ഇൽമു ഒരു വേട്ടയാണ്. എഴുത്ത്, വേട്ട മൃഗത്തെ ബന്ധിക്കലാണ്.
" കുശാഗ്ര ബുദ്ധി, അതിയായ ആഗ്രഹം, കഠിനാധ്വാനം, ലക്ഷ്യപ്രാപ്തി,
ഗുരുസഹവാസം, കാലദൈർഘ്യം" ഈ കാര്യങ്ങൾ കൊണ്ടല്ലാതെ ഇൽമു നേടുക സാധ്യമല്ല.
ഇഖ്‌ലാസ്, ക്ഷമ, വിവേകം, തുടങ്ങിയ സ്വഭാവ വൈഷിഷ്ട്യങ്ങൾ കാരഗതമാകണമെങ്കിൽ
കുശാഗ്ര ബുദ്ധി, അതിയായ ആഗ്രഹം, കഠിനാധ്വാനം, ലക്ഷ്യപ്രാപ്തി, ഗുരുസഹവാസം, കാലദൈർഘ്യം
ഈ കാര്യങ്ങളെ കുറിച്ച് ബോധവാനാവേണ്ടതുണ്ട്.
ബുദ്ധിയുപയോഗിക്കാത്തവന് ഇൽമു നേടാൻ കഴിയില്ല.
അതിയായ ആഗ്രഹത്തോടെ, തന്റെ ലക്ഷ്യ സാക്ഷാല്കാരത്തിന് വേണ്ടി പുറപ്പെടുകയും
അത്യധ്വാനം ചെയ്യുകയും ചെയ്തില്ലെങ്കിൽ അറിവ് കിട്ടാക്കനിയായി അകലെ നിൽക്കുകയേയുള്ളൂ.
മനപൂർവ്വമാല്ലാതെ സംഭവിക്കുന്ന തകരാറുകൾ പുനപരിശോധന , നടത്തുന്നതിലുടെ
ശരിപ്പെടുത്താനും ക്രമീകരിക്കാനും സാധിക്കും.
അവശ്യം ആവശ്യമുള്ള മറ്റൊരു
"ആലത്ത്" (ആയുധം) ആണ് ഭാഷ.
ഒരു വിശ്വാസി ഖുർആനിൽ വ്യുൽപത്തി
നേടാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിനു യോഗ്യനായ ആളെ കണ്ടെത്തുകയും, താമസംവിനാ
അത് സ്വായത്തമാക്കുകയും ചെയ്തില്ലെങ്കിൽ മുന്നോട്ടുള്ള പ്രയാണം എന്നും പ്രയാസകരമായി
നിൽക്കും.
ഒരു വിശ്വാസിക്ക് തന്റെ
വിശ്വാസത്തെ അവന്റെ ലക്ഷ്യത്തിൽ നിന്ന് തെറ്റിച്ചു കളയുന്ന പ്രതിബന്ധങ്ങൾ ഒരുപാടുണ്ട്.
"ഞാൻ തരക്കേടില്ലായെന്നു
" സ്വയം തോന്നുന്നുവെങ്കിൽ, സൂക്ഷിക്കുക ! അപകടം അടുത്തെത്തിക്കഴിഞ്ഞു .
ഖുർആൻ, അഖീദ, ഫിഖ്ഹു എന്നിവയിൽ ചെറിയ
കിതാബുകളിൽ നിന്ന് തുടങ്ങി വലുതിലേക്ക് പോവുകയാണ് പഠന രീതി.
ക്രമ പ്രവൃതമായരീതി ഇല്ലാതെ
പലയിടങ്ങളിൽ നിന്ന് പലതും, എടുക്കുമ്പോഴും, ചെറുതിൽ തുടങ്ങി വലുതിലേക്ക് എന്ന ക്രമം
തെറ്റുമ്പോഴും അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.
ഭക്ഷണത്തോടുള്ള അമിതമായ ആസക്തി,
അതിര് കവിഞ്ഞ ഉറക്കം, വായാടിത്തം, കൌശലക്കാരും താന്തോന്നികളുമായ ആളുകളുമായുള്ള സഹവാസം,
അവിവേകികളായ ആളുകളുമായുള്ള സൌഹൃദം, തുടങ്ങിയവ ഏതൊരു വ്യക്തിയും ഉപേക്ഷിച്ചേ പറ്റു.
കേവല ഭൌതിക പ്രമത്തരും സുഖലോലുപരുമായ ആളുകളുമായി അകലം കാത്തു സൂക്ഷിക്കുന്നതും
അഭിലഷണനീയമാണ്.
തന്നെക്കാൾ അറിവുള്ള ആളുമായി
നീ തർക്കത്തിലേർപ്പെടരുത്. അങ്ങിനെ നീ ചെയ്യുന്ന പക്ഷം, അദ്ധേഹത്തിന്റെ ഇല്മ് നിനക്ക്
തടയപ്പെടും, അദ്ധേഹത്തെ അത് ഒരു ദോഷവും വരുത്തില്ല.
അറിവിന്റെ വഴികൾ ചുവന്ന
പരവതാനി വിരിച്ച രാജപാതയല്ല. ക്ഷമയുടെ നെല്ലിപ്പടി കാണിക്കുന്ന ദുർഘട പാതയാണ്.
വിനയത്തോടെ
ഇൽമിന് കാതോർക്കാത്തവനെ അത് വില വെക്കില്ല.
ഒരു വിശ്വാസി തന്റെ ജീവിതത്തെ
സംബന്ധിച്ചെടത്തോളം, ഖുർആന്റെനിർദേശങ്ങൾ സ്വീകരിക്കണം. ഉദാഹരണമായി, ഒരു രോഗി തന്റെ
ഭിഷഗ്വരനോട് എങ്ങിനെ വർത്തിക്കുമോ അങ്ങിനെ വർത്തിക്കണം.
ഇൽമു നേടാൻ ആഗ്രഹിക്കുന്നവൻ,
അത് ലഭിക്കാൻ നിശ്ചയിക്കപ്പെട്ട മാർഗങ്ങൾ അവലംബിക്കെണ്ടതുണ്ട്.
നിശ്ചയമായും, അറിവ് പഠനത്തിലുടെയാണ്,
വിവേകം, സമ്പാതനത്തിലൂടെയും"
" അറിവ് അന്ന്വേഷിക്കുന്നവൻ”,
കാരണം അവനതു ബുദ്ധിയുടെ വർധനവാണ്, മനുഷ്യത്വത്തിന്റെ അടയാളമാണ്, ഏകാന്തതയിലെ സഹചാരിയാണ്,
അപരിചിതത്വത്തിലെ സഹവാസിയാണ്, ഇല്ലായ്മയിലെ സമ്പാദ്യമാണ്.
ജാടയും, താൻ പ്രമാണിത്വവും, ദുരുദ്ദേശവും, കൈവെടിഞ്ഞില്ലെങ്കിൽ,
ഇൽമു നമ്മെ കയ്യൊഴിഞ്ഞു, നിസ്വാർത്ഥരും, സാധുക്കളുമായ അതിന്റെ യഥാർത്ഥ അവകാശികളെത്തേടി
യാത്ര പോകും.
അറിവ്, മനുഷ്യന്റെ അമലുകളുടെ
ആധാരമാണ്. ഊർജ സ്രോതസ്സാണ്. ശരി തെറ്റുകളുടെ അവലംബമാണ്. അറിവുള്ളവർ ആദരണീയരാണ്.
അറിവ് ലക്ഷ്യം വെച്ചവൻ സ്വീകരിക്കേണ്ട
മാർഗങ്ങളുണ്ട്. ശീലിക്കേണ്ട മര്യാദകളുണ്ട്. അറിഞ്ഞിരിക്കേണ്ട പാഠങ്ങളുണ്ട്.
അറിവ് നേടുന്നതിന്റെ ലക്ഷ്യം,
അഥവാ നിയ്യത്ത് പൂർണ്ണമായി അള്ളാഹുവിന്റെ വജ്ഹു മാത്രമായിരിക്കണം. അതായത്, ശരിയായ രൂപത്തിൽ
അമൽ ചെയ്യാൻ.
അറിവ് നേടുന്നതിന്റെ ലക്ഷ്യം,
ഭൌതിക താൽപര്യങ്ങളോ, ലാഭേഛകളോ, സ്ഥാനമാനങ്ങളോ, അന്തസ്സോ, ആഭിചാത്യമോ, കിട മാൽസര്യമോ,
തുടങ്ങിയ ഒന്നും സ്വാധീനിക്കാനോ, അവയാൽ പ്രചോദിതനാകാനോ പാടില്ല. അപ്പോൾ
ലക്ഷ്യം വഴിമാറുകയും ഫലം നഷ്ടപ്പെടുകയും ചെയ്യും.
അറിവ് കരസ്ഥമാക്കൽ ഇബാദത്താണ്.
നിയ്യത്ത് നന്നായാൽ അറിവ് പ്രയോജനപ്പെടുകയും അതിൽ ബർകത്ത് ഉണ്ടാവുകയും
ചെയ്യും. എന്നാൽ നിയ്യത്ത് മോശമായാൽ അത് നിരാകരിക്കപ്പെടുകയും ബർകത്ത് നഷ്ട്ടപ്പെടുകയും
ചെയ്യും.
പണ്ടിതന്മാരോട് മാൽസര്യ ത്തിനു
വേണ്ടിയോ, ഭോഷന്മാരോട് തർക്കം നടത്താൻ വേണ്ടിയോ, തന്നിലേക്ക് ജനങ്ങളെ തിരിക്കാൻ വേണ്ടിയോ
ആരെങ്കിലും ഇൽമ്
നേടിയാൽ അവൻ പതനത്തിലാണ് .
No comments:
Post a Comment