ആരോടും പരിഭവപ്പെടാതെയും
ആരെയും വിദ്വേഷിക്കാതെയും ഏതെങ്കിലും പക്ഷം പിടിക്കാതെയും സര്‍വാനുഗ്രഹകാരമകമായി ഉപദേശം
നല്കുന്നത് പ്രവാചകന്മാർ സാധ്യമാക്കിയിരുന്ന ഉപദേശക്രമമമാണത്.
അതിക്രമങ്ങളെ അതിക്രമം കൊണ്ടു
ചെറുക്കുന്ന പഴഞ്ചന്‍ ഭൗതികസമ്പ്രദായങ്ങളെ വെടിഞ്ഞ് സ്‌നേഹപൂര്‍ണ്ണമായ നന്മകളെ അധികരിപ്പിച്ച്ചു
കൊണ്ട് അഭിമുഖീകരിക്കുന്ന കര്‍മ്മപദ്ധതി പ്രവാചകന്മാർ ലോകത്തിനു നല്കിയ അനുഭവമായിരുന്നു.
മാനവസംസ്‌കാരത്തെയും ചരിത്രഗതിയെയും
രൂപപ്പെടുത്തുന്നതില്‍ മറ്റെന്തിനെക്കാളും ഖുർആൻ മുഖ്യശക്തിയായി വളര്‍ന്നു നിൽക്കുന്നു.
പ്രവാചകന്മാർ സംസാരിക്കുന്നത്
വാക്കുകള്‍ കൊണ്ടല്ല; ഹൃദയംകൊണ്ടാണ്.
പ്രവാചകന്മാർ സംസാരിക്കുന്ന തിൽ ഭേദചിന്തകളില്ല; ഭൗതിക തലത്തില്‍
സാധാരണക്കാരായ വ്യക്തികൾ കാണുന്ന അതിര്‍വരമ്പുകളൊന്നുമില്ല. സമ്പത്തോ അധികാരമോ സ്ഥാനമാനങ്ങളോ
നേടാനുള്ള കാപട്യമില്ല. പ്രതിഫലമായി ആരില്‍നിന്നും യാതൊന്നും ആഗ്രഹിക്കുന്നില്ല. ശ്രോതാക്കള്‍
തന്നെ അംഗീകരിക്കണമെന്നോ അനുയായിവൃന്ദങ്ങളെ സൃഷ്ടിച്ചു കേമത്തം നടിക്കണമെന്നോ വിചാരമില്ല.
പകരം തന്റെ സൃഷ്ടാവായ അല്ലാഹുവിന്റെ തൃപ്തിക്ക്
വേണ്ടി സ്വന്തം കഴിവുകളെല്ലാം സേവനമായി സമര്‍പ്പിക്കാനുള്ള ഉത്സാഹമായിരിക്കും മുന്നില്‍.
ഇപ്പോൾ തനിക്കു പാര്‍ക്കാന്‍
ബലവത്തായ ബംഗ്ലാവുണ്ട്. സവാരിക്ക് പുതിയ കാറുകളുണ്ട്. ആഹാരപദാര്‍ത്ഥങ്ങള്‍ ആവശ്യത്തിലധികമുണ്ട്.
ദേവസ്ത്രീകളെ പോലെയുള്ള ലലനാമണികളുണ്ട്. ലക്ഷക്കണക്കിനും കോടിക്കണക്കിനുമുള്ള പണം ബാങ്കിലുണ്ട്.
എന്തിനു പറയുന്നു. നാം എല്ലാവിധത്തിലും സുഖികളാണ്. പിന്നെന്തിനാണ് ഖുർആൻ പഠിക്കുന്നതും
നിലവിലുള്ള തന്റെ വിശ്വാസം പുനർവിചിന്തനം ചെയ്യുന്നതും കുറവുകൾ പരിഹരിക്കുന്നതും എന്നതായിരിക്കുന്നു
മനോഭാവം .
തിന്നല്‍, കിടക്കല്‍, വിഷയഭോഗം,
നിദ്ര, ആത്മരക്ഷ എ്‌നിവയെക്കുറിച്ചുള്ള ചിന്ത ഏവരേയും ഒരുപോലെ ബാധിക്കുന്നു. ധനികന്‍
സ്വര്‍ണം തിന്നുന്നില്ല. പാവപ്പെട്ടവന്‍ മണ്ണു കൊറിക്കുന്നുമില്ല.
തന്റെ എല്ലാ ജോലികളും അല്ലാഹുവിനു
വേണ്ടി ചെയ്യുന്നുവെങ്കില്‍ അയാള്‍ തന്റെ പ്രവൃത്തികളില്‍ പോരായ്മകളില്ല എന്ന് ഉറപ്പിച്ചതിനുശേഷമേ
പൂർത്തിയക്കുകയുള്ളൂ.
കിട്ടുന്ന ധനംകൊണ്ട് തൃപ്തിപ്പെട്ട് തന്റെ
കുട്ടികളേയും പുലര്‍ത്തി സന്തോഷത്തോടുകൂടി ജീവിത യാത്ര നടത്തുകയാണ് ഒരു യധാര്ത്ത ദൈവവിശ്വാസി യായ
ഒരു വേലക്കാരന്‍. അയാളുടെ യജമാനന്‍ ഒരു ന്യായാധിപന്‍; പ്രതിമാസം ആയിരം രൂപാ ശമ്പളം
എന്നാല്‍ ന്യായാധിപന് വിശ്വാസമില്ല. ആവശ്യത്തില്‍ക്കൂടുതല്‍ ചെലവഴിക്കുന്നു. ആയിരംകൊണ്ട്
തികയുന്നുമില്ല. ഇങ്ങനെയാണെങ്കില്‍ ആ വേലക്കാരനായ സത്യവിശ്വാസി തന്റെ അവിശ്വാസിയായ യജമാനനെക്കാളും മഹാനാണ്.
എല്ലാവര്‍ക്കും സത്യ വിശ്വാസം ഒരുപോലെ ആവശ്യമാണ്.
വിശ്വാസം ദൃഡമായ ഒരുവന് യാതൊരു ക്ലേശവും
ഉണ്ടാകുന്നതല്ല.
കോടിപ്രഭുവാകട്ടെ, നൂറുകോടി പ്രഭുവാകട്ടെ,
ആരായാലും ശരി, അല്ലാഹുവിന്റെ കാരുണ്യമുള്ളവനെ മാത്രമേ അല്ലാഹുവിന്റെ തൃപ്തി പ്രാപിക്കാന്‍ കഴിയൂ.
വിശ്വാസം വെറും ഒരു അവകാശ വാദം എന്ന നിലയിൽ
നടത്തിയാല്‍ ധനവാനാകാമെന്നോ ധനവാന്മാര്‍ പാപ്പരായിപ്പോയേക്കുമെന്നോ
ആരും വിചാരിക്കയേ വേണ്ട. കേവല വിശ്വാസം ധനാഢ്യനുാകാം
നിര്‍ദ്ധനനുമാകാം.
അവസാനം വിശ്വാസം എന്തായിരുന്നുവെന്ന് നിസ്സംശയം
ഭോധ്യം വരും. അവസാനം എല്ലാവര്‍ക്കും വിചാരണാ നാളിനെ അഭിമുഖീകരിക്കേണ്ടതായി ഭവിക്കും.
ആരും അതില്‍നിന്ന് തെന്നിമാറാമെന്ന് വിചാരിക്കയേ അരുത്.
ശാന്തിയേയും സുഖത്തേയും കാംക്ഷിക്കുന്നവര്‍ക്കെല്ലാംതന്നെ
വിശ്വാസം കാലങ്കമില്ലാത്തതാകേണ്ടത് അത്യന്താപേക്ഷിതമാണ്. ഇക്കാര്യം ധനവാനേയും പാവപ്പെട്ടവനേയും
അറിവുള്ളവനെയും അറിവില്ലാത്തവനെയും സ്ത്രീപുരുഷഭേദമെന്യേ ബാധിക്കുന്നു.
വിശപ്പുള്ളവനു മാത്രമേ വിഭവസമൃദ്ധമായ ഊണിന്റെ
യഥാര്‍ത്ഥസ്വാദ് അനുഭവപ്പെടൂ.
വിശപ്പു ദൂരീകരിക്കാന്‍ ഇച്ഛിക്കുന്നവന്‍
മാത്രമേ ആഹാരം കഴിക്കാന്‍ ഉദ്യമിക്കുന്നുള്ളൂ.
സ്വലാത്ത് ( നിസ്കാരം ) അതായത് അല്ലാഹുവിലുള്ള
ഭോധം ഏവര്‍ക്കും ഒരുപോലെ നടത്താന്‍ സാധിക്കുന്നു.
താങ്കള്‍ ഒരു കുടുംബനാധനാനെങ്കിൽ ഉപജീവനത്തിനുള്ള അധ്വാനം തുടര്‍ന്നോളൂ. വേണമെങ്കില്‍
പോര്‍ക്കളത്തില്‍ ധീരതയോടെ പോരാടിക്കോളൂ. എന്നാല്‍ നമസ്കാരം ( അല്ലാഹുവിന്റെ സ്മരണ
) ഒരിക്കലും മറന്നുപോകരുത്. അല്ല. താങ്കള്‍ പരോപകാരിയാണെങ്കില്‍ ആയിരക്കണക്കിനുള്ള
ആളുകള്‍ക്ക് ആഹാരത്തിനുവേണ്ട ഏര്‍പ്പാടുകള്‍ ചെയ്‌തോളൂ. അനാഥാലയങ്ങള്‍ സ്ഥാപിച്ചോളൂ.
എന്നാല്‍ നമസ്കാരം സദാ നിലനിർത്തികൊണ്ടായിരിക്കണം.
താങ്കള്‍ ഭൃത്യനാണെങ്കില്‍ ഭൃത്യവേല ചെയ്‌തോളൂ. എന്നാല്‍ തന്റെ ആ യഥാര്‍ത്ഥ ജയമാനനെ
( അല്ലാഹുവിനെ ) ഒരു നിമിഷത്തേക്കുപോലും വിസ്മരിക്കരുത്. ബഹുമുഖങ്ങളായ രംഗങ്ങളില്‍
പ്രവര്‍ത്തിക്കുന്നവനായാലും ശരി, ഏതുവിധത്തിലുള്ള പരിതസ്ഥിതിയില്‍ കഴിഞ്ഞുകൂടിയാലും
ശരി, നിസ്കാരം സദാ സര്‍വ്വഥാ നിലനിര്ത്തെണ്ട സ്മരണനീയത്രെ. ഇങ്ങനെയാണെങ്കില്‍ താങ്കള്‍ക്ക്
ശാന്തിയിലേക്കുള്ള പന്ഥാവ് ദുര്‍ഗ്ഗമായിത്തോന്നുകയില്ല. ഏതുവിധ പ്രതിബന്ധങ്ങളേയും തരണംചെയ്യാനുള്ള
കഴിവ് ഉണ്ടാവുകയും ചെയ്യും.
No comments:
Post a Comment