പ്രാദേശിക തലത്തിലുള്ള ഭരണ സംവിധാനമാണ് നാം ഇപ്പോൾ അധിവസിക്കുന്ന മഹല്ലുകൾ.
ഒരു നാട്ടിലെ ജനങ്ങളുടെ ജനനം മുതൽ മരണം വരെയും, ആ പ്രദേശത്തിന്റെ, സാമൂഹികം, സാംസ്കാരികം, സാമ്പത്തികം ധാര്മീകം തുടങ്ങി സമസ്ഥ മേഘലകളിലും വ്യക്തമായ സ്വാധീനം ചെലുത്തുവാൻ പ്രാദേശിക മഹല്ല് സംവിധാനത്തിന് കഴിയും. ദിശാബോധമുള്ള വ്യക്തികളും, കർമ്മനിരതനായ വ്യക്തികളും തോളോട് തോൾ ചേർന്ന്, അന്നാട്ടിലെ ജനങ്ങളുടെ ചിന്തയും കഴിവുകളും ഒരേ ലക്ഷ്യത്തിലേക്ക് തിരിച്ചു വിട്ടാൽ, ഈ പ്രദേശിക കൂട്ടായ്മക്ക് സമ്പന്നതയുടെ ദർബാറുകൾക്കു പോലും മാതൃക സൃഷ്ടിക്കാനാകാനായേക്കാം.
കേരളത്തിലങ്ങോളമിങ്ങോളം പ്രവർത്തിക്കുന്ന മഹല്ല് സംഘടനകളുടെ പ്രവർത്തന വിജയങ്ങളെ മറച്ചു പിടിക്കുന്നില്ല എങ്കിലും ആചാരാനുഷ്ടാനങ്ങളുടെയും , ചില ചര്യകളുടെയും ആശയ പരമായ അഭിപ്രായ വ്യത്യാസങ്ങളുടെ അയിത്തം പുരട്ടിയ മുള്ളുവേലികൾ ഒന്നുമാത്രമാണ് വിഭാഗീയതക്കു കാരണമാകുന്നു എന്നത് ഒരു യാഥാർത്യമാണു. ഇത്തരം വ്യത്യാസങ്ങൾക്കതീതമായ ഒരു കൂട്ടായ്മയും മഹല്ല് സംവിധാനത്തിന്റെ മുതൽ കൂട്ടാണ്.
കാലങ്ങളായി തുടർന്നു വന്നു
കൊണ്ടിരിക്കുന്ന രീതികൾക്കപ്പുറം സമസ്ഥ മേഘലകളിലുമുള്ള സമഗ്രമായ പുരോഗതി ലക്ഷ്യമാക്കിക്കൊണ്ട്
സമന്വയിപ്പിച്ച തൗഹീദും , യഖീനും ഉൾക്കൊണ്ട് വര്ത്തമാനകാല വിഷയങ്ങളിലെ പ്രവർത്തനങ്ങൾ
കാര്യക്ഷമമായി നടപ്പിലാക്കുക എന്നുള്ളതാണു മഹല്ല് ഭരണ നേതൃത്വം ലക്ഷ്യമാക്കേണ്ടത്.
അനുഷ്ടാന വിഷയങ്ങൾ മഹല്ല് തലത്തിൽ കൈകാര്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും
ഹിദായത്ത് പരമായ വിഷയങ്ങളിലേക്ക് ഇനിയും ചുവടു വെക്കാത്ത മഹല്ലുകളാണ് ഭൂരിഭാഗവും നമുക്കു
ചുറ്റും.
ഈലോകത്തും പരലോകത്തും നന്മയെ
നല്കണമെന്ന് നിരന്തരം പ്രാർത്ഥിക്കുന്നവരാണ് നമ്മൾ. അതായത് ഒരു വ്യക്തിയുടെ ഇഹപര ജീവിതം, അല്ലാഹുവിനല്ലാതെ മറ്റൊരാൾക്ക്
മുൻപിൽ ഓഛാനിച്ചു നില്ക്കാതെ അന്തസ്സോടു കൂടി, ജീവിക്കുവാൻ കഴിയുക എന്നതും കൂടിയാണ്.
മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ നിർവ്വഹിക്കപ്പെട്ടു
കഴിഞ്ഞാൽ പിന്നീട് വരുന്നതാണ് ആ ജീവിതത്തെ നല്ല നിലയിൽ നിലനിർത്തി കൊണ്ടു പോകുക എന്നത്.
അതു പലപ്പോഴും നാം ചെയ്യുന്ന ജോലിയെ അടിസ്ഥാനപെടുത്തിക്കൊണ്ടായിരിക്കും മുന്നോട്ട്
പോകുന്നതും.
സാമൂഹിക -സാമ്പത്തിക മാറ്റങ്ങളുടെ
തുടക്കം വിദ്യഭ്യാസ രംഗത്തു നിന്നു തന്നെ ആകേണ്ടതിന്റെ ആവശ്യകതയിലേക്കാണ് മഹല്ലുകൾ
ശ്രദ്ധ കാണിക്കേണ്ടത്. വിദ്യഭ്യാസം മാത്രം
പോര, ലക്ഷ്യബോധമുള്ളതും ഫലപ്രദവുമായ രീതിയിൽ വിനിയോഗിക്കാനും പ്രാവര്തീകമാക്കാനും സാഹചര്യങ്ങൾ
സൃഷ്ട്ടിക്കുകയും വേണം .
മഹല്ലിന്റെ കീഴിലുള്ള സ്ഥാപനങ്ങൾ,
ഉദ്യോഗസ്ഥർ, നാട്ടുകാർ ഇവരെയെല്ലാം ഉപയോഗപ്പെടുത്തി ധീർഘവീക്ഷണത്തോടെ ശാക്തീകരണത്തിന്റെ
പാതയിൽ മഹല്ല് തലത്തിൽ പ്രവർത്തനങ്ങൾ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്ന വിഷയമാണ്
ചർച്ച ചെയ്യേണ്ടത്.
വിദ്യഭ്യാസപരമായ പിന്നോട്ടു
പോകലിൽ നാം ഉറങ്ങുകയോ, ഉറക്കം നടിക്കുകയോ ചെയ്യുന്നു.
ഒരു മഹല്ലിലെ ജനങ്ങളുടെ സേവനത്തിനും, സാംസ്കാരിക നിലനില്പിന്നും
ആവശ്യമായ മാനവവിഭവങ്ങൾ ഉണ്ടാക്കിയെടുക്കേണ്ട തും നിലനിര്തെണ്ടതും അനിവാര്യതയും സാമൂഹ്യബാധ്യതയുമാണ്. മാനവവിഭവശേഷി പരിപോഷിപ്പിക്കുന്നതിന്
വേണ്ടി സമുദായ അംഗങ്ങളുടെ നിരന്തരമായ പരിശ്രമം, ശാക്തീകരണത്തിനും സ്വയം സജ്ജരാകുന്നതിനും
അനിവാര്യമായതാണ്. ജനകീയ പങ്കാളിത്തമുള്ള വികസന പരിപാടികളിലൂടെ പ്രാദേശിക വിഭവങ്ങൾ
കണ്ടെത്തുക എന്നത് ഏറ്റവും ഫലപ്രദമായ രീതിയാണ്.
സമൂലമായ മാറ്റത്തിലേക്ക് ഖുർആനിൽ നിന്നും തുടങ്ങണം.
പൊതുജനങ്ങൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, നേതൃത്വം നല്കേണ്ട ഇമാം, മുഅല്ലിമുകൾ തുടങ്ങി
സമൂഹത്തിലെ നാനാതുറയിലുള്ളവരുടെ ഗുണമേന്മകൾ മെച്ചപ്പെടുത്തുക എന്നൊരു ലക്ഷ്യം മുന്നിൽ
കണ്ടുകൊണ്ടു ഖുർആൻസ്വജീവിതത്തിൽ പ്രാവർത്തീകമാക്കുക എന്നത് മാത്രമാണ്.
ഓരോ നാട്ടിലേയും മദ്രസകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിപ്പിക്കുന്ന
ഉസ്താദുരുടേയും അദ്ധ്യാപകാരുടെയും നിലവാരം ഉറപ്പുവരുത്തേണ്ടത് അതാതു നാട്ടുകാർ തന്നെയാണ്.
ഉയർന്ന യോഗ്യതയും, നല്ല രീതിയിൽ പഠിപ്പിക്കുവാൻ കഴിവുമുള്ള അദ്ധ്യാപകർക്ക് മാത്രമേ
നല്ല വിദ്യാർത്ഥികളെ വാർത്തെടുക്കാനാവൂ.
1-ഒരോ കുഞ്ഞും ഈ ലോകത്തിലേക്കു ജനിച്ചു വീഴുന്നതു ശുദ്ധപ്രകൃതിയിലാണു.......(ഖുർആൻ)
2-ചിന്തിക്കൂ.. ചിന്തിക്കുന്നവർക്കു ദൃഷ്ടാന്തങ്ങളുണ്ടു...(ഖുർആൻ)
3-ഒരു ജനതയുടെ സ്ഥിതിയിൽ അല്ലാഹു ഒരു മാറ്റവും വരുത്തില്ല. അവർ സ്വയമൊരു മാറ്റത്തിനു തയ്യാറായിട്ടല്ലാതെ..(ഖുർആൻ)
സഹായം ആവശ്യപ്പെട്ട് വന്ന ഒരാളോട് അദ്ദേഹത്തിന്റെ കൈവശം ഉള്ള പുതപ്പ് കൊണ്ടു വരാൻ കല്പിച്ച പ്രവാചകൻ അതു വിറ്റു കിട്ടിയ ദീനാർ കൊണ്ടു മഴു വാങ്ങിച്ചു ഉപജീവനത്തിനുള്ള മാർഗ്ഗം കാണിച്ചു കൊടുത്തു.. ഇവിടെ അലസതയുടെ അടയാളമായ പുതപ്പു അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്നും എടുത്തു മാറ്റി ഒപ്പം വീണ്ടും ജനങ്ങല്ക്കു മുമ്പിൽ സഹായത്തിനായി കൈനീട്ടുന്നതിനു പകരം ജീവിത മാർഗ്ഗത്തിനുള്ള ഒരു വഴിയും തുറന്നു നല്കി, .ഈ രീതിയിലുള്ള ഒരു മനശ്ശാസ്ത്രപരമായ സമീപനം പ്രവാചകന്റെ ഈ പ്രവർത്തനത്തിൽ വ്യക്തമാണു. ഈ തരത്തിൽ ഖുർആന്റെ അധ്യാപനങ്ങളെ ജീവിതവുമായി ബന്ധപ്പെടുത്തിക്കൊണ്ട് അവതരിപ്പിക്കുവാൻ മഹല്ലിലെ ഓരോ വ്യക്തികള്ക്കും സാധിച്ചാൽ അതിന്റെ പ്രതിഫലനം അത്ഭുതാവഹമായിരിക്കും. ഈയൊരവബോധം രക്ഷിതാക്കളിലും, വിദ്യാർത്ഥികളിലും, പൊതുജനങ്ങൾക്കിടയിലും ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. അതിന് വിദ്യാർത്ഥികളെ സജ്ജരാക്കേണ്ടതും രക്ഷിതാക്കളടങ്ങുന്ന മഹല്ലിന്റെ ബാധ്യതയാണ്.

മഹല്ലിന്റെ ആനുകാലികവും, വരാനിരിക്കുന്നതുമായ കാര്യങ്ങളിൽ യുവജനങ്ങളുടെയും,
രക്ഷിതാക്കളുടേയും, അദ്ധ്യാപകരുടെയും സർവ്വോപരി വിദ്യാർത്ഥികളുടെയും ഗുണമേന്മ എന്നതു
ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.
No comments:
Post a Comment