അല്ലാഹുവുമായുള്ള ദൃഢമായ കരാറാണ് തൗഹീദ്.
സംസ്‌കരണമാണ് ( ഇസ്ലാഹ് ) വിജയത്തിന്റെയും വിമോചനത്തിന്റേയും വഴികാണിക്കുന്നത്.
തൗഹീദ്, ഇത്തിബാഅ്, തസ്‌കിയ്യത്ത് എന്നീ മൂന്ന് പദങ്ങള്‍ ഉള്‍കൊള്ളുന്ന
ആശയങ്ങള്‍ ജീവിതത്തിന്റെ അടിത്തറയായി സ്വീകരിക്കുമ്പോള്‍ എല്ലാ രംഗത്തും ( ഇഹപര ജീവിതത്തിൽ
) വിജയമുണ്ടാകുന്നു.
സമൂഹത്തില്‍ നിന്ന് മനുഷ്യരെ പറിച്ചെടുത്ത് ആത്മീയവാണിഭക്കാരുടെ കരങ്ങളിലേക്ക്
ഏല്‌പ്പിച്ച് കൊടുക്കുന്നതിനാണ് ഇപ്പോള്‍ ആത്മീയവിമോചനമെന്ന് പേരിട്ടിരിക്കുന്നത്.
ഖുർആൻ മുന്‍പോട്ട് വയ്‌ക്കുന്ന വിമോചനം തസ്‌കിയ്യത്തിലൂടെയാണ് സാധ്യമാവുക.
തിന്മകള്‍ മനുഷ്യജീവിതത്തിന്റെ നിറം കെടുത്തുന്നു.
തിന്മകളുടെ വേര് പിഴുതെറിയാന്‍ വിശ്വാസവിമലീകരണത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ.
തൗഹീദിനെ കുറിച്ചുള്ള ബോധ്യമാണ് തിന്മകളില്‍ നിന്ന് മനുഷ്യരെ അകറ്റുന്നത്.
മനുഷ്യരിലേക്ക് നിയോഗിക്കപ്പെട്ട എല്ലാ പ്രവാചകന്മാരും തൗഹീദിലൂടെയുള്ള
സംസ്‌കരണത്തിനാണ് പ്രാധാന്യം നല്‍കിയത്.
ശിര്‍ക്കിനോടൊപ്പം ( അല്ലാഹുവിന്റെ അസ്തിത്വത്തിൽ മറ്റു വസ്തുക്കൾക്കും
, പ്രവൃത്തികൾക്കും മഹത്വം കല്പ്പിച്ചു അതിന്റെ അടിസ്ഥാനത്തിൽ അലാഹു തീരുമാനമെടുക്കും
എന്ന സങ്കല്പം ) അളവിലും തൂക്കത്തിലും കൃത്രിമം കാണിച്ച് ഭൂമിയില്‍ കുഴപ്പം പടര്‍ത്തുന്നവര്‍,
സ്വന്തം ആഗ്രഹപൂരണത്തിന് സമ്പത്തിനെ ( നാണയം ) സമീപിച്ചവര്‍, സ്വന്തം ശക്തിയില്‍ അതിര്
വിട്ട് അഹങ്കരിച്ചവര്‍; ഇങ്ങനെ തിന്മകളില്‍ മുഴുകിയവരെ തൗഹീദിന്റെ സന്ദേശത്തിലേക്കാണ്
പ്രവാചകന്മാര്‍ ആദ്യം ക്ഷണിച്ചത്.
തൗഹീദ്, ഇത്തിബാഅ്, തസ്‌കിയ്യത്ത് എന്നിവയുടെ അര്‍ത്ഥമെന്തെന്ന്
ആ സമൂഹം അറിയുമ്പോഴാണ് തിന്മകളില്‍ നിന്നുള്ള പിന്‍നടത്തമുണ്ടാകുന്നത്.
അതിരുവിട്ട കാമവും ക്രോധവും വ്യക്തിയുടെ ബുദ്ധി മരവിപ്പിച്ചു കളയുന്നു.
അതിരുവിട്ട കാമവും ക്രോധവും വ്യക്തിയുടെ എല്ലാ അന്തസ്സും നശിപ്പിച്ചു
കളയുന്നു.
ആചാരാനുഷ്ടാനങ്ങളെ ദൈവീകാരധനയാക്കിയതിലൂടെ വിഗ്രഹാരാധനയില്‍ മുഴുകിയി ക്കുന്ന ഇരുപതാം നൂറ്റാണ്ടിലെ മനുഷ്യര്‍ക്ക്
ശവം തിന്നുന്നതില്‍ മനോവിഷമമുണ്ടാകുന്നില്ല. രക്തബന്ധവും അയല്‍പ്പക്ക ബന്ധവും തകരുന്നതില്‍
അവര്‍ ഉത്‌കണ്‌ഠാകുലരാകുന്നില്ല.
മനസിലെ കെട്ടവിശ്വാസങ്ങള്‍ പടിയിറങ്ങുമ്പോൾ നാവ് പരിശുദ്ധമാകുന്നു.
വിശ്വാസ ശാക്തീകരണത്തിന് പ്രാധാന്യം നല്‍കുന്ന സംസ്‌കരണപ്രവര്‍ത്തനത്തിലൂടെയാണ്
തിന്മകളുടെ വ്യാപനത്തിന് തടയിടേണ്ടത്.
പേടിപ്പെടുത്തുന്ന സാംസ്‌കാരിക ദൂഷ്യങ്ങള്‍ തൗഹീദിലൂടെയുള്ള തസ്‌കിയത്തിന്റെ
അഭാവമാണ് വെളിപ്പെടുത്തുന്നത്.
തൗഹീദില്‍ സംഭവിക്കുന്ന പിഴവുകള്‍ സ്വഭാവ - സാംസ്‌കാരിക രംഗത്ത് വലിയ
പ്രത്യാഘാതങ്ങള്‍ക്ക് കാരണമായിത്തീരും.
ഗുരുതരമായ കുറ്റങ്ങള്‍ ഇത്തിബാഇലൂടെ എത്തേണ്ട തസ്‌കിയത്തിന്റെ അഭാവമാണ്
അടയാളപ്പെടുത്തുന്നത്.
No comments:
Post a Comment