ബാഹ്യാകാശം വിസ്‍തൃതമാണ്
! ബാഹ്യാകാശം നമ്മുടെ ഭാവനാശക്തിയെ പരാജയപ്പെ ടുത്തുമാറ് അത്ര മഹാവിസ്തൃതമാണ്.
ശാസ്ത്രപുരോഗതിയുടെ ഗതിവേഗം
നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇരുനൂറു വര്‍ഷം മുന്പ് മനുഷ്യര്‍ പ്രാകൃതരായ
തങ്ങളുടെ പൂര്‍വ്വികന്മാരെപ്പോലെ കുതിരപ്പുറത്ത് സഞ്ചരിച്ചുകൊണ്ടിരുന്നു. എന്നാല്‍
എ.ഡി.1900 ആയപ്പോഴേക്ക് ആവിവണ്ടികളൂടെ സഹായത്തോടുകൂടി 80 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുവാന്‍
അവന്‍ കഴിവു നേടി. എന്നാല്‍ 1945 ആയപ്പോഴേക്കും ജെറ്റുവിമാനങ്ങള്‍ നിലവില്‍ വരികയും
മനുഷ്യന്‍ മണിക്കൂറില്‍ 1000 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ പ്രാപ്‍തനാവുകയും
ചെയ്‍തു. ഇന്നു മനുഷ്യന്‍ ബാഹ്യാകാശത്തിലൂടെ മണിക്കൂറില്‍ 40000-ലധികം കിലോമീറ്റര്‍
വേഗത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.
പ്രകാശത്തിന്റെ വേഗത്തില്‍
സഞ്ചരിക്കുന്നപക്ഷം നാലര സെക്കന്‍ഡുകൊണ്ട് ഒരാൾക്ക് ചന്ദ്രനിലെത്താം.
ബാഹ്യാകാശം എത്ര വിസ്‍തൃതമാണ്
! അതിനോട് താരതമ്യപ്പെടുത്തിയാല്‍ മനുഷ്യന്‍ എത്ര ചെറിയവന്‍ !
ആകാശഗോളങ്ങള്‍ അവയുടെ ഭ്രമണപഥത്തിനുള്ളില്‍
കൃത്യമായി സഞ്ചരിക്കുന്നു.
വസ്തുവിന്റെ വില നിര്‍ണ്ണയിക്കുന്നത്
അതിന്റെ വലിപ്പം വച്ചുകൊണ്ടല്ല.
അല്ലാഹു തന്റെ എല്ലാ സൃഷ്ടികളെക്കാലുമധികം
അല്ലാഹു മനുഷ്യനെ മൂല്യമുള്ളവനാക്കിയിരിക്കുന്നു.
പ്രപഞ്ചത്തിലെ സകല സൃഷ്ടികളിലും
അല്ലാഹുവിന്റെ മഹത്വം കാണാന്‍ കഴിയും.
ആഖിലാണ്ഡലത്തിലെ നക്ഷത്രസമൂഹങ്ങളെക്കാള്‍
മഹത്തരവും കൂടുതല്‍ അദ്ഭുതാവഹവുമായ സൃഷ്ടി മനുഷ്യന്‍ തന്നെയാണ്.
"ഭയങ്കരവും അദ്ഭുതകരവുമായ
വിധത്തില്‍ ഞാന്‍ സൃഷ്ടിക്കപ്പെട്ടിരിക്കയാല്‍ അല്ലാഹുവേ ഞാന്‍ നിന്നെ സ്തുതിക്കുന്നു".
മനുഷ്യന്റെ ദേഹത്തിനുള്ളില്‍
ഒരു ആത്മാവ് - റൂഹ് - സ്ഥിതിചെയ്യുന്നുണ്ട്. അവന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്ന
ഈ ആത്മാവിൽ മനസ്സ്, വികാരങ്ങള്‍, ഇച്ഛാശക്തി
എന്നിവ ഉള്‍ക്കൊണ്ടിരിക്കുന്നു.
ചിന്തിക്കുവാനും മനസ്സിലാകുവാനും,
ഇഷ്ടാനിഷ്ടങ്ങളും ശോകാദ്ഭുതാദികളും ഉളവാക്കുന്ന വികാരങ്ങള്‍, തീരുമാനമെടുക്കുവാന്‍
നമുക്ക് കഴിവ് നല്‍കുന്ന ഇച്ഛാശക്തി എന്നിവയതങ്ങിയതാണ് മനുഷ്യാത്മാവ്.
മനുഷ്യനു ചിന്തിക്കുവാനും
തന്റെ ചിന്തയെ ഭാഷയിലൂടെ പ്രകടിപ്പിക്കുവാനും രേഖപ്പെടുത്തു വാനും അത് അനന്തരതലമുറകള്‍ക്ക് പകര്‍ന്നുകൊടുക്കുവാനും കഴിവുണ്ട്.
മനുഷ്യന് അത്ഭുതകരമായ ഒരു
ശരീരവും അതിലധികം അത്ഭുതകരമായ ഒരു ആത്മാവും മാത്രമല്ല ഉള്ളത്. തന്റെ ആത്മാവിനേക്കാൾ അത്യധികവും
വിസ്മയകരവിമായ മറ്റൊരംശവും കൂടെ അവനിലുണ്ട്. അതാണ് അവന്റെ ബോധം ( ജീവൻ- സചേതനമായ ഉണർവ്_
).
ബോധം ( ജീവൻ- സചേതനമായ ഉണർവ്_
). ഭൂമിയിലുള്ള മറ്റെല്ലാ സൃഷ്ടികളില്‍നിന്നും മനുഷ്യനെ വേര്‍തിരിച്ച് നിര്‍ത്തുന്നു.
പ്രപഞ്ചത്തിലെ സൃഷ്ടികളിലെ
അദ്ഭുതപ്രതിഭാസങ്ങള്‍ മാത്രമല്ല ഒരു ദൈവമുണ്ടെന്ന് നമ്മെ പഠിപ്പിക്കുന്നത്; നമ്മുടെ
ഉള്ളിലുള്ള ആത്മാവും അതുതന്നെ നമ്മോട് മന്ത്രണം ചെയ്യുന്നു.
മനുഷ്യന്റെ ഏറ്റവും വലിയ ആവശ്യം എന്താണ്
? അതിനെപ്പറ്റി എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ
? അതു ഭക്ഷണമോ ? വസ്ത്രമോ ? തൊഴിലോ ? ഇവയെല്ലാം നമുക്കാവശ്യം തന്നെ. സംശയമില്ല. ഇവ
കൂടാതെ നമുക്കു ജീവിതം തുടരുക സാധ്യമല്ല. ഇവയെല്ലാം ശാരീരിക ആവശ്യങ്ങൾമാത്രമാണ് , ശരീരങ്ങള്‍ക്കു
ഭക്ഷണവും , വസ്ത്രവും ,വീടും ആവശ്യം തന്നെ. നമ്മുടെയും നമ്മുടെ കുടുംബങ്ങളുടെയും സന്ധാരണത്തിനായി
നമുക്കൊരു തൊഴിലും ആവശ്യമാണ്. ഇവയില്‍ ഏതിന്റെയെങ്കിലും പ്രാധാന്യത്തെ വിലയിടിച്ചുകാണിക്കുവാന്‍
നമുക്ക് സാധ്യമല്ല. എന്നാല്‍ നാം ജീവിക്കുന്ന ഈ ഭൗതികയുഗത്തില്‍ മനുഷ്യന്റെ ഏറ്റവും
വലിയ ആപത്ത് താന്‍ കാലത്തിന്റെ സൃഷ്ടിയല്ല , എന്ന വസ്തുത മറന്നുപോവുന്നതാണ്. ശരീരവും
അതിന്റെ ആവശ്യങ്ങളും പ്രധാനം തന്നെ; എന്നാല്‍ ആത്മാവും അതിന്റെ ആവശ്യങ്ങളൂം വളരെക്കൂടുതല്‍
പ്രധാനപ്പെട്ടവയാണ്. ആത്മാവിന്റെ ശരിയായ ചിട്ടപ്പെടുതലാണ് ശാരീരിക ആവശ്യങ്ങളുടെയും
, മറ്റിതര തൊഴിലിന്റെയും സംതൃപ്തി ഗുണകരമായി തീരുകയുള്ളൂ .
ആത്മാവിന്റെ ആവശ്യങ്ങളെപ്പറ്റി മുന്‍വിധിയില്ലാത്ത
ഒരു മനസ്സോടുകൂടി നിങ്ങള്‍ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? മുന്‍വിധിയെന്നത് മനുഷ്യമനസ്സുകളെ
അന്ധമാക്കുന്ന മാരകമായ ഒരു ദോഷമാണ്.
ദൈവത്തെക്കുറിച്ചും നമ്മുടെ
ആത്മീയാവശ്യത്തെക്കുറിച്ചും ഈ ഭൂമിയില്‍ നാം ജീവിക്കുന്നതിന്റെ കാരണത്തെക്കുറിച്ചുമുള്ള
ഒരു പരിജ്ഞാനത്തിലേക്കു വരാന്‍ മനുഷ്യനെ അനുവദിക്കാതെ മുന്‍വിധി അവനെ തടയുന്നു.
ധാരാളമാളുകള്‍ നേരത്തേതന്നെ
അവരുടെ മനസ്സില്‍ സ്ഥാനം പിടിച്ചിട്ടുള്ള അബദ്ധധാരണകളോടും മുന്‍വിധികളോടൂം കൂടി ജീവിതത്തെ
സമീപിക്കുക നിമിത്തം ജീവിതകാലം മുഴുവന്‍ തങ്ങളുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുവാന്‍
കഴിയാതെ ഇരുട്ടില്‍ ജീവിക്കേണ്ടിവരുന്നു.
ജാഗ്രതയോടെ ജീവിതത്തെ നയിക്കാൻ
മാര്ഗം അന്വേഷിക്കുന്നവര്‍ക്ക് അല്ലാഹു പ്രതിഫലം
നല്‍കുന്നുവെന്ന് ഖുർആൻ പറയുന്നു.
ദീനിനെക്കുറിച്ചും ജീവിതയാധാര്ത്യങ്ങളെക്കുറിച്ചുമുള്ള
സത്യത്തെ ഒരു തുറന്ന മനസ്സോടെ സമീപിക്കുവാന്‍ നിങ്ങള്‍ സന്നദ്ധനോ ? നിങ്ങള്‍ എക്കാലവും
സത്യമെന്നു വിശ്വസിച്ചിട്ടുള്ള കാര്യങ്ങളില്‍നിന്നും വ്യത്യസ്ഥമാണ് ചില വസ്തുതകള്‍
എന്നു നിങ്ങള്‍ കണ്ടെത്തിയേക്കാം. എന്നാല്‍ ഇനി നാം മുന്പോട്ടുപോകുന്നതിന് മുന്പുതന്നെ
എന്തുവിലകൊടുത്തും സത്യമെന്തെന്നു മനസ്സിലാക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ
? ഇതില്‍ നിങ്ങള്‍ക്ക് പരമാവധി ശുഷ്കാന്തിയുള്ള പക്ഷം സത്യം ഖുർആൻ ഒരു വഴികാട്ടിയാകും
, അല്ലാത്തപക്ഷം അത് അസാധ്യമായും തീരും.
ഒരു മനുഷ്യന്‍ മരിക്കുന്പോള്‍
അവന് എന്ത് സംഭവിക്കുന്നു ? മരണമന്നത് മനുഷ്യാസ്‍തിത്വത്തിന്റെ ഒരന്ത്യമാണോ ? മനുഷ്യന്റെ
ഈ ഭൂമിയിലെ മരണം ജീവിത യാധാര്ത്യത്തിലേക്കുള്ള
ഒരു പടിവാതില്‍ മാത്രമാണ്.
നമ്മുടെ ശാശ്വത ജീവിതം എങ്ങനെയുള്ളതായിരിക്കണമെന്നു നിര്‍ണ്ണയിക്കുന്ന ഒരു
ഘട്ടമാണ് നമ്മുടെ ഭൗധീകജീവിതം. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിന്റെ യഥാര്‍ത്ഥനില
ദൈവം അറിയുന്നു. നാം നല്ലവരോ അല്ലാ ത്തവരോ എന്ന കാര്യത്തില്‍ നമ്മുടെ സ്നേഹിതന്മാരെ
കബളിപ്പിക്കുവാന്‍ നമുക്ക് കഴിഞ്ഞേക്കാം. എന്നാല്‍ ദൈവത്തെ കബളിപ്പിക്കാന്‍ നമുക്ക്
സാധ്യമല്ല.
അല്ലാഹുവുമായി മനുഷ്യന്റെ
സാമീപ്യം എത്രമാത്രം അടുത്തതാണ് എന്ന് നാം മനസ്സിലാ ക്കെണ്ടതിന്നു
സൃഷ്ടിക്കപ്പെട്ടവനാണ് മനുഷ്യന്‍. ഈ ബന്ധം പുലര്‍ത്തുവാന്‍ സാധിക്കുന്നില്ലെങ്കില്‍
ഭൂമിയിലെ തന്റെ ജീവിതത്തിന്റെ പ്രാഥമികലക്ഷ്യം നിറവേറ്റുന്നതില്‍ അവന്‍ പരാജയപ്പെട്ടിരിക്കുന്നു.
No comments:
Post a Comment