ആരെങ്കിലും അണുമണിത്തൂക്കം നന്മ ചെയ്താല്‍ അതവന്‍ കാണും. അണുമണിത്തൂക്കം തിന്മ ചെയ്താല്‍ അതുമവൻ കാണും. എന്നുപറഞ്ഞാൽ നന്മകളും തിന്മകളും പ്രത്യകം തൂക്കിനോക്കി തട്ടികിഴിച്ചു ബാകിയുള്ളത്തിനു രക്ഷയോ ശിക്ഷയോ എന്നതല്ല , ആരാണോ നന്മ പ്രവര്ത്തിക്കുന്നത് അവനു അതിന്റെ ഗുണവും അവൻ തിന്മ പ്രവർത്തിച്ചാൽ അതിന്റെ ശിക്ഷയും അവനിൽ തന്നെയെന്നാണ് ,.

രണ്ടു നന്മകളില്‍ കൂടുതല്‍ നന്മ ഏത്? രണ്ടു തിന്മകളില്‍ കൂടുതല്‍ തിന്മ ഏത്? ദോഷകരമായ കാര്യത്തേക്കാള്‍ ഗുണകരമായ കാര്യത്തിന് മുന്‍ഗണന നല്‍കേണ്ടതിന്റെ അടിസ്ഥാനമെന്ത്? ഗുണകരമായ കാര്യത്തേക്കാള്‍ ദോഷകരമായ കാര്യത്തിനു മുന്‍തൂക്കം നല്‍കാമോ? നന്മയും തിന്മയും തിരിച്ചറിയാതെവന്നാല്‍ എന്തു ചെയ്യും? അതിനാൽ നിങ്ങൾ നന്മ തിന്മകൾ കൂട്ടിക്കലര്താതിരിക്കുക.

എല്ലാതരം നന്മകളിലേക്കും മനുഷ്യരെ പ്രചോദിപ്പിക്കുകയും മുഴു തിന്മകളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന സമഗ്ര സ്വഭാവത്തിലുള്ളതാണ് ഖുർആൻ.

ഖുർആനിൽ  ‘അല്‍ അദ്ല്‍’ (നീതി) ‘അല്‍ ഇഹ്‌സാന്‍’ (നന്മ) എന്നീ പദങ്ങളിലെ ‘അല്‍’ എന്ന പ്രത്യയം എല്ലാതരം നീതികളെയും ഉള്‍ക്കൊള്ളിക്കാനുള്ളതാണ്. അതേപോലെ, അല്‍ ഫഹ്ശാഅ് (മ്ലേഛത) അല്‍ മുന്‍കര്‍ (നിഷിദ്ധം) അല്‍ ബഗ്‌യ് (അക്രമം) എന്നിവയിലെയും ‘അല്‍’ എല്ലാതരം മ്ലേഛതകളെയും നിഷിദ്ധങ്ങളെയും അക്രമങ്ങളെയും ഉള്‍ക്കൊള്ളുന്നു. അക്രമം മ്ലേഛതയുടെയും നിഷിദ്ധതയുടെയും ഗണത്തിന്‍ പെട്ടതാണെങ്കിലും അത് പ്രത്യേകം എടുത്തു പറഞ്ഞത് അതിലേക്ക് കൂടുതല്‍ ശ്രദ്ധ തിരിക്കാനാണ്.

ദീന്‍, ശരീരം, സന്താനം, സമ്പത്ത്, ബുദ്ധി എന്നിവയുടെ സംരക്ഷണമാണ് ഖുർആൻന്റെ ലക്ഷ്യമെന്നത് ബോധ്യമാകണമെങ്കിൽ മുൻവിധികളില്ലാതെ ഖുർആൻ മുഴുവനായും വിലയിരുതുംബോഴാണ്.

വിശ്വാസികളായ ദാസന്മാരേ, നിങ്ങളുടെ നാഥനോട് ഭക്തിയുള്ളവരായിരിക്കുവിന്‍ – ഈ ലൗകിക ജീവിതത്തില്‍ നന്മ കൈക്കൊണ്ടവരാരോ അവര്‍ക്കു ഗുണമുണ്ട്. അല്ലാഹുവിന്റെ ഭൂമി വിശാലമായതാകുന്നു.

ഭൂമിയില്‍ അഹങ്കാരികളാകാനും നാശമുണ്ടാക്കാനും ആഗ്രഹിക്കാത്തവരായ ജനത്തിനു മാത്രമാകുന്നു ഖുർആന്റെ സന്ദേശം മനസ്സിലാകുക. മാനവജീവിതത്തിന്റെ മൊത്തം പരിരക്ഷയും സുരക്ഷിതത്വവും ആരോഗ്യവുമെല്ലാം അതില്‍ പെടുന്നു.

ഭോഷന്മാരായി ധൂര്‍ത്തടിക്കരുത്. പരിഗണിക്കത്തക്ക ന്യായമില്ലാതെ ചൂഷണം ചെയ്യരുത്. സംരക്ഷിക്കുകയും പോഷിപ്പിക്കുകയും ചെയ്യാതെ നശിക്കാന്‍ ഇടവരുത്തരുത്. ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങളിലൊന്ന് സ്രോതസ്സുകളെ ഊറ്റിയെടുക്കുന്ന നയരഹിതമായ നിലപാടാണ്. ഇത്തരം നടപടികളെ ഖുര്‍ആന്‍ ‘അല്‍ ഇഫ്‌സാദു ഫില്‍ അര്‍ദ്’(ഭൂമിയില്‍ കുഴപ്പമുണ്ടാക്കല്‍) എന്നാണ് വ്യവഹരിക്കുന്നത്.

ശരീരങ്ങളെയും തലമുറകളെയും സമ്പത്തുക്കളെയും ബുദ്ധികളെയും ദീനുകളെയും തകര്‍ക്കുന്ന വിധമുള്ള എല്ലാതരം നശീകരണങ്ങളും ഭൂമിയില്‍ കുഴപ്പമുണ്ടാക്കലാണ്. ‘ഭൂമിയെ സംസ്‌കരിച്ചശേഷം’ എന്ന് ഖുർആൻ പറഞ്ഞതിന്റെ വിവക്ഷ, സൃഷ്ടികളുടെ പ്രയോജനത്തിന്നനുയോജ്യമായ വിധത്തില്‍ അല്ലാഹു ഭൂമിയെ സംസ്‌കരിച്ചതിനുശേഷം എന്നാണ്.

നിങ്ങളെല്ലാവുരും ഇവിടെ ഭരണാധികാരികളാണ് അതിനാൽ തന്റെ പ്രജകളെക്കുറിച്ച് അള്ളാഹു ചോദ്യം ചെയ്യപ്പെടും.

നന്മയും തിന്മയും, ഇന്നും നാളെയും, അനിവാര്യതയും അലങ്കാരവും, ശക്തിയും സത്യവും തമ്മില്‍ തുലനം ചെയ്തറിയാന്‍ കഴിയണമെങ്കില്‍ മനുഷ്യനിലെ ശരിയായ ചിന്ത പരിരക്ഷിക്കപ്പെടണം.


ഇഹപര ജീവിത വിജയത്തിന്റെ അടിയാധാരം ഖുര്‍ആനും അത് വിശദീകരിച്ച പ്രവാചകന്റെ ജീവിതവുമാണ്. ഇന്ന് നാം ആവിഷ്‌കരിച്ചെടുക്കുന്ന തത്ത്വങ്ങളും നിയമങ്ങളും ഖുര്‍ആനോടും തിരുചര്യയോടും യോജിച്ചു വരുമ്പോഴേ അവയ്ക്കു നിയമപ്രാബല്യമുള്ളൂ, ജീവിത യാഥാർത്യങ്ങളെ അനുഭവിച്ചറിയാൻ കഴിയൂ .

No comments:

Post a Comment