Sunday, 30 June 2013

ഇബാദത്ത് എന്ത്?



ഇബാദത്ത് എന്ന ഖുർആനിലെ അടിസ്ഥാന സാങ്കേതിക പദത്തെ 'ആരാധന'യിലൊതുക്കി; അതിരുകവിഞ്ഞ പ്രവര്ത്തനങ്ങളെ 'ത്വാഗൂത്ത്' എന്ന സാങ്കേതിക പദത്തെ 'പിശാചി'ലൊതുക്കി. അങ്ങനെ വിശാലമായ 'ഇബാദത്ത്' പരിമിതപ്പെടുത്തപ്പെട്ടു." പരിമിതപ്പെടുത്തെണ്ട കാര്യങ്ങൾ അതിരു കവിയുകയും ചെയ്തു .

ത്വാഗൂത്തിന്‌ ഇബാദത്ത് ചെയ്യരുത് എന്നത് അല്ലാഹുവിൽ നീന്നുള്ള  മൌലിക കല്‍പനയാണ്‌.

ദൈവ വിശ്വാസി  ഇബാദത്ത് എപ്രകാരമാണ്‌ തന്‍റെ ജീവിതത്തില്‍ പുലര്‍ത്തേണ്ടത് എന്നഅറിവ്‌ ഓരോ വ്യക്തിക്കും അനുപേക്ഷണീയമാണ്‌, ആരാധന, അനുസരണം, അടിമത്വം എന്നീ അര്‍ത്ഥമുള്ള ഇബാദത്ത് തെറ്റായി പ്രവര്ത്തിക്കുന്നത് മൂലം ശിര്‍ക്ക് സംഭവിക്കാതിരിക്കാന്‍ ഉപകരിക്കും.

തന്റെ മുഴു ജീവിതവും 'ഇബാദത്ത് ആരാധനയാണ്‌ ' എന്ന് അംഗീകരിക്കുന്നതോടെ , അയാളുടെ ജീവിത്തത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ്‌ ആ അര്‍ത്ഥകല്‍പന 'പ്രായോഗികമായി' വരുത്തുന്നത് എന്ന് കാണാൻ കഴിയും.

'ഇബാദത്ത് ആരാധനയാണ്‌ ' കേവലം ആചാരങ്ങളും , അനുഷ്ടാനങ്ങളും , മന്ത്രങ്ങളും , തീര്താടനങ്ങളും , വിശ്വാസിയാകുന്നു എന്ന അവകാശ വാദങ്ങളും ,എന്ന് മനസ്സിലാക്കിയിരുന്നിടത്ത് നിന്ന് സമഗ്രമായ , വിശാലമായ  അര്‍ത്ഥത്തിലേക്ക് ജീവിത മേഖലകളിലേക്ക് ഒരു മാറ്റവും വരുത്തേണ്ടതില്ലെങ്കില്‍ , പിന്നെ ഈ അര്‍ത്ഥങ്ങള്‍ 'പദ സമ്പത്ത്' വര്‍ദ്ധീപ്പിക്കാനുള്ള ചര്‍ച്ച എന്ന നിലവാരത്തിലേക്ക് മത്രം ഒതുങ്ങപ്പെടുന്നു.

"അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് - വസ്തുതകൾ, കാര്യങ്ങൾ സ്വയം ബോധ്യപ്പെട്ടു - കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല." (ഖുർആൻ )

ജീവിതത്തില്‍ "ആരാധന, അനുസരണം, അടിമത്വം എന്നീ അര്‍ത്ഥപ്രകാരമുള്ള ഇബാദത്ത്" വരുത്തുന്ന പ്രതിഫലനങ്ങള്‍ ആണ്‌ അറിയാന്‍ ശ്രമിക്കേണ്ടത്.

ഇബാദത്തിനു ജീവിതത്തിന്‌ ബന്ധമില്ലാത്ത 3 ഓ, 300ഓ അര്‍ത്ഥം നല്‍കപ്പെട്ടാലും അത് കേവലം അക്കാഡമിക് ചര്‍ച്ച എന്നതിനപ്പുറം പ്രായോഗിക ജീവിതവുമായി ബന്ധമുണ്ടാകില്ല. 

ദൈവീക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ “ഖുർആൻ” ജീവിതത്തിന്റെ എല്ലാ മേഖലകളിലും കഴിവിന്റെ പരമാവധി പാലിക്കപ്പെടണമെന്നതില്‍ വിമുഖത വന്നുകൂടാ. കാരണം അല്ലാഹു പറയുന്നു: വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു. (അഹ്സാബ് 33:36) مُّبِينًا ضَلَالًا ضَلَّ فَقَدْ وَرَسُولَهُ هَ اللَّ يَعْصِ وَمَن

"സൃഷ്ടാവിന്റെ കല്‍പനകള്‍ക്കെതിരില്‍ സൃഷ്ടിയെ അനുസരിക്കാന്‍ പാടില്ല". അല്ലാഹുവിന്‍റെ കല്‍പനകള്‍ അനുസരിക്കല്‍ ആണ് അവന്നുള്ള ഇബാദത്ത്.


അല്ലാഹുവാണ്‌ പരമാധികാരിയെന്ന്‌ വിശ്വസിക്കുന്ന ദൈവ വിശ്വാസികൾ പ്രധാനമായും ഇബാദത്തിലെ വൈകല്യങ്ങളെക്കുറിച്ചു അറിഞ്ഞില്ലങ്കിൽ സ്വമേധയാ "കാഫിര്‍ " ആകും എന്നറിയൽ ഇബാദത്തിന്റെ പൂർണ്ണതക്കു അനിവാര്യമാണ്.

അല്ലാഹുവല്ലാത്തവര്‍ക്ക്‌ അര്‍പ്പിച്ചാല്‍ ശിര്‍ക്കായിത്തീരുന്ന ഇബാദത്ത്‌ എന്ത്‌?, ഇത് അറിയൽ ഇബാദത്തിന്റെ മുന്നുപാതിയാണ്.

"ഞാന്‍ അനുസരിക്കേണ്ടത്‌ അല്ലാഹുവിനെയല്ല" എന്നു കരുതുന്നവരുടെ കാര്യമല്ല, മറിച്ച്‌ "ഞാന്‍ അനുസരിക്കേണ്ടത്‌ അല്ലാഹുവിനെ തന്നെയാണ്‌" എന്നു വിശ്വസിക്കുന്ന വിശ്വാസികളില്‍ വന്നുപോകാവുന്ന ശിര്‍ക്കിനെ പറ്റിയാണ്‌അറിയേണ്ടത്.

''നിഘണ്ടുകള്‍ പരിശോധിച്ചാല്‍ `ഇബാദത്ത്‌ എന്ന പദത്തിനു പല അര്‍ത്ഥങ്ങളും കാണാം. `അനുസരണം, പുണ്യകര്‍മ്മം, കീഴ്‌പ്പെടല്‍, ഭക്തി അര്‍പ്പിക്കല്‍, വഴിപാട്‌, താഴ്‌മ പ്രകടിപ്പിക്കല്‍ എന്നിങ്ങനെയും `വണക്കം, ആരാധനാ, പൂജ, സേവ, പ്രീതിപ്പെടുത്തല്‍ എന്നിങ്ങനെയും അര്‍ത്ഥങ്ങള്‍ കാണാം. എന്നാല്‍ ഇബാദത്ത്‌ എന്ന പദത്തിനു ഭാഷയില്‍ എന്തര്‍ത്ഥമുണ്ട്‌ എന്ന ചര്‍ച്ചക്ക്‌ മാത്രമല്ല  പ്രസക്തി. അല്ലാഹുവിനു മാത്രം അര്‍പ്പിക്കാവുന്നതും മറ്റാര്‍ക്കും അര്‍പ്പിക്കാന്‍ പാടില്ലാത്തതും എന്ന്‌ പറയുന്ന ആ ഇബാദത്ത്‌ എന്താണ്‌? എന്നതാണ്.

ഇബാദത്ത്‌ എന്താണ്‌? അതു പഠിപ്പിക്കാനാ ണ്  നാടായ നാടുകളിലെല്ലാം കാലാകാലങ്ങളില്‍ പ്രവാചകര്‍ വന്നിട്ടുള്ളത്‌''.

ദൈവകല്‍പനകള്‍ അനുസരിച്ച്‌ ജീവിതം സ്വയം ക്രമീകരിക്കുവാൻ ഉദേശിക്കുന്നവന്റെ അനിവാര്യ താല്‍പര്യമാണ്‌ ദൈവകല്‍പനകള്‍ പരമാവധി ശിരസ്സാവഹിക്കുക എന്നത്‌.

"വിശ്വാസം , നമസ്‌കാരം, സക്കാത്ത് , നോമ്പ്‌, ഹജ്ജ്‌ എന്നിങ്ങനെ ഏതാനും ആരാധനാ ചടങ്ങുകള്‍ക്ക്‌ മാത്രമാണ്‌ ഇബാദത്ത്‌ എന്നു പറയുക എന്നൊരു അബദ്ധധാരണ ഏകദൈവ വിശ്വാസികളെന്നു അവകാശപ്പെടുന്ന ബഹുജനങ്ങള്‍ക്കിടയില്‍ നിലവിലുണ്ട്‌. വഴിയില്‍ നിന്ന്‌ മുള്ളു നീക്കുന്നത്‌ പോലും വിശ്വാസത്തിന്റെ ശാഖകളിലൊന്നാണെന്ന്‌ പഠിപ്പിച്ച റസൂലി(സ)ന്റെ അധ്യാപനങ്ങള്‍ക്ക്‌ വിരുദ്ധമാണ്‌ സങ്കുചിതമായ ഈ ധാരണ.

ജീവിതം പൂര്‍ണ്ണമായി അല്ലാഹുവിന്‌ സമര്‍പ്പിക്കുക എന്നതിന്റെ ശരിയായ അര്‍ത്ഥം അല്ലാഹു കല്‍പിച്ചതെല്ലാം അനുസരിക്കുകയും നിരോധിച്ചതെല്ലാം ഉപേക്ഷിക്കുകയും ചെയ്യുക എന്നാണ്‌.

ഖുര്‍ആനിലെ നിര്‍ദ്ദേശങ്ങള്‍ ജീവിതത്തിന്റെ എല്ലാ മേഖലയുമായി ബന്ധപ്പെട്ടതായും അല്ലാഹുവോടുള്ള പരമമായ വണക്കത്തോടെയും അവന്റെ പ്രതിഫലം കാംക്ഷിച്ചുകൊണ്ടും പ്രാവര്‍ത്തികമാക്കുന്നത്‌ അവന്നുള്ള ഇബാദത്താണ്‌. അഥവാ ആരാധനയാണ്‌.



"ഒരു വശത്ത്‌ അല്ലാഹുവിന്റെ ദൈവത്വവും പരമാധിപത്യവും അംഗീകരിക്കുക, മറുവശത്ത്‌ ദൈവത്തില്‍നിന്ന്‌ മുഖം തിരിച്ച ധിക്കാരികളുടെ വിധിവിലക്കുകള്‍ക്കൊത്ത്‌ ചരിക്കുകയും അവര്‍ നടപ്പാക്കുന്ന സമ്പ്രദായങ്ങള്‍ ആചരിക്കുകയും ചെയ്യുക - ഇതുതന്നെയാണ്‌ ത്വഗൂത്തിനു പിറകെ പോകൽ.

ജീവിതത്തെ അടിമുടി ദൈവാനുസരണത്തില്‍ അര്‍പ്പിക്കുകയെന്നതാണ്‌ തൌഹീദ്‌.

അല്ലാഹുവിന്റെ സന്മാര്‍ഗം അവഗണിച്ചുകൊണ്ട്‌ ആജ്ഞാനിരോധനത്തിനധികാരികളായി ചമയുന്ന ജനങ്ങളെ പ്രവൃത്തിരൂപത്തില്‍ അനുസരിക്കുകയാണെങ്കില്‍ അത്‌ കര്‍മപരമായ അപചയമാണ്.

അല്ലാഹുവിനു തീരുമാനങ്ങൾ വിധിക്കപ്പെടാൻ മറ്റാരെയെങ്കിലും നിരുപാധികം തെടെപ്പെടെണ്ടാതുണ്ടെന്നു ഒരു വ്യക്തി ധരിക്കുന്നത് വിശ്വാസപരമായ ശിര്‍ക്കാണ്‌.

അല്ലാഹുവിനു തീരുമാനങ്ങൾ വിധിക്കപ്പെടാൻ മറ്റു ഏതൊന്നിന്റെയും നിയമങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പിന്തുടരേണ്ടാതുണ്ട് എന്ന് കരുതുന്നത്  യഥാര്‍ത്ഥത്തില്‍ അവരെ ദിവ്യത്വത്തില്‍ അല്ലാഹുവിന്റെ പങ്കാളികളാക്കലാണ്‌.

ദൈവത്തിന്റെ പങ്കുകാരായി വാക്കുകൊണ്ട്‌ സമ്മതിക്കട്ടെ, സമ്മതിക്കാതിരിക്കട്ടെ, എന്നല്ല ആ പങ്കാളികളുടെ മേല്‍ ശാപ പ്രാര്‍ത്ഥന ചെയ്‌തുകൊണ്ടിരുന്നാല്‍ പോലും! പങ്കു ചേര്ക്കുന്ന വ്യക്തികളെ ലോകം മുഴുക്കെ ശപിക്കപ്പെടുന്നതായി കാണാം.

വിശ്വാസപരമായി ആരും പിശാചിനെ ദൈവത്തില്‍ പങ്കുചേര്‍ക്കാറില്ലെന്ന കാര്യം എത്രയും വ്യക്തമാണ്‌. ആരും പിശാചിനെ ആരാധിക്കാറുമില്ല. എല്ലാവരും പിശാചിനെ  ശപിക്കുക മാത്രമേ ചെയ്യാറുള്ളൂ. എന്നാല്‍ അവനെ അനുസരിക്കുകയും അടിമപ്പെടുകയും അറിഞ്ഞോ അറിയാതെയോ പിന്‍പറ്റുകയും ചെയ്യാറുണ്ടെന്ന്‌ ഒരു വാസ്‌തവമാണ്‌.

ഒരാള്‍ അല്ലാഹുവല്ലാത്തവരെ ദിവ്യത്വത്തില്‍ പങ്കാളികളാക്കി സങ്കല്‍പ്പിക്കുക എന്ന രൂപം മാത്രമല്ല ശിര്‍ക്കിനുള്ളതെന്നും ദൈവത്തിന്റെ അനുമതി കൂടാതെയോ ദൈവിക നിയമങ്ങള്‍ക്ക്‌ വിരുദ്ധമായോ അല്ലാഹു അല്ലാത്തവരെ പിന്‍പറ്റുന്നതും അനുസരിക്കുന്നതും ശിര്‍ക്കുതന്നെയാണെന്നും ഇങ്ങനെ പിന്‍പറ്റുന്നവരും അനുസരിക്കുന്നവരും തങ്ങള്‍ പിന്‍പറ്റുകയും അനുസരിക്കുകയും ചെയ്യുന്നവരെ ശപിച്ചുകൊണ്ടാണെങ്കിലും ഫലത്തില്‍ ആ മാര്‍ഗ്ഗമാണ്‌ സ്വീകരിക്കുന്നതെങ്കില്‍ ഖുര്‍ആന്റെ വെളിച്ചത്തില്‍ അവരെ അല്ലാഹുവില്‍ പങ്കാളികളാക്കുക തന്നെയാണ്‌ ചെയ്യുന്നതെന്നും വ്യക്തമായി ഖുറാനിൽ നിന്നും ഗ്രഹിക്കാവുന്നതാണ്‌.

ഏതെങ്കിലും ഒരാളെ വിധികര്‍ത്താവായി സമ്മതിച്ച്‌ അവന്റെ അടിമത്വത്തെ സ്വീകരിക്കുമ്പോള്‍ വാസ്‌തവത്തില്‍  അവന്റെ `ദീനില്‍ പ്രവേശിക്കുകയാണ്‌ ചെയ്യുന്നത്‌. അതായത് ആരുടെ നിയമമനുസരിച്ച്‌ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നുവോ അവരെയായിരിക്കും വാസ്‌തവത്തില്‍ നിങ്ങള്‍ ആരാധിക്കുന്നത്‌.

ഒരുത്തനെ വിധികര്‍ത്താവായി സ്വീകരിക്കുകയും പ്രത്യക്ഷത്തില്‍ മറ്റൊരാളെ അനുസരിക്കുകയും ചെയ്യുക, പൂജ ഒരുവനും അടിമവൃത്തി മറ്റൊരുവനും നിര്‍വഹിക്കുക, അതിന്നത്രെ ``ശിര്‍ക്ക്‌ എന്ന്‌ പേര്‍ പറയുന്നത്‌. ``ശിര്‍ക്ക്‌ നഖശിഖാന്തം വ്യാജം മാത്രമാകുന്നു.

ആരെ അനുസരിച്ചു ജീവിക്കുന്നുവോ അവന്റെ ``ദീനിലത്രെ യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ നിലകൊള്ളുന്നത്‌. എന്നിരിക്കെ, ഏതൊരുവനെ നിങ്ങള്‍ അനുസരിക്കുന്നില്ലയോ അവനെ തങ്ങളുടെ വിധികര്‍ത്താവെന്നും അവന്റെ ദീനിനെ തങ്ങളുടെ ``ദീന്‍ എന്നും പറയുന്നത്‌ വെറും വ്യാജമല്ലാതെ മറ്റെന്താണ്‌?.


അല്ലാഹുവിന്റെ ദൈവത്വവും പരമാധിപത്യവും അംഗീകരിക്കുന്നുണ്ടെങ്കിലും കര്‍മ്മപരമായി ദൈവധിക്കാര പരമായ കാര്യങ്ങളും സമ്പ്രദായങ്ങള്‍ അനുഷ്ടിക്കുകയും പ്രവൃത്തിക്കുകയും ചെയ്യുക-ഇതുതന്നെയാണ്‌ ശിര്‍ക്ക്‌.

ദൈവത്തിന്റെ പങ്കാളിയായി സങ്കല്‍പിക്കപ്പെടുന്ന എന്തും ഏതും ചെകുത്താന്മാരാണ്‌, സങ്കല്പ്പിക്കുന്ന വ്യക്തി ചെകുത്താനിനായിരിക്കും സത്യത്തിൽ ഇബാദത്ത് ചെന്നത്.

നേര്‍മാര്‍ഗം വെടിഞ്ഞ് വക്രമാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ അവലംബിക്കപ്പെടുന്നവര്‍ ചെകുത്താന്റെ മാര്ഗമായിരിക്കും.

വല്ലവരും ദൈവമെന്നോ രക്ഷകനെന്നോ വിളിക്കട്ടെ, വിളിക്കാതിരിക്കട്ടെ, ദൈവത്തെ അനുസരിക്കുകയും കീഴ്വണങ്ങുകയും ചെയ്യേണ്ടവിധം അല്ലാഹുവിൽ പങ്കാരോപിക്കുന്ന എന്തും ഏതും അവരെ അനുസരിക്കുകയും കീഴ്വണങ്ങുകയും ചെയ്യുന്നുണ്ടെങ്കില്‍, അനിവാര്യമായും അവരെ ദൈവത്തിന്റെ പങ്കാളികളാക്കലാണത്.

മനുഷ്യന്റെ ജീവിതത്തിലെ സർവപ്രവ്രുത്തികളും , അല്ലാഹുവിനു നന്ദിയായി കൊണ്ടല്ലാതെ ചെയ്‌താൽ അത് വെറും ഒരു അധ്വാനം എന്നത് മാത്രമായിരിക്കും.


തൌഹീദിന്റെ പ്രധാന ഘടകങ്ങളിലൊന്നായ വിധികര്‍തൃത്വം അല്ലാഹുവിനു മാത്രം എന്ന അടിസ്ഥാന പ്രമാണത്തെ ആസ്‌പദമാക്കിയാണ്‌.

പിശാചിനോ, ദേഹേച്ഛക്കോ, ത്വാഗൂത്തിന്നോ, മറ്റുവല്ലതിനുമോ ( ആചാരങ്ങളാകട്ടെ, അനുഷ്ടാനങ്ങളാകട്ടെ, സ്ത്രോത്രങ്ങളാകട്ടെ, തീര്ത്ഥാടനങ്ങളാകട്ടെ ), അല്ലാഹുവിനു മാത്രമുള്ള വിധികര്‍തൃത്വം അവര്‍ക്ക്‌ വകവച്ചു കൊടുത്തുകൊണ്ടാണെങ്കില്‍, അത്‌ അതിനു വേണ്ടി മാത്രമുള്ള ഇബാദത്തും അതുവഴി ശിര്‍ക്കുമായിത്തീരുന്നുവെന്നാണ്‌.

പിശാചിനെയോ മറ്റു ദുഃശ്ശക്തികളെയോ ഏതു കാര്യത്തില്‍ അനുസരിക്കുന്നു എന്ന്‌ നോക്കിക്കൊണ്ടല്ല അനുസരണത്തിന്റെ സ്വഭാവം എന്ത്‌ എന്നു നോക്കിക്കൊണ്ടാണ്‌. അതായത്‌, അല്ലാഹുവിന്‌ മാത്രമുള്ള വിധികര്‍തൃത്വം ഈ ശക്തികള്‍ക്ക്‌ വകവെച്ചുകൊടുത്തുകൊണ്ടാണോ അനുസരിക്കുന്നത്‌ എന്ന്‌ നോക്കിക്കൊണ്ടാണ്‌-അത്‌ വകവച്ചുകൊടുത്തുകൊണ്ടാണെങ്കില്‍ ആ അനുസരണം അതിനു വേണ്ടി മാത്രമുള്ള ഇബാദത്തും ശിര്‍ക്കുമായിത്തീരും.

മനുഷ്യന്‍ തന്റെ ജീവിതത്തെ പരമമായി ഏതു ശക്തിക്ക്‌ വിട്ടുകൊടുക്കുന്നുവോ ആ ശക്തി അവന്റെ ഇലാഹും വിട്ടുകൊടുക്കലിന്റെ പ്രകടനങ്ങള്‍ അതിനുള്ള ഇബാദത്തുമാകുന്നുവെന്നു.

അല്ലാഹു എന്തു നിയമമാണ്‌ നിര്‍ദ്ദേശിച്ചത്‌ എന്നു ഞാന്‍ ചിന്തിക്കുന്നേയില്ല, എനിക്കറിയേണ്ടതുമില്ല. അല്ലാഹുവിന്റെ കല്‍പനക്കൊത്താലും ഇല്ലെങ്കിലും ഞാന്‍ പരിഗണിക്കുക എന്റെ ദേഹേച്ഛയെയാണ്‌, പുരോഹിതരെയാണ്‌, ഗവണ്മെന്റിനെയാണ്‌, പാര്‍ട്ടി സെക്രട്ടറിയെയാണ്‌, പിശാചിനെയാണ്‌ , എന്നൊക്കെയാണ്‌ ഒരാളുടെ നിലപാടെങ്കില്‍ അവന്‍ ഫലത്തില്‍ അല്ലാഹുവിന്റെ വിധികര്‍തൃത്വാധികാരം തള്ളുകയും തല്‍സ്ഥാനത്ത്‌ മറ്റുള്ളവരെ പ്രതിഷ്‌ഠിക്കുകയുമാണ്‌ ചെയ്യുന്നത്‌.

നിരുപാധികം അനുസരിക്കേണ്ടത് അല്ലെങ്കില്‍ എന്റെ പരമമായ വിധികര്‍ത്താവ്" അല്ലാഹു അല്ല, മറിച്ച് സര്‍ക്കാറാണ്‌, പിശാചാണ്‌ എന്ന് വിശ്വസിക്കുന്ന "വിശ്വാസികളായ" ആളുകള് ഉണ്ടോ?? അങ്ങിനെ വാദിക്കുന്ന മതസംഘടനകള്‍ ഉണ്ടോ? അങ്ങിനെയൊരു വാദമില്ല.


സൃഷ്ടാവിന്‍റെ കല്‍പനക്കെതിരില്‍ ആരെ അനുസരിക്കുന്നു എന്നതല്ല പ്രശ്‍നം, മറിച്ച് ഏത് കാര്യത്തില്‍ അനുസരിക്കുന്നു എന്നതാണ്‌ മര്‍മ്മം. സൃഷ്ടാവിന്റെ നിയമങ്ങൾക്കെതിരായി ആരെയും അനുസരിക്കരുത്.

'ഉലുല്‍ അംറ്' ആയാലും അനുസരിക്കുന്ന വിഷയം അല്ലാഹു അംഗീകരിക്കുന്നതാണോ അല്ലയോ എന്നതാണ്.

ജീവിതത്തില്‍ വരുന്ന സകല പ്രശ്‌നങ്ങൾക്കും - വാപ്പയെ അനുസരിച്ചാലും, അധ്യാപകനെ അനുസരിച്ചാലും, ഭരണാധികാരിയെ അനുസരിച്ചാലും - മതപരമായ ഹുക്‌മ് നിർണ്ണയിക്കുന്നത്, ആ അനുസരണം ഏത്‌ വിഷയത്തിലാണ് എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. അല്ലാഹുവിനെതിരായിട്ട്‌ എന്ത്‌ പറയാനും എന്ത്‌ ചെയ്യാനും ആര്‍ കൽപ്പിച്ചാലും അത്‌ നാം അനുസരിക്കാന്‍ പാടില്ല. അത്‌ അനുസരിക്കാന്‍ പാടില്ലാത്തത്‌, അത്‌ കല്‍പ്പിച്ചത്‌ 'ത്വാഗൂത്ത്' ആയതിനാലല്ല. കൽപ്പിക്കുന്നത്‌ സ്വന്തം വാപ്പയോ ഉമ്മയോ ആണെങ്കില്‍ പോലും അത് അനുസരിക്കാന്‍ പാടില്ല. കൽപ്പിക്കുന്നത്‌ വേറെ ഏതു നല്ല മനുഷ്യനായാലും അനുസരിക്കാന്‍ പാടില്ല.

No comments:

Post a Comment