Monday, 10 June 2013

സുഖം, കീര്ത്തി, ധനം, അധികാരം.



ലോകമെമ്പാടുമുള്ള ജനങ്ങള്‍ സുഖം, കീര്‍ത്തി, ധനം, അധികാരം, ഇവയിൽ ഒന്നോ അതിലധികമോ അന്വേഷിക്കുന്നവരാണ്.

പണത്തിനും ഭൗതികവസ്‍തുക്കള്‍ക്കും ഒരു മനുഷ്യനെ അതിന്റെ പിടിയിലമര്‍ത്തി ജീവിതത്തില്‍ ഒരിക്കലും സംതൃപ്‍തി കണ്ടെത്തുവാന്‍ കഴിയാത്തവനായി മാറ്റുവാനുള്ള ഒരു ശക്തിയുണ്ട്. തന്റെ ജീവിതത്തെയും കുടുംബത്തെയും സന്തുഷ്‍ടമാക്കുവാന്‍ മതിയായതെന്ന് ഒരുവന്‍ കരുതുന്ന ഭൗതികസമൃദ്ധി ഈ ഘട്ടത്തില്‍ അവനു സംതൃപ്‍തി നല്‍കുന്നില്ല.

ഒരുത്തനു എത്രമാത്ര സമൃദ്ധിയുണ്ടായാലും അവന്റെ വസ്‍തുവകയല്ല അവന്റെ ത്രിപ്തിക്ക്  ആധാരമായിരിക്കുന്നത്"

ആദായം അഥവാ പ്രതിഫലം കുറഞ്ഞുവരിക എന്നാണ് ഇതിന്റെ അര്‍ത്ഥം.

ഒരു സുഖവസ്‍തു ചെറിയ അളവില്‍ നാം ഉപയോഗിക്കുന്പോള്‍ - ഉദാഹരണമായി : അതു പുകയിലയോ മദ്യമോ , റോക്ക് സംഗീതമോ , മയക്കുമരുന്നോ , അശ്ളീലസാഹിത്യമോ , നിയമവിരുദ്ധമായ ലൈംഗികബന്ധമോ , ഇതിനടിമയായിത്തീര്‍ന്ന വ്യക്തി പിന്നീട് അതുപയോഗിക്കുന്ന ഓരോ പ്രാവശ്യവും താന്‍ മുന്‍പ്രാവശ്യം ഉപയോഗിച്ച അളവിലുള്ള ദീപകവസ്‍തു അത്രയും സംതൃപ്‍തി തനിക്കു നല്‍കുന്നില്ലെന്നു മനസ്സിലാക്കുന്നു. മുന്‍പിലത്തെ അതേ അളവിലുള്ള സുഖം തനിക്കു ലഭിക്കണമെങ്കില്‍ അയാള്‍ കുറേക്കൂടി കൂടിയ ഒരു ഡോസ് ഉപയോഗിച്ചേ മതിയാവൂ എന്നു വരുന്നു. ഇതാണ് ആദായവരോഹണനിയമം. കീര്‍ത്തി, ധനം, അധികാരം എന്നിവയുടെ അന്വേഷണത്തിലും , ഈ നിയമം ഇതേ തരത്തില്‍ത്തന്നെ പ്രവര്‍ത്തിക്കുന്നു. അവ തങ്ങള്‍ക്കിരയായ വ്യക്തിയെ അടിമയാക്കിത്തീര്‍ക്കുകയും ഒടുവില്‍ നശിപ്പിക്കുകയും ചെയ്യുന്നു.

തന്റെ ഉയര്‍ച്ചയ്‍ക്കുവേണ്ടി ഒരാള് ചിലപ്പോള്‍ ധാര്‍മ്മികപ്രമാണങ്ങളെ ബലി കഴിച്ചെന്നുവരാം. മറ്റൊരാളെ നശിപ്പിച്ചുകൊണ്ട് അയാള്‍ക്കുമീതേ ഉയര്‍ന്ന സ്ഥാനം ലഭിക്കുവാന്‍ ശ്രമിച്ചെന്നും വരാം. എല്ലാം കഴിഞ്ഞ് അയാള്‍ക്ക് ലഭിക്കുന്ന പ്രതിഫലം എന്താണ് ? ഇനി കീഴടക്കേണ്ട ഉയരങ്ങള്‍ ഒന്നുമില്ലെന്നാകുന്പോള്‍ അയാള്‍ നിരാശാഹിതനാകുന്നു.

ആരംഭഘട്ടത്തില്‍ ഒരു മനുഷ്യന്‍ ഉപജീവനത്തിനൊരു മാര്‍ഗ്ഗം കണ്ടെത്തുവാന്‍ മാത്രമായി ഒരു വ്യാപാരം ആരംഭിച്ചെന്നു വരാം. എന്നാല്‍ ക്രമേണ അവന്റെ കുടുംബാവശ്യങ്ങള്‍ക്കപ്പുറമായി ലാഭം വര്‍ദ്ധിക്കുന്നതോടെ തന്റെ വ്യാപാരസാമ്രാജ്യം വികസിപ്പിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ അയാള്‍ അന്വേഷിക്കുന്നു. അങ്ങനെ ഒരിക്കലും അവസാനിക്കാത്തവിധം ധനത്തിനുവേണ്ടിയുള്ള ഒരു നെട്ടോട്ടം ആരംഭിക്കുന്നു. ഓരോ മനുഷ്യന്റെയും ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കാന്‍ പര്യാപ്തമായ ഭൗതികവിഭവങ്ങള്‍ ഈ ഭൂമിയില്‍ ഉണ്ടെങ്കില്‍പോലും ഒരൊറ്റ വ്യക്തിയുടെപോലും അതിലോഭത്തെ തൃപ്‍തിപ്പെടുത്താന്‍ പോന്ന വിഭവസമൃദ്ധി ഈ ലോകത്തിലില്ല.

ഒരാള് രാഷ്ട്രീയരംഗത്ത് ഒരിക്കല്‍ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അതുകൊണ്ട് തൃപ്തിപ്പെടുന്നില്ല. ഒരു മന്ത്രിസ്ഥാനത്തിന്മേലാണ് ഇപ്പോള്‍ അയാള്‍ കണ്ണുവച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും ഉന്നതമായ സ്ഥാനത്ത് എത്തിച്ചേര്‍ന്നാല്‍ പോലും താന്‍ പിന്നെയും നിരാശനും അസ്വസ്ഥനുമായി തുടരുന്നുവെന്ന് അയാള്‍ കണ്ടെത്തുന്നു.

സുഖം, പ്രശസ്തി, ധനം, അധികാരം എന്നിവകൊണ്ട്  തന്റെയുള്ളിലെ ശൂന്യസ്ഥാനത്തെ നിറയ്‍ക്കുവാന്‍ മനുഷ്യന്‍ എല്ലായ്‍പോഴും കിണഞ്ഞു പരിശ്രമിക്കുകയാണ്. എന്നാല്‍ അതൊരു നിഷ്ഫലപ്രയത്നമാണ്. അതിന്റെ അന്തിമഫലം നൈരാശ്യം തന്നെ. മനുഷ്യനുള്ളിലെ ശൂന്യ സ്ഥലത്ത് ദൈവീകാസ്ഥിത്വത്തിനു മാത്രമേ സ്ഥാനമുള്ളൂ, അല്ലാഹുവിന്റെ സാമീപ്യം കൊണ്ടല്ലാതെ നിറയ്‍ക്കപ്പെടുവാനാകാത്ത ഒരാത്മീയ ശൂന്യസ്ഥാനവുമായിട്ടാണ് അവിടുന്ന് മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത്.

രുചികരമായ ഒരു പാനീയം ഒരു പാത്രത്തില്‍ നിറയ്‍ക്കുന്നതിനു മുന്പ് ആ പാത്രം ശുചിയാക്കേണ്ടിയിരിക്കുന്നതുപോലെ നമ്മുടെ ഹൃദയങ്ങള്‍ നിറയ്‍ക്കപ്പെടുന്നതിനുമുന്പ് അതു പാപമാലിന്യങ്ങളിന്‍നിന്ന് ശുദ്ധീകരിക്കപ്പെടേണ്ടതാവശ്യമാണ്.

ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും അല്ലാഹു തന്റെ സമീപസ്ഥനാണ് എന്ന്  അംഗീകരിക്കുന്പോള്‍ മാത്രമേ നമ്മുടെ ഹൃദയങ്ങളിലെ എല്ലാ അസ്വസ്ഥകളെയും ജയിക്കുവാന്‍ കഴിയുകയും , യഥാര്‍ത്ഥവും ശാശ്വതവുമായ സംതൃപ്‍തി നാം കണ്ടെത്തുകയുള്ളു.

No comments:

Post a Comment