Friday, 28 June 2013

ബുദ്ധി ഉപയോഗിക്കുന്നവര്ക്ക്.



ശിർക്കാകുന്ന  ഇരുട്ടില്‍നിന്നും തൗഹീദാകുന്ന പ്രകാശത്തിലേയ്ക്കു നയിയ്ക്കുന്നത് ഖുർആനിലെ സന്ദേശങ്ങളാണ്.

ഖുർആന്റെ ജീവിത സംസ്കാരം ലോകത്തിനു പകര്‍ന്നു നല്‍കിയ ഏറ്റവും മഹത്തായ വിശദീകരണമാണ് പ്രവാചക ജീവിതം.

ലോകത്തെ മുഴുവന്‍ ജ്ഞാനത്തിലേയ്ക്കു നയിയ്ക്കുന്ന ഖുർആനിലൂടെ വിശ്വാസികൾ എല്ലായ്പോഴും അല്ലാഹുവിനെ സ്തുതിച്ചു കൊണ്ടിരിക്കുന്നു.

ദേശത്തിന്റെ പേരിലോ വ്യക്തികളുടെ പേരിലോ രൂപം കൊണ്ട എല്ലാ  സംസ്കാരങ്ങളും തകരുകയോ, നശിക്കുകയോ, നശിപ്പിക്കുകയോ ചെയ്തിട്ടുണ്ട്.

എന്നും പൂര്‍ണ ശോഭയോടെ നിലനില്‍ക്കുന്ന സംസ്കാരം ഏതായാലും ബുദ്ധി ഉപയോഗിക്കുന്നവര്ക്ക് അതിന്റെ മഹത്വം നമുക്ക് മനസിലാക്കാവുന്നതേയുള്ളൂ.

യഥാർത്ഥത്തിൽ വംശ , ഭാഷാ , ദേശാ , വർണ്ണ , വര്ഗ്ഗത്തിനതീതമായി പ്രപഞ്ചത്തിൽ (മനുഷ്യർ) ജീവിക്കുന്ന എല്ലാ വിഭാഗം ജനങ്ങളേയും ‘മനുഷ്യൻ’ എന്ന് ഖുർആൻ പ്രധിനിദാനം ചെയ്യുന്നു.

ഒരു പ്രവാചകനോ , ഒരു അവവതാരപുരുഷനോ അവതരിപ്പിച്ചതല്ല ഖുർആൻ.

വിശ്വാസികളിൽ ഖുർആൻ നീകാശയങ്ങളുടെ വിശദികരണം കാലാനുസരണമുള്ള വളര്‍ച്ചയെ പ്രാപിക്കേണ്ടതാണ്‌ .

അനേകശതം മനുഷ്യനിര്മ്മിത മതങ്ങളുടെ വിപ്ലവങ്ങളെയും ആക്രമണങ്ങളെയും ശക്തി പൂര്‍വ്വം എതിര്‍ത്തു സനാതനമായി നിലനിന്നു പോരുന്നത് ദൈവീക വചനങ്ങൾമാത്രമായിരിക്കും.

എല്ലാമനുഷ്യർക്കും ശരീരമല്ലാത്ത മനസ്സ് - ആത്മാവ് ഉണ്ടെന്നും അതിന് ഒരു വ്യക്തമല്ലാത്ത രൂപമാണെന്നും അത് ലിംഗ വ്യത്യാസമില്ലാത്തതാണെന്നും സർവ്വശക്തനായ അല്ലാഹുവിന്റെ സാമീപ്യം കൊണ്ടല്ലാതെ സജീവത കൈവരില്ലന്നും ആണെന്നാണ് ഖുർആൻ മനുഷ്യ വ്യക്തിത്വത്തോട് ഉണര്ത്തുന്നത്.

മനുഷ്യാത്മാവ് എന്നത് അല്ലാഹുവിന്റെ ഇശ്ചയാൽ ഉത്ഭവിച്ച് ഒരു വലിയ ഭൂപ്രദേശത്തേക്ക് വ്യാപിപ്പിക്കപ്പെട്ട് അതിലൂടെ നരവംശപരമായും സാംസ്കാരികമായും വൈവിധ്യതപുലർത്തുന്ന അവസ്ഥയെ സൂചിപ്പിക്കുന്നു.

ഖുർആൻ സമ്പൂർണ്ണമായ ആരാധനാ-വിശ്വാസ ജീവിതത്തിനു സ്വാതന്ത്ര്യം നൽകുന്നു. ഖുർആൻ സകല ലോകത്തേയും ഒറ്റ സത്യത്തെ ഉൾക്കൊള്ളുന്ന ഒരൊറ്റ കുടുംബമായി കാണുന്നു. അതിനാൽ ഖുർആൻ ഏകത്വത്തിന് ഭംഗം വരുത്തുന്ന എല്ലാ വിശ്വാസങ്ങളേയും തിരസ്കരിക്കുന്നു.

പ്രധാനമായ ജീവിത ചര്യകൾ  ധർമ്മം (വ്യക്തിയുടെ കർത്തവ്യങ്ങൾ), അവസ്ഥ  (ജനനം, ജീവിതം, മരണം ) , കർമ്മം (പ്രവർത്തികളും അനുപ്രവർത്തികളും), ഹിദായത്ത് (ശിർക്കിൽ നിന്നുള്ള മോചനം), സമൂഹീക വികാസം (ആചാരാനുഷ്ഠാനങ്ങൾ) എന്നിവയാണ്.

മനുഷ്യര്ക്കായി  ജീവിത സംഹിതയുണ്ടോ ? ഉണ്ട് “എന്നെന്നും ഉള്ളതായ സനാതന ധര്‍മ്മം.
ജീവിത നിലപാടുകൾ വിശദീകരിക്കുന്നവനുണ്ടോ " ? ഉണ്ട്  “അല്ലാഹു ",
ഒരു ഗ്രന്ഥമുണ്ടോ? ഉണ്ട് “ജ്ഞാനവിജ്ഞാനങ്ങളുടെ കലവറയായ ഖുർആൻ”.

ഖുർആനിൽമനുഷ്യര്ക്കായി ഒരു ചരിത്രം ഉണ്ട് , ഇന്ന് മനുഷ്യന് അറിയാന്‍ സാധിക്കുന്നതില്‍ വ്യക്തവും സുവ്യക്തവുമായ ഒരു ചരിത്രം.

ഖുർആൻ സത്യമാണെങ്കില്‍ എല്ലാം സത്യമായിരിക്കണം. ആ നിലയില്‍ ഖുർആനിലെ മനുഷ്യന്റെ ജീവിത ശൈലി എത്രത്തോളം എന്റെതാണോ , അത്രത്തോളം നിങ്ങളുടെതുമാണ്.

ഖുർആന്റെ വിശദാംശങ്ങളിലേക്കു കടന്നാല്‍ മഹാസമുദ്രത്തെ അപേക്ഷിച്ച്‌ ഒരു ജലകണികയോളവും വലിപ്പമുള്‍കൊള്ളുന്നില്ല മനുഷ്യർ കണ്ടെത്തുന്ന വസ്തുതകൾ.

ജീവനുള്ള മനുഷ്യാത്മാവിന് പ്രപഞ്ച സൃഷ്ടാവുമായുള്ള ബന്ധവും, സ്വഭാവവും അതുമൂലമുണ്ടാകുന്ന അനുഭവങ്ങളും ഇടര്‍ച്ചയില്ലാതെ വ്യക്തമായ ദൃഷ്ടാന്തങ്ങളിലൂടെ വര്‍ണിച്ചിരിക്കുന്നു എന്ന സവിശേഷത ഖുർആന്റെ ധര്‍മ്മ സംസ്ക്കാരത്തിലല്ലാതെ മറ്റൊരിടത്തില്ല.

ആധുനികശാസ്‌ത്രചിന്തയെ സമര്‍ഥിക്കുകയും വിദൂരസത്തയിലേക്ക്‌ വഴി കാട്ടുകയും ചെയ്യുന്നതത്രേ ഖുർആൻ ആകുന്ന ദൈവീക വചനങ്ങൾ.

അടിസ്ഥാന പരമായി അറിയേണ്ട കാര്യങ്ങളില്‍ അറിവ് നേടാനും അറിയാത്തവ കണ്ടെത്താനും ഖുർആനിൽ കല്പനയുണ്ട്.

ലോകത്തിലെ മറ്റെല്ലാ മഹാസംസ്കാരങ്ങളും നശിച്ചു നാമാവശേഷമായിട്ടും പ്രവാചകന്മാരുടെ ജീവിത സംസ്കാരം ഇന്നും ലോകത്തിനു മുഴുവന്‍ വഴികാട്ടിയായി , ജ്ഞാനത്തിന്റെ പ്രകാശം നല്‍കി ജ്വലിച്ച് നില്‍ക്കുന്നു.

ഓരോ വിശ്വാസികളും അഭിമാനത്തോടു കൂടി പറയാന്‍ തുടങ്ങിയിരിക്കുന്നു....."വരും നാളുകള്‍ വിശ്വാസം സ്ഥിരപ്പെട്ടവർക്കുള്ളതാണ് എന്ന്.

ലോകത്തിലെ സര്‍വ്വ ചരാചരങ്ങളുടെയും നന്മ കാംക്ഷിക്കുന്നവന്‍ വിശ്വാസത്തിൽ കലങ്കമില്ലത്തവൻ ആയിരിക്കും.

No comments:

Post a Comment