മനസ്സ് പതറിപ്പോകാതെയും മനുഷ്യര്‍ തമ്മിലുള്ള ബന്ധം ഉടഞ്ഞുപോകാതെയും നിലനില്ക്കണമെങ്കില് ദീന് ഹൃദയത്തിൽ നിറഞ്ഞിരിക്കണം.
ആകാശത്തിന് ചുവട്ടില്‍ ചെയ്യാവുന്ന ഏറ്റവും നല്ല പ്രവര്‍ത്തനം അല്ലാഹുവിന്റെ ദീനിനുവേണ്ടിയുള്ളതാണെന്നും, വിശുദ്ധ ഖുര്‍ആന്‍ പഠിക്കുകയും പകര്‍ത്തുകയും ചെയ്യുന്നതിലാണ് ജീവിത വിജയമെന്നും, യുക്തിബോധമില്ലാതെ ആടിക്കളിക്കുന്ന നടീനടന്മാരല്ല, സത്യത്തിന്റെ മഹാദൂതനായി വന്ന സ്നേഹ റസൂലാണ് തന്റെ ഹീറോ എന്നും അഭിമാനത്തോടെ അറിയണം.
ഉള്ളുണര്‍ത്തുന്ന സ്നേഹത്തിന്റെ കൂടാണ് വീട്. സ്നേഹംകൊണ്ട് പൊതിഞ്ഞുകെട്ടിയ സമ്മാനമാണ് കുടുംബം.
പണം കൊടുക്കാതെ ഭക്ഷണം കഴിച്ച്, മഴകൊള്ളാതെ കിടന്നുറങ്ങാനുള്ള കെട്ടിടമല്ല യഥാർത്ഥ വീട്. നന്മകള് പൂക്കാനും പന്തലിക്കാനും പറ്റിയ കൂടാരമാണ് വീട്.
ശരിയായി സമ്പാദിച്ച ഒരു രൂപയ്ക്ക്,അനര്ഹമായിക്കിട്ടിയ ഒരു കോടിയെക്കാള്‍ മൂല്യമുണ്ട് .
ഗുരുനാഥന്മാര് കാല്വഴികളിലെ കെടാവിളക്കുകളാണ് .
അദ്ധ്വാനമാണ് ജീവിതവിജയത്തിന്റെ അടിസ്ഥാനം .
മനുഷ്യന്റെ മഹത്വം മനസ്സിന്റെ മഹത്വമാണെന്നും വ്യക്തിയുടെ വില വാക്കിന്റെ വിലക്കനുസരിച്ചാണ് .
പാലിക്കപ്പെടാത്ത ഒരു വാഗ്ദാനവും തന്നിലുണ്ടാകരുതെന്നും വാക്കുകൊണ്ടോ നോക്കുകൊണ്ടോ ഒരാളെയും മുറിവേല്പ്പിരുതെന്നും
നിര്ബന്ധമുണ്ടാകണം.
പ്രവര്‍ത്തനങ്ങള്‍ വാക്കുകളേക്കാള്‍ ഉച്ചത്തില്‍ സംസാരിക്കുന്നു.
ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്‍പ്പെടുത്തിയിട്ടുണ്ട്.”
സ്വന്തം കാഴ്ചപ്പാടിലും സമീപനങ്ങളിലും തന്നെയാണ് എന്ന യാഥാര്‍ഥ്യം പ്രമാണമാക്കി ജീവിക്കാന്‍ തീരുമാനിച്ചവര്‍ ഇതരരുടെ പോരായ്മകളിലാണ് മിക്കപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
നാം അല്ലാഹുവിനെ ആരാധിക്കണമോ? വേണ്ടയോ? എന്തുകൊണ്ട്? അല്ലാഹുവിനെ
ആരാധിക്കണം. അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ. എന്ന് പറഞ്ഞാൽ അല്ലാഹു പറഞ്ഞ കാര്യങ്ങൾ സ്വജീവിതത്തിൽ പകർത്തുകയാണ് , അല്ലാതെ സമൂഹത്തിലെ ചില ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും അല്ല ആരാധിക്കേണ്ടത് . അത് ആരാധനയല്ല ജീവിത ചര്യയിൽ ഒരു അംശം മാത്രമാണ് .
ആരാധന എന്നാല്‍ യാന്ത്രിക മായ മന്ത്രോച്ചാരണമോ മനസ്സ് കാലിയാക്കി വക്കലോ അല്ല. സോദ്ദേശപരവും സജീവവുമായ കര്‍മ്മങ്ങളിലൂടെ ജ്ഞാനമാര്ജ്ജിക്കലും ആത്മ സാക്ഷാത്ക്കാരം നേടലും ആണ് ആരാധന എന്നത് കൊണ്ട് ഖുർആൻ ഉദ്ദേശിക്കുന്നത് .
അല്ലാഹു പറഞ്ഞ കാര്യങ്ങൾ സ്വജീവിതത്തിൽ പകർത്തുകമൂലം ഒരാള്‍ക്ക് അല്ലാഹുവിനെ ക്കുറിച്ചും അല്ലാഹുവിന്റെ സൃഷ്ടിയെ ക്കുറിച്ചും നന്നായി അറിയാന്‍ കഴിയുന്നു .
അല്ലാഹു പറഞ്ഞ കാര്യങ്ങൾ സ്വജീവിതത്തിൽ പകർത്തുകമൂലം അല്ലാഹുവിന്റെ ഗുണവിശേഷങ്ങളെ മനസ്സിലാക്കാനും അവ സ്വജീവിതത്തില്‍ ഉള്‍ക്കൊള്ളുവാനും കഴിയുന്നു.
അല്ലാഹു പറഞ്ഞ കാര്യങ്ങൾ സ്വജീവിതത്തിൽ പകർത്തുകമൂലം മൂലം ഒരാള്‍ക്ക് തന്റെ ഉള്‍വിളിയെ നന്നായറിയാനും അല്ലാഹുവിന്റെ മാര്‍ഗ്ഗദര്‍ശനം നേടാനും കഴിയുന്നു.
അല്ലാഹു പറഞ്ഞ കാര്യങ്ങൾ സ്വജീവിതത്തിൽ പകർത്തുകമൂലം മൂലം
അജ്ഞാനത്തെ തുടച്ചു കളയാനും ശക്തമായ വെല്ലുവിളികളെ നേരിടാന്‍ വേണ്ടുന്ന ശക്തിയാര്‍ജിക്കാനും ജീവിതത്തില്‍ ആത്മവിശ്വാസത്തോടെ മുന്നേറാനും കഴിയുന്നു.
No comments:
Post a Comment